ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറിെൻറ ആദ്യവർഷത്തെ പ്രവർത്തനനേട്ടങ്ങളെക്കുറിച്ച് മന്ത്രിമാർ. വകുപ്പിെൻറ ശരിതെറ്റുകൾ
പറഞ്ഞ് മുൻമന്ത്രിമാരും
പി. തിലോത്തമൻ (ഭക്ഷ്യമന്ത്രി)
നേട്ടങ്ങൾ
- സർക്കാർ അധികാരത്തിലെത്തിയശേഷം ഭക്ഷ്യഭദ്രത നിയമം നടപ്പാക്കി. നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ഓരോ ഘട്ടവും പൂർത്തിയാക്കിവരുന്നു. ഇവ പൂർത്തിയാകുന്നതോടെ റേഷൻ സാധനങ്ങൾ കരിഞ്ചന്തയിലെത്തുന്നത് തടയാനാകും. ഭക്ഷ്യസുരക്ഷക്ക് സത്വര നടപടികളാണ് സ്വീകരിച്ചുവരുന്നത്.
- മുൻഗണന പട്ടികയുടെ പ്രസിദ്ധീകരണത്തിലും റേഷൻ കാർഡ് വിതരണത്തിലും നിരവധി ആക്ഷേപങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അനർഹർ മുൻഗണനപ്പട്ടികയിൽ കടന്നുകൂടിയിട്ടുണ്ട്. ഇത് പരിഹരിക്കാൻ ജില്ലതല അദാലത് നടത്തും.
- വിലക്കയറ്റം പിടിച്ചുനിർത്താൻ സപ്ലൈകോ വഴി 440 കോടി സബ്സിഡിയായി ചെലവഴിച്ചു. 200 കോടി ഇതിനായി വകയിരുത്തി. 13 നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചുവർഷവും വില കൂട്ടില്ലെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ചുപോരുന്നു.
- നെൽകർഷകർക്ക് താങ്ങുവില നൽകി നെല്ല് സംഭരിക്കുന്ന പദ്ധതി സപ്ലൈകോ മുഖാന്തരം നടത്തിവരുകയാണ്. 89,197 കർഷകരിൽനിന്ന് 318 മെട്രിക് ടൺ നെല്ല് കിലോക്ക് 22.50 രൂപ നിരക്കിൽ 716 കോടിക്ക് സംഭരിച്ചു. അതിൽ 472 കോടി കർഷകർക്ക് കൊടുത്തു.
- നെല്ല് സംഭരിച്ചാലുടൻ പണം ലഭ്യമാക്കാൻ ബാങ്കുകളുമായി കരാറുണ്ടാക്കുകയും കൃഷിക്കാർക്ക് ലോൺ അക്കൗണ്ടുകൾ തുറക്കുകയും ചെയ്യുന്നതിന് പദ്ധതി തയാറാക്കി വരുകയാണ്. ഇതിന് വരുന്ന പലിശ സർക്കാർ വഹിക്കുന്ന രൂപത്തിലാണ് പദ്ധതി.
- റേഷൻ സംവിധാനത്തിലെ അഴിമതി പൂർണമായും ഇല്ലാതാക്കാനും സർക്കാറിെൻറ ധനസഹായം അർഹതപ്പെട്ടവരിൽ കൃത്യമായി എത്തിക്കാനും കർമപദ്ധതികൾക്ക് തുടക്കംകുറിച്ചു. സംസ്ഥാന^ജില്ല^താലൂക്ക് ന്യായവിലക്കട തലങ്ങളിൽ വിജിലൻസ് കമ്മിറ്റികളും സോഷ്യൽ ഓഡിറ്റും ഈ പരിഷ്കാരത്തിെൻറ ഭാഗമാണ്.
- ലീഗൽ മെട്രോളജി വകുപ്പ് ഷോപ്പിങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, റേഷൻകടകൾ എന്നിവ കേന്ദ്രീകരിച്ച് വ്യാപകമായി പരിശോധനകൾ നടത്തുകയും ആകെ 23,369 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
- നിർധനർക്ക് ഒരുനേരത്തെ സൗജന്യ ഭക്ഷണം നൽകാൻ ‘വിശപ്പുരഹിത കേരളം’ പദ്ധതി ഈ വർഷം രണ്ടു ജില്ലകളിൽകൂടി ആരംഭിക്കും. വയോജന പെൻഷൻ ലഭിക്കാത്ത നിരാലംബർക്ക് പ്രതിമാസം 10 കിലോ അരി സൗജന്യമായി നൽകുന്ന പദ്ധതിയും പരിഗണനയിൽ.
- വിലക്കയറ്റം തടയുന്നതിന് ശാസ്ത്രീയ സംവിധാനത്തോടെ പദ്ധതി ആസൂത്രണം ചെയ്യാൻ വിലനിയന്ത്രണ സെൽ പുനഃസംഘടിപ്പിച്ചു. ലീഗൽ മെട്രോളജി വകുപ്പിെൻറ സേവനങ്ങളെ സംബന്ധിച്ച സംശയങ്ങൾക്കും പരാതികൾ നൽകുന്നതിനുമായി ടോൾഫ്രീ നമ്പറുള്ള കോൾസെൻറർ രൂപവത്കരിക്കും. നിലവിലെ ഉപഭോക്തൃ തർക്കപരിഹാര ഫോറങ്ങളുടെ പശ്ചാത്തല സൗകര്യങ്ങൾ ഉയർത്തേണ്ടതുണ്ട്. നിരവധി കേസുകൾ കെട്ടിക്കിടക്കുന്നു. ഇതിന് അടിയന്തര പരിഹാരമുണ്ടാകും.
ജനങ്ങളുടെ കഞ്ഞിയിൽ പാറ്റയിട്ടു
അനൂപ് ജേക്കബ് (മുൻ ഭക്ഷ്യമന്ത്രി)
- ഐക്യകേരളത്തിെൻറ ചരിത്രത്തിൽ ആദ്യമായി റേഷൻ മുടങ്ങിയത് ഈ സർക്കാറിെൻറ കാലത്താണ്. ഇതിെൻറ ഫലമായാണ് അരിവില സംസ്ഥാനത്ത് 50 രൂപയിലേക്ക് എത്തിയത്. ഭക്ഷ്യഭദ്രത നിയമത്തിെൻറ ഭാഗമായി രണ്ടുലക്ഷം മെട്രിക് ടൺ അരിവിഹിതം കേന്ദ്രം വെട്ടിക്കുറച്ചെന്ന് ആരോപിക്കുമ്പോഴും ലഭിച്ച അരിതന്നെ കൃത്യമായി വിതരണം ചെയ്യാൻ ഭക്ഷ്യവകുപ്പിന് കഴിഞ്ഞിട്ടില്ല.
- കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഭക്ഷ്യഭദ്രത നിയമം നടപ്പാക്കാൻ വൈകിയതാണ് ഇപ്പോഴത്തെ റേഷൻ പ്രതിസന്ധിക്ക് കാരണമെന്നാണ് മന്ത്രിയും സർക്കാറും ജനങ്ങളോട് പറയുന്നത്. എന്നാൽ, കഴിഞ്ഞ സർക്കാർ ഇതിനായി എന്തൊക്കെ ചെയ്തെന്ന് നിയമസഭയിൽ മന്ത്രി അക്കമിട്ട് പറഞ്ഞിട്ടുണ്ട്.
- വെട്ടിക്കുറച്ച മണ്ണെണ്ണയും പഞ്ചസാരയും പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രത്തിനുമേൽ ഒരു സമ്മർദവും ചെലുത്താൻ പിണറായി സർക്കാറിന് കഴിഞ്ഞിട്ടില്ല. ഒരു കത്തുപോലും സംസ്ഥാന സർക്കാർ ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് നൽകിയില്ല. കേന്ദ്രത്തെ കുറ്റം പറഞ്ഞ് എത്ര നാൾ മുന്നോട്ടുപോകും?
- കഴിഞ്ഞ സർക്കാറിെൻറ കാലത്ത് വിജയകരമായി നടപ്പാക്കിവന്ന ഫോർട്ടിഫൈഡ് ആട്ട പദ്ധതി തകിടംമറിഞ്ഞു.
- മാവേലി സ്റ്റോറുകളിൽ 13 ഇനം സാധനങ്ങൾക്ക് അഞ്ചുവർഷത്തിനിടയിൽ വിലകൂട്ടില്ലെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. പക്ഷേ, വിലകൂട്ടില്ലെന്ന് പറഞ്ഞ സാധനങ്ങളൊന്നുംതന്നെ ഇവിടങ്ങളിൽ കിട്ടാത്ത സ്ഥിതിയാണ്.
- നെല്ല് കൃത്യമായി സംഭരിക്കാത്തതുമൂലം കുട്ടനാടിൽ കർഷകർക്ക് ഹർത്താൽ നടത്തേണ്ടിവന്നത് ഈ സർക്കാറിെൻറ ഏറ്റവും വലിയ വീഴ്ചയാണ്.
- ഒഴിവുകൾ കൃത്യമായി നികത്താത്തതിനാൽ സംസ്ഥാന ഉപഭോക്തൃഫോറങ്ങൾ നോക്കുകുത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.