കള്ളനെന്നു വിളിക്കുമ്പോൾ

നിയമസഭയിൽ മുഖ്യമന്ത്രിയെ കള്ളനെന്ന് മുഖത്തുനോക്കി പ്രതിപക്ഷാംഗങ്ങൾ വിളിച്ചതായി അദ്ദേഹംതന്നെയാണ് വെളിപ്പെടുത്തിയത്. അതിൽ മുഖ്യധാരാ മാധ്യമങ്ങൾപോലും പ്രതികരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കള്ളപ്പറയും പൊളിവചനവും ഇല്ലാത്ത ഒരു കാലത്തെ മലയാളികൾ വീണ്ടും നെഞ്ചേറ്റുന്ന ഓണക്കാലത്താണിത്. ഇത് അവിശ്വസിക്കുന്നതെങ്ങനെ? മുഖ്യമന്ത്രിയുടെ ചോദ്യത്തോടെയോ പ്രതിപക്ഷ നേതാവി​െൻറ നിഷേധത്തോടെയോ അവസാനിക്കുന്നില്ല ഈ വിഷയം.

നവകേരളം കെട്ടിപ്പടുക്കാനും കോവിഡ് 19 മഹാമാരിയെ പിടിച്ചുകെട്ടാനും പ്രതിബദ്ധത ജനങ്ങൾക്കു മുമ്പിൽ ആവർത്തിക്കുകയാണ് സർക്കാറും പ്രതിപക്ഷവും. അതിനിടയിൽ ഈ ആരോപണം അവിശ്വാസത്തിെൻറയും അപമാനത്തിെൻറയും 'വിഷമുള്ളായി' ജനങ്ങളുടെ മനസ്സിൽ തറച്ചുനിൽക്കുകയാണ്. മുഖ്യധാരാ പത്രങ്ങൾ തനിക്കെതിരെ നിയമസഭയിലെ തെറിവിളിയെ വിമർശിച്ചില്ലെന്നുകൂടി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുമ്പോൾ സ്വാഭാവികമായും ചില ചോദ്യങ്ങൾ ഉയരുന്നു.

നിയമസഭയിൽ േശ്രാതാക്കളായിരുന്ന മന്ത്രിമാരും ഭരണകക്ഷിയംഗങ്ങളും എന്തേ പ്രതികരിച്ചില്ല? അധ്യക്ഷവേദിയിലിരുന്ന സ്​പീക്കർതന്നെ ഇത്തരം ഘട്ടങ്ങളിൽ ചെയ്യാറുള്ളപോലെ എഴുന്നേറ്റുനിന്ന് പ്രതിപക്ഷത്തെ തടഞ്ഞില്ല? കള്ളൻവിളി സഭാരേഖകളിൽനിന്ന് നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചില്ല? മുഖ്യധാരാ മാധ്യമങ്ങളിലൊന്നായ മുഖ്യമന്ത്രിയുടെ പാർട്ടിപത്രം പോലും സംഭവത്തെ കുറിച്ച് ഉരിയാടിയില്ല. നിയമസഭ നടന്ന് മൂന്നുദിവസം കഴിഞ്ഞാണ് വിഷയം മുഖ്യമന്ത്രി വെളിപ്പെടുത്തുന്നത്. ചില മന്ത്രിമാർ ഏറ്റുപിടിച്ചതും.

കേരളമെന്ന പേരുകേട്ടാൽ ഞരമ്പുകളിൽ ചോര തിളച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ആ വികാരവും അഭിമാനവും മരവിച്ച് ഉറഞ്ഞുകൂടി എന്ന സംശയം സ്വാഭാവികം. അഴിമതി പ്രശ്നത്തിൽ സ്​പീക്കറുടെ വേദിയിൽ കയറി ഇരിപ്പിടംപോലും അമ്മാനമാടിയിരുന്നു. അവരിപ്പോൾ മന്ത്രിമാരുമായി ഭരണപക്ഷത്തിരിക്കുമ്പോൾ പ്രതികരണശേഷി നഷ്​ടപ്പെടുമെന്ന് കരുതേണ്ടിവരുന്നു. അത്തരം ഒരു ചോദ്യത്തിലേക്ക് സംസ്​ഥാനം എത്തിച്ചേർന്ന ഒരവസ്​ഥ കഴിഞ്ഞ രണ്ടു മാസമായി കേരളത്തിലുണ്ട്.

മനഃസാക്ഷിയെ മുൾമുനയിൽ നിർത്തുന്ന സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട രാഷ്​ട്രീയവിവാദം കത്തിയുയരുന്നത് മാത്രമല്ല, കേരളത്തിെൻറ ആദ്യ മുഖ്യമന്ത്രിയും ഐക്യകേരള രൂപവത്​കരണത്തിനുശേഷം കേരളത്തെ സ്വാധീനിച്ച ഭരണാധികാരിയും ജനനേതാവുമായ ഇ.എം.എസുമായി ബന്ധപ്പെട്ടതാണ് ആ വിവാദം. ഇ.എം.എസ്​ കള്ളനാണെന്ന് വിളിച്ചുപറയുന്ന ഒരു വിഡിയോ കേരളത്തിലും പ്രവാസിലോകത്തും വ്യാപകമായി പ്രചരിക്കുന്നു. രാജ്യം ബഹുമതി അർപ്പിച്ച ഒരു ചരിത്രകാര​േൻറതാണ് ആ വിഡിയോ.

തറവാട്ടുസ്വത്തിെൻറ ഓഹരി വിറ്റ് ഇ.എം.എസ്​ പണം പാർട്ടിക്കു നൽകി എന്നത് കള്ളമാണെന്നാണ് ആരോപണം. സ്വത്ത് ഭാര്യയുടെ പേരിൽ എഴുതിവെച്ച് ഇ.എം.എസ്​ സർക്കാറിനെ കബളിപ്പിക്കുകയായിരുന്നെന്നും, ഇത് താൻ തെളിയിച്ചതാണെന്നും ചരിത്രകാരൻ അവകാശപ്പെടുന്നു. ഇ.എം.എസി​െൻറ കുടുംബ ഓഹരി വിറ്റ് അതുപയോഗിച്ച് തുടങ്ങിയ പാർട്ടി മുഖപത്രമോ, ത​െൻറ പുസ്​തകങ്ങളുടെ റോയൽറ്റിക്കുപോലും ഒസ്യത്തിലൂടെ അവകാശിയായ സി.പി.എം സംസ്​ഥാനകമ്മിറ്റിയോ ഇ.എം.എസിനെ കള്ളനെന്ന് അധിക്ഷേപിക്കുന്നതിനോട് പ്രതികരിച്ചിട്ടില്ല.

ഇക്കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് പാർട്ടി അധികാരികൾക്ക് പറയാനുമാവില്ല. മുഖപത്രത്തിെൻറ മുഖ്യപത്രാധിപരെ ചർച്ചയിൽ അപമാനിച്ചെന്ന് പറഞ്ഞ് ഒരു വാർത്താചാനൽതന്നെ ബഹിഷ്കരിക്കുന്ന ആവേശത്തിലാണ് സി.പി.എം ഇപ്പോൾ. ആ നിലക്ക്​ പിണറായിയുടെ അനുഭവം 'കാവ്യനീതി'യാണ് എന്ന് കരുതിയാൽ തെറ്റുണ്ടാവില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.