വഴിയോര കച്ചവടക്കാർ: ഒരു ക്ഷേമനിധി ബോർഡിലുമില്ല. അഞ്ചര ലക്ഷം മുതൽ ആറു ലക്ഷംവ രെ വരും. നാലും അഞ്ചും അംഗങ്ങളുള്ള കുടുംബത്തിന് ലഭിച്ച റേഷനരിയും പലവ്യഞ്ജനവും തീ രാറായി. പ്രഖ്യാപിച്ച 1000 രൂപ എന്ന് ലഭിക്കുമെന്ന് അറിയില്ല. ദിനംപ്രതി 250- 800 രൂപവരെയായിര ുന്നു വരുമാനം. എ.സി കടകൾ തുറക്കാൻ അനുവദിച്ച സർക്കാർ, പ്രാദേശികാടിസ്ഥാനത്തിൽ ഉന്ത ുവണ്ടികളിൽ സമയം നിയന്ത്രിച്ച് കച്ചവടം ചെയ്യാൻ അനുവദിക്കുമോ എന്നാണ് ചോദ്യം.
സ്വകാര്യ ആശുപത്രി നഴ്സുമാർ: ഭൂരിഭാഗം നഴ്സുമാരിൽനിന്നും നിർബന്ധിച്ച് ലീവ ് ഫോറവും ശമ്പളമില്ലാ അവധിയുടെ അപേക്ഷയും പൂരിപ്പിച്ച് വാങ്ങുന്നു. താൽക്കാലികക്കാ ർക്ക് കരാർ നീട്ടില്ലെന്ന സൂചന നൽകിക്കഴിഞ്ഞു. പി.പി.ഇ കിറ്റ് നൽകിയിട്ടില്ല, തുണി മാ സ്ക് മാത്രമാണ് ധരിക്കുന്നത്. 12 മണിക്കൂർ തുടർച്ചയായി അതും ധരിച്ച് ജോലിയെടുക്കണ ം. അടുത്ത മാസം ശമ്പളം ഉറപ്പില്ലെന്നാണ് സൂചന.
മോേട്ടാർ തൊഴിലാളികൾ: ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ 9.60 ലക്ഷം പേർക്ക് മാത്രമാണ് സമാശ്വാസ ധനം. ബോർഡിന് പുറത്ത് നാലര ലക്ഷത്തോളം പേർ. വാഹനം വാങ്ങാൻ എടുത്ത വായ്പ ദിവസ പലിശക്കാർക്കും സ്വകാര്യ ധനകാര്യ സ്ഥാപനത്തിനും എങ്ങനെ കൊടുക്കുമെന്ന് തിട്ടമില്ല. ഒാേട്ടാ ഒാടിക്കുന്നവരിൽ 30 ശതമാനത്തിനുമാത്രമാണ് അത് സ്വന്തം. സ്വകാര്യ ബസുകൾ 14,000ത്തോളം. ഒാരോ ബസിലും മൂന്നും നാലും തൊഴിലാളികൾ. താൽക്കാലിക ആശ്വാസമായി ചെറിയ ധനസഹായം നൽകണമെന്ന് സംഘടനകൾ അഭ്യർഥിച്ചിട്ടുണ്ടെങ്കിലും മിക്ക ഉടമകളും കേട്ടമട്ടില്ല.
കട, വ്യാപാര സ്ഥാപന തൊഴിലാളികൾ: തൊഴിലാളിയും മുതലാളിയും ഒരാൾ മാത്രമുള്ള കട മുതൽ നാലിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന 4.87 ലക്ഷം സ്ഥാപനങ്ങളുണ്ട്. ഇതിൽ 18.34 ലക്ഷം തൊഴിലാളികളാണ് പണിയെടുക്കുന്നത്, അവരിൽ 13.86 ലക്ഷവും സ്ത്രീകൾ. െപട്രോൾ പമ്പ്, ഗ്യാസ് വിതരണം, സ്വകാര്യ ഒാഫിസുകൾ എന്നിവിടങ്ങളിലെ ആറു ലക്ഷം ജീവനക്കാരിൽ മൂന്നു ലക്ഷവും സ്ത്രീകൾ. 20,000 ബേക്കറികളിൽ നാലു ലക്ഷം പേരുണ്ട്. വലിയ തുണിക്കടകൾ, സൂപ്പർമാർക്കറ്റുകളിൽ എന്നിവിടങ്ങളിൽ സ്ത്രീജീവനക്കാരാണ് ഭൂരിഭാഗം. 10 ശതമാനം ജീവനക്കാർക്കേ പണിയുള്ളൂ. ശമ്പളത്തിലെ കടുംവെട്ട് സൂചന ഇപ്പോഴേ ലഭിച്ചിട്ടുണ്ട്. മേയിൽ തുറന്നാലും എല്ലാവർക്കും പണി ഉണ്ടാവില്ല. പല ജീവനക്കാരും ക്ഷേമനിധി ബോർഡിൽ അംഗമല്ല.
ലോട്ടറി വിൽപനക്കാർ: 52,000 പേരാണ് ക്ഷേമനിധി ബോർഡിൽ. ഇവർക്ക് 1000 രൂപയും പെൻഷൻകാർക്ക് രണ്ടു മാസ കുടിശ്ശിക അടക്കം ഏഴു മാസത്തെ തുകയും നൽകി. പേക്ഷ, ലോട്ടറി വിൽക്കുന്ന 60 വയസ്സിന് മുകളിലുള്ളവരും മറ്റ് തൊഴിൽ എടുക്കുന്നവരും ബോർഡിൽ അംഗമാവില്ല.
കർഷകത്തൊഴിലാളികൾ: ക്ഷേമനിധി ബോർഡിൽ 20 ലക്ഷത്തോളം പേരാണുള്ളത്. അംശാദായ കുടിശ്ശിക വരുത്താതെ വിഹിതം അടക്കുന്നവർ 6.55 ലക്ഷം പേർ മാത്രം. ഇവർ മാത്രമാണ് 1000 രൂപക്ക് അർഹർ. പെൻഷൻ അർഹതയുള്ളവർക്ക് ഒക്ടോബർവരെ അഞ്ചു മാസത്തെ തുക ബോർഡ് നൽകിയെന്നതാണ് ആശ്വാസം. 1,300 രൂപയാണ് പ്രതിമാസം ശരാശരി ലഭിക്കുന്ന പെൻഷൻ തുക.
ഗാർഹിക തൊഴിലാളികൾ: ഇവർ എത്രയുണ്ടെന്ന കണക്ക് സർക്കാറിനോ സംഘടനകൾക്കോ ഇല്ല. എട്ടു ലക്ഷത്തോളം ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. വിരലെണ്ണാവുന്നവർ മാത്രമാണ് അസംഘടിത മേഖല സാമൂഹിക സുരക്ഷാ ബോർഡിലുള്ളത്. അംശാദായം മുടക്കാത്തവർക്കു മാത്രം 1000 രൂപ ലഭിക്കും. നാലും അഞ്ചും പേരടങ്ങുന്ന ബാക്കിയുള്ള കുടുംബം റേഷനരി തീർന്നാൽ പട്ടിണിയുടെ വക്കിലാകും. വീട്ടുടമകൾ മാറ്റിനിർത്തിയിരിക്കുകയാണ് ഇപ്പോൾ. ചിലർ ശമ്പളത്തിെൻറ പകുതി നൽകി സന്മനസ് കാട്ടി. പാചക തൊഴിലാളികൾ, സ്വർണപ്പണിക്കാർ തുടങ്ങിയ അസംഘടിത മേഖലകളിൽനിന്ന് അഞ്ച് ലക്ഷം തൊഴിലാളികളിലും ഒന്നര ലക്ഷം മാത്രമാണ് 1000 രൂപക്ക് അർഹർ.
പാലിയേറ്റീവ് നഴ്സുമാർ: പഞ്ചായത്തുകൾ ജോലി സ്ഥിരപ്പെടുത്തൽ, ശമ്പള വർധന തുടങ്ങിയ ആവശ്യങ്ങളിൽ അനുഭാവപൂർണമായ തീരുമാനത്തിനാണ് ഇവർ കാതോർത്തിരിക്കുന്നത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ: 20 ലക്ഷം പേരെങ്കിലും വരും, 75,000 പേർ അനുബന്ധ തൊഴിലിലും. മീൻ വിൽപന സുഗമമാക്കാൻ നടപടി പ്രഖ്യാപിച്ചുവെങ്കിലും ചെറിയ വള്ളക്കാർ മാത്രമാണ് കടലിൽ പോകുന്നത്. മീൻവാങ്ങി ചന്തയിൽ കൊണ്ടുപോയി വിറ്റിരുന്ന 60,000ത്തോളം മത്സ്യത്തൊഴിലാളി സ്ത്രീകളെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബം നീറ്റലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.