ചലച്ചിത്രരംഗത്തേയും കയറിപ്പിടിക്കുന്നു

പ്രതി​ഷേധപ്രകടനക്കാരെ വേഷം കൊണ്ടു തിരിച്ചറിയാമെന്നു പറഞ്ഞ പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടിൽ, പേരുകൊണ്ടുതന്നെ ജാതിയും മതവും മനസ്സിലാക്കാമെന്നു അനുയായികൾ കരുതുന്നതിൽ അത്ഭുതമില്ല. ഒമ്പതു വർഷം മുമ്പ്​ അഹ്​മദാബാദിൽ സമുദായ സൗഹാർദത്തിനായി സംഘടിപ്പിക്കപ്പെട്ട സദ്​ഭാവന സത്യഗ്രഹം ഒാർക്കുക. അതിൽ പ​െങ്കടുക്കാനെത്തിയ അന്നത്തെ ഗുജറാത്ത്​ മുഖ്യമന്ത്രി ആണല്ലോ നരേന്ദ്ര മോദി. അന്നവിടെ ബോറാ മുസ്​ലിം നേതാവായ സയ്യിദിനാ മുഫദ്ദുൽ ഖാൻ, മോദിക്ക്​ ധരിക്കാനായി നൽകിയ തൊപ്പിപോലും അദ്ദേഹം നിരാകരിക്കുകയായിരുന്നല്ലോ.

ഗോവധ നിരോധനത്തിനു പിന്നാലെ മുത്തലാഖ്​ നിരോധനവും പൗരത്വബില്ലും ക​ശ്​മീർ ഇടപെടലുമൊക്കെയായി സംഘ്​പരിവാർ അജണ്ട നടപ്പാക്കുന്ന ഒാട്ടത്തിൽ, ഹിന്ദുത്വവാദികൾ മാധ്യമരംഗത്തും കൈ​െവച്ചുകൊണ്ടിരിക്കുന്നു. പേരുകൾക്കെതിരെ അവർ നേ​രത്തേ തന്നെ യുദ്ധം ആരംഭിച്ചതാണ്​. ഇന്ത്യയുടെ ​ പേര ്​ഹിന്ദുസ്​ഥാൻ എന്നാക്കണമെന്നു ഒരു ഡൽഹിക്കാരൻ നൽകിയ ഹരജി സുപ്രീംകോടതി തള്ളിക്കളഞ്ഞെങ്കിലും ഉത്തർപ്രദേശിലെ ചിരപുരാതന നഗരമായ ഫൈസാബാദിനെ അവർ, അകലെ കിടക്കുന്ന അയോധ്യയാക്കി മാറ്റി. 150 വർഷം പഴക്കമുള്ള മുഗൾ സറായി റെയിൽവേ സ്​റ്റേഷ​െൻറ പേര്​ മുൻ ജനസംഘം പ്രസിഡൻറി​നെ ഒാർമിപ്പിക്കാനായി ദീൻദയാൽ നഗർ എന്നാക്കി. സ്വന്തമായ മതം സ്ഥാപിച്ച്​ മതേതരത്വം പ്രഖ്യാപിച്ച ​അക്​ബർ ചക്രവർത്തിക്കുപോലും രക്ഷയില്ല. ഉത്തർ​പ്രദേശിലെ അക്​ബർ കോട്ട ഇനി അറിയപ്പെടുക ആന്ധ്രഫോർട്ട്​ എന്നത്രെ.

ഇന്ത്യൻസിനിമയിൽ ഖാൻമാരുടെ വിളയാട്ടം കാണു​േമ്പാൾ സംഘ്​പരിവാറുകാർക്ക്​ അരിശം മൂക്കുകയാണോ? ഷാറൂഖ്ഖാൻ, സൽമാൻഖാൻ, ആമിർഖാൻ, സഞ്​ജയ്​ഖാൻ ഇൗയിടെ മരണപ്പെട്ട ഇർഫാൻഖാൻ എന്നീ പേരുകൾ ഒാർക്കുക. ഇവരെയൊ​ക്കെ സമുദായത്തി​​​െൻറ ചട്ടക്കൂട്ടിലൊതുക്കി വലിച്ചെറിയാനാണ് അധികാരിവൃന്ദങ്ങൾ ശ്രമിക്കുന്നത്​. ഇവരിൽ ചിലരുടെ ജീവിതപങ്കാളികൾപോലും അന്യമതസ്​ഥരാണെന്നു അവർ സാന്ദർഭികമായി മറക്കുന്നു. മുസ്​ലിംചെറുപ്പക്കാർ ഹിന്ദുയുവതികളെ വിവാഹം കഴിക്കുന്നു എന്നത്​ ജിഹാദിനെ ​പ്രോത്സാഹിപ്പിക്കലാണെന്നു പ്രചരിപ്പിച്ച്​, സാറാ അലി ഖാനും സുശാന്ത്​ സിങ്​ രജ്​പുത്തും ചേർന്നഭിനയിച്ച 'കേദാർനാഥ്' എന്ന ചിത്രം നിരോധിക്കണമെന്നു പറഞ്ഞവരാണിവർ.

ഇറങ്ങും മു​മ്പുതന്നെ ബോക്​സ്​ ഒാഫിസ്​ ഹിറ്റായ 'െമർസൽ' എന്ന തമിഴ്​ സിനിമ നിരോധിക്കണമെന്നു പറയാനും ഇതേ കാരണമാണ്​ അവർ കണ്ടെത്തിയത്​. ആദിവാസികളെ വനവാസികളായി കരുതി​പ്പോരുന്ന ആഢ്യന്മാരെ തുറന്നുകാണിക്കുന്ന മണിരത്​നത്തി​െൻറ ചിത്രവും ഇവർക്ക്​ സഹിക്കുന്നില്ല.

രാത്രി ഇറങ്ങി നടക്കുന്ന പെൺകുട്ടികളെയെല്ലാം മാനഭംഗപ്പെടുത്തുന്ന ഒരു മുകേശ്​ സിങ്ങി​െൻറ കഥവെച്ച്​, ബെസ്​ലി ഉദ്​വിൻ നിർമിച്ച ഡോക്യുമെൻററിക്കുവരെ ഇന്ത്യ ഗവൺമെൻറ്​ വിലക്ക്​ ​ഏർപ്പെടുത്തിയത്​ ഒാർക്കുന്നു. ഒാരോ 20 മിനിറ്റിലും ഇന്ത്യയിൽ ഒരു സ്​ത്രീ ബലാത്സംഗത്തിന്​ വിധേയയാവുന്നു എന്ന്​ ഒരു നടൻ പറയുന്നതാണ്​ കേന്ദ്രമന്ത്രാലയത്തെ ചൊടിപ്പിച്ചത്​. അ​തേസമയം, ലോക്​​ഡൗൺ കാലത്ത്​ വീട്ടിൽ അടച്ചിരിക്കുന്നവരെ കൈയിലെടുക്കാനെ​ന്നോണം 78 എപ്പിസോഡുകളുള്ള 'രാമായണം' എന്ന സീരിയൽ ദേശീയ ടി.വി ചാനലിൽ പുനഃസം​പ്രേഷണം ചെയ്യുന്നതിൽ അവർ അപാകത കാണുന്നുമില്ല. ബാഹുബലി​യെപ്പറ്റി ഫിലിം നിർമിക്കാൻ 180 കോടി രൂപ നൽകുന്ന ആർ.എസ്​.എസ്​ തങ്ങൾക്ക് എതിരാണെന്നു തോന്നുന്ന ഏതു പ്രവർത്തനങ്ങളെയും എന്തി​െൻറയൊക്കെയോ പേരുപറഞ്ഞ്​ എതിർക്കുകയാണ്​. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച്​ ഒരു ചലച്ചിത്രം ഉണ്ടാക്കാൻ മൗറീഷ്യസിൽ ക്രിമിനൽ കേസിൽപെട്ട സന്ദീപ്​ സിങ്​ എന്ന മയക്കുമരുന്നു വ്യാപാരിക്ക്​ 177 കോടി രൂപ നൽകാനും ബി.​െജ.പി ഭരണത്തിനു മടിയില്ല.

ചലച്ചിത്രങ്ങൾ സൃഷ്​ടിക്കുന്ന തരംഗങ്ങള​ുടെ വേലിയേറ്റത്തിലാണ്​ തമിഴ്​നാടും ബംഗാളും കേരളവും പോലുള്ള സംസ്​ഥാനങ്ങളിൽ തങ്ങൾക്ക്​ പിടിച്ചുകയറാൻ സാധിക്കാത്തതെന്നു വിശ്വസിക്കുന്ന ഏറെപേർ ബി.ജെ.പിയിലുണ്ട്​. പന്ത്രണ്ടു ചലച്ചിത്രങ്ങളെങ്കിലും തമിഴ്​നാട്​ ബി.ജെ.പി എണ്ണിപ്പറഞ്ഞു. രാജുമുരുകൻ നിർമിച്ച 'ജോക്കർ' എന്ന സിനിമക്കു നാഷണൽ അവാർഡ്​ നൽകിയതിൽ പ്രതിഷേധിച്ച്​ തമിഴ്​നാട്​ ബി.​െജ.പി അവരുടെ കേന്ദ്ര നേതൃത്വത്തിന്​ നിവേദനം നൽകുകപോലുമുണ്ടായി.

സിനിമ മാത്രമല്ല, ടി.വി സീരിയൽപോലും തങ്ങൾക്ക്​ ഗുണചെയ്യില്ലെന്നു കാണു​േമ്പാൾ ചന്ദ്രഹാസം ഇളക്കുന്നവരാണ്​ ഇൗ സംഘികൾ. 1990ൽ ദൂരദർശൻ ദേശവ്യാപകമായി പ്ര​സാരണം ചെയ്​ത 'ടിപ്പുവി​െൻറ വാൾ' എന്ന പരമ്പര ഒാർക്കുക. സഞ്​ജയ്​ഖാനും മാളവികയും ഒക്കെ ചേർന്നഭിനയിച്ച ആ പ​രമ്പരയുടെ രചന ഭഗവാൻ എസ്​. ഗിദ്​​വാനി എന്ന ആർ.എസ്​.എസ്​ അനുകൂല ചരിത്രകാര​േൻറതാണെന്നു ഒാർക്കാൻപോലും അവർ മറന്നുപോയി.

തങ്ങൾക്ക്​ എതിരാവുമെന്നു തോന്നുന്ന ഏത്​ സാംസ്​കാരിക ​​പ്രവർത്തനത്തെയ​ും എതിർക്കലാണ്​ സംഘ്​പരിവാർ നയമെന്നു തോന്നുന്നു. എ. ബി. വാജ്​പേയിയുടെ മന്ത്രിസഭയിൽ അംഗമായിരുന്ന, പഴയകാല ബി.ജെ.പി നേതാവായ പ്രമുഖ നടൻ ശത്രുഘ്​നൻ സിൻഹക്കെതിരെയും ഇങ്ങനെയൊരു ചിന്തയിലാണ്​ അവർ വാളെടുത്തത്​. ബിഹാറിൽ ജനിച്ച്​, പുണെയിലെ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിൽനിന്നു ബിരുദംനേടി ഇറങ്ങിയ ശ​​ത്രുഘ്​നൻ, ബോളിവുഡിൽ 40 വർഷത്തോളം ചലച്ചിത്രരംഗത്ത്​ തിളങ്ങിനിന്ന മുഖ്യനടനാണ്​. മിസ് ​യങ്​ ഇന്ത്യ പട്ടം നേടിയ നടി പൂനം എന്ന കോമളിനെ വിവാഹം ചെയ്​ത്​ മു​ന്നേറിയ അദ്ദേഹം 74 വയസ്സ്​ തികയുന്നതിനിടയിൽ ഫിലിം ഫെയറി​​േൻറതടക്കം സമഗ്രസംഭാവനക്കുള്ള അവാർഡ്​ നേടിയ സൂപ്പർസ്​റ്റാറുമത്രെ.

ഭാരതീയ ജനതാപാർട്ടിയിൽ ചേർന്നു രാജ്യസഭയിലും തുടർന്ന്​ ലോക്​സഭയിലും അംഗത്വംനേടിയ അദ്ദേഹത്തെ, വാജ്​പേയി ആരോഗ്യവകുപ്പി​െൻറ ചുമതല നൽകിയാണ്​ കേന്ദ്രമന്ത്രിസഭയിലും എടുത്തത്. ബി.ജെ.പി അവരുടെ സാംസ്​കാരിക വിഭാഗത്തി​​െൻറ നേതാവായും തെര​െഞ്ഞടുത്ത ശത്രുഘ്​നൻ, പ​ക്ഷേ, നരേ​ന്ദ്ര മോദിയുടെ ഏകാധിപ​ത്യ രീതിയിൽ പ്രതിഷേധിച്ചപ്പോൾ കടുംവെട്ടായി.

ഇപ്പോഴ​ിതാ സംഘ്​ പരിവാർ മ​റ്റൊരു പ്രമുഖ നടനായ ആമിർ ഖാനെയും വേട്ടയാടുന്നു. നട​െനന്നതിനു പുറമെ​ ​പ്രൊഡ്യൂസറായും ഡയറക്​ടറായും മേൽവിലാസമുറപ്പിച്ച ഇൗ 55കാര​െൻറ മുഴുവൻപേര്​ മുഹമ്മദ്​ ആമിർ ഹുസൈൻ ഖാൻ എന്നു വായിച്ചറിഞ്ഞതുകൊണ്ടാണോ എന്നറിയില്ല, ആർ.എസ്​.എസ്​ അദ്ദേഹത്തിനെതിരെ വാളെടുത്തിരിക്കുന്നു. രാഷ്​ട്രം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ച ഇൗ മു​ംബൈക്കാരൻ ഒരു ദേശീയവാദിയേ അല്ല എന്നാണ്​ ആർ.എസ്​.എസ്​ മുഖപത്രമായ 'പാഞ്ചജന്യ' വിശേഷിപ്പിക്കുന്നത്. ഇന്ത്യൻദേശീയതയെ പ്രകീർത്തിക്കുന്ന 'ലഗാൻ', '1857' തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച ആമിർ ഖാൻ, ലാൽസിങ്​ ഛദ്ദ എന്ന പേരിൽ തുർക്കിയിൽ നിർമിക്കുന്ന ത​െൻറ ചിത്രവുമായി ബന്ധപ്പെട്ട്​ തുർക്കി സുൽത്താ​െൻറ ഭാര്യയുമായി കൂടിക്കാഴ്​ച നടത്തി​യെന്നതാണ്​ ആരോപണമായി ഉയർത്തിയിരിക്കുന്നത്​. നേരത്തെ പത്തുവർഷം പ്രധാനമന്ത്രിപദം വഹിച്ചശേഷം ഇപ്പോൾ തുർക്കിയുടെ പ്രസിഡൻറായി വാഴുന്ന റജബ്​ ത്വയ്യിബ്​ ഉർദുഗാൻ ഇന്ത്യയുടെ കശ്​മീർ നയത്തെ വിമർ​ശിച്ചിരിക്കുന്നു എന്നത്​ അവർ ഒരു കാരണമായി പറഞ്ഞു. ചില ചൈനീസ്​ ഉൽപന്നങ്ങളുടെ പ്രചാരകനായി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട ആമിർ 'ചൈനീസ്​ നീരാളിയുടെ പ്രിയതാരം' എന്നു വിശേഷിപ്പിക്കാനും 'പാഞ്ചജന്യ' മടിക്കുന്നില്ല. ഹിന്ദുമതവിശ്വാസി ആയിട്ടും ത​െൻറ ഭാര്യക്ക്​ ഇന്ത്യയിൽ അരക്ഷിതബോധം തോന്നുന്നുവെന്ന്​ ഏതാനും മാസങ്ങൾക്കുമുമ്പ്​ ആമിർ ഖാൻ നടത്തിയ പ്രസ്​താവനയും ആർ.എസ്​.എസ്കാരുടെ മനസ്സിലുണ്ടായിരിക്കണം.

'ഞാനൊരു മുസ്​ലിം, എ​െൻറ ഭാര്യ ഹിന്ദു, മക്കൾ ഹിന്ദുസ്​ഥാനികളും' എന്നുവിളിച്ചു പറയുന്ന 'കിങ്​ഖാൻ' എന്ന ഷാറൂഖ്​ഖാനും സംഘ്​പരിവാറിനു നോട്ടപ്പുള്ളിയാകുന്നു. നരേന്ദ്ര മോദിയെ വെള്ളപൂശാൻ സിനിമ ഉണ്ടാക്കാൻ ശ്രമിച്ചത്​ വിജയിക്കാതെ പോയതി​െൻറ അരിശം അവർക്കു തീർന്നിട്ടില്ലെന്നു തോന്നുന്നു.'മിന്നൽ മുരളി' എന്ന ഒരു സിനിമ എടുത്തതിനു സംവിധായകൻ കമലിനെതിരെയും മലബാർ ലഹളയെ ആസ്​പദമാക്കി എടുത്ത ഒരു ചലച്ചിത്രത്തിൽ ധീരരക്​തസാക്ഷിയായ വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയുടെ റോൾ എടുത്ത പ്രസിദ്ധ നടൻ പൃഥ്വീരാജിനെതിരെയും കേരളത്തിലും അവർ അടുത്ത കാലത്താണ​േല്ലാ കലാപക്കൊടി ഉയർത്തിയത്​. ഷൂട്ടിങ്ങിനായി നിർമാതാക്കൾ തയാറാക്കിയ സെറ്റ​്​പോലും തകർത്തു.

'മാറ്റിനി ​​െഎഡൾ' എന്നു വിശേഷിപ്പിക്കപ്പെട്ട നമ്മുടെ എക്കാലത്തെയും വലിയ നടന്മാരിലൊരാളായ ദിലീപ്​ കുമാറിലേക്ക്​ വരുക. ഇപ്പോൾ പാകിസ്​താനിൽപെട്ട പഴയ ബ്രിട്ടീഷ്​ ഇന്ത്യയിലെ പെഷാവറിൽ ജനിച്ച മുഹമ്മദ്​ യൂസുഫ്​ ഖാൻ ആണത്​. മുംബൈയിൽ 97ാം വയസ്സിലും അദ്ദേഹം ജീവിതത്തോട്​ പൊരുതിനിൽക്കുന്നു. 22 വർഷം മുമ്പുവരെ സെല്ലുലോയ്​ഡിൽ തിളങ്ങിനിന്ന അദ്ദേഹത്തിനുകൂട്ടായി ഭാര്യ പഴയകാല ചലച്ചി​ത്രനടി സൈറാബാനു മാ​​ത്രം. മുംബൈയിൽ ബാന്ദ്രയിൽ താമസിക്കുന്ന ഇൗ ദമ്പതികൾക്ക്​ കുട്ടികളില്ല. അങ്ങനെയൊരു യൂസുഫ്​ ഖാനെ ആരും അറിയുമെന്നുതോന്നുന്നില്ല. എന്നാൽ, ദിലീപ്​കുമാർ എന്ന പേരിൽ പ്രസിദ്ധനായ സൂപ്പർ ആക്​ടറാണിത്​.

ആ​ പേരു മാറ്റത്തിനു സന്നദ്ധനാവാതെ സിനിമാരംഗത്തേക്ക്​ യൂസുഫ്​ ഖാൻ കടന്നുവന്നിരുന്നെങ്കിൽ ഇൗ അംഗീകാരമൊക്കെ ദിലീപ്​കുമാറിനു ലഭിക്കുമോ എന്നു സംശയിക്കുന്നവർ ഏറെക്കാണും.​ പേരുമാറ്റി തിളങ്ങിനിന്നിട്ടും പത്മ അവാർഡുകൾക്കപ്പുറം പരിഗണിക്കപ്പെടാതിരുന്ന ഒരു നാമമാണ്​ ദിലീപ്​ കുമാറി​േൻറത്​. ജനസംഘം നേതാവായിരുന്ന നാനാജി ദേശ്​മുഖിനുപോലും ഭാരതരത്​ന ബഹുമതി താലത്തിൽ ​െവച്ചു നൽകിയ രാഷ്​ട്രം ദിലീപ്​കുമാർ എന്ന യൂസുഫ്​ ഖാനെയോ ആഗോള ഖ്യാതി നേടിയ മുഹമ്മദ്​ റഫി എന്ന ഗായകനെയോ അതിനായി പരിഗണിച്ചില്ല.

ഖാൻ അബ്​ദുൽ ഗഫാർ ഖാനും മൗലാനാ ആസാദിനും ഡോ. സാക്കിർ ഹുസൈനും ഡോ. എ.പി.ജെ. അബ്​ദുൽ കലാമിനും ഉസ്​താദ്​ ബിസ്​മില്ലാ ഖാനും ഒക്കെ ഇൗ ബഹുമതി നൽകിയിരുന്നുവെന്നു മറക്കുന്നില്ല. എന്നാൽ, ചലച്ചിത്രരംഗത്ത്​ തന്നെ സത്യജിത്്​​ റേ മുതൽ ലതാമ​േങ്കഷ്​കർ വരെ പരിഗണിക്കപ്പെട്ടിടത്ത്​ റഫിയും ദിലീപ്​ കുമാറും പട്ടികയിൽ കയറാതെപോയി. പുതിയ സാഹചര്യത്തിൽ ഇവർ ആ ലിസ്​റ്റിൽ വരുമെന്ന്​ ആരും ​പ്രതീക്ഷിക്കുന്നുമുണ്ടാവില്ല. ഖാൻ എന്ന പേര്​ കേൾക്കു​േമ്പാൾതന്നെ വിറളിപിടിക്കുന്ന ഭരണ നേതൃത്വം ആണല്ലോ അധികാരത്തിലിരിക്കുന്നത്​.

Tags:    
News Summary - RSS in cinema Field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.