ഒരായുസ്സിെൻറ സമ്പാദ്യം മുഴുവൻ മുളെങ്കാമ്പിെൻറ രണ്ടറ്റത്തുമായി പെറുക്കിക്കെട്ടി മ്യാന്മറിൽനിന്ന് ജീവനുംകൊണ്ട് ഒാടിപ്പോന്ന അഭയാർഥികളുടെ സമുദ്രമാണ് കോക്സസ് ബസാർ. വലിച്ചുകെട്ടിയ കറുത്ത പ്ലാസ്റ്റിക് ഷീറ്റിനടിയിൽ അശരണരായ വൃദ്ധരും സ്ത്രീകളും കുട്ടികളും കൂനിക്കൂടിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 26നാണ് മ്യാന്മറിെൻറ തെക്കുപടിഞ്ഞാറൻ ജില്ലയായ രാഖൈനിൽ പട്ടാളം നരഹത്യ തുടങ്ങിയത്. പത്രപ്രവർത്തകർക്ക് പ്രവേശനാനുവാദം ഇല്ലാത്ത ഇൗ മേഖലയിൽ നടന്ന തീവെപ്പും കൊലപാതകങ്ങളും പുറംലോകം അറിയുന്നത് ഉപഗ്രഹചിത്രങ്ങളുടെ സഹായത്തിൽ. ആഗസ്റ്റ് 25ന് അറാകൻ റോഹിങ്ക്യ സാൽവേഷൻ ആർമി (എ.ആർ.എസ്.എ) എന്ന ഗവൺമെൻറ് വിരുദ്ധ സംഘടന പട്ടാളബൂത്തുകൾ പിടിച്ചെടുത്ത് 12 പട്ടാളക്കാരെ വെടിവെച്ചുകൊന്നതാണ് പുതിയ സംഘർഷങ്ങളുടെ തുടക്കം.
നാലു ലക്ഷം മനുഷ്യരാണ് കഴിഞ്ഞ നാലാഴ്ചക്കുള്ളിൽ മ്യാന്മറിലെ രാഖൈൻ പ്രവിശ്യയിൽനിന്ന് ബംഗ്ലാദേശ് അതിർത്തി കടന്ന് കോക്സസ് ബസാറിലേക്ക് ഒഴുകിയെത്തിയത്. ദക്ഷിണേഷ്യ ഇൗയടുത്തകാലത്ത് കണ്ട ഏറ്റവും വലിയ അഭയാർഥിപ്രവാഹം. എത്രപേർ കൊല്ലപ്പെട്ടു എന്നൊന്നും ആർക്കും അറിയില്ല. ആരും അറിയുകയും ഇല്ല. ജീവിച്ചിരിക്കുന്ന നാലുലക്ഷം അഭയാർഥികൾ, അവരോരോരുത്തരും ഇൗ ദുരന്തത്തിെൻറ ബാക്കിപത്രമാണ്. കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളിൽ ഒരു ദശലക്ഷത്തിലധികം റോഹിങ്ക്യകൾ റാഖൈനിൽനിന്ന് പലായനം ചെയ്തിട്ടുണ്ട്. ഇതിൽ അരലക്ഷം പേർ ഇന്ത്യയിലുണ്ട്. ഇൗ പലായനദുരന്തത്തിലെ ഏറ്റവും ഒടുവിലെ അധ്യായമാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കോക്സസ് ബസാറിൽ ചുരുളഴിയുന്നത്. ഒാടിരക്ഷപ്പെടാൻ ശ്രമിച്ച പലരെയും പട്ടാളം വെടിവെച്ചുകൊന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്തു. മറ്റു ചിലർ നാഫ് നദിയിൽ മുങ്ങിപ്പോയി. അവശേഷിച്ചവരാണ് കോക്സസ് ബസാറിലെ കുത്തുപാലോങ് ക്യാമ്പിൽ മഴവെള്ളം കെട്ടിനിൽക്കുന്ന ചുവന്ന ചളിയിൽ ദരിദ്രഭാണ്ഡങ്ങൾ അഴിച്ചുവെച്ച് ജീവിതം വീണ്ടും ഉൗതിക്കത്തിച്ചെടുക്കാൻ ശ്രമിക്കുന്നത്.
ലോകത്തിലെ രണ്ട് വൻശക്തികളുടെ മൂക്കിനു താഴെ ഇരുന്നുകൊണ്ടാണ് മ്യാന്മർ പട്ടാളം നൊേബൽ സമ്മാന ജേതാവായ സൂചി സർക്കാറിെൻറ മൗനാനുവാദത്തോടെ ഇൗ നരനായാട്ട് നടത്തുന്നത്. അന്താരാഷ്ട്രസമൂഹത്തിെൻറ ശക്തമായ ഒരു താക്കീത് മതി ഇൗ കൊലപാതകങ്ങൾ ഒരു പരിധിവരെയെങ്കിലും അവസാനിപ്പിക്കാൻ. അതുണ്ടാവുന്നില്ല എന്നതാണ് ഇൗ പ്രതിസന്ധിയുടെ രാഷ്ട്രീയം. റോഹിങ്ക്യകൾ ദരിദ്രരാണ് എന്നതാണ് ഇതിന്കാരണം. ഉപഭോഗശേഷി ഇല്ലാത്ത മനുഷ്യരെ വിപണിയുടെ ബലതന്ത്രത്താൽ നിയന്ത്രിക്കപ്പെടുന്ന ലോകത്തിന് ആവശ്യമില്ല. അതുകൊണ്ട് ഒരു ദശലക്ഷം മനുഷ്യർ ഇൗ ഭൂമുഖത്തുനിന്ന് ഇല്ലാതായാലും ആർക്കും ഒന്നും സംഭവിക്കില്ല. ദരിദ്രനാവുകയെന്നത് കുറ്റമാണ്. ദരിദ്രൻ മുസ്ലിം കൂടിയാകുേമ്പാൾ ഇസ്ലാമോഫോബിക് ആയ ലോകക്രമത്തിൽ ഇൗ അവഗണന അതിെൻറ മൂർധന്യത്തിൽ എത്തുന്നു.
രാഖൈനിലെ റോഹിങ്ക്യ മുസ്ലിംകളെ മ്യാന്മർ പൗരന്മാരായി കാണാൻ ബുദ്ധിസ്റ്റ് ഭരണകൂടം തയാറല്ല. ഭരണഘടന നൽകുന്ന പൗരാവകാശങ്ങൾ ഇവർക്കില്ല. എന്തിന്, വോട്ടവകാശംപോലും ഇല്ലാത്ത മനുഷ്യക്കൂട്ടമാണിത്. അതുകൊണ്ടാണവർ രാജ്യമില്ലാത്ത ‘പൗരന്മാരായി’ ലോകം മുഴുവനും ഒഴുകിപ്പരക്കുന്നത്. ഇൗ നീതിനിഷേധമാണ് പോയ അരനൂറ്റാണ്ടിലൂടെ പ്രവർത്തിച്ച് അഭയാർഥികളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നത്. ചരിത്രത്തിെൻറ ഫോൾട്ട്ലൈനിൽ കുടുങ്ങിപ്പോയവരാണ് റോഹിങ്ക്യകൾ. മുളെങ്കാമ്പിൽ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റാണ് ഇവർക്ക് വീട്. ആരെങ്കിലും സഹായിച്ച് നൽകുന്ന ഒരുപിടി അരി വേവിച്ചാൽ അത് ഭക്ഷണം. ഇവരെ ആർക്കും ആവശ്യമില്ല. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 3.5 ലക്ഷത്തിലധികം അഭയാർഥികളാണ് കോക്സസ് ബസാറിൽ എത്തിയത്. പുതുതായി വന്ന 4.5 ലക്ഷംകൂടിയാകുേമ്പാൾ ജില്ലയിലെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് കവിയും ഇത്. ക്യാമ്പ് സന്ദർശിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന പറഞ്ഞു: ‘‘ബംഗ്ലാദേശ് പാവപ്പെട്ട രാജ്യമാണ്. 17 കോടി ജനങ്ങളുണ്ട് ഇവിടെ. അതുകൊണ്ടുതന്നെ 10 ലക്ഷം റോഹിങ്ക്യകളെ കൂടി തൽക്കാലം സംരക്ഷിക്കാൻ ഞങ്ങൾക്ക് സാധിക്കും.’’ പ്രസംഗത്തിൽ തൽക്കാലം എന്ന വാക്ക് അടിവരയിട്ടാണ് അവർ പറഞ്ഞത്. റോഹിങ്ക്യകളെ മ്യാന്മറിലേക്കു തന്നെ തിരിച്ചയക്കണം എന്നതാണ് ബംഗ്ലാദേശ് സർക്കാറിെൻറ ഒൗദ്യോഗിക നിലപാട്. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ അത് സാധ്യമല്ല. അതുകൊണ്ടാണ് ഇവരെ ഒന്നടങ്കം ബേ ഒാഫ് ബംഗാളിലെ തെൻഘർചാർ ദ്വീപിലേക്ക് മാറ്റി താമസിപ്പിക്കാനുള്ള ബൃഹദ്പദ്ധതിക്ക് ബംഗ്ലാദേശ് സർക്കാർ രൂപം നൽകിവരുന്നത്. റോഹിങ്ക്യ വംശജർക്ക് കോക്സസ് ബസാർ വിട്ടുപോകാനുള്ള അനുവാദമില്ല.
ഇന്ത്യയും റോഹിങ്ക്യകളെ തിരിച്ചയക്കണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. 130 കോടി ജനസംഖ്യയുള്ള ഭാരതത്തിന് 40,000 റോഹിങ്ക്യകളെക്കൂടി ഉൾക്കൊള്ളാനാവില്ലേ? പൗരന്മാരായി മ്യാന്മർ എണ്ണാത്ത ഇൗ 40,000 പേരെ തിരിച്ചയക്കുന്നുവെങ്കിൽതന്നെ അതെങ്ങോട്ട് എന്ന ചോദ്യം പ്രസക്തമാണ്. അത്ര എളുപ്പം സാധ്യമാവുന്ന കാര്യമല്ല. സംഘർഷത്തിെൻറ ഇരകളാവുന്ന സാധാരണ മനുഷ്യർക്ക് ചരിത്രത്തിലെ ന്യായാന്യായ തർക്കങ്ങൾക്ക് വലിയ വിലയൊന്നുമില്ല. മഴയിൽ കുതിർന്ന്, ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ചിന്നിച്ചിതറിപ്പോയ വർത്തമാനമാണ് ഇവർക്ക് ജീവിതം. മക്കൾക്ക് ചികിത്സ കൊടുക്കാനാവാതെ, ഭർത്താവ് എവിടെ എന്നറിയാതെ ഫൗസിയക്ക് ഇരിക്കേണ്ടിവന്നത് അവർ ചെയ്ത തെറ്റുകൊണ്ടല്ല. അവർക്ക് ജീവിക്കാനുള്ള അവകാശം ഉറപ്പാക്കേണ്ടത് നമ്മളാണ്.
(ജർമൻ ടെലിവിഷെൻറ ഏഷ്യ പ്രതിനിധിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.