ഗീ​​ലാ​​നി ഇ​​പ്പോ​​ഴും പു​​ഞ്ചി​​രി​​ക്കു​​ക​​യാ​​വും

പ്ര​ഫ. എ​​സ്.​​എ.​​ആ​​ർ. ഗീ​​ലാ​​നി​​യു​​ടെ മ​​ര​​ണ വാ​​ർ​​ത്ത ഇ​​ടി​​മു​​ഴ​​ക്കം​പോ​​ലെ​​യാ​​ണ്​ കേ​​ട് ട​​ത്. ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ തു​​ട​​ർ​​ന്ന്​​ ന്യൂ​​ഡ​​ൽ​​ഹി നെ​​ഹ്​​​റു​​പ്ലേ​​സി​​ലെ ജി​​മ്മി​​ൽ​നി​​ ന്ന്​ അ​​ദ്ദേ​​ഹ​​ത്തെ ഫോ​​ർ​​ട്ടി​​സ്​ ആ​​ശു​​പ​​ത്രി​​യി​​ലെ​ത്തി​​ച്ചു. അ​​വി​​ടെ വെ​​ച്ച്​ മ​​ര​​ണം ന​​ട​​ന്ന​​താ​​യി ഒൗ​​പ​​ചാ​​രി​​ക​​പ്ര​​ഖ്യാ​​പ​​ന​​മാ​​യി. സ്വാ​​ഭാ​​വി​​ക​​മ​​ര​​ണ​​മാ​​യി രേ​​ഖ​​പ ്പെ​​ടു​​ത്തേ​​ണ്ട സാ​​ധാ​​ര​​ണ​​സം​​ഭ​​വം. യ​​ഥാ​​ർ​​ഥ​​ത്തി​​ൽ അ​​ത്​ സ്വാ​​ഭാ​​വി​​ക മ​​ര​​ണ​​മാ​​ണോ? പാ​​ർ​​ല​െ​​മ​​ൻ​​റ്​ ആ​​ക്ര​​മ​​ണ​​ക്കേ​​സി​​ൽ പ്ര​​തി​​ചേ​​ർ​​ക്ക​​പ്പെ​​ട്ട​ശേ​​ഷം ഗു​​രു​​ത​​ര​​മാ​​യ ക​​സ്​​​റ്റ​ഡി പീ​​ഡ​​ന​​ങ്ങ​​ളേ​​റ്റു വാ​​ങ്ങി​​യ, ക​​ർ​​ക്ക​​ശ​​മാ​​യ ത​​ട​​വു​​ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ചു​തീ​​ർ​​ത്ത ആ ​​ശ​​രീ​​ര​​ത്തി​​ന്, വ​​ധ​​ശ്ര​​മ​​ത്തി​​ൽ അ​​ഞ്ചു​​വെ​​ടി​​യു​​ണ്ട​​ക​​ൾ തു​​ള​​ഞ്ഞു​​ക​​യ​​റി​​യ ആ ​​ദേ​​ഹ​​ത്തി​​ന്​ (അ​​തി​​ൽ ര​​ണ്ടെ​​ണ്ണം ഇ​​തു​​വ​​രെ നീ​​ക്കാ​​നാ​​യി​​ട്ടി​​ല്ല) ഒ​​ന്നും സാ​​ധാ​​ര​​ണ​​മ​​ല്ല​​ല്ലോ.

പ്ര​​ത്യേ​​ക പ​​ദ​​വി റ​​ദ്ദാ​​ക്കി​​യ​​തി​​നെ തു​​ട​​ർ​​ന്ന്​ ​ ക​​ടു​​ത്ത നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ത​െ​​ൻ​​റ ജ​​ന്മ​​നാ​​ടാ​​യ ക​​ശ്​​​മീ​​രി​​ൽ മാ​​സ​​ങ്ങ​​ളാ​​യി നി​​ല​​നി​​ൽ​​ക്കു​​ന്ന അ​​ശാ​​ന്തി ഗീ​​ലാ​​നി​​യു​​ടെ മ​​ന​​സ്സി​​ന്​ ഇ​​ര​​ട്ടി വേ​​ദ​​ന പ​​ക​​ർ​​ന്നു​​കാ​​ണ​​ണം. എ​​ന്നാ​​ൽ, അ​​ദ്ദേ​​ഹ​​ത്തെ വ്യ​​ക്തി​​പ​​ര​​മാ​​യി അ​​ടു​​ത്ത​​റി​​യു​​ന്ന ഞ​​ങ്ങ​​ൾ​​ക്ക​​റി​​യാം, ഒ​​രു മ​​നു​​ഷ്യ​​ശ​​രീ​​ര​​ത്തി​​നും മ​​ന​​സ്സി​​നും താ​​ങ്ങാ​​നാ​​വാ​​ത്ത​​ത്ര ക​​ടു​​ത്ത പീ​​ഡ​​ന​​വും സം​​ഘ​​ർ​​ഷ​​വും നേ​​രി​​ട്ടി​​ട്ടും ആ ​​മു​​ഖ​​ത്ത്​ അ​​തൊ​​രി​​ക്ക​​ലും നി​​ഴ​​ലി​​ച്ചി​​രു​​ന്നി​​ല്ല. പ്ര​​ഫ.​ ഗീ​​ലാ​​നി​​യെ​​ക്കു​​റി​​ച്ച്​ ഒാ​​ർ​​ക്കു​േ​​മ്പാ​​ൾ എ​​ന്നും മ​​ന​​സ്സി​​ൽ തെ​​ളി​​യു​​ന്ന​​ത്​ അ​​ദ്ദേ​​ഹ​​ത്തി​െ​​ൻ​​റ അ​​ങ്ങേ​​യ​​റ്റ​​ത്തെ ശാ​​ന്ത​​ത​​യും മാ​​യാ​​ത്ത പു​​ഞ്ചി​​രി​​യു​​മാ​​ണ്. ​ക​​ടു​​ത്ത വി​​ഷ​​മ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലും ന​​ർ​​മ​​ബോ​​ധം കൈ​​വി​​ട്ടി​​ല്ല. അ​​ധി​​കാ​​ര​​ത്തി​​ലു​​ള്ള​​വ​​ർ ഇ​​തൊ​​ക്കെ​​യാ​​ണ്​ ഇ​​ല്ലാ​​താ​​ക്കാ​​ൻ ശ്ര​​മി​​ച്ച​​ത്. ജ​​ന​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കു​വേ​​ണ്ടി പോ​​രാ​​ടി​​യ ധീ​​ര​​നാ​​യ പോ​​രാ​​ളി​​യാ​​യി​ അ​​ദ്ദേ​​ഹം എ​​ന്നും ഞ​​ങ്ങ​​ളു​​ടെ ഓ​​ർ​​മ​​ക​​ളി​​ലു​​ണ്ടാ​​കും.

2008ൽ ​​ഗീ​​ലാ​​നി ഡ​​ൽ​​ഹി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ പ്ര​​ഭാ​​ഷ​​ണ​​ത്തി​​ന്​ എ​​ത്തി​​യ​​പ്പോ​​ൾ ചി​​ല എ.​​ബി.​​വി.​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​രി​​പാ​​ടി ത​​ട​​സ്സ​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ക്കു​​ക​​യും അ​​വ​​രി​​ൽ ഒ​​രാ​​ൾ അ​​ദ്ദേ​​ഹ​​ത്തി​െ​​ൻ​​റ മു​​ഖ​​ത്ത​​ടി​​ക്കു​​ക​​യും ചെ​​യ്​​​തു. രോ​​ഷാ​​കു​​ല​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ തി​​രി​​ച്ച​​ടി​​ക്കാ​​ൻ എ​​ഴു​​ന്നേ​​റ്റ​​പ്പോ​​ൾ അ​​ദ്ദേ​​ഹം അ​​വ​​രെ ശാ​​ന്ത​​രാ​​ക്കി ഇ​​രു​​ത്തു​​ക​​യാ​​ണ്​ ചെ​​യ്​​​ത​​ത്. അ​​ക്ര​​മി​​യെ ആ​​രും തൊ​​ടി​​ല്ലെ​​ന്ന്​ അ​​ദ്ദേ​​ഹം ഉ​​റ​​പ്പു​​വ​​രു​​ത്തി. വ​​ധ​​ശ്ര​​മ​​മു​​ണ്ടാ​​യ​​പ്പോ​​ൾ കോ​​ട​​തി ഗീ​​ലാ​​നി​​ക്ക്​ സു​​ര​​ക്ഷ ഉ​​ദ്യോ​​ഗ​​സ്​​​ഥ​​രെ നി​​യോ​​ഗി​​ച്ചി​​രു​​ന്നു. സു​​ര​​ക്ഷ​​ക്കാ​​യി നി​​​യോ​​ഗി​​ക്ക​​പ്പെ​​ട്ട സി.​​ഐ.​​എ​​സ്.​​എ​​ഫ്​ ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ​​ക്കും അ​​ദ്ദേ​​ഹ​​ത്തോ​​ട്​ അ​​ങ്ങേ​​യ​​റ്റം ബ​​ഹു​​മാ​​ന​​വും സ്​​​നേ​​ഹ​​വു​​മാ​​യി​​രു​​ന്നു. അ​​വ​​രു​​ടെ എ​​ല്ലാ കാ​​ര്യ​​ത്തി​​ലും ഗീ​​ലാ​​നി​​ക്ക്​ അ​​ങ്ങേ​​യ​​റ്റ​​ത്തെ ക​​രു​​ത​​ലു​​ണ്ടാ​​യി​​രു​​ന്ന​​താ​​യി ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ൻ എ​​ന്നോ​​ട്​ പ​​റ​​ഞ്ഞി​​രു​​ന്നു.

പാ​​ർ​​ല​െ​​മ​​ൻ​​റ്​ ആ​​ക്ര​​മ​​ണ​​ത്തി​​നു​ശേ​​ഷം അ​​ദ്ദേ​​ഹ​​ത്തെ അ​​പ​​മാ​​നി​​ക്കാ​​ൻ ക​​ള്ള​​ങ്ങ​​ൾ പ്ര​​ച​​രി​​പ്പി​​ച്ച​ു. ഡ​​ൽ​​ഹി ഹൈ​​കോ​​ട​​തി​​യും സു​​പ്രീം​​കോ​​ട​​തി​​യും കു​​റ്റ​​മു​​ക്ത​നാ​​ക്കി​​യെ​​ങ്കി​​ലും നി​​ക്ഷി​​പ്​​​ത താ​​ൽ​​പ​​ര്യ​​ങ്ങ​​ളു​​ള്ള ചി​​ല മാ​​ധ്യ​​മ​​ങ്ങ​​ൾ ഗീ​​ലാ​​നി​​യെ വേ​​ട്ട​​യാ​​ടി. മ​​രി​​ച്ച​​പ്പോ​​ൾ​പോ​​ലും അ​​ദ്ദേ​​ഹ​​ത്തെ വെ​​റു​​തെ​വി​​ടാ​​ൻ അ​​വ​​ർ ത​​യാ​​റാ​​യി​​ല്ല. ര​​ണ്ടു കോ​​ട​​തി​​ക​​ൾ വെ​​റു​െ​​ത വി​​​ട്ടെ​​ങ്കി​​ലും പാ​​ർ​​ല​​മെ​​ൻ​​റ്​ ആ​​ക്ര​​മ​​ണ കേ​​സി​​ലെ പ്ര​​തി ഗീ​​ലാ​​നി മ​​രി​​െ​ച്ച​​ന്നാ​​ണ്​ മി​​ക്ക മാ​​ധ്യ​​മ​​ങ്ങ​​ളും ത​​ല​​ക്കെ​​ട്ടു​​ക​​ൾ ന​​ൽ​​കി​​യ​​ത്. മ​​രി​​ച്ചി​​ട്ടും അ​​ദ്ദേ​​ഹ​​ത്തെ വേ​​ട്ട​​യാ​​ടു​​ന്ന​​ത്​ നി​​ർ​​ത്താ​​ൻ ഈ ​​മാ​​ധ്യ​​മ​​ങ്ങ​​ൾ ത​​യാ​​റാ​​യി​​ല്ല. എ​​ന്നാ​​ൽ, ത​​നി​​ക്കെ​​തി​​രാ​​യ ഈ ​​ക​​ള്ള​​ത്ത​​ര​​ങ്ങ​​ൾ ക​​ണ്ട്​ ഗീ​​ലാ​​നി ഇ​​പ്പോ​​ഴ​ും പ​​ഴ​​യ മ​​ട്ടി​​ൽ പു​​ഞ്ചി​​രി പൊ​​ഴി​​ക്കു​​ന്നു​​ണ്ടാ​​വും.

(ആ​​ക്​​​ടി​​വി​​സ്​​​റ്റും എ​​ഴു​​ത്തു​​കാ​​രി​​യു​​മാ​​ണ്​ ലേ​​ഖി​​ക)

Tags:    
News Summary - SAR Geelani -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.