കൊറോണാനന്തര ലോകം (Post Corona Era) ഭൗമ രാഷ്ട്രീയത്തെ സമഗ്രമായി മാറ്റിപ്പണിയുമോ? ലോക ചിന്തകർ മുതൽ സാധാരണക്കാർ വരെയുള്ള വരുടെ പ്രധാന ആലോചനകളിലൊന്നായി മാറിയിരിക്കുന്നു അത്. കോവിഡിന് മുൻപ്, സ്വന്തം സുഖത്തിനും കച്ചവട നേട്ടത്തിനുമപ് പുറം അപരെൻറ ക്ഷേമത്തിനും ഭൂമിയുടെ പരിപാലനത്തിനും വില കൽപിക്കാത്ത മാനസികാവസ്ഥയാണ് വ്യക്തികളെ മുതൽ രാഷ്ട ്രങ്ങളെ വരെ കീഴടക്കിയിരുന്നത്. മനുഷ്യന് ഭൂമിയിൽ എന്തും ചെയ്യുവാനാകുമെന്ന് മാത്രമല്ല, 2020ഓടുകൂടി അവൻ ചൊവ്വാഗ്ര ഹം (Mars) കീഴടക്കുമെന്നുവരെയുള്ള ഗർവിലായിരുന്നു ഇതുവരെ. എന്നാൽ, 6378 ലധികം കിലോമീറ്റർ ആരമുള്ള ഭൂമിയുടെ കരയും കടലും ക ീഴടക്കിയ മനുഷ്യൻ ഏതാനും നാനോമീറ്റർ മാത്രം വലിപ്പമുള്ള കീടത്തിനുമുന്നിൽ ചൂളിനിൽക്കുകയാണ്.
കോവിഡിനെ മഹാമാരി എന്നു ലോകരാജ്യ ങ്ങൾ ഒന്നടങ്കം പ്രഖ്യാപിക്കുകയും നിസ്സഹായനായി കേഴുകയും ചെയ്യുമ്പോൾ നമ്മെ കാത്തിരിക്കുന്ന ഇതിനേക്കാൾ ഭീതിജന കവും ആഘാതവുമേറിയ ആ 'ഘോര പ്രതിഭാസത്തെ' എങ്ങിനെയായിരിക്കും അഭിമുഖീകരിക്കുക. അതിനൊരു പേരിടാനെങ്കിലും മനുഷ്യനു ശേഷിയുണ്ടാകുമോ? ഒരു വാക്സിനേഷൻ കണ്ടെത്തിയാൽ മാത്രം ചെറുക്കാവുന്ന നിസാരനായ വൈറസിന് മുന്നിൽ മുട്ടുവിറയ്ക്കുന്ന ആധുനിക വംശീയ സാമ്രാജ്യത്വ വാദികൾ ഒരു വാക്സിൻ കൊണ്ടോ ശസ്ത്രക്രിയ കൊണ്ടോ നേരിടാനാവാത്ത കാലാവസ്ഥാ വ്യതിയാനത്തെ എങ്ങിനെയാണ് അതിജീവിക്കുക എന്ന ചോദ്യം കോവിഡാനന്തര ഭൗമരാഷ്ട്രീയത്തിലെ ഏറ്റവും പ്രധാന ചോദ്യമായി ഉയർന്നിരിക്കുന്നു.
ഈ നൂറ്റാണ്ടോടുകൂടി കാർബൺഡൈ ഓക്സൈഡിൻെറയും (CO2) ഹരിത വാതക ബഹിർഗമനത്തിന്റെയും (Greenhouse Gas Emission ) ആധിക്യം, അന്തരീക്ഷ ഊഷ്മാവിനെ (Atmospheric Temperature) 11 ഡിഗ്രീ ഫാരൻഹീറ്റ് വരെ കൂട്ടുമെന്നാണ് കണക്ക്. ആഗോളതാപനം (Global Warming ) മൂലം പ്രതിവർഷം ഒന്നര ലക്ഷം മനുഷ്യർ ലോകത്ത് മരിച്ചുകൊണ്ടിരിക്കുന്നതായി WHO രേഖപ്പെടുത്തുന്നു. ( കോവിഡ് മൂലം ഇതുവരെ മരിച്ചവർക്ക് തുല്യം.) 2030 ഓടുകൂടി മരണ സംഖ്യ ഇരട്ടിയാകുമെന്നാണ് അനുമാനം. ലോകത്തെ അനിയന്ത്രിതമായ വ്യവസായവല്‍ക്കരണം താപം കൂട്ടുന്നതിനും ശുദ്ധവായു നഷ്ടപ്പെടുന്നതിനും തീവ്ര കാലാവസ്ഥക്കും (Etxreme Weather) പരാന്നഭോജികള്‍, ജീവാണുക്കള്‍ മുതലായവ മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും (Vector Borne Illnesses) കാരണമാവുകയാണ്. ഇപ്പോൾ തന്നെ ഈ രോഗങ്ങളുടെ പിടിയിൽ പെട്ട ഏഴുലക്ഷം ആളുകൾ പ്രതിവർഷം മരണമടയുന്നുവത്രേ. കൊറോണ ബാധയിലൂടെയുള്ള മരണനിരക്ക് കുറയുന്നതിന് പ്രധാന കാരണം ആളുകളുടെ രോഗപ്രതിരോധ ശേഷിയാണല്ലോ. മലിനീകരിക്കപ്പെട്ട അന്തരീക്ഷവും ജലവും നമ്മുടെ രോഗപ്രതിരോധ ശേഷിയെ തകർക്കുകയും കോവിഡ് -19 നേക്കാൾ നിസാരനായ വൈറസുകൾക്ക് പോലും ആക്രമിക്കാൻ കഴിയും വിധം ദുർബലമാക്കുകയും ചെയ്യും.
സുനാമി, ചുഴലിക്കാറ്റ്, പേമാരി, ഭൂകമ്പം തുടങ്ങിയവയെല്ലാം ഭൂമിയുടെ പ്രതിഷേധങ്ങളായിരുന്നു. അത് മനസ്സിലാക്കാൻ നമുക്കായില്ല. കോറോണയുടെ വെട്ടുകിളിയാക്രമണമെങ്കിലും മനുഷ്യരുടെ ആർത്തികളെ തിരുത്തുമോ എന്നതിനനുസരിച്ചാണ് കോവിഡിനാനന്തര ഭൗമരാഷ്ട്രീയം നിലകൊള്ളുന്നത്. ഉയർന്ന ഉൽപാദനം നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമെന്നും ഭൂമി നമ്മുടെ സമ്പത്തിനു മുന്നിൽ കൈകൂപ്പി നിൽക്കുമെന്നും വിശ്വസിക്കപ്പെട്ടിരുന്നു. ഏതുതരം പ്രതിസന്ധി രൂപപ്പെട്ടാലും നമ്മുടെ ശാസ്ത്ര സാങ്കേതികതകൾ കോണ്ടതിനെ അതിജീവിക്കുമെന്നും കണക്കുക്കൂട്ടി. ഗ്രാമങ്ങളെ വടിച്ചുകളഞ്ഞു നഗരങ്ങളെ പെരുപ്പിക്കുവാനുള്ള തത്രപ്പാടിലായിരുന്നു മുതലാളിത്ത ലോകക്രമം. പക്ഷേ ഉയർന്ന ജനസാന്ദ്രതയുള്ള പട്ടണങ്ങൾക്ക് ചെറിയൊരു പകർച്ചവ്യാധിയെപോലും മറികടക്കാൻ കഴിയില്ലെന്ന ബോധ്യമാണ് കോവിഡ്-19 വിളിച്ചോതുന്നത്.
അശാസ്ത്രീയ നഗരാസൂത്രണത്തിെൻറ ഉപോല്പന്നമായ ചേരിപ്രദേശങ്ങളിൽ (urban slums) ഈ വൈറസ് നിയന്ത്രണാതീതമായി വ്യാപിക്കുന്നതായാണ് കണ്ടു വരുന്നത്. മുംബൈയിലെ ധാരാവി അവയിലൊന്നാണ്. 'പുരോഗമന' മനുഷ്യരുടെ പെരുമാറ്റ രീതിയോളം മലിനമായ അവരുടെ വാസസ്ഥലങ്ങളിൽ പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ പ്രയാസമാണ്. ചേരി പൗരന്മാരോടുള്ള ഇതുവരേ പുലർത്തിപ്പോന്ന രാഷ്ട്രീയ വിവേചനം മൂലം ചേരികളോട് ചേർന്ന നഗരങ്ങൾ ദീർഘകാല അടച്ചിടലുകൾക്ക് (long lockdown) വിധേയമാകേണ്ടിവരും. കൂടാതെ, ജനനിബിഢമായ ഇത്തരം നഗരങ്ങളിൽ പെരുകുന്ന മാലിന്യങ്ങൾ സാമൂഹിക ജീവിതത്തെ കൂടുതൽ രോഗാതുരമാക്കുകയാണ് ചെയ്യുക. പകർച്ചവ്യാധികളുടെ കൂത്തരങ്ങുകൾക്ക് കാരണമായിരിക്കുകയാണ് ആധുനിക വികസന സങ്കൽപ്പങ്ങളും വികലമായ നഗരാസൂത്രണ നയങ്ങളും.
പൂർണ നഗരവൽക്കരണങ്ങളല്ല (Ultra Urbanisation ) സ്വയംപര്യാപ്ത ഗ്രാമവൽക്കരണങ്ങൾ കൂടിയാണ് (Self Sustainable Villages ) യഥാർത്ഥ പരിഹാരമെന്ന തിരിച്ചറിവ് കോവിഡ് കാലം നമ്മെ നയിക്കേണ്ടതുണ്ട്. ഇതൊരു ഉട്ടോപ്പ്യൻ ആശയമെന്നാണ് പല തീവ്രനഗരവാദികളും (Ultra Urbanist) അപഹസിക്കുന്നത്. ജനസംഖ്യാ വളർച്ചയും ആധുനിക വികസന കാഴ്ചപ്പാടുകളും എങ്ങനെയാണ് ഗ്രാമങ്ങളിലേക്ക് പോകാൻ അനുവദിക്കുക എന്നവർ പരിഹാസത്തോടെ ചോദിക്കുന്നു. മറ്റുള്ളവരുടെ വിഭവങ്ങൾകൂടി കയ്യേറാനുള്ള ആർത്തിയാണ് ഇത്തരം സിദ്ധാന്തങ്ങളൊന്നും പ്രയോഗികമല്ല എന്ന വാദക്കാരുടെ ആശയ ലോകം. ഒരാളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്ന, വെള്ളവും ഭക്ഷണവും ഊർജ്ജവും സ്വന്തമായി തന്നെ കണ്ടെത്തി നിലനിർത്താനാവുന്ന, സ്വയംപര്യാപ്തത ഗേഹങ്ങളെന്ന സങ്കൽപങ്ങളിലേക്ക് മനുഷ്യർ വഴിമാറാതെ പകർച്ച വ്യാധികളേയും ആഗോള താപന പ്രതിസന്ധികളെയും അതിജയിക്കാനാകില്ല. അതാകട്ടെ, തികച്ചും രാഷ്ട്രീയ നയരൂപീകരണത്തിൽ കൂടി മാത്രമേ പൂർണമാവുകയുള്ളു.
2050 ലെ ഭൂമിയെ കുറിച്ച് എറിക് ബ്രോഡ്വിന്നിൻ ബിസിനസ് ഇൻസൈഡർ എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനമുണ്ട്. ഭീതിജനകമാണ് അദ്ദേഹത്തിെൻറ പ്രവചനങ്ങൾ. അന്ന്, ഇപ്പോഴുള്ളതിനേക്കാൾ മൂന്നിരട്ടി ജനങ്ങൾ പട്ടണങ്ങളിലേക്ക് ചേക്കേറുകയും പ്രതിവർഷം ആറു മില്യൻ മനുഷ്യർ ശുദ്ധവായുവില്ലാതെ മരണമടയും. ലോകത്തെ പകുതിയോളം ജനസംഖ്യ ശുദ്ധജലമില്ലാതെ നെട്ടോട്ടമോടും. ജലക്ഷാമം മൂലം 44 ലക്ഷം മെട്രിക് ടൺ ഭക്ഷണസാധനങ്ങളുടെ കൃഷി നശിക്കും. ഉയർന്ന താപം വലിയൊരളവ് മഴക്കാടുകളും അവിടത്തെ ജീവിവർഗങ്ങളും കത്തിയമരുന്നതിന് കാരണമാകും. അന്തരീക്ഷ ഊഷ്മാവിൽ ഉണ്ടാകുന്ന വർദ്ധനവ് മൂലം മഞ്ഞുപാളികൾ ഉരുകി 1.5 അടി ജലനിരപ്പ് ഉയർന്ന് വലിയ നഗരങ്ങൾ പോലും കടലിനടിയിൽ അകപ്പെടും. പലതരം സാംക്രമികരോഗങ്ങളാൽ പ്രതിവർഷം 10 മില്യൺ മനുഷ്യർ ചത്തൊടുങ്ങും. വെറും 30 വർഷങ്ങൾ കഴിഞ്ഞാൽ നാം വസിക്കേണ്ട ഭൂമിയുടെ അവസ്ഥയാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ ലേഖിക തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് നൽകുന്ന ഏക ആശ്വാസം ആഗോള ലോക്‌ഡൗണുകളിലൂടെ വീണ്ടെടുത്ത പരിസ്ഥിതിയുടെ ആരോഗ്യം ഈ കണക്കുകളെ കുറച്ച് വർഷത്തേക്ക്കൂടി നീട്ടിയേക്കുമെന്നത് മാത്രമാണ്.
ജനങ്ങൾ അവരുടെ, ആവശ്യവും അത്യാവശ്യവും അനാവശ്യവും തിരിച്ചറിയാൻ ലോക്ഡൗൺ കാലം സഹായകരമായിരിക്കുന്നു. യഥാർഥത്തിൽ മനുഷ്യെൻറ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യം തന്നെയാണെന്ന തിരിച്ചറിവാണ് ലോക്ക് ഡൗണിെൻറ പ്രധാന നേട്ടം. ശുദ്ധവായുവും ശുദ്ധജലവും വിഷരഹിത ഭക്ഷണവും തന്നെയാണ് യഥാർത്ഥ ആഡംബര വസ്തുക്കൾ (Luxury). ജീവൻ നിലനിർത്താനായി കണ്ണുരുട്ടിയും ഭീഷണിപ്പെടുത്തിയും ഇന്ന് മരുന്ന് കൈക്കലാക്കുന്നുവെങ്കിൽ നാളെ തമ്മിൽ തല്ലുക ശുദ്ധജലത്തിനും നല്ല ഭക്ഷണത്തിനും വേണ്ടിയായിരിക്കും. ഒരുപക്ഷേ നമ്മുടെ മിടുക്ക് കൊണ്ട് കോവിഡിനെതിരായ വാക്സിനേഷൻ കണ്ടെത്തിയെന്നുവരാം. എന്നാൽ, ശതകോടിക്കണക്കിന് വാക്സിനുകൾക്ക് നേരിടാനാവാത്ത കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന അത്യാപത്തുകളെ ചെറുക്കാൻ നല്ല ഭൂമിയെ തിരിച്ചുകൊണ്ടുവരാനാകണം. കൊറാണാനന്തരം ജീവിച്ചിരിപ്പുള്ളവർ പരിസ്ഥിതിയെ മുഖവിലക്കിടുക്കുന്ന പുതിയ ഭൗമ രാഷ്ട്രീയത്തിനനുസൃതമായി ഈ ലോകക്രമത്തെ പുന:ക്രമീകരിക്കുക തന്നെ വേണം. അല്ലെങ്കിൽ മാഹാമാരികളുടെയും മഹാവ്യാധികളുടെയും കാലമാണ് നമ്മെ കാത്തിരിക്കുന്നത്.
ആർകിടെക്ടായ ലേഖകൻ ഉർവി ഫൗണ്ടേഷന്‍റെ ചെയർമാനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.