‘സ്പ്രിൻക്ലര്‍’ എന്ന അമേരിക്കന്കമ്പനിയുടെ പ്രലോഭനത്തില്‍ പിണറായി വിജയന് വീണ ു കഴിഞ്ഞിരിക്കെ, ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട സ്വകാര്യത പ്രശ്നത്തില്‍ പറഞ്ഞ വാക്കു കള്‍ അതിനേക്കാളും പ്രധാനപ്പെട്ട ആരോഗ്യവിവരങ്ങളുടെ കാര്യത്തിലെത്തിയപ്പോള്‍ വിഴു ങ്ങിയ സി.പി.എമ്മിെൻറ കപടമുഖം വീണ്ടും തെളിഞ്ഞിരിക്കുന്നു. കോവിഡ്- 19 മഹാമാരിയുടെ പേര ിൽ ഒരു വിദേശകമ്പനിക്ക് കേരളീയരുടെ സ്വകാര്യവിവരങ്ങള്‍ കൈമാറുന്നത് മരണവീട്ടില ് മോഷണം നടത്തുന്നതുപോലെ നികൃഷ്ടമാണ്.
സ്പ്രിൻക്ലര്‍ ഇടപാടിലെ അഴിമതിയെക്കു റിച്ച് മാത്രമല്ല, അടുക്കള വഴി കയറിയ ഈ സ്ഥാപനത്തിെൻറ ദുരൂഹ ഇടപാടുകളെക്കുറിച്ചു ം കേരളത്തിലെ ജനങ്ങള്‍ അറിയുന്നത് ഈ മാസം 10 ന് ഞാന്‍ നടത്തിയ വാർത്തസമ്മേളനത്തിലൂടെ യാണ്. ദിനംപ്രതി മാധ്യമങ്ങളെക്കണ്ട് ഉറുമ്പിെൻറ തീറ്റക്കാര്യം വരെ പറഞ്ഞ് കരുതല്‍ മ നുഷ്യനായി വേഷമിടുന്ന മുഖ്യമന്ത്രി അതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യ ത്തിന് ഉത്തരം നൽകാതെ ഒഴിഞ്ഞുമാറി. പിന്നീട് ഐ.ടി.വകുപ്പ് അടിമുടി വൈരുധ്യങ്ങള്‍ നിറ ഞ്ഞ ഒരു വിശദീകരണക്കുറിപ്പിറക്കി. തൊട്ടടുത്ത ദിവസം മുഖ്യന് എഴുതിക്കൊണ്ടുവന്ന പ്ര സ്താവന വായിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചതോടെ കരുതല്‍ മനുഷ്യന് സമനില തെറ്റി.
എല്ലാ നുണകളും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ ഐ.ടി സെക്രട്ടറി കുറ്റസമ്മതവുമായി രംഗത്തെത്തിയിരിക്കുന്നു. എല്ലാം ചെയ്തത് താനാണെന്ന കുറ്റസമ്മതം രാഷ്ട്രീയയജമാനന്മാരെ സംരക്ഷിക്കാനുള്ളതാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. അദ്ദേഹം സമ്മതിച്ച പിഴവുകള്‍ ഇതാണ്. കേരളത്തിൽ കോവിഡ്- 19 മായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരും വീടുകളില്‍ കഴിയുന്നവരുമായ ലക്ഷത്തില്‍പരം പേരുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറിയിട്ടുണ്ട്. ഇത് ഇവരുമായി കരാര്‍ ഒപ്പിടുന്നതിന് മുമ്പാണ്.
സ്പ്രിൻക്ലര്‍ തട്ടിപ്പ് പ്രതിപക്ഷം പുറത്തുകൊണ്ടുവന്ന ശേഷമാണ് വിഷു ദിനത്തില്‍ ഇവരുമായി നോൺ ഡിസ്ക്ലോഷര്‍ കരാർ ഒപ്പിടുന്നത്. ഡേറ്റ ഇന്ത്യയിലെ സര്‍വറുകളിലായിരിക്കും സൂക്ഷിക്കുകയെന്ന് രേഖാമൂലമുള്ള ഉറപ്പ് വാങ്ങിയത് പ്രതിപക്ഷം ആരോപണം ഉന്നയിച്ച ശേഷമാണ്. രാജ്യാന്തര കരാറായിട്ടും ഇത് നിയമവകുപ്പിനെ കാണിച്ചിട്ടില്ല. സ്പ്രിൻക്ലര്‍ കമ്പനിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാം. ഐ.ടി. സെക്രട്ടറി മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയാണ്. സാമാന്യബുദ്ധിയുള്ള ഒരാള്‍ക്ക് ഈ കുറ്റസമ്മതം മാത്രം മതി എന്താണ് നടന്നതെന്ന് മനസ്സിലാക്കാന്‍.
ഈ കമ്പനിയുമായി നോണ്‍ ഡിസ്ക്ലോഷര്‍ എഗ്രിമെൻറുണ്ടെന്നും ഡേറ്റ ഇന്ത്യയിലെ സര്‍വറുകളിലാണ് സൂക്ഷിക്കുന്നതെന്ന് പര്‍ച്ചേഴ്സ് ഓര്ഡറിലുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുമ്പോള്‍ ഇത്തരത്തിലൊന്ന് ഇല്ലായിരുന്നു എന്നതാണ് വസ്തുത. പ്രതിപക്ഷം വസ്തുതകള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നപ്പോള്‍ അണിയറയിലെ ഉപജാപകര്‍ തിരക്കഥ തയാറാക്കിയെങ്കിലും അങ്കലാപ്പില്‍ അതു വേണ്ട രീതിയില്‍ രേഖപ്പെടുത്താന്‍ മറന്നു. അങ്ങനെ പറ്റിപ്പോയ മറ്റൊന്നാണ് കമ്പനിയുടെ ലെറ്റര്‍ ഹെഡില്‍ തയാറാക്കിയ കരാര്‍. കേരള സര്‍ക്കാര്‍ ഒപ്പിടുന്ന കരാര്‍ എന്നു പറയുന്ന രേഖ സ്പ്രിൻക്ലറിെൻറ ലെറ്റര്‍ ഹെഡില്‍! കേരളത്തിലെ ഭരണസംവിധാനത്തിൽ അപഹാസ്യമായ ഒരു ചരിത്രരേഖയായിരിക്കും ഇത്.
സ്പ്രിൻക്ലറിെൻറ കച്ചവടം വളരെ പരസ്യമായിട്ടായിരുന്നു. തിരുവിതാംകൂര്‍ രാജഭരണകാലം തൊട്ടുള്ള പൊതുജനാരോഗ്യസംവിധാനത്തിെൻറ തുടര്‍ച്ചയാണ് കേരളത്തിെൻറ ആരോഗ്യരംഗത്തെ നേട്ടങ്ങള്‍. ഇൗ നേട്ടങ്ങളാണ് കോവിഡ്- 19 െൻറ ആദ്യഘട്ടത്തിലെ ഫലപ്രദമായ ചെറുത്തുനിൽപിന് സഹായകരമായത്. ഒപ്പം ജനങ്ങളുടെ സഹകരണവും. സംസ്ഥാന സര്‍ക്കാറിെൻറ എല്ലാ ശ്രമങ്ങള്‍ക്കും പ്രതിപക്ഷം പിന്തുണയും നൽകി. സംസ്ഥാന സര്‍ക്കാറുമായി കരാര്‍ ഒപ്പിടും മുമ്പ് സ്പ്രിൻക്ലര്‍ ചെയ്തത് കച്ചവടവ്യാപനമായിരുന്നു. ആദ്യം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച, പിന്നെ സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ശേഖരിച്ച ഡേറ്റ കമ്പനിക്ക് കൈമാറുക, അതിനൊപ്പം കമ്പനിയുടെ കച്ചവടവ്യാപനം, പിന്നീട് പര്‍ച്ചേഴ്സ് ഓര്‍ഡര്‍. എല്ലാം പുറത്തുവന്നപ്പോള്‍ കരാര്‍ ഒപ്പിടൽ. പര്‍ച്ചേഴ്സ് ഓര്‍ഡറിനും കരാറിനും ആഴ്ചകള്‍ക്കു മുമ്പ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ ഐ.ടി സെക്രട്ടറി സ്പ്രിൻക്ലര്‍ കമ്പനിയുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചു.
കേരളം പതിറ്റാണ്ടുകള്‍കൊണ്ട് നേടിയെടുത്ത ആരോഗ്യപുരോഗതി ഏതാനും ദിവസം മുമ്പ് കേരളത്തില്‍ രംഗപ്രവേശനം ചെയ്ത ഒരു സ്വകാര്യകമ്പനിയുടെ നേട്ടമാണെന്ന് പരോക്ഷമായി മുഖ്യമന്ത്രിയുടെ സെക്രട്ടറി പറഞ്ഞത് ഏതായാലും സ്വന്തം ഇഷ്ടപ്രകാരമാകില്ല. ഒപ്പം കമ്പനിയുടെ നേതൃത്വത്തില്‍ വ്യാപകമായ പി.ആര് കാമ്പയിന് നടത്തി മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കോവിഡ്- 19 െൻറ പേരില്‍ കച്ചവടശ്രമം നടത്തുകയാണ്.
ഡേറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവും സംബന്ധിച്ച നിര്‍ണായകവിധിയാണ് സുപ്രീംകോടതി മൂന്നു വര്‍ഷം മുമ്പ് ആധാര്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയത്
. ഭരണഘടനയുടെ 21ാം അനുഛേദത്തിെൻറ ഭാഗമാണ് സ്വകാര്യതയെന്ന കോടതിവിധി പരിഷ്കൃത സമൂഹം സ്വാഗതം ചെയ്തു. അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍, അതും അതിപ്രധാനമായ ആരോഗ്യവിവരങ്ങള്‍, ശേഖരിക്കുന്നത് നിസ്സാരമാക്കിത്തള്ളാനുള്ള ഭരണകക്ഷിയുടെ ശ്രമമാണ് ഇപ്പോള്‍ പാളിപ്പോയിരിക്കുന്നത്. സ്വകാര്യതയെക്കുറിച്ച് ഏറെ സംസാരിച്ചിരുന്ന സി.പി.എം അവരുടെ നയങ്ങള്‍ ചില കച്ചവടതാൽപര്യങ്ങള്‍ക്കുമുന്നില്‍ അടിയറെവച്ചു. ഈ വിഷയത്തില്‍ ഏറെ സംസാരിച്ച സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എന്താണ് പറയാനുള്ളത്? ഇതേ നിലപാട് തന്നെയാണോ പുട്ടുസ്വാമിക്കേസില് കക്ഷി ചേര്‍ന്ന സി.പി.ഐക്കും ബിനോയ് വിശ്വത്തിനുമുള്ളത്?
പത്തോളം രോഗവിവരങ്ങളാണ് സ്പ്രിൻക്ലര്‍ കമ്പനിക്ക് ലഭിക്കുന്നത്. വ്യക്തികളുടെ അനുമതിയില്ലാതെയാണ് ഇതുവരെ ഈ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ച് അവര്‍ക്ക് കൈമാറിയത്. മാരകരോഗങ്ങള്‍ തൊട്ട് ജീവിതശൈലീരോഗങ്ങള്‍ വരെയുള്ള ഈ വിവരങ്ങളുടെ വിപണിമൂല്യത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഡേറ്റ വിശകലന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്പ്രിൻക്ലര്‍. കോടിക്കണക്കിന് രൂപ നല്കി മരുന്ന് ഗവേഷണം നടത്തുന്ന ഫാര്‍മാ കമ്പനികള്‍ക്ക് വിലപ്പെട്ട വിവരങ്ങളാണ് സ്പ്രിൻക്ലറിെൻറ ആപ്പിലേക്ക് അപ് ലോഡ് ചെയ്ത 41 ഇന ചോദ്യാവലിയുടെ 17 ാം നമ്പര്‍ ചോദ്യത്തിലുള്ളത്. അവയവ കച്ചവട കമ്പനികള്‍ക്കും ഇത് വിലപ്പെട്ട വിവരങ്ങളാണ്. ഇതിെൻറ വിപണി മൂല്യം കോടികളാണ്.
കേരളത്തിലെ ജനങ്ങളുടെ വിവരങ്ങള്‍ മറിച്ചുകൊടുത്ത ശേഷം സര്‍ക്കാറിന് സാമ്പത്തികബാധ്യതയില്ലെന്ന ന്യായം പരിഹാസ്യമാണ്. ഒരു വ്യക്തി സ്വന്തം ഇഷ്ടപ്രകാരം നൽകുന്ന വ്യക്തിവിവരങ്ങള്‍ പോലെയല്ല സ്റ്റേറ്റ് അവരുടെ വിശ്വാസ്യത മുതലെടുത്ത് നൽകുന്ന വിവരങ്ങള്‍. സ്മാര്‍ട്ട് ഫോണോ ചില ആപ്പുകളോ വേണ്ടെന്നുവെക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിക്കുണ്ട്. ഇതൊന്നുമില്ലാതെയാണ് വാര്‍ഡ്തല കമ്മിറ്റികള്‍ സ്വകാര്യമായ രോഗവിവരങ്ങള്‍ വരെ കമ്പനിക്ക് നൽകുന്നത്, അതും ഒരു കരാര്‍പോലും ഒപ്പിടുന്നതിന് മുമ്പ്. കമ്പനി ഈ വിവരങ്ങള്‍ മറിച്ചുവിറ്റാല്‍ അത് ചോദ്യം ചെയ്യണമെങ്കില്‍ അമേരിക്കയിലെ കോടതിയിലേക്ക് പോകണം!
ഇൗ വിഷയത്തിൽ ഐ.ടി. സെക്രട്ടറിയെ മാറ്റിനിര്‍ത്തി വിശദമായ അന്വേഷണം വേണം. സ്പ്രിൻക്ലര്‍ കമ്പനിക്ക് നൽകിയ കരാര്‍ റദ്ദാക്കി സംസ്ഥാനസര്‍ക്കാറിനു കീഴിലുള്ള ഐ.ടി ഏജന്‍സികളിലൊന്നിനെക്കൊണ്ട് പകരം സംവിധാനം തയാറാക്കണം. ഇതൊന്നും ചെയ്യാനുള്ള ശേഷി ഐ.ടി മിഷനില്ല എന്ന ഐ.ടി സെക്രട്ടറിയുടെ പരാമര്‍ശം പരിഹാസ്യമാണ്. രണ്ട് പ്രളയങ്ങള്‍ കഴിഞ്ഞിട്ടും നിപ പോലെ ഒരു പകര്‍ച്ചവ്യാധി വന്നിട്ടും ഡേറ്റ വിശകലനത്തിന് ഒരു സംവിധാനം ഒരുക്കാത്തത് എന്തുകൊണ്ടാണ്, ആർക്കു വേണ്ടിയാണ്?
ആധാറിെൻറ സ്വകാര്യതയുമായി ബന്ധപ്പെട്ട സുപ്രധാന വിധി വന്നപ്പോള്‍ ആ വിധിയെ സ്വാഗതം ചെയ്ത് 2017 ആഗസ്റ്റ് 24 ന് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസ്താവനയിലെ ഒരു ഭാഗം ഇതാണ്: ‘‘ആധാറിനുവേണ്ടി ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് വിദേശകമ്പനികളും സ്വകാര്യ കുത്തകകമ്പനികളുമാണ്. ഈ കമ്പനികള്‍ വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ വലിയ സാധ്യതയുണ്ട്. ഇത്തരം ദുരുപയോഗം സ്വകാര്യതക്കുള്ള മൗലികാവകാശം നിഷേധിക്കലാണ്.’’ അതുകൊണ്ട്, കോവിഡിനെതിരേ ഒന്നിച്ചു പൊരുതാം. മുഖമറയാകാം പക്ഷേ, പുകമറ അനുവദിച്ചുതരാന്‍ ഉത്തരവാദപ്പെട്ട പ്രതിപക്ഷത്തിന് സാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.