ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ചികിത്സക്കായി ആശ്രയിക്കുന്ന രണ്ടാമത്തെ വൈദ്യശാസ്ത്രശാഖയാണ് ഹോമിയോപതി. ‘സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു’ എന്ന അടിസ്ഥാനപ്രമാണം കഴിഞ്ഞാൽ ഹോമിയോപതിയെ മറ്റു വൈദ്യശാസ്ത്ര ശാഖകളിൽനിന്നു വ്യത്യസ്തമാക്കുന്നത് ആരോഗ്യമുള്ള മനുഷ്യരിൽ നടത്തുന്ന ഔഷധപരീക്ഷണങ്ങളാണ്. മറ്റു വൈദ്യശാസ്ത്ര ശാഖകളിൽ ഔഷധ പരീക്ഷണങ്ങൾ മനുഷ്യനുമായി ഘടനാപരമോ പ്രവൃത്തിപരമോ ആയ ഒരു സാമ്യവുമില്ലാത്ത ഗിനിപ്പന്നികളിലും എലികളിലും മറ്റും നടത്തുമ്പോൾ ഹോമിയോ ഔഷധങ്ങൾ ആരോഗ്യമുള്ള സ്ത്രീകളിലും പുരുഷന്മാരിലും കുട്ടികളിലും ഉപയോഗിച്ച് ഹാനികരമല്ലെന്നു വ്യക്തമായി സ്ഥിരീകരിച്ച ശേഷമാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്. അതിനാൽ, ഹോമിയോപതി 200 വർഷം പിന്നിട്ടിട്ടും ഡോക്ടർ ഹനിമാൻ ആദ്യമായി പ്രൂവ് ചെയ്ത ‘സിങ്കോണ’ മുതൽ ഇന്നോളം ഒരു മരുന്നുപോലും മനുഷ്യന് ഹാനികരമെന്ന് കണ്ടെത്തി പിൻവലിക്കുകയോ നിരോധിക്കുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.
പ്രഡിക്ടിവ് ഹോമിയോപതി
ഹോമിയോ ചികിത്സരംഗത്ത് ഏറെ ശ്രദ്ധേയനായ മുംബൈ സി.എം.പി ഹോമിയോ മെഡിക്കൽ കോളജിലെ മുൻ പ്രഫസറും ആയുഷ് ഡിപ്പാർട്മെൻറിെൻറ എക്സ്ട്രാ മ്യൂറൽ റിസർച്ച് വിങ് ഡയറക്ടറും ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഇ.സി.പി.ഡി സർവകലാശാല ഒാണററി പ്രഫസറുമായ ഡോ. പ്രഫുൽ വിജയകർ നീണ്ടകാല ശ്രമങ്ങളുടെ ഫലമായി എത്തിച്ചേർന്ന നിഗമനങ്ങൾ ഹോമിയോപതി സമൂഹവുമായി പങ്കുവെക്കുന്നതിനും അതുവഴി ഉണ്ടാകുന്ന എണ്ണമറ്റ ഗുണഫലങ്ങൾ അവശത അനുഭവിക്കുന്ന മുഴുവൻ രോഗികൾക്കും ലഭ്യമാക്കുന്നതിനും ‘പോർട്ട്’ (Practice Oriented Training) എന്ന തുടർപഠന - പരിശീലന പദ്ധതിക്ക് രൂപംനൽകി. ഈ പദ്ധതിയിലൂടെ വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ പിറവിയെടുത്തതാണ് പ്രഡിക്ടിവ് ഹോമിയോപതി. ഇന്ന് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഡോ. പ്രഫുൽ വിജയകറിെൻറ പ്രഡിക്ടിവ് രീതി പിന്തുടരുന്ന ഹോമിയോ ഡോക്ടർമാരുണ്ട്. ഇ.സി.പി.ഡി യൂനിവേഴ്സിറ്റി പ്രഡിക്ടിവ് ഹോമിയോപതിയുടെ ഭാഗമായ പാഠ്യപദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഹോമിയോ മെഡിക്കൽ കോളജുകളിൽനിന്ന് പഠനം പൂർത്തിയാക്കിയ ഡോക്ടർമാർക്ക് പ്രഡിക്ടിവ് രീതിയിൽ പരിശീലനം നൽകുന്ന ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സും ബിരുദയോഗ്യതയും ചികിത്സപരിചയവുമുള്ള ഡോക്ടർമാർക്കായി സ്പെഷാലിറ്റി കോഴ്സും സങ്കീർണ രോഗങ്ങൾ ഹോമിയോപതിയിലൂടെ ചികിത്സിച്ച് മാറ്റാൻ നേരിട്ടുള്ള പ്രായോഗിക പഠനപദ്ധതിയുമുൾപ്പെടുന്നു.
ഓരോ വ്യക്തിയുടെയും ശാരീരികവും മാനസികവുമായ സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഓരോരുത്തർക്കും അനുയോജ്യമായ ഔഷധങ്ങൾ ഏറ്റവും ചെറിയ ഡോസിൽ ചികിത്സക്കായി ഉപയോഗിക്കുകയാണ് ഹോമിയോ ചികിത്സയുടെ അടിസ്ഥാനരീതി. ഇതിൽനിന്ന് ഒരു പടികൂടി കടന്ന് ജനിതക ശാസ്ത്രത്തിലും ഭ്രൂണ ശാസ്ത്രത്തിലുമുള്ള അറിവുകൾ കരസ്ഥമാക്കിയാൽ ഓരോ മരുന്നും നൽകിയ ശേഷം രോഗിയിൽ ഉണ്ടാകാനിടയുള്ള മാറ്റങ്ങൾ പ്രവചനാത്മക കൃത്യതയോടെ മനസ്സിലാക്കാനും അതനുസരിച്ച് തുടർചികിത്സയും മറ്റും രൂപപ്പെടുത്താനും സാധിക്കും എന്ന തത്ത്വത്തിൽ നിലകൊള്ളുന്ന, ഹോമിയോപതിയുടെ അടിസ്ഥാന തത്ത്വങ്ങളിൽനിന്ന് ഒട്ടും വ്യതിചലിക്കാതെ, പൂർണമായും ഡോക്ടർ സാമുവൽ ഹനിമാെൻറ അധ്യാപനങ്ങൾ അടിസ്ഥാനമാക്കിയ മാർഗരേഖയാണിത്. അല്ലാതെ വ്യത്യസ്തമായ പഠനപദ്ധതിയോ ചികിത്സരീതിയോ അല്ല.
രോഗിയുടെ ശാരീരികവും മാനസികവും ജനിതകപരവുമായ സവിശേഷതകളെ അടിസ്ഥാനപ്പെടുത്തി ചികിത്സിക്കുന്നതു കാരണം ഒരുപക്ഷേ, മറ്റു ചികിത്സരീതികളിൽ മാറാരോഗങ്ങളെന്നു മുദ്രകുത്തപ്പെട്ട രോഗങ്ങൾക്കുപോലും പലപ്പോഴും പ്രഡിക്ടിവ് രീതി ഫലപ്രദമായി കണ്ടുവരുന്നു. കൂടാതെ ചികിത്സയിലുള്ള രോഗികളിൽ ഉണ്ടാകുന്ന ഓരോ മാറ്റവും ജനിതകശാസ്ത്രവും ഭ്രൂണശാസ്ത്രവും അടിസ്ഥാനപ്പെടുത്തിയുള്ള മാർഗരേഖയിലൂടെ കൃത്യമായി വിലയിരുത്തുക വഴി രോഗിക്ക് പൂർണരോഗശമനം ഉറപ്പാക്കാൻ ചികിത്സകനെ പ്രാപ്തനാക്കുകയും ചെയ്യുന്നു.
ഓരോ വ്യക്തിയുടെയും ശാരീരികവും മാനസികവുമായ പ്രത്യേകതകൾ തീരുമാനിക്കുന്നത് ഓരോരുത്തർക്കും പ്രത്യേകമായ ജനിതകഘടനയാണ്. മാതാവിെൻറ ഗർഭാശയത്തിൽ വളർച്ച പ്രാപിക്കുന്ന ഘട്ടത്തിലാണ് ഈ ജനിതകരൂപവത്കരണം നടക്കുന്നത്. ശരിയായ ജനിതകരൂപവത്കരണത്തെ തടസ്സപ്പെടുത്തുക വഴി ജനിതക ഘടനയെ തകരാറിലാക്കുന്ന ചില ഘടകങ്ങളുണ്ടെന്ന് അടുത്തകാലത്ത് കണ്ടെത്തി. അവയെ ‘എപിജനറ്റിക്’ ഘടകങ്ങൾ എന്നു വിളിക്കുന്നു. ഗർഭാവസ്ഥയിൽ മാതാവിനുണ്ടാകുന്ന അതിതീവ്ര വൈകാരികപ്രശ്നങ്ങൾ ഉണ്ടാക്കുന്ന നെഗറ്റിവ് ഹോർമോണുകളാണ് എപിജനറ്റിക് മാറ്റങ്ങൾ വരാനുള്ള കാരണങ്ങളെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗർഭസ്ഥശിശുവിെൻറ ശരിയായ ജനിതകരൂപവത്കരണത്തിൽ മാതാവിെൻറ ആരോഗ്യവും മാനസികാവസ്ഥയും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒരുവശത്തും എപിജനറ്റിക് ഘടകങ്ങൾ മറുവശത്തുമായി താരതമ്യപ്പെടുത്തി ഈ എപിജനറ്റിക് ഘടകങ്ങൾ ശിശുവിെൻറ ശരിയായ ജനിതകരൂപവത്കരണത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് ഇംഗ്ലണ്ടിലെ സൗത്താംപ്ടൺ യൂനിവേഴ്സിറ്റിയിൽ പഠനവിധേയമാക്കി. അതിന് നേതൃത്വം നൽകിയ ഡോ. പ്രഫസർ ഗോഡ്ഫ്രെ പറയുന്നു: “ഗർഭപാത്രത്തിലെ ശിശുവിെൻറ വളർച്ചയെ ഒരു ഓർക്കസ്ട്രയോട് ഉപമിച്ചാൽ ജീനുകൾ ഓർക്കസ്ട്രയിലെ വിവിധ സംഗീത ഉപകരണങ്ങൾ പോലെയും എപിജനറ്റിക് ഘടകങ്ങൾ സംഗീതജ്ഞനെ പോലെയുമാണ്. എത്ര വില കൂടിയ സങ്കീർണ വാദ്യോപകരണമാണെങ്കിലും, പ്രവർത്തിപ്പിക്കുന്നത് എത്ര വിദഗ്ധ കലാകാരന്മാരാണെങ്കിലും എപ്പോൾ തുടങ്ങണമെന്നും ഏതു ശബ്ദം കേൾപ്പിക്കണമെന്നും എപ്പോൾ അവസാനിപ്പിക്കണമെന്നും തീരുമാനിക്കുന്നത് നയിക്കുന്ന സംഗീതജ്ഞനാണ്. അതുപോലെ ഗർഭസ്ഥ ശിശുവിെൻറ ജനിതകഘടന എത്രത്തോളം കുറ്റമറ്റതായിരിക്കണമെന്നു തീരുമാനിക്കുന്നത് എപിജനറ്റിക് ഘടകങ്ങളാണെന്ന് ഈ പഠനം സംശയലേശമന്യേ വ്യക്തമാക്കുന്നു.’’
‘പ്രവചനം’ എന്ന വാക്കിനെ പൊതുവെ അശാസ്ത്രീയവും യുക്തിസഹമല്ലാത്തതുമായ കാര്യങ്ങളുമായി ചേർത്തുവായിക്കുന്ന ഇക്കാലത്ത് സമഗ്രവീക്ഷണവും ശാസ്ത്രീയാടിത്തറയുമുള്ള പ്രഡിക്ടിവ് ഹോമിയോപതിയെ ഹസ്തരേഖയോ, ജ്യോതിഷമോ പോലെയുള്ള കപടശാസ്ത്രമായി മുദ്രകുത്താനുള്ള കുത്സിത ശ്രമങ്ങൾ മറുപടി അർഹിക്കുന്നില്ലതന്നെ.
ഹോപ് ഫോർ ദ ഹോപ്ലസ്
സങ്കീർണ രോഗങ്ങളിൽ പ്രഡിക്ടിവ് രീതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി, ജനിതക രോഗങ്ങൾകൊണ്ട് കഷ്ടതയനുഭവിക്കുന്നവരെ രക്ഷിക്കാൻ 2005ൽ മുംബൈയിലെ മഹാബലേശ്വറിൽ ‘ഹോപ് ഫോർ ദ ഹോപ്ലസ്’ ക്യാമ്പ് ആരംഭിച്ചു. ഇന്ന് ഇന്ത്യയിലും വിദേശത്തുമായി 55 സ്ഥലങ്ങളിൽ കൃത്യമായ ഇടവേളകളിൽ മുടക്കമില്ലാതെ ഈ ക്യാമ്പുകൾ നടത്തപ്പെടുന്നു. ഹോമിയോ ബിരുദവും ബിരുദാനന്തര ബിരുദവും ഉൾപ്പെടെ അംഗീകൃതയോഗ്യതയുള്ള, പ്രഡിക്ടിവ് രീതിയിൽ പരിശീലനം ലഭിച്ച ഡോക്ടർമാരുടെ സേവനവും ചികിത്സയും സൗജന്യമായി നൽകുന്നു. യുക്തിസഹവും ശാസ്ത്രീയാടിത്തറയുള്ളതുമായ ഈ ചികിത്സയുടെ ഫലപ്രാപ്തിയെ അടിവരയിടുന്നതാണ് ഓരോ ക്യാമ്പിലും അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന രോഗികളുടെ പങ്കാളിത്തം. ചികിത്സയില്ലാത്തതും മാറാരോഗികളെന്നു മുദ്രകുത്തപ്പെട്ടവരുമായ വൈകല്യങ്ങളുള്ള കുട്ടികൾക്ക് തികച്ചും അപകടരഹിതവും പാർശ്വഫലങ്ങൾ തീരെയില്ലാത്തതുമായ ചികിത്സയിലൂടെ പ്രയോജനം ലഭിക്കുന്നുവെങ്കിൽ അതിനെ പൂർണമനസ്സോടെ അംഗീകരിക്കുകയും പിന്തുണക്കുകയുമല്ലേ വേണ്ടത്? നാളിതുവരെ കേട്ടിട്ടില്ലാത്ത പകർച്ചവ്യാധികളുടെ മുന്നിൽ വൈദ്യശാസ്ത്രലോകംതന്നെ പകച്ചുനിൽക്കുന്ന സന്ദർഭത്തിൽ മനുഷ്യനന്മ മാത്രം ലാക്കാക്കി എല്ലാ വൈദ്യശാസ്ത്രശാഖകളും പരസ്പരം കൈകോർത്തുള്ള മുന്നേറ്റമാണ് മനസ്സിൽ കരുണ വറ്റാത്ത ഒാരോരുത്തരും ആഗ്രഹിക്കുന്നത്.
(ഹോപ് ഫോർ ദ ഹോപ്ലസ് കോഓഡിനേറ്ററാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.