നോമ്പുകാലം നോമ്പുതുറ സംഗമങ്ങളുടെകൂടി കാലമാണ്. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ഇഫ്താര്‍ സംഗമങ്ങള്‍ കരുത്തുതെളിയിക്കല് വേദികൂടി ആകാറുണ്ട്. രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയും ഇതില്‍നിന്ന് ഭിന്നമല്ല. സംഘടനാ ബലത്തിനപ്പുറം രാഷ്ട്രീയ സമവാക്യങ്ങളുടെ രൂപവത്കരണ വേദികള്‍കൂടി ആകാറുണ്ട് ഇഫ്താറുകൾ. എല്ലാ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇഫ്താറുകൾക്ക് ആതിഥേയത്വം വഹിക്കാറുണ്ട്. ഇത്തരം പതിവ് കെട്ടുകാഴ്ചകള്‍ക്ക് ഭിന്നമായി ഇന്ദ്രപ്രസ്ഥത്തില്‍ ഇത്തവണ രണ്ടു
ഇഫ്താറുകൾ നടന്നു.
പ്രതിഷേധ ഇഫ്താര്‍
‘മുസ്ലിം രാഷ്ട്രീയ മഞ്ച്’ രാജ്യത്തെ മുസ്ലിം സഹോദരങ്ങള്‍ക്കായുള്ള ആര്.എസ്.എസിെൻറ കൂട്ടായ്മയാണത്രെ. അവരൊരു നോമ്പുതുറ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വേദിയായി െതരഞ്ഞെടുത്തതോ ഭൂരിഭാഗവും മുസ്ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന, രാജ്യത്തെ ഉന്നത കലാലയങ്ങളിലൊന്നായ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ കാമ്പസും. മുഖ്യാതിഥി ആകട്ടെ അജ്മീര്‍ ഉള്‍പ്പെടെയുള്ള സ്ഫോടനങ്ങളില്‍ പ്രതി ചേര്‍ക്കപ്പെടുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത ആര്.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. മഞ്ചിെൻറ മുഖ്യ രക്ഷാധികാരികളില്‍ ഒരാള്‍കൂടിയാണ് അങ്ങോർ. ഇഫ്താറില്‍ വിളമ്പിയത് പക്ഷേ, സസ്യാഹാരം മാത്രം. കൂടാതെ, പാലിെൻറ ഗുണഗണങ്ങളെ കുറിച്ച് മുഖ്യാതിഥി വാതോരാതെ സംസാരിക്കുകയും ചെയ്തു. ഇറച്ചി തിന്നുന്നതിെൻറ മോശ വശങ്ങളെക്കുറിച്ച് പറയാന്‍, ഇല്ലാത്ത പ്രവാചകവചനങ്ങള്‍ പുറത്തെടുത്ത ഇന്ദ്രേഷ് കുമാര്‍ മുത്തലാഖ് വെടിയുന്നതിെൻറ ആവശ്യകതയെക്കുറിച്ചും വാചാലനായി.
എന്നാല്‍, ആര്.എസ്.എസ് സ്പോൺസര് ചെയ്ത ഇഫ്താറിലും അതിനു ജാമിഅയുടെ മണ്ണ് അനുവദിച്ചുകൊടുത്തത്തിലും എതിർപ്പുള്ളവർ പ്രതിഷേധ നോമ്പുതുറ സംഘടിപ്പിക്കുകയുണ്ടായി. മഞ്ചിെൻറ ഇഫ്താറില്‍ പ്രതിഷേധിച്ച നോമ്പുകാരായ വിദ്യാര്‍ഥികളെ ലാത്തികൊണ്ടാണ് മോദിയുടെ പൊലീസ് നേരിട്ടത്. ഏഴോളം വിദ്യാർഥികളെ കൊണ്ടുപോയ പൊലീസ് നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ അവരെ വിട്ടയക്കുംവരെ പ്രതിഷേധം തുടര്‍ന്നു. വിദ്യാര്‍ഥികളില്‍നിന്ന് സമാഹരിച്ച വിഭവങ്ങളുമായി അവര്‍ ജാമിഅയുടെ ഏഴാം കവാടത്തിനുമുന്നില് സമൂഹമായിത്തന്നെ നോമ്പുതുറന്നു. പൊലീസ് തീര്‍ത്ത ബാരിക്കേഡിെൻറ പരിമിതിയില്‍നിന്നുകൊണ്ട് അവര്‍ മഗ്രിബ് നമസ്കാരവും നിര്‍വഹിച്ചു. വൈസ് ചാന്‍സലറെ പിറ്റേന്ന് വിദ്യാര്‍ഥികള്‍ ഉപരോധിക്കുകയും ചെയ്തു. എന്നാല്‍, മഞ്ചിനു തങ്ങള്‍ സ്ഥലം വാടകക്കു കൊടുത്തതാണെന്നും അവിടെനടന്ന പരിപാടിയെപ്പറ്റി ധാരണയില്ലെന്നുമാണ് സര്‍വകലാശാല അധികൃതര്‍ പറഞ്ഞത്.
ഐക്യദാര്‍ഢ്യ ഇഫ്താര്‍
ബ്രാഹ്മണിക്കല്‍ ഹിംസയുടെ പലവിധത്തിലുള്ള ഇരകളാണ് അവര്‍. ഇരവത്കരണത്തിെൻറ സഹതാപത്തിനുമപ്പുറം നീതിക്കായി പോരാടുന്ന ഇവര്‍ പക്ഷേ, ഒരു വേദിയില്‍ ഒരുമിച്ചു ഇതിനുമുമ്പ് ഇരുന്നിട്ടുണ്ടാവില്ല. വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒ അതിെൻറ ആസ്ഥാനത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം അതിഥികളായി െതരഞ്ഞെടുത്തത് ഇവരെയായിരുന്നു. ഇനിയും വരാനിരിക്കുന്ന ഫാഷിസത്തിനെക്കുറിച്ച് വാചാലമാകുന്നവര്ക്ക് നല്ല മറുപടികൂടി ആയിരുന്നു ആ വേദി. ദാദ്രിയില്‍ ആള്‍ക്കൂട്ട ഭീകരതയില്‍ ജീവന് നഷ്ടപ്പെട്ട അഖ്ലാഖിെൻറ സഹോദരന് ജാന്‍ മുഹമ്മദ്, രാജസ്ഥാനിലെ അല്‍വാറില്‍ ഗോ രക്ഷക ഗുണ്ടകളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട പെഹ്ലുഖാെൻറ മകന് ഇര്‍ഷാദ് ഖാന്, ആക്രമണത്തിനിരയായ സഹചാരി അസമത് ഖാന്, എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയാവുകയും പിന്നീട് കാണാതാവുകയും ചെയ്ത ജെ.എൻ.യു വിദ്യാര്‍ഥി നജീബ് അഹ്മദിെൻറ മാതാവ് ഫാത്തിമ നഫീസ്, സഹോദരന് നസീബ് അഹ്മദ്, സഹോദരി സദഫ് മുഷറഫ് തുടങ്ങിയവരായിരുന്നു കഴിഞ്ഞ എസ്.െഎ.ഒ ഇഫ്താറിലെ മുഖ്യാതിഥികള്‍.
മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ, സാമൂഹികരംഗത്തെ പ്രമുഖരും അടങ്ങിയ സദസ്സിനെ അഭിമുഖീകരിച്ച്നടത്തിയ സംസാരങ്ങള്‍ ജീവിക്കുന്ന കാലത്തിെൻറ വേവുന്ന നേര്‍സാക്ഷ്യങ്ങളായിരുന്നു. എല്ലാവിധ രേഖകളുണ്ടായിട്ടും പശുക്കളെ വാങ്ങി വരുകയായിരുന്ന പിതാവ് പെഹ്ലു ഖാനെയും സഹചാരി അസമത് ഖാനെയും ആക്രമിക്കുകയായിരുന്നുെവന്നു ഇര്‍ഷാദ് ഖാന് പറഞ്ഞു. എന്നാല്‍, ആക്രമണത്തിനിരയായിട്ടുകൂടി സര്‍ക്കാറില്‍നിന്നും ആരും തങ്ങളെ സഹായിക്കാനോ സന്ദര്‍ശിക്കാനോ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമികളായ ആര്.എസ്.എസ്-ബി.ജെ.പി പ്രവർത്തകരാകട്ടെ അറസ്റ്റു ചെയ്യപ്പെടാതെ സ്വൈരവിഹാരം നടത്തുകയാണ്. നിറകണ്ണുകളോടെ സംസാരിച്ചുതുടങ്ങിയ ഫാത്തിമ നഫീസ് പലപ്പോഴും നിയന്ത്രണംവിട്ടു പോയത് സദസ്സിെൻറ വേദനയായി.
നടപ്പ് വാര്‍പ്പുമാതൃകകളുടെ പൊളിച്ചെഴുത്തുകൂടിയാണ് മേല്‍ സൂചിപ്പിച്ച രണ്ടു ഇഫ്താറുകള്‍. കേവല സൗഹൃദക്കൂട്ടായ്മകള്ക്കപ്പുറത്തെ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍കൂടി ആയിരുന്നു അത്തരം ഇഫ്താറുകള്‍. ഇന്നിെൻറ പ്രതിശബ്ദമായ വിദ്യാര്‍ഥികളില്‍നിന്നുതന്നെ രാഷ്ട്രീയ കൃത്യതയുള്ള ഇത്തരം പ്രതിസ്വരങ്ങള്‍ ഉയര്‍ന്നുവരുന്നുവെന്നത് പ്രത്യാശജനകമാണ്. മോദി സര്‍ക്കാറിെൻറ വലിഞ്ഞുമുറുക്കിയ കെട്ടുപാടുകള്‍ക്കിടയിലും ആര്‍ജവമുള്ള നിലപാടുകളുമായി മുതിര്‍ന്ന തലമുറയെപ്പോലും വഴികാട്ടാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുതല്‍ക്കൂട്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.