പ്രോവിഡൻറ് ഫണ്ട് രാജ്യത്തെ തൊഴിലാളികളുടെ മൗലികാവകാശമാണ്. ഇ.പി.എഫ് ആനുകൂല്യം നിഷേധിക്കാൻ തൊഴിലുടമക്കും സർക്കാറിനും ഒരധികാരവും ഇല്ല. നിർഭാഗ്യവശാൽ വളരെ തുച്ഛമായ ഒരു തുകയാണ് ഇപ്പോൾ ഇ.പി.എഫ് പെൻഷനായി നൽകിവരുന്നത്. ഇത് കാലോചിതമായി ഗണ്യമായി വർധിപ്പിച്ചേ മതിയാകൂ എന്ന വസ്തുത അംഗീകരിച്ചാണ് ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ നൽകണമെന്ന ഐതിഹാസികമായ വിധി കേരള ഹൈകോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ആർ.സി. ഗുപ്ത കേസിൽ സുപ്രീംകോടതി നൽകിയ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പി.എഫ് പെൻഷന് ശമ്പളപരിധി നിശ്ചയിക്കുന്നത് ശരിയല്ലെന്ന് കേരള ഹൈകോടതി ഉത്തരവിട്ടത്.
നേരത്തേ പി.എഫ് നിയമഭേദഗതി റദ്ദാക്കിയ കേരള ഹൈകോടതി വിധിക്കെതിരെ ഇ.പി.എഫ് നൽകിയ അപ്പീൽ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. ഇത് പുനഃപരിശോധിക്കണമെന്ന ഇ.പി.എഫ്.ഒയുടെ ഹരജിയും തൊഴിൽ മന്ത്രാലയത്തിെൻറ പ്രത്യേക അനുമതി ഹരജിയുമാണ് ഏറ്റവും ഒടുവിൽ സുപ്രീംകോടതി പരിഗണിച്ചത്.
ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകിയാൽ വലിയ സാമ്പത്തികബാധ്യതയാകുമെന്നാണ് ഇ.പി.എഫ്.ഒയുടെയും തൊഴിൽമന്ത്രാലയത്തിെൻറയും വാദം. േപ്രാവിഡൻറ് ഫണ്ടിൽ ജീവനക്കാർക്ക് കൊടുക്കേണ്ട എല്ലാ ആനുകൂല്യങ്ങൾക്കും ആവശ്യമായ ഫണ്ടുണ്ടെന്ന് നേരേത്ത വ്യക്തമാക്കിയ ഇ.പി.എഫ്.ഒ അധികൃതരാണ് ഇപ്പോൾ മറിച്ചു പറയുന്നത്. ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ശരിവെക്കുന്നതാണ് ആർ.സി. ഗുപ്ത കേസിലെ വിധിയെങ്കിലും ഇത് കേരള ഹൈകോടതി പരിഗണിച്ച വിഷയവുമായി ബന്ധപ്പെടുന്നില്ലെന്ന് ഇ.പി.എഫ്.ഒ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ കോടിക്കണക്കിന് ജീവനക്കാർക്കും തൊഴിലാളികൾക്കും ലഭിക്കുന്ന ഉയർന്ന പെൻഷൻ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിെൻറ ഫലമായി പി.എഫ് പെൻഷൻ കേസ് സുപ്രീംകോടതി ഏറ്റവും ഒടുവിൽ മൂന്നംഗ െബഞ്ചിെൻറ പരിഗണനക്കു വിട്ടതോടെ കേസ് വീണ്ടും അനന്തമായി നീളുന്ന സാഹചര്യമാണ്.
2014ൽ മോദി സർക്കാർ അധികാരമേൽക്കുന്നതുവരെ യഥാർഥ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി.എഫ് പെൻഷന് ജീവനക്കാർക്കും തൊഴിലാളികൾക്കും അർഹതയുണ്ടായിരുന്നു. 2014 സെപ്റ്റംബറിൽ മോദി സർക്കാർ പി.എഫ് നിയമത്തിൽ യാതൊരു നീതീകരണവുമില്ലാത്ത ഭേദഗതികൾ കൊണ്ടുവന്നു. ഇതോടെ മാസം 15,000 രൂപ പരിധിക്ക് അനുസൃതമായ പെൻഷനേ ലഭിക്കൂ എന്ന സ്ഥിതിയുണ്ടായി. യഥാർഥ ശമ്പളത്തിന് അനുസൃതമായി വിഹിതം അടച്ചവർക്ക് അത് തുടരണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ ആറു മാസം മാത്രമേ സമയം അനുവദിച്ചതുമുള്ളൂ.
സെപ്റ്റംബറിനുശേഷം ജോലിയിൽ പ്രവേശിച്ചവർക്ക് ഉയർന്ന പെൻഷൻ അവകാശപ്പെടാനുള്ള അവസരവും പി.എഫ് അധികൃതർ ഇല്ലാതാക്കി. തൊഴിലുടമകളെ പ്രീതിപ്പെടുത്താനായിരുന്നു ഇതെല്ലാം ചെയ്തത്. ഉയർന്ന പെൻഷന് ഓപ്ഷൻ സ്വീകരിക്കാൻ ആറു മാസം മാത്രം സാവകാശം നൽകിയ സർക്കാർ നടപടി 2016ൽ ആർ.സി. ഗുപ്ത കേസിൽ സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. 2018ൽ കേരള ഹൈകോടതി 2014ലെ േപ്രാവിഡൻറ് ഫണ്ട് ആക്ട് ഭേദഗതി റദ്ദാക്കി പെൻഷൻ ഫണ്ടിലേക്ക് ഉയർന്ന വിഹിതം അടയ്ക്കാൻ തൊഴിലാളിക്കുള്ള അവകാശം ശരിെവച്ചു. മറ്റു ചില ഹൈകോടതികളും സമാന ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെ മോദി സർക്കാർ നൽകിയ അപ്പീൽ 2019ൽ സുപ്രീംകോടതി തള്ളുകയും ചെയ്തു. സർക്കാർ വീണ്ടും സമർപ്പിച്ച പുനഃപരിശോധന ഹരജിയിലാണ് മൂന്നംഗ വിശാല െബഞ്ച് തുറന്ന കോടതിയായി ഹരജി കേൾക്കാൻ അനുവദിച്ചത്. കേസ് വിശാല െബഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് ഈ ഹരജി പരിഗണിച്ചാണ് ഉണ്ടായിരിക്കുന്നത്.
േപ്രാവിഡൻറ് ഫണ്ട് പ്രധാനമായും തൊഴിലാളികളുടെ പെൻഷൻ ഫണ്ടാണ്. നിലവിൽ 500 രൂപ മുതൽ 2000 രൂപ വരെ മാത്രം പ്രതിമാസ പി.എഫ് പെൻഷൻ ലഭിക്കുന്നവരാണ് ഇ.പി.എഫ് പെൻഷൻകാരിൽ നല്ലൊരു ശതമാനം. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ നേരിട്ട് നൽകുന്ന അഗതി പെൻഷൻ, വിധവ പെൻഷൻ, വാർധക്യകാല പെൻഷൻ, തൊഴിലാളി ക്ഷേമനിധി പെൻഷനുകൾ തുടങ്ങിയവപോലും ഏറ്റവും കുറഞ്ഞത് 1600 രൂപയാണ്.
രാജ്യത്തിെൻറ നട്ടെല്ല് തൊഴിലാളികളും ജീവനക്കാരുമല്ലാതെ മറ്റാരുമല്ല. അവരുടെ നിയമാനുസൃതമായ അവകാശമായ പി.എഫ് പെൻഷൻ അനിശ്ചിതമായി നീട്ടാനുള്ള പി.എഫ്.ഒ അധികാരികളുടെയും സർക്കാറിെൻറയും ഹീനമായ ഈ നീക്കത്തിനെതിരെ ഇന്ത്യൻ തൊഴിലാളിവർഗം ജാഗരൂകരാകാനും എന്തു ത്യാഗം സഹിച്ചും ഈ മൗലികാവകാശം നേടിയെടുക്കാനും സജീവമായി രംഗത്തുവരേണ്ട സമയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.