ഗോവയില്‍ ബി.ജെ.പിയുടെ നട്ടെല്ലായിരുന്നു മനോഹര്‍ ഗോപാലകൃഷ്ണ പ്ര ഭു പരീകര്‍ എന്ന മനോഹര്‍ പരീകർ. ബ്രാഹ്മണരല്ലാത്ത ഹിന്ദുക്കളുടെ പാർട്ടിയായ മഹാരാ ഷ്ട്രവാദി ഗോമന്തക് പര്‍ട്ടി (എം.ജി.പി)ക്കു മീതെ ബി.ജെ.പിയെ വളര്‍ത്താന്‍ ആര്.എസ്.എസ് കണ്ടെത്തിയ ജനകീയന്‍. ബോംബെ ഐ.ഐ.ടിയില്‍ നിന്ന് 78ല്‍ മെ റ്റലര്ജിക്കല് എൻജിനീയറിങ് ബിരുദം നേടിയ പരീകർ ഗോവന്‍ രാഷ്ട്രീയത്തിലെ കരുനീക്കങ്ങളുടെ എൻജിനീയറായി മാറുകയായിരുന്നു. ഗോവ നിയമസഭ നിലവില്‍വന്ന് ആദ്യ ഒന്നര പതിറ്റാണ്ടിലേറെ ഭരണം നടത്തിയത് എം.ജി.പിയാണ്. പിന്നീടാണ് കോണ്‍ഗ്രസും അനുബന്ധ കക്ഷികളും അധികാരത്തില്‍ എത്തുന്നത്.
എം.ജി.പിയെ ഒതുക്കാന്‍ തങ്ങളുടെ സംഘ്ചാലക് ആയിരുന്ന പരീകറെ ദൗത്യമേല്പിച്ച ആര്.എസ്.എസിനു പിഴച്ചില്ല. എം.ജി.പിയുമായി സഖ്യമുണ്ടാക്കുന്നതിലും അവരുടെ തട്ടകങ്ങളില്‍ ബി.ജെ.പിയുടെ വേരിറക്കുന്നതിലും പരീകർ വിജയം കണ്ടു. 1994ല്‍ നിയമസഭയില്‍ എത്തിയ പരീകർ പ്രതിപക്ഷ നേതാവുമായി.
പരീകറെ പിന്തുണക്കുന്നതില് ഗോവയിലെ ക്രിസ്ത്യന്‍ സഭകള്‍ക്ക് മടിയുണ്ടായില്ല. പരീകർ എന്ന ജനകീയെൻറ മിടുക്കില്‍ 2000 ഒക്ടോബറില്‍ ബി.ജെ.പി ഗോവയില്‍ ആദ്യമായി ഭരണത്തിലേറി. പിന്നീട് 2012ലും 2017ലും ബി.ജെ.പി അധികാരത്തിലെത്തിയത് പരീകർ എന്ന പിടിവള്ളിയിലാണ്. 2014ല്‍ ഉത്തര്‍പ്രദേശ് രാജ്യസഭ സീറ്റുവഴി കേന്ദ്രത്തില്‍ പ്രതിരോധ മന്ത്രിയായി പരീകര്‍ പോയപ്പോള്‍ മാത്രമാണ് ബി.ജെ.പിക്ക് മറ്റൊരു മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്സെകര് ഉണ്ടാകുന്നത്. മോദി തരംഗത്തിലും 2017 മാര്‍ച്ചിലെ ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റ ബി.ജെ.പിയെ ഭരണത്തിലെത്തിച്ചതും പരീകര്‍ എന്ന സര്‍വസമ്മതനായ രാഷ്ട്രീയ നേതാവിെൻറ കൗശലമാണ്. കുതിരക്കച്ചവടത്തിനും കൂറുമാറ്റത്തിനും പേരുകേട്ട ഗോവയില്‍ അത്തരം കരുനീക്കങ്ങളുടെ ആശാനായാണ് പരീകര്‍ വിശേഷിപ്പിക്കപ്പെടുന്നത്. വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ നോക്കുകുത്തിയാക്കി അവരുടെ ഇഷ്ടക്കാരായ ഗോവ ഫോർവേഡ് പാര്‍ട്ടിയെയും (ജി.എഫ്.പി) സ്വതന്ത്രരെയും ഏക എന്‍.സി.പി എം.എല്‍.എ ചര്‍ച്ചില്‍ അലെമാവൊയെയും ഒപ്പം കൂട്ടുന്നതില്‍ പരീകര്‍ വിജയം കണ്ടു. പരീകര്‍ എന്ന കണ്ണി അടര്‍ന്നാല്‍ വീണുചിതറുന്ന ഒരു ഹാരമായിരുന്നു ഗോവയിലെ ബി.ജെ.പി സര്‍ക്കാറുകള്‍.
25 ശതമാനം വരുന്ന ക്രിസ്ത്യന്‍ സമുദായക്കാര്‍ക്ക് ബി.ജെ.പിയോടും അവരുടെ നയങ്ങളോടും താല്പര്യമില്ല. എന്നാല്‍, പരീകറെ അവര്‍ അംഗീകരിച്ചു. 66 ശതമാനം വരുന്ന ഹിന്ദു ജനസംഖ്യയില്‍ ഏറെ പേരും പരീകര്‍ രംഗെത്തത്തും വരെ എം.ജി.പിയോട് കൂറുകാട്ടിയവരാണ്. 2017ല്‍ ബി.ജെ.പിയുടെ ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരെ ക്രിസ്ത്യന്‍, നിഷ്പക്ഷ വോട്ടുകള്‍ നേടിയ വിജയ് സര്‍ദേശായിയുടെ ജി.എഫ്.പിക്കും പരീകര്‍ ഇഷ്ടക്കാരനാണ്. ഇത്തരത്തില്‍ എല്ലാവരുമായി അടുപ്പവും കൗശലവുമുള്ള പരീകര്‍ക്ക് പകരക്കാരനായി ഒരു നേതാവിനെ വളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് ബി.ജെ.പിയുടെ വലിയ വീഴ്ചയാണ്.
ഗോവന്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും പരീകര്‍ നിർണായക കരുനീക്കങ്ങള്‍ നടത്തി. 2013ല്‍ ഗോവയില്‍ നടന്ന ബി.ജെ.പി യോഗത്തില്‍ തെരഞ്ഞെടുപ്പ് നയിക്കാന്‍ നരേന്ദ്ര മോദിയുടെ പേര് നിര്‍ദേശിച്ചത് പരീകറാണ്. പാര്‍ട്ടിയിലെ ഉരുക്കുമനുഷ്യന് അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും സുഷമ സ്വരാജിനെയുമൊക്കെ അമ്പരപ്പിച്ച നീക്കമായിരുന്നു അത്. മോദി സര്‍ക്കാറില്‍ പ്രതിരോധ മന്ത്രിയായി ഡല്‍ഹിക്ക് പോയത് ഇതുമായാണ് കൂട്ടിവായിക്കുന്നത്. 2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍ക്കാറിെനതിരെ പ്രതികരിച്ചെങ്കിലും മുഖ്യമന്ത്രി മോദിക്ക് പങ്കില്ലെന്ന് പരീകര്‍ പറഞ്ഞിരുന്നു. മോദിയെ മുഖ്യമന്ത്രി പദത്തില്‍നിന്ന് മാറ്റാനുള്ള അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ നീക്കത്തിന് തടയിട്ട ബി.ജെ.പി മുഖ്യന്മാരില് പരീകറുമുണ്ടായിരുന്നു.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.