പ്ലാസ്റ്റിക് സ്റ്റോറി; സം​സ്ക​ര​ണ​ത്തി​ൽ ശ്ര​ദ്ധി​ക്കാ​ൻ

  • പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ഉ​ദ്ഭ​വ സ്ഥാ​ന​ത്തു​നി​ന്ന് വേ​ർ​തി​രി​ച്ചെ​ടു​ക്ക​ണം. ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് എ​ത്ര​യും​വേ​ഗം വേ​ർ​തി​രി​ക്കു​ക​യും സം​സ്ക​രി​ക്കു​ക​യും ചെ​യ്യ​ണം. വൈ​കും​തോ​റും അ​ത് അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യി​ലേ​ക്ക് മാ​റും.
  • വെ​യി​ലേ​ൽ​ക്കു​ന്നി​ട​ത്ത് പ്ലാ​സ്റ്റി​ക് കൂ​ട്ടി​യി​ട​രു​ത്. സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ​നി​ന്നു​ള്ള അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളും വി​വി​ധ ബാ​ക്ടീ​രി​യ​ക​ളും അ​ന്ത​രീ​ക്ഷ​ത്തി​ന്റെ താ​പ​വ്യ​തി​യാ​ന​വും തു​ട​ങ്ങി വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ്ലാ​സ്റ്റി​ക് പൊ​ടി​യും. വ​ള​രെ ചെ​റി​യ പൊ​ടി​ക​ളാ​യി ഇ​വ ശ​രീ​ര​ത്തി​ലു​മെ​ത്തും. ഇ​ത് ഹോ​ർ​മോ​ൺ വ്യ​തി​യാ​ന​ത്തി​നു​വ​രെ കാ​ര​ണ​മാ​വും.
  • പ്ലാ​സ്റ്റി​ക് ഉ​ൽ​പാ​ദ​ന​ച്ചെ​ല​വ് വ​ർ​ധി​പ്പി​ക്ക​ണം. നി​കു​തി​വ​ർ​ധ​ന ഉ​ൾ​പ്പെ​ടെ ആ​വാം. ചെ​ല​വേ​റി​യ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​ക്കാ​ൻ ക്ര​മേ​ണ നാം ​നി​ർ​ബ​ന്ധി​ത​മാ​വും.


Full View


ഉ​പ​യോ​ഗം കു​റ​ക്കാ​ൻ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് ചെ​യ്യാ​വു​ന്ന​ത്

  • റീ​സൈ​ക്കി​ൾ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ക്കാ​ൻ നി​ല​വി​ൽ ക​മ്പ​നി​ക​ൾ വി​മു​ഖ​ത കാ​ണി​ക്കു​ന്നു​ണ്ട്. നി​ശ്ചി​ത ശ​ത​മാ​നം റീ​സൈ​ക്കി​ൾ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ക​മ്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണം. 
  • സി​റി​ഞ്ച്, ബ്ല​ഡ് ബാ​ഗ് തു​ട​ങ്ങി മെ​ഡി​ക്ക​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​വ​റി​ങ് പോ​ലു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കും മാ​ത്രം പു​തി​യ പ്ലാ​സ്റ്റി​ക് എ​ന്ന് പ​രി​മി​ത​പ്പെ​ടു​ത്ത​ണം.
  • ടാ​റി​ങ്ങി​ന് പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി സം​ബ​ന്ധി​ച്ച് കാ​ര്യ​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ക്കാ​ത്ത​തി​നാ​ൽ അ​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്. റോ​ഡി​ൽ ക​ല​ർ​ന്ന പ്ലാ​സ്റ്റി​ക് മ​ഴ​യി​ലും മ​റ്റും കി​ണ​റു​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലു​മെ​ത്തു​ന്നു. ടാ​റി​ങ്ങി​ലെ പ്ലാ​സ്റ്റി​ക്കി​ൽ കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ എ​ന്ത് മാ​റ്റ​മു​ണ്ടാ​വും തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ പ​രി​സ്ഥി​തി പ​ഠ​നം അ​ത്യാ​വ​ശ്യ​മാ​ണ്.                                          ​(ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് സു​വോ​ള​ജി കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റിയിലെ അ​സോ​സി​യ​റ്റ് പ്ര​ഫ​സറാണ് ലേഖകൻ )
Tags:    
News Summary - Pay attention to disposal of plastics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.