തീർത്തും യാഥാസ്ഥിതിക നിലപാടിനെതിരായ സമരമാണ് ശബരിമലയിൽ നടക്കുന്നത്. ഭരണഘടനയുടെ പശ്ചാത്തലത്തിൽ സുപ്രീംകോട തി വിധി നടപ്പാക്കുമ്പോൾ ശുദ്ധികലശം നടത്തുന്നുവെന്നുപറഞ്ഞാൽ യാഥാസ്ഥിതികത്വം എത്രമാത്രം ശക്തമാണെന്ന കാര്യം അ നുഭവത്തിലൂടെ വെളിപ്പെടുകയാണ്. ശുദ്ധാശുദ്ധം വലിയതോതിൽ നിലനിന്ന നാടായിരുന്നു കേരളം. അശുദ്ധിയുള്ളവർ തൊടാതെയും ഇരുന്ന നമ്പൂതിരിമാരുണ്ടായിരുന്നു. അടുക്കള മുതൽ അമ്പലംവരെ ഇവിടെ അയിത്തം നിലനിന്നിരുന്നു. മലയാള ജാതികൾക്കിടയ ിൽ ഏറ്റവും യാഥാസ്ഥിതികത്വം നിലനിർത്തിയിരുന്നത് നമ്പൂതിരിമാരാണ്.
അവർക്ക് ശുദ്ധാശുദ്ധ വിചാരങ്ങൾ ഉണ്ടായിര ുന്നില്ലേ? അതെല്ലാം കാലത്തിനനുസരിച്ച് അവർതന്നെ തിരുത്തിയെന്നത് ചരിത്രം പരിശോധിച്ചാൽ അറിയാം. ഏതു പരിവർത്തനത് തെയും സംശയത്തിനും ഭീതിയോടെയാണ് അക്കാലത്ത് അവർ കണ്ടിരുന്നത്. അതുപോലെ തിരുത്തേണ്ട ഒന്നാണ് ശബരിമലയിലെ സ്ത്രീ പ് രവേശനവും.
പരമോന്നത നീതിപീഠത്തിൻെറ പ്രഖ്യാപിച്ച നിയമങ്ങൾക്കു മുകളിൽ തങ്ങളുടെ നിയമങ്ങൾ അടിച്ചേൽപ്പിക്കുമെന്ന് പ്രഖ്യാപിച്ച യാഥാസ്ഥിതികർക്കെതിരെയുള്ള പോരാട്ടമാണിത്. സ്ത്രീകൾക്ക് യഥേഷ്ടം പോകാൻ കഴിയുന്ന ഒരു ആരാധനകേന്ദ്രമായി ശബരിമല മാറണം. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ വിശ്വാസികളിൽനിന്ന് വലിയ പ്രതിഷേധങ്ങൾ ഉണ്ടാകാത്തതിനു കാരണം വനിതമതിൽ സൃഷ്ടിച്ച അന്തരീക്ഷമാണ്.
ഗുരുവായൂർ സത്യഗ്രഹം നടക്കുന്ന കാലത്ത് സാമൂതിരി ചെയ്ത കാര്യമാണ് ഇപ്പോൾ ശബരിമലയിൽ ആവർത്തിച്ചിരിക്കുന്നത്. അന്ന് ഇന്ത്യൻ ഭരണഘടന നിലവിലില്ല. സാമൂതിരി ക്ഷേത്രത്തിലെ ട്രസ്റ്റിയായിരുന്നു. ഇതിന് സമാനമായി തന്ത്രിയും പന്തളം കൊട്ടാരവും മുന്നോട്ടുവെച്ച വിശ്വാസം ഇപ്പോൾ തകർന്നിരിക്കുന്നു. കേരളത്തിലെ പൊതുമണ്ഡലത്തിൽ ഉണ്ടായിരുന്ന അജ്ഞതയെയാണ് തന്ത്രിമാർ മുതലെടുത്തത്. തന്ത്രിക്കുള്ള അധികാരത്തെക്കുറിച്ചുള്ള ചർച്ചയിലാണ് 1949ലെ കവനൻറ് കടന്നുവന്നത്. തിരുവിതാംകൂർ രാജാവും കൊച്ചി രാജാവും ഇന്ത്യ ഗവൺമെൻറിെൻറ പ്രതിനിധിയായ മേനോനും മാത്രമാണ് അതിലെ കക്ഷികൾ. അതനുസരിച്ച് ശബരിമല ദേവസ്വം ബോർഡിെൻറ ക്ഷേത്രമാണ്. ദേവസ്വം ബോർഡിെൻറ അധികാരിയായിരുന്ന രാജഗോപാലൻ നായർ തന്നെ ഇക്കാര്യം വിശദീകരിച്ചുകഴിഞ്ഞു.
അതിനാൽ ക്ഷേത്രം അടച്ചിടാൻ തന്ത്രിക്ക് അധികാരമില്ല. ദേവസ്വം ബോർഡുമായി കൂടിയാലോചിക്കാതെ തന്ത്രിക്ക് അത് ചെയ്യാൻ കഴിയില്ല. ഇപ്പോൾ വെളിപ്പെടുന്നത് ദേവസ്വം ബോർഡുമായി ആലോചിക്കാതെയാണ് നടയടച്ചതെന്നാണ്. ഇതൊരു കോടതിയലക്ഷ്യമാണ്. ശബരിമലയിലെ പ്രതിഷേധം നടന്നപ്പോൾ ആചാരലംഘനം നടന്നതായി തെളിഞ്ഞിരുന്നു. അന്നൊന്നും നടത്താത്ത ഒരു ശുദ്ധികലശം രണ്ടു സ്ത്രീകൾ പ്രവേശിച്ചപ്പോൾ തന്ത്രിമാർ നടത്തുന്നത് കോടതിവിധിയോടുള്ള അനാദരവുതന്നെയാണ്. പരിഹാരക്രിയ നടത്താൻ വലിയ സാമ്പത്തികം ആവശ്യമാണ്. അത് ആരാണ് ചെലവഴിക്കുന്നതെന്ന ചോദ്യത്തിനും ഉത്തരവാദിത്തമുള്ളവർ മറുപടി പറയണം. ദേവസ്വം ബോർഡ് യോഗം ചേർന്ന് തീരുമാനമെടുത്തെങ്കിൽ മാത്രമേ ചെലവ് ദേവസ്വം ബോർഡിന് ഏറ്റെടുക്കാൻ കഴിയൂ. നടയടച്ചതിൽ തന്ത്രിയും ദേവസ്വം ബോർഡും തുല്യ കുറ്റവാളികളായി കോടതിയിൽ നിൽക്കേണ്ടിവരും. കാരണം, കോടതിവിധി നടപ്പാക്കിയ സമയത്ത് ശുദ്ധികർമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് ഇവർ മറുപടി പറയണം. ക്ഷേത്രത്തിെൻറ ഭരണപ്രക്രിയ നിയന്ത്രിക്കുന്നത് ദേവസ്വം ബോർഡാണ്. കോടതിയലക്ഷ്യത്തിന് സുപ്രീംകോടതിയിൽ ദേവസ്വംബോർഡ് മറുപടി പറയേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
കോടതിവിധി വന്നതിനുശേഷം നടന്ന സമരങ്ങളൊക്കെ രാഷ്ട്രീയപ്രേരിതമായിരുന്നു. രാഷ്ട്രീയമുള്ള പ്രക്ഷോഭങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. സ്വതന്ത്രവും യുക്തിസഹവുമായ സംവാദത്തിന് വിശ്വാസിസമൂഹം തയാറായിട്ടില്ല. രാഷ്ട്രീയ നേട്ടം ആഗ്രഹിക്കുന്ന ഏജൻസികൾ ഇപ്പോൾ രൂപപ്പെട്ട സാഹചര്യങ്ങളെയും പ്രയോജനപ്പെടുത്തിയ രീതി പരിഷ്കൃത സമൂഹം സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ചിന്തിക്കണം.എൻ.എസ്.എസിനെ ഇനി ആരും നവോത്ഥാനം പഠിപ്പിക്കേണ്ട എന്നാണ് അവർ പറയുന്നത്. കേരളം എൻ.എസ്.എസിനെ വിമർശിക്കുന്നത് അതൊരു നവോത്ഥാന പ്രസ്ഥാനമായിരുന്നുവെന്ന നിലയിലാണ്. എൻ.എസ്.എസ് ഇന്ന് സ്വീകരിക്കുന്ന സമീപനങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. സമുദായാചാര്യൻ മുന്നോട്ടുവെച്ച ആശയങ്ങൾ അല്ല അവർ ഇപ്പോൾ പറയുന്നത്. അതിനുള്ളിൽ തന്നെ ഒരു തിരുത്തൽ പ്രവർത്തനം നടക്കേണ്ടതുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അവർ ഒരു പുനർചിന്തനത്തിനു തയാറാകേണ്ടിവരും. വനിതാ മതിലിലൂടെ കേരളത്തിലെ സ്ത്രീസമൂഹം മുന്നോട്ടുവെച്ച ആശയങ്ങൾ കൂടിയാകുമ്പോൾ യാഥാസ്ഥിതികർ കൂടുതൽ ദുർബലപ്പെട്ടു.
ശബരിമലയുടെ പശ്ചാത്തലത്തിലാണ് വനിതാ മതിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ശബരിമല അഭിസംബോധന ആ പട്ടികയിൽ ഒന്നുമാത്രമായിരുന്നു. ശബരിമല യുവതിപ്രവേശനം മാത്രമല്ല. ശബരിമലയുടെ ജനാധിപത്യവത്കരണെത്ത കുറിച്ചാണ് കോടതി സംസാരിച്ചത്. അവിടത്തെ പൗരോഹിത്യത്തിൻെറ പ്രശ്നമുണ്ട്. കാലഘട്ടത്തിെൻറ അനിവാര്യത എന്ന നിലയിലാണ് ദലിത് പിന്നാക്ക സമുദായ സംഘടനകളെ സർക്കാർ ഒരു ചരടിൽ കോർത്തത്. പുരോഗമനപരമായി ചിന്തിക്കുന്ന സംഘടനകൾ ഒന്നിച്ചുനിൽക്കാൻ ഈ കാലഘട്ടം നിർബന്ധിക്കുകയായിരുന്നു. സാങ്കേതികമായി ഇപ്പോൾ സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചുകഴിഞ്ഞു. എന്നാൽ, വിശാലമായ അർഥത്തിൽ സ്ത്രീകൾക്ക് അവിടെ പോകാനുള്ള അവസ്ഥയുണ്ടാകണം. വിശ്വാസികൾ എന്ന പേരിൽ തെരുവിൽ ഇറങ്ങിയത് സമൂഹത്തിലെ ന്യൂനപക്ഷമായിരുന്നു. നാടിൻെറ ഹിതം അതല്ലെന്ന് വനിതാ മതിൽ െതളിയിച്ചു.
നിയമത്തിെൻറ പിൻബലത്തിലാണ് പൗരന്മാർ കോടതിയിലേക്ക് പോകുന്നത്. സ്ത്രീകളുടെ അഭിമാനത്തെയും അവകാശത്തെയും ഹനിക്കുന്ന നടപടിയാണ് ശബരിമലയിൽ ഉണ്ടായത്. അതും കോടതിയലക്ഷ്യത്തിന് പരിധിയിൽ വരും. സർക്കാറിന് വിധി നടപ്പാക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സമയത്ത് പ്രവേശനത്തിന് സ്വയം തയാറായവരെ അംഗീകരിക്കണം. ആർജവം കാട്ടിയ സ്ത്രീകളെ വിപ്ലവകാരികളായിത്തന്നെ കരുതണം. വിദ്യാഭ്യാസത്തിലും തൊഴിലിലും ഉന്നതനിലയിലുള്ള രണ്ടു സ്ത്രീകളാണ് ശബരിമലയിൽ പ്രവേശിച്ചത്. അവർ പൂർണമായ ബോധ്യത്തോടെയാണ് ശബരിമലയിലേക്ക് പോയത്. സാമൂഹികവിപ്ലവത്തിനു വേണ്ടിയുള്ള മുൻകൈ പ്രവർത്തനമാണ് അവർ നടത്തിയത്. അവർ രണ്ടുപേരും പ്രതിനിധാനംചെയ്യുന്നത് സമൂഹത്തിൻെറ രണ്ടു വിഭാഗങ്ങളിലുള്ള ശ്രേണികളെയാണ്. കനകദുർഗ സവർണ സമുദായ അംഗമാണെന്നാണ് അറിയുന്നത്; ബിന്ദു പട്ടികജാതി വിഭാഗത്തിലും. അതും പരിഷ്കരണത്തിെൻറ ഭാഗമായി മുന്നോട്ടുവെച്ച ആശയമാണ്. കേരളം പോലെ ജനാധിപത്യപരമായി മുന്നോട്ട് സഞ്ചരിച്ച സംസ്ഥാനത്ത് നടക്കേണ്ട ഒന്നാണിത്. യാഥാസ്ഥിതിക നിലപാടുകളിൽനിന്ന് കുറെയെങ്കിലും മോചിതമായ നാടാണ് കേരളം. നമ്മുടെ നാട് പുരോഗമനപരമായ ചിന്തയോടെയാണ് മുന്നോട്ടുപോകുന്നത്. അതിനാൽ പരിഷ്കരണത്തിനുവേണ്ടി സന്നദ്ധത കാട്ടിയ ആളുകളെ തീർച്ചയായും ഈ സമൂഹം പിന്തുണക്കുകയും സംരക്ഷിക്കുകയും വേണം. കേരളംതന്നെ അവർക്ക് സംരക്ഷണം ഒരുക്കണം.അതിന് കേരളം മാതൃകയാകണം.
(കെ.പി.എം.എസ് ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.