െഎ.എസിനെ പിന്തുണച്ച് വിഷലിപ്തമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്ലാമിെൻറ മാത്രമല്ല; മനുഷ്യരാശിയുടെ തന്നെ കൊടിയ ശത്രുക്കൾക്കുമാത്രമേ ഇത്തരം ഹീനകൃത്യങ്ങളിൽ ഏർപ്പെടാൻ കഴിയുകയുള്ളൂ. ഇസ്ലാമിനെ ശത്രുപക്ഷത്തുനിർത്തി പൈശാചികവത്കരിക്കാൻ ഇറങ്ങിത്തിരിച്ച ദുശ്ശക്തികളാണ് െഎ.എസിന് രൂപം നൽകിയതും അതിനുപിന്നിൽ പ്രവർത്തിക്കുന്നതും. അതുകൊണ്ടുതന്നെയാണ് െഎ.എസ് രൂപംകൊണ്ടപ്പോൾ തന്നെ അതിനെ ലോക മുസ്ലിംകളെല്ലാം തള്ളിപ്പറഞ്ഞത്. അത് പ്രസരിപ്പിക്കുന്ന ആശയങ്ങളും നടപ്പാക്കുന്ന ക്രൂരകൃത്യങ്ങളും ഇസ്ലാമിക ദർശനത്തിന് കടക വിരുദ്ധമാണെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയതും ഇസ്ലാമിെൻറ പ്രതിച്ഛായ മോശമാക്കി അതിെന അപകീർത്തിപ്പെടുത്തലും മുസ്ലിം നാടുകളെ ഛിന്നഭിന്നമാക്കലുമാണ് അതിെൻറ ലക്ഷ്യമെന്നത് വിവരണമാവശ്യമില്ലാത്തവിധം വ്യക്തമാണ്. ക്രൂരമായ നരഹത്യയിലൂടെ ചോരച്ചാലുകളൊഴുക്കലും അതിരുകളില്ലാത്ത അസഹിഷ്ണുത വളർത്തലുമാണ് െഎ.എസിെൻറ മുഖമുദ്ര. ഇത് രണ്ടും ഇസ്ലാമിെൻറ ആദർശത്തിനും പ്രകൃതത്തിനും തീർത്തും വിരുദ്ധമാണ്. അതിെൻറ അടിസ്ഥാന പ്രമാണമായ ഖുർആൻ ബഹുസ്വരത ദൈവനിശ്ചിതമായ പ്രകൃതിനിയമത്തിെൻറ ഭാഗമാണെന്ന് പഠിപ്പിക്കുന്നു.അതോടൊപ്പം മനുഷ്യജീവന് ഖുർആനോളം വില കൽപിച്ച മറ്റൊരു ഗ്രന്ഥവും ആദർശവും ലോകത്തില്ല. ഒരുനിരപരാധിയെ കൊല്ലുന്നത് മുഴുവൻ മനുഷ്യരെയും കൊല്ലുന്നതുപോലെയാണെന്ന് അത് പ്രഖ്യാപിക്കുന്നു (5:32).
പ്രവാചകൻ മദീനയിൽ ഇസ്ലാമിക ഭരണവും വ്യവസ്ഥയും സ്ഥാപിച്ചത് ഒരായുധം പോലും എടുക്കാതെയും ഒരുതുള്ളി ചോര ചിന്താതെയുമാണ്. അപ്പോൾ അവിടെ മുസ്ലിംകൾ ചെറിയ ന്യൂനപക്ഷമായിരുന്നു. മഹാഭൂരിപക്ഷം വരുന്ന മറ്റു മതാനുയായികൾക്ക് പൂർണമായ സ്വാതന്ത്ര്യവും അവകാശവും നൽകുകയുണ്ടായി. അന്ന് പ്രവാചകൻ പ്രഖ്യാപിച്ച ലിഖിത ഭരണഘടനയിൽ ഇങ്ങനെ കാണാം^ ‘‘മറ്റുമതാനുയായികൾ നീതിക്കും സമത്വത്തിനും സൗഹൃദത്തിനും അർഹരായിരിക്കും. അവരോട് അനീതിയോ പക്ഷപാതമോ കാണിക്കുകയില്ല. അവർ അക്രമത്തിന് വിധേയരാവുകയില്ല.’’ പ്രവാചകൻ ജന്മനാടായ മക്ക മോചിപ്പിച്ചതും യുദ്ധവും ആയുധവും ഉപയോഗിക്കാതെയാണ്. രക്തമൊട്ടും ഒഴുക്കാതെയാണ് മക്കയും ഇസ്ലാമിക രാഷ്ട്രത്തിെൻറ ഭാഗമായതെന്നർഥം.
നീണ്ട നാലു നൂറ്റാണ്ടുകാലം മുസ്ലിംകൾ ഇസ്ലാമിക രാഷ്ട്രത്തിൽ അമ്പത്ശതമാനത്തിൽ താഴെയായിരുന്നു. ഭരണ കൂടമോ ജനമോ ഏതെങ്കിലും തരത്തിലുള്ള സമ്മർദത്തിലൂടെ മതം മാറ്റത്തിന് ശ്രമിച്ചിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ലല്ലോ. പതിനാലുനൂറ്റാണ്ട് മുസ്ലിംകൾ ഭരണം നടത്തിയ ഇൗജിപ്തിൽ ഇപ്പോഴും ജനസംഖ്യയുടെ ഒമ്പത് ശതമാനത്തോളം കോപ്റ്റ് ക്രിസ്ത്യാനികളുണ്ട്. 500 കോപ്റ്റ് ചർച്ചുകളും. കോപ്റ്റ് ക്രിസ്ത്യാനികൾക്ക് അവിടെ ആരാധന സ്വാതന്ത്ര്യവും അധികാര പങ്കാളിത്തവും ലഭിച്ചത് മുസ്ലിംകൾ അവിടെ ചെന്നശേഷമാണ്. രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖിെൻറ കാലത്ത് അദ്ദേഹത്തിെൻറ ഗവർണർ അംറുബ്നുൽ ആസ് ഇൗജിപ്ത് മോചിപ്പിച്ചപ്പോൾ അവിടം ഭരിച്ചിരുന്ന റോമാ സാമ്രാജ്യം തദ്ദേശവാസികളായ കോപ്റ്റ് ക്രിസ്ത്യാനികൾക്ക് ആരാധന സ്വാതന്ത്ര്യംപോലും അനുവദിച്ചിരുന്നില്ല. അവരുടെ പാത്രിയാർക്കീസ് ബെൻയാമിന് കൊടും പീഡനം സഹിക്കാനാകാതെ നാടുവിടേണ്ടിവന്നു. പതിമൂന്നുവർഷത്തിനുശേഷം അംറുബ്നുൽ ആസിെൻറ വിമോചന പോരാട്ടം വിജയിച്ചശേഷമാണ് അദ്ദേഹത്തിന് ജന്മനാട്ടിലേക്ക് തിരിച്ചുവരാൻ സാധിച്ചത്. യഅ്ഖൂബ് ഹനാ വഫീല എന്ന കോപ്റ്റിക്എഴുത്തുകാരൻ ‘കോപ്റ്റിക് സമൂഹത്തിെൻറ ചരിത്രം’ എന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം എഴുതുന്നത് കോപ്റ്റുകളുടെ ചരിത്രത്തിൽ ആദ്യമായി ഇൗജിപ്തിെൻറ ഭരണത്തിൽ അവരെ പങ്കാളികളാക്കിയത് അംറുബ്നുൽ ആസ് ആണെന്നാണ്. പതിനാലു നൂറ്റാണ്ടുകാലത്തെ മുസ്ലിം ഭരണത്തിനുശേഷം ഇപ്പോഴും ഇറാഖിലും സിറിയയിലുമെല്ലാം ക്രൈസ്തവ സഹോദരങ്ങൾ സർവവിധ സ്വാതന്ത്ര്യവും അനുഭവിച്ച് ജീവിച്ചുകൊണ്ടിരിക്കുന്നു. യാക്കോബായ ചർച്ചിെൻറ ആസ്ഥാനം ഇപ്പോഴും ഇറാഖാണ്. ലബനാനിൽ നാൽപത്തഞ്ചുശതമാനത്തോളം ക്രൈസ്തവ വിശ്വാസികളാണ്. ഭരണഘടനപരമായിത്തന്നെ അവർ അധികാരത്തിൽ പങ്കാളികളാണ്.
ഇറാനിൽ 25,000 ജൂതന്മാരുണ്ട്. ലോകത്താകെയുള്ള നാലു ജൂതധർമാശുപത്രികളിലൊന്ന് അവിടെയാണ്. എല്ലാമുസ്ലിം നാടുകളിലും ഇതര മതാനുയായികൾ കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളായി സമാധാനപരവും സ്വൈരമായും സ്വതന്ത്രമായും ജീവിച്ചുപോരുന്നു. െഎ.എസ് പ്രചരിപ്പിക്കുന്ന അസഹിഷ്ണുതയുടെ ആശയമായിരുന്നു ഇസ്ലാമിക സമൂഹം അംഗീകരിച്ചിരുന്നതെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. യഥാർഥത്തിൽ അതൊന്നും ഒരു മുസ്ലിമിനും ഇസ്ലാമിനോട് ചേർത്തുവെച്ച് ചിന്തിക്കാൻ പോലും സാധ്യമല്ലാത്തവിധം മതവിരുദ്ധവും ദൈവവിരുദ്ധവുമാണ്. ഇന്നോളമുള്ള ഇസ്ലാമിക ചരിത്രത്തിനും അതിെൻറ പ്രമാണങ്ങൾക്കും തീർത്തും അപരിചിതവും.
ലോകമെങ്ങുമുള്ള മുസ്ലിംകളെപ്പോലെ കേരള മുസ്ലിംകളും െഎ.എസിനെയും അതിെൻറ അത്യന്തം അപകടകരമായ ആശയങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മുഖ്യധാര മുസ്ലിം സംഘടനകളെല്ലാം ഇക്കാര്യം സംശയ രഹിതമായി തുറന്നുപറഞ്ഞിട്ടുണ്ട്. എന്നിട്ടും ഏതാനും മുസ്ലിം ചെറുപ്പക്കാരെ എങ്ങനെ െഎ.എസിനു കിട്ടിയെന്നത് സൂക്ഷ്മമായ പരിശോധനയർഹിക്കുന്നു. വിരലിലെണ്ണാവുന്നവരെങ്കിലും അവരുടെ അപകടകരമായ അനിസ്ലാമികാശയങ്ങളിൽ ആകൃഷ്ടരായി. വ്യവസ്ഥാപിത മത വിദ്യാഭ്യാസം ലഭിക്കാതിരിക്കുകയും ഇൻറർനെറ്റിലൂടെ ലോകത്തെവിടെയോയുള്ള വിധ്വംസക ശക്തികളുടെ പ്രചാരണത്തിൽ ആകൃഷ്ടരാവുകയും ചെയ്തവരാണ് പ്രസ്തുത ചെറുപ്പക്കാരെന്നതാണ് പൊതുധാരണ. ഏതായാലും െഎ.എസിൽ ചേർന്ന് നാടുവിട്ടവരെക്കുറിച്ചും അതിൽ ആകൃഷ്ടരായവരെക്കുറിച്ചും വിശദമായും സൂക്ഷ്മമായും കൃത്യമായും പഠിക്കാൻ മത സംഘടന നേതാക്കളും പള്ളി മഹല്ല് ഭാരവാഹികളും ബാധ്യസ്ഥമാണ്. അതോടൊപ്പം െഎ.എസിനെ പിന്തുണക്കുന്നതും അതിെൻറ ആശയങ്ങൾ പങ്കുവെക്കുന്നതുമായ സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സമൂഹദ്രോഹികളെ നിയമത്തിെൻറ മുമ്പിൽ കൊണ്ടുവരാൻ നടപടികൾ സ്വീകരിക്കുകയും വേണം.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.