നിസ്സാൻ, റെനോൾട് കമ്പനികളുടെ ചെയർമാൻ കാർലോസ് ഗോഷനെ ഈയിടെ ടോക്യോവിൽ അറസ്റ്റ്ചെയ്തത് ആഗോള മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. തെൻറ വാർഷികവരുമാനത്തിെൻറ കണക്കു നൽകിയതിൽ 280 കോടി രൂപയോളം കുറച്ചുകാണിച്ചുവെന്നു ം കമ്പനിയുടെ സൗകര്യങ്ങൾ അന്യായമായി വ്യക്തിതാൽപര്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചുവെന്നും മറ്റുമായിരുന്നു അദ്ദേ ഹത്തിനെതിരെ ചാർത്തപ്പെട്ട കുറ്റം. ഈ മാസം 30 വരെയെങ്കിലും അദ്ദേഹം കസ്റ്റഡിയിൽ തുടരും എന്നാണ് കരുതുന്നത്. ഇതോ ടു ചേർത്തുവായിക്കേണ്ട മറ്റൊരു പ്രമാദമായ കേസാണ് ദക്ഷിണ കൊറിയയിലെ സാംസങ് കമ്പനിയുടെ ശിൽപിയുടെ മകനും കമ്പനിയ ുടെ ഉപ അധ്യക്ഷനുമായ ലീജെയ്യോങ് കഴിഞ്ഞ ഒരു വർഷം ജയിൽശിക്ഷ അനുഭവിച്ചു ജാമ്യത്തിൽ ഇറങ്ങിയതും, ഇനിയുള്ള നാലു വർഷ ം നല്ല നടപ്പുശിക്ഷ അനുഭവിക്കേണ്ടതും. ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡൻറിന് താൽപര്യമുള്ള ഒരു ചാരിറ്റി സംഘടനക്ക് 250 കോടിയോളം രൂപക്ക് തുല്യമായ തുക സംഭാവന നൽകി പ്രസിഡൻറിനെ കമ്പനിക്കു വേണ്ടി സ്വാധീനിച്ചു എന്നതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം.
കർശനമായ നിയമനടപടികൾക്ക് വിധേയരായ രണ്ടുപേരും ലോകത്തെ ഏറ്റവും അറിയപ്പെടുന്നവരും ഇന്ത്യക്കാർക്ക് സുപരിചിതവുമായ ബ്രാൻഡുകളുടെ തലപ്പത്ത് ഇരിക്കുന്നവരുമാണ്. ലിബിയയിൽ ജനിച്ചുവളർന്നു, ബ്രസീലിൽ പൗരത്വം നേടി പ്രശസ്ത ഫ്രഞ്ച് കാർ നിർമാതാക്കളായ റെനാൾട്ടിെൻറചെയർമാൻ പദവിയിലേക്ക് ഉയർന്ന കാർലോസ് ഘോഷൻ, തകർന്നുകൊണ്ടിരുന്ന ജപ്പാനിലെ പ്രശസ്ത കാർ നിർമാതാക്കളായ നിസ്സാൻ കമ്പനിയുടെ തലപ്പത്ത് എത്തുകയും നിസ്സാൻ കമ്പനിയെ കരകയറ്റി ഉന്നതിയിലേക്ക് ഉയർത്തുകയും ചെയ്തു. ഇതോടെ അദ്ദേഹം ജപ്പാനിലെ ഏറ്റവും അറിയപ്പെടുന്ന കോർപറേറ്റ് താരമായി മാറി. വരാനിരിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ “കാർ കമ്പനികളുടെ ഐക്യപ്പെടലായി” അറിയപ്പെടുന്ന റെനോൾട്-നിസ്സാൻ സഹകരണ ധാരണ ഉണ്ടാക്കിെയടുക്കുന്നതിനു ചുക്കാൻ പിടിച്ചതും കാർലോസ്തന്നെ.
നമ്മുടെ രാജ്യത്തെ കോർപറേറ്റ് മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന വെട്ടിപ്പുകളുടെയും തട്ടിപ്പുകളുടെയും വാർത്തകളും ഇത്തരം തുടർസംഭവങ്ങളുടെ നേർക്കുള്ള നമ്മുടെ മോദി സർക്കാറിെൻറ അയഞ്ഞ സമീപനവും താരതമ്യപ്പെടുത്തുമ്പോൾ ജപ്പാൻ, കൊറിയൻ സർക്കാറുകളുടെ ഈ അതികായന്മാർക്കെതിരെ എടുത്ത നടപടികൾ നമ്മിൽ വലിയ അത്ഭുതമാണ് ഉണ്ടാക്കുന്നത്. നിയമനടപടികൾ നേരിടുന്ന ഇവർ ബാങ്കുകളിൽനിന്ന് വായ്പയെടുത്തു തട്ടിപ്പു നടത്തിയവർ അല്ല. എന്നാൽ, നീരവ്മോദി എന്ന വജ്രവ്യാപാരി ഒറ്റക്കുതന്നെ 14,000 കോടി രൂപയുടെ ബാങ്ക് കൊള്ളയാണ് നടത്തിയത്. രാജ്യം കണ്ടതിൽ ഏറ്റവും വലിയ ബാങ്ക്തട്ടിപ്പ്. ഇതാകട്ടെ നിസ്സാെൻറയും സാംസങ്ങിെൻറയും തലവന്മാരിൽ ചാർത്തപ്പെട്ട സാമ്പത്തികകുറ്റത്തിെൻറ സംഖ്യയുടെ 23 ഇരട്ടിയിൽ അധികംവരും.
റിസർവ് ബാങ്ക് തന്നെ പുറത്തുവിട്ട കണക്കുപ്രകാരം ഏപ്രിൽ 2014 മുതൽ മാർച്ച് 2018 വരെയുള്ള നാലു വർഷങ്ങളിൽ 77,000 കോടി രൂപയുടെ ബാങ്ക്തട്ടിപ്പുകളാണ് നടന്നത്. ഇതാകട്ടെ യു.പി.എ സർക്കാറിെൻറ കാലത്തു നടന്നതിനേക്കാൾ മൂന്നിരട്ടിയാണ്. നീരവ് മോദിയും അദ്ദേഹത്തിെൻറ അങ്കിൾചോക്സിയും പഞ്ചാബ് നാഷനൽ ബാങ്കിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു കടം ലഭ്യമാകാനുള്ള നിബന്ധനകൾ മറികടന്നും അതിൽ മായം ചേർത്തും 14,000 കോടി തട്ടി സുഖസുന്ദരമായി നാടുവിട്ടു. ഇതുമായി ബന്ധപ്പെട്ടുള്ള പരാതി 2016ൽതന്നെ പ്രധാനമന്ത്രിക്കും, സി.ബി.െഎ, സെബി, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എന്നിവക്കും ലഭിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. നീരവ് മോദി നാട് വിടാനുള്ള പദ്ധതി 2017 നവംബറിൽതന്നെ തയാറാക്കിയിരുന്നു എന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. ഇങ്ങനെയൊക്കെ ആയിട്ടും ഈ വർഷം 2018 ജനുവരിയിൽ ദാവോസിലെ ഇക്കണോമിക് േഫാറത്തിൽ നീരവ് മോദി പങ്കെടുക്കുകയും പ്രധാനമന്ത്രിയുടെ കൂടെനിന്ന് ഫോട്ടോക്ക് പോസ്ചെയ്യുകയുംചെയ്തു.
സ്റ്റെർലിങ് ബയോടെക്കിെൻറ ഉടമ സന്ദേശനാകട്ടെ നൈജീരിയയിലേക്കു നാടുകടന്നത് 5000 കോടി വെട്ടിച്ചാണ്. വിജയ് മല്യയുടെ കടവുമായി ബന്ധപ്പെട്ട് സി.ബി.െഎ അദ്ദേഹത്തെ രാജ്യംവിടുന്നതിൽനിന്നും വിലക്കേർപ്പെടുത്തിയെന്നും പിന്നീട് അത് മാറ്റി രാജ്യംവിടുമ്പോൾ അറിയിക്കണമെന്ന് മാറ്റിയതാണെന്നുള്ള ആരോപണം ഉണ്ടായതായി ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. എല്ലാ രാജ്യങ്ങളിലും അഴിമതി ഉണ്ട്.എന്നാൽ, കോർപറേറ്റ് മേഖലയിൽ ഇത്ര വലിയ വെട്ടിപ്പുകൾ നടന്നിട്ടും, അത് മുൻകൂട്ടിക്കാണാനോ തടയാനോ കഴിഞ്ഞില്ല എന്നുള്ളതാണ് മോദി സർക്കാറിെൻറ വലിയ വീഴ്ചയായി വിലയിരുത്തുന്നത്. ഇന്ത്യയിൽ ബാങ്ക്തട്ടിപ്പുകൾ കൂടുകയാണെന്നും, ഇതിനിയും വർധിക്കാനുള്ള സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു എന്നും ഈ അടുത്തായി ലോകപ്രശസ്ത കോർപറേറ്റ് കൺസൾട്ടിങ് ഗ്രൂപ് ആയ ‘ഡിലോയിറ്റ്’ നടത്തിയ സർവേ വെളിപ്പെടുത്തുന്നു. ഇത്തരം ഒരവസ്ഥ ഇന്ത്യയിൽ തുടർക്കഥ ആകാനുള്ള കാരണമായി അവർ കണ്ടെത്തിയത്, ഇത്തരം തട്ടിപ്പുകൾക്കു നേരെ സർക്കാർ കാണിക്കുന്ന അഴകൊഴമ്പൻ നിലപാടുകളും, ഇത്തരം തട്ടിപ്പുകൾ തടയാൻ ശക്തമായ നിയമത്തിെൻറ അഭാവവുമാണെന്നാണ്. ‘ഡിലോയ്റ്റി’െൻറ റിപ്പോർട്ടായതുകൊണ്ടുതന്നെ വിദേശ രാജ്യങ്ങളിൽ മോദി സർക്കാറിെൻറ വിശ്വാസ്യതക്ക് കോട്ടംതട്ടുന്നതാണ് പ്രസ്തുത റിപ്പോർട്ട്. ഭരണസിരാകേന്ദ്രത്തിലെ എല്ലാ വകുപ്പുകളെയും പ്രധാന മന്ത്രിയുടെ ഓഫിസുമായി ശക്തമായിബന്ധിപ്പിച്ചും ഇടപെട്ടുംകൊണ്ടുള്ള ഭരണരീതിയാണ് മോദി സ്വീകരിച്ചത്. അഴിമതി നിയന്ത്രിക്കാനാണെന്നു പറഞ്ഞുള്ള ഈ പിടിത്തം പക്ഷേ, വൻമീനുകളെ വലയിൽ കുടുക്കാൻ പര്യാപ്തമായില്ല എന്ന് നാം കണ്ടു. കള്ളപ്പണം പിടിക്കാനെന്നും പറഞ്ഞു നോട്ടുനിരോധനം നടത്തിയപ്പോൾ ഒരു വൻതോക്കും പിടിക്കപ്പെട്ടില്ല എന്നതാണ് അനുഭവം. നോട്ടു നിരോധനകാലത്ത് ലക്ഷത്തിനു മുകളിൽ ഉള്ള ബാങ്ക്ഇടപാടുകൾ കർശനനിരീക്ഷണത്തിനു വിധേയമാകുമെന്ന് പറഞ്ഞുസാധാരണക്കാരെ പേടിപ്പിച്ച നമ്മുടെ മോദിക്ക് പക്ഷേ, ഈ കാലയളവിൽതന്നെ നടന്ന പതിനായിരക്കണക്കിന് കോടികൾ വരുന്നബാങ്ക്തട്ടിപ്പ് ഇടപാടുകൾ കണ്ടുപിടിക്കാനോപുറത്തുകൊണ്ടുവരാനോ സാധിച്ചില്ല.
അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുമെന്നും വിദേശത്തുള്ള കള്ളപ്പണം നാട്ടിൽ കൊണ്ടുവന്നു പാവപ്പെട്ടവന് നൽകുമെന്നും മോദി വാഗ്ദാനം നൽകിയെങ്കിലും സംഭവിക്കുന്നത്, രാജ്യത്തെ സമ്പന്നർ ഒന്നൊന്നായി ഇവിടത്തെ ബാങ്കുകളിൽനിന്നും പതിനായിരക്കണക്കിന് കോടികൾ തട്ടിപ്പാക്കി വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്ന കാഴ്ചയാണ്. നോട്ടുനിരോധനത്തിലൂടെ കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും നടു ഒടിച്ചതും ബാങ്ക് വായ്പകൾ ഉദാരീകരണത്തിലൂടെ വമ്പൻ കോർപറേറ്റുകൾക്ക് വലിയ തോതിൽ കടമെടുക്കാനും ആ പണത്തിെൻറ നല്ലൊരു പങ്ക് അനായാസമായി വിദേശത്തേക്ക് കടത്താനും കടത്തിെൻറ തിരിച്ചടവ് പ്രശ്നമാകുമ്പോൾ, വിദേശത്തേക്ക് നാടുവിടാനും ഉള്ള അന്തരീക്ഷം ഉണ്ടാക്കി എന്നുള്ളതുമാണ് മോദി കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ ബാക്കിപത്രം.
ജപ്പാനിലെ പോലെ അതിവേഗ ബുള്ളറ്റ്ട്രെയിനുകൾ ഓടിച്ചതുകൊണ്ടുമാത്രം നാം പുരോഗതിയിൽ എത്തും എന്നുകരുതേണ്ടതില്ല.ജപ്പാനിൽ ബുള്ളറ്റ് ട്രെയിനുകളുടെ വേഗംതന്നെ അഴിമതി നേരിടുന്നതിലും അവിടത്തെ സർക്കാറിനുണ്ട്. അതുകൊണ്ടായിരിക്കാം ഏഷ്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമായി ജപ്പാനും അതിെൻറ എതിർദിശയിൽനമ്മുടെ രാജ്യവും നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.