എൽ.ഡി.എഫ് ഗവൺമെൻറ് പുതിയ പൊലീസ്നയം നടപ്പാക്കുന്നതു സംബന്ധിച്ച് കേരളത്തിൽ രാ ഷ്ട്രീയ പ്രതിസന്ധി മൂർച്ഛിക്കുകയാണ്. പൊലീസ് നയത്തെയും നടപടിയെയും തള്ളിപ്പറയാ ത്ത മുഖ്യമന്ത്രിയുടെ നിലപാട്, മുഖ്യമന്ത്രിയുടെ തലക്കുമീതെ പൊലീസ് നയവും നടപടിയ ും ന്യായീകരിച്ച സംസ്ഥാന ചീഫ്സെക്രട്ടറിയുടെ നടപടി, മാവോവാദികൾക്ക് വളവും വെള്ളവ ും നൽകുന്നത് മുസ്ലിം തീവ്രവാദികളാണെന്ന സി.പി.എം ജില്ല സെക്രട്ടറിയുടെ പ്രസ്താവന, ഇതിനെയെല്ലാം സി.പി.ഐ-സി.പി.എം നയങ്ങളുയർത്തിപ്പിടിച്ച് നഖശിഖാന്തം എതിർക്കുന്ന ഘട കകക്ഷിയായ സി.പി.ഐയുടെ നിലപാടുകൾ, സി.പി.എം കേന്ദ്രനേതൃത്വത്തിെൻറ പോലും ശക്തമായ വി യോജിപ്പ് -ഒരു അസാധാരണ രാഷ്ട്രീയപ്രതിസന്ധിക്കു മുന്നിലാണ് സംസ്ഥാന ഭരണരാഷ്ട ്രീയം. മുഖ്യമന്ത്രിക്കും കോഴിക്കോട് ജില്ല സെക്രട്ടറിക്കും ബിഗ് സല്യൂട്ടും അഭിനന്ദന വും തുടർച്ചയായി അർപ്പിക്കുന്ന സംസ്ഥാന ബി.ജെ.പി നേതൃത്വത്തിെൻറ ആഹ്ലാദവും ആവേശവും മതനിരപേക്ഷ ശക്തികൾ സംസ്ഥാനത്ത് ഈ വിഷയത്തെതുടർന്ന് നേരിടുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നു. വിശേഷിച്ചും പ്രശ്നത്തിലെ സി.പി.എം നയം കോഴിക്കോട് മുത ലക്കുളം മൈതാനിയിൽ പരസ്യമായി വിശദീകരിക്കാന് സി.പി.എം പോളിറ്റ് ബ്യൂറോ നിര്ബന്ധിതമായ സാഹചര്യത്തില്.
പാർട്ടി താത്ത്വിക ദ്വൈവാരിക ‘നവയുഗ’ത്തിെൻറ നവംബർ 15െൻറ ലക്കത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പേരുവെച്ചെഴുതിയ ലേഖനത്തിൽ പുതിയ പൊലീസ്നയവും നടപടിയും ഇടതുമുന്നണി ഗവൺമെൻറിനും ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും സൃഷ്ടിച്ച ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്. സി.പി.ഐയുടെയും സി.പി.എമ്മിെൻറയും കഴിഞ്ഞ പാർട്ടി കോൺഗ്രസുകളിലെ രാഷ്ട്രീയ നിലപാടുകളുടെയും തീരുമാനങ്ങളുടെയും ലംഘനമാണ് കേരളത്തിൽ നടക്കുന്നതെന്ന് അതിൽ വിശദീകരിച്ചിട്ടുണ്ട്. പി.യു.സി.എല്ലും മഹാരാഷ്ട്ര സർക്കാറും തമ്മിൽ നടന്ന കേസിൽ പൊലീസ് ഏറ്റുമുട്ടൽ കൊലകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ ലംഘനമാണ് കേരളത്തിൽ നടക്കുന്നതെന്നും കാനം പരോക്ഷമായി വിമർശിക്കുന്നു.
സംസ്ഥാന ചീഫ് സെക്രട്ടറി കൊല്ലാൻ ആഹ്വാനംചെയ്യുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും ഭരണഘടനാവിരുദ്ധവുമാണ്. കീഴിലുള്ള ഉദ്യോഗസ്ഥരിൽ നിയമവിരുദ്ധമായ അഭിപ്രായ രൂപവത്കരണത്തിന് അതിടയാക്കുമെന്നും കാനം തുടരുന്നു. ആത്മകഥയെഴുതിയ ജേക്കബ് തോമസ് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ നടപടിക്കു ശിപാർശചെയ്ത ആളാണ് ലേഖനം എഴുതിയത്. വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് ഉന്നതവീക്ഷണം വെച്ചുപുലർത്തിയ വിഖ്യാത ഫ്രഞ്ച് നോവലിസ്റ്റും തത്ത്വശാസ്ത്രജ്ഞനുമായ അൽബേർ കാമുവിെൻറ ഇല്ലാത്ത ഉദ്ധരണിപോലും ചീഫ് സെക്രട്ടറി ലേഖനത്തിൽ കള്ളക്കടത്തു നടത്തിയതും കാനം കൈേയാടെ പിടിച്ചിട്ടുണ്ട്. സി.പി.ഐ ഇത്രയൊക്കെ വിമർശിച്ചിട്ടും ടോം ജോസ് എന്ന ചീഫ് സെക്രട്ടറി സർക്കാറിെൻറ വക്താവും നയങ്ങളുടെ നടത്തിപ്പുകാരനുമായി അമരത്തു തുടരുകയാണ്. ഇത് കേരളം നേരിടുന്ന അസാധാരണ രാഷ്ട്രീയ വൈരുധ്യത്തിെൻറ മറ്റൊരു കാഴ്ചയാണ്.
1967 മുതൽ ഇന്ത്യയിൽ നിലനിൽക്കുന്നതാണ് പല ഭേദഗതികളിലൂടെയായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിെൻറ പേരിലുള്ള യു.എ.പി.എ നിയമം. എന്നാൽ, മോദി ഗവൺമെൻറിെൻറ ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് പാർലമെൻറിൽ ചുട്ടെടുത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകിയതാണ് ഈ പുതിയ നിയമം. ഒരു വ്യക്തിയെ ഭീകരനാക്കി മുദ്രയടിച്ച് ജയിലിൽ വെക്കാനുള്ള ലോകത്തെ ഏറ്റവും പൈശാചികമായ നിയമമാണിതെന്ന് ബന്ധപ്പെട്ടവർ പക്ഷേ, പറയുന്നില്ല. ജമ്മു -കശ്മീരിെൻറ സംസ്ഥാനപദവി എടുത്തുകളയുന്നതിെൻറ രണ്ടുദിവസംമുമ്പ് പാസാക്കിയ ഭേദഗതിയാണ് ഇതെന്ന് അറിയുമ്പോൾ ഉദ്ദേശ്യവും വ്യാപ്തിയും വ്യക്തം.
സംഘടനയെ ഭീകരവിരുദ്ധ നിയമത്തിെൻറ പരിധിയിൽ പെടുത്തുന്നതിനു പകരം വിചാരണ ചെയ്യാതെത്തന്നെ വ്യക്തികളെ ഭീകരരായി തീരുമാനിച്ച് തെളിവുകളുടെ പിൻബലം പോലുമില്ലാതെ, കോടതിയിൽ ഹാജരാക്കാതെ ജയിലിലടക്കുക, സ്വത്തുക്കൾ പിടിച്ചെടുക്കുക, യാത്രകൾ നിരോധിക്കുക -അങ്ങനെ സർവവ്യാപിയായ കരിനിയമത്തിെൻറ കാരിരുമ്പു കൂട്ടിൽ വ്യക്തിയെ ഓർക്കാപ്പുറത്ത് പിടിച്ചെറിയുന്നതാണ് 2019ലെ യു.എ.പി.എ ഭേദഗതിനിയമം. 1967ലെ യു.എ.പി.എ നിയമത്തിെൻറ ആറാമത് അധ്യായവും അതിെൻറ 35, 36 വകുപ്പുകളും ഈ ഫാഷിസ്റ്റ്നിയമത്തിലൂടെ ഏത് സംസ്ഥാനത്തും കൈകടത്താൻ കേന്ദ്ര ഗവൺമെൻറിന് അധികാരം നൽകുന്നു. ഇതാണ് കഴിഞ്ഞ ആഗസ്റ്റ് മൂന്നുമുതൽ കശ്മീരിൽ നൂറുകണക്കിൽ യുവാക്കൾക്കെതിരെ പ്രയോഗിച്ചിരിക്കുന്നത്.
ഈ അമിത് ഷാ നിയമം ഉപയോഗിച്ച് സി.പി.എം അംഗങ്ങളായ രണ്ടു യുവാക്കളെ കോഴിക്കോട്ട് അറസ്റ്റു ചെയ്തതോടെയാണ് ഈ ഭീകര കരിനിയമത്തിെൻറ വിശ്വരൂപം മെല്ലെ കേരളം അനുഭവിക്കാൻ തുടങ്ങിയത്. സി.പി.എം നേതാവ് പി. ജയരാജനെപ്പോലെയുള്ള രാഷ്ട്രീയ പ്രവർത്തകർക്കെതിരെ പ്രയോഗിച്ച പഴയ യു.എ.പി.എ നിയമത്തിൽനിന്നും, പിണറായി ഗവൺമെൻറ് പുനഃപരിശോധനവഴി േപ്രാസിക്യൂഷൻ ഒഴിവാക്കിയ കേസുകളിൽനിന്നും ഏറെ വ്യത്യസ്തമാണ് ഭേദഗതിയിലൂടെ അവതരിച്ച പുതിയ യു.എ.പി.എ.
ഈ നിയമം ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിെൻറ നിഷേധമാണ്. ഭീകരത തടയുന്നതിെൻറ പേരിൽ, ഒരു ജനാധിപത്യ സമൂഹത്തിെൻറ നിലനിൽപിനും വികസനത്തിനും അത്യന്താപേക്ഷിതമായ വിമർശനങ്ങളെ ഇത് നിഷേധിക്കുന്നു. അതുയർത്തുന്ന വ്യക്തികളെ ഭീകരരായി മുദ്രകുത്തി, അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടനയുടെ മൗലികാവകാശം നിഷേധിക്കുന്നു. അതുകൊണ്ട് ഈ നിയമം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്.
ഇന്ത്യൻ ഭരണഘടനയുടെയും ജനാധിപത്യത്തിെൻറയും ജീവൻതന്നെയെടുക്കുന്ന ഈ കേന്ദ്ര നിയമത്തിനെതിരായ പോരാട്ടത്തിൽ മുന്നിൽ നിൽക്കേണ്ടവരാണ് ഇടതുപാർട്ടികൾ. വിശേഷിച്ചും മതനിരപേക്ഷതയും ജനാധിപത്യവും ബഹുസ്വരതയും കടന്നാക്രമിക്കപ്പെടുന്ന ഗുരുതരമായ ഇന്ത്യൻ സ്ഥിതിവിശേഷത്തിൽ. പകരം ഇടതുപാർട്ടികൾ നയിക്കുന്ന കേരള സർക്കാർ ഈ നിയമം പ്രയോഗിക്കുന്നതിന് പിന്തുണ നൽകുന്നു. വിചിത്രമായ അവസ്ഥ.
നിയമനിർമാണങ്ങളിലൂടെ ജനങ്ങളെ പിളർത്തി ഹിന്ദുത്വ അജണ്ടയുടെ ലക്ഷ്യം കാണാൻ മുന്നേറുന്ന മോദി ഗവൺമെൻറിന് ഇത്തരമൊരു കാടൻനിയമം അനിവാര്യമാണ്. പേരിെൻറയോ മതത്തിെൻറയോ നിലപാടുകളുടേയോ വിശ്വാസത്തിെൻറയോ പേരിൽ ഏതു പാർട്ടികളിലും സംഘടനകളിലും ഇത് പ്രയോഗിച്ച് ഏകപക്ഷീയമായി വിഭജനം സൃഷ്ടിക്കാം. ഇഷ്ടമില്ലാത്ത വ്യക്തികളെ തകർക്കാം. സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിനെയും അതിെൻറ ഗവൺമെൻറിനെയും ജനങ്ങളെത്തന്നെയും യു.എ.പി.എ വഴി എങ്ങനെ വിഭജിക്കാൻ കഴിഞ്ഞു എന്ന് സംസ്ഥാനത്തെ മതനിരപേക്ഷ-ജനാധിപത്യ ശക്തികൾ ഒരുനിമിഷം ചിന്തിക്കണം.
ജനാധിപത്യ വ്യവസ്ഥയിൽ ഭരണഘടനയാണ് വിശുദ്ധഗ്രന്ഥമെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. കേന്ദ്രം പാസാക്കിയയച്ച ഈ യു.എ.പി.എ നിയമമാണ് വിശുദ്ധഗ്രന്ഥമെന്നും ഇതിെൻറ പിൻബലത്തിൽ ആരെയും ഭീകരരാക്കി ജയിലിലടക്കാനും വെടിവെച്ചുകൊല്ലാനും അവകാശമുണ്ടെന്നുമുള്ള വാദമാണ് ഇവിടെ പൊലീസും സർക്കാറിെൻറ ചീഫ് സെക്രട്ടറിയും ഉയർത്തുന്നത്. അത് ഗവൺമെൻറിലെ ഉദ്യോഗസ്ഥവൃന്ദത്തിനു മാത്രമല്ല, സി.പി.എമ്മിൽ പോലും തെറ്റായ സന്ദേശം നൽകുന്നു എന്നതാണ് പാർട്ടി കോഴിക്കോട് ജില്ല സെക്രട്ടറിയുടെ ആവർത്തിച്ചുള്ള പ്രസ്താവന തെളിയിക്കുന്നത്. മാവോവാദികളെയും മുസ്ലിം തീവ്രവാദ സംഘടനകളെയും കുറിച്ചുള്ള തെൻറ നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്ന് ജില്ല സെക്രട്ടറി ആവർത്തിക്കുമ്പോൾ അമിത് ഷാ ഡൽഹിയിൽനിന്നയച്ച ഭീകര കരിനിയമം കമ്യൂണിസ്റ്റ് പാർട്ടിയുടെ വിശുദ്ധ ഗ്രന്ഥമായി അദ്ദേഹം സ്വീകരിക്കുന്ന കാഴ്ച ജനങ്ങളെ അസ്വസ്ഥരാക്കുന്നു. ഇക്കാര്യത്തിൽ കാനം രാജേന്ദ്രനെടുത്ത നിലപാടിനോട് മുഖ്യമന്ത്രി പ്രതികരിക്കേണ്ടതുണ്ട്.
അമിത് ഷായുടെ ഭാഷയിലാണ് സി.പി.എം ജില്ല സെക്രട്ടറി സംസാരിക്കുന്നത്. അതിനെ വിമർശിച്ച മുസ്ലിംലീഗ് ജില്ല സെക്രട്ടറി മാവോവാദികളുടെ കൂടാരമാണ് സി.പി.എം എന്നും പാർട്ടിനേതാക്കളാണ് അതിനുത്തരവാദിയെന്നും പ്രതികരിച്ചു. രണ്ടു നിലപാടും ജനങ്ങൾക്കിടയിൽ ഇനിയും സ്വാധീനമില്ലാത്ത ബി.ജെ.പി-സംഘ്പരിവാറിന് വളവും വെള്ളവും നൽകാനേ സഹായിക്കൂ എന്ന് ഇടത് പാർട്ടികളും മതനിരപേക്ഷ പാർട്ടികളും ഈ പതിനൊന്നാം മണിക്കൂറിലെങ്കിലും തിരിച്ചറിയണം.
രാജ്യത്തെ ഭരണഘടനസ്ഥാപനങ്ങൾ ഒന്നൊന്നായി ഹിന്ദുത്വ ശക്തികൾ ൈകയടക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുസോളിനിയുടെയും ഹിറ്റ്ലറുടെയും ചരിത്രവഴിയിലൂടെയല്ല, ഇന്ത്യയിൽ ഫാഷിസം അവതരിക്കുകയെന്ന് ഇടതുപക്ഷ-മതനിരപേക്ഷകക്ഷികൾ മനസ്സിലാക്കുന്നില്ല. അത് അപകടമാണ്. യു.എ.പി.എ ഉപയോഗിച്ചുള്ള അറസ്റ്റും മാവോവാദികളെ വെടിവെച്ചുകൊന്ന നടപടിയും പൊലീസിനോടൊപ്പം നിന്ന് ന്യായീകരിക്കാനുള്ള വ്യഗ്രതയും അസാധാരണമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് കേരളത്തെ തള്ളിവീഴ്ത്തുന്നത്. അതിെൻറ തുടക്കം ഇടതുമുന്നണി ഗവൺമെൻറിലും പാർട്ടികളിലുമാണ് കണ്ടതെങ്കിലും നാളെ മറ്റു പാർട്ടികളിലും സംഘടനകളിലും ഇതേ അവസ്ഥ നിഷ്പ്രയാസം ആവർത്തിക്കും. അത് തിരിച്ചറിയാനുള്ള ജാഗ്രത എല്ലാവർക്കും ഉണ്ടാകേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.