സുഡാനും ​െഎ.എം.എഫിന്‍റെ കുരുക്കും

2018 ഡിസംബര്‍ 19ന് തുടങ്ങിയ പ്രതിഷേധ പ്രകടനങ്ങൾ സുഡാനിലെ പൗരജീവിതം അസ്വസ്ഥമാക്കിയിരിക്കുന്നു. സുഡാന്​ പ്രതിഷേധ ങ്ങളോ പ്രക്ഷോഭങ്ങളോ പുത്തരിയല്ല. പ്രസിഡൻറ്​ ഉമർ അൽ ബശീർ അധികാരം കൈക്കലാക്കിയതുതന്നെ പട്ടാള വിപ്ലവത്തിലൂടെയാ യിരുന്നുവെന്നത് എളുപ്പം മറക്കാനാവുന്നതല്ല. തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയായിരുന്ന സാദിഖ് അൽ മഹ്ദിയെ 1989ൽ പു റന്തള്ളിയാണ് അദ്ദേഹം അധികാരത്തിൽ വരുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടു നീണ്ട ബശീറി​​െൻറ ഭരണത്തിനിടയിൽ പലതവണ കല ാപങ്ങൾ അരങ്ങേറി. ദക്ഷിണ സുഡാൻ വേർപിരിഞ്ഞത് 2011ലാണ്. അതിനുമുമ്പ് ദാർഫോറിലെ രക്തപങ്കിലമായ പ്രക്ഷോഭങ്ങളുടെ പേരിൽ അന്താരാഷ്​ട്ര ക്രിമിനൽ കോടതി, അധികാരത്തിലിരിക്കുന്ന പ്രസിഡൻറായിരിക്കെ, ഉമർ അൽ ബശീറിനെതിരെ തടവുശിക്ഷ വിധിച്ച ത് കോളിളക്കം സൃഷ്​ടിച്ചതാണ്. എന്നാൽ ഇതിലൊക്കെയും പൊതുവായ ഒരു കാര്യം അവയൊക്കെയും രാഷ്​ട്രീയത്തിലെ അധികാര വടംവലികളായിരുന്നു എന്നതാണ്.

ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ മുഖ്യമായും സാമ്പത്തിക പരാധീനതകളിൽനിന്ന്​ ഉളവായതാണെന്നതാണ് അതി​​െൻറ പ്രത്യേകത. യഥാർഥത്തിൽ ഈ സ്ഥിതി ഉമർ അൽ ബശീർ തന്നെ മുൻകൂട്ടി കണ്ടിരുന്നുവെന്നാണ് വ്യക്തമാകുന്നത്. 2018 സെപ്​റ്റംബറിൽ ഗവൺമ​​െൻറ് ലാളിത്യമുറകൾ സ്വീകരിക്കേണ്ടിവരുമെന്ന് ബശീർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതി​​െൻറ ഭാഗമായി 31 മന്ത്രിമാരുടെ വകുപ്പുകൾ 21 ആയി ചുരുക്കുന്നതിനെക്കുറിച്ചും ഭരണകൂടത്തി​​െൻറ ചെലവുകൾ 34 ശതമാനം കുറച്ചുകൊണ്ടുവന്ന് നാണയപ്പെരുപ്പവും സാധനങ്ങളുടെ കമ്മിയും പരിഹരിക്കുന്നതിന് ജനങ്ങൾക്ക് മാതൃകയാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടത് പാശ്ചാത്യ മാധ്യമങ്ങളുൾപ്പെടെ റിപ്പോർട്ട് ചെയ്തു. എങ്കിലും ഐ.എം.എഫി​​​െൻറ ശാസനകൾക്ക് വിധേയമായി പെട്ടെന്നുതന്നെ റൊട്ടിയുടെ വില മൂന്നു മടങ്ങ് വർധിപ്പിക്കേണ്ടിവരുമെന്ന്​ ആരും കണക്കുകൂട്ടിയിരിക്കാൻ സാധ്യതയില്ല.

പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചത് ചെങ്കടൽ തീരത്തെ റെയിൽവേ തൊഴിലാളികളും ഇഷ്​ടിക തൊഴിലാളികളുമാണത്രെ! ഗവൺമ​​െൻറ്​ റൊട്ടിയുടെ വില മൂന്നിരട്ടിയായി വർധിപ്പിച്ചതിനെ തുടർന്നുണ്ടായ വികാര വിക്ഷോഭമായിരുന്നത്രെ അത്. ഇതാണ് പ്രതിപക്ഷ ഐക്യവേദിയായ ‘സുഡാ​​​െൻറ വിളി’ (നിദാഉസ്സുദാൻ) ഏറ്റെടുത്തത്. പ്രസിഡൻറ്​ ബശീറി​​െൻറ നാഷനൽ കോൺഗ്രസ് പാർട്ടിക്കെതിരെ കഴിഞ്ഞ സെപ്​റ്റംബർ മാസം പ്രതിപക്ഷ പാർട്ടികൾ ഒത്തൊരുമിച്ചു രൂപവത്​കരിച്ചതാണിത്. റൊട്ടിയുടെ വിലയോടൊപ്പം ഇന്ധനവിലയും വർധിച്ചു. എ.ടി.എം വഴിയുള്ള പണമിടപാടുകളിൽ നിയന്ത്രണമുണ്ടായത് ജനങ്ങൾക്ക് പ്രയാസമുളവാക്കി. ഇങ്ങനെ പ്രയാസങ്ങൾ വർധിച്ചുവരുന്നതിനിടയിൽ മന്ത്രിസഭ അഴിച്ചുപണിതതും ജനങ്ങളിൽ ഇച്ഛാഭംഗമുണ്ടാക്കി. കാരണം, 2015നുശേഷം നാലുതവണ ഉമർ അൽ ബശീർ മന്ത്രിസഭ അഴിച്ചുപണിയുകയുണ്ടായി. ഭരണം രാഷ്​ട്രീയ നേതാക്കളുടെ കസേരകളിയാണോ എന്ന് പ്രതിപക്ഷം ചോദിച്ചു. മാത്രമല്ല, 1997ൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഭാഗികമായി പിൻവലിച്ചെങ്കിലും അതി​​െൻറ ഗുണഫലങ്ങൾ ഒന്നുംതന്നെ ജനങ്ങൾക്ക് ലഭ്യമാവാതിരിക്കാനുള്ള കളികളാണ് ഐ.എം.എഫി​​​െൻറ ഭാഗത്തുനിന്ന്​ ഉണ്ടായതെന്നർഥം.

2020ൽ അടുത്ത തെരഞ്ഞെടുപ്പു വരാനിരിക്കെ, സമ്മതിദായകരെ സ്വാധീനിക്കാനുള്ള മാർഗങ്ങളാരായുന്ന പാർട്ടികൾക്ക് ഇതൊക്കെ തങ്ങളുടെ ചൂണ്ടയിലെ ഇരകളായിത്തീർന്നു. അമേരിക്കയും ഇതുതന്നെയല്ലേ ആഗ്രഹിച്ചതെന്നു സംശയിക്കേണ്ടിവരുന്നു. വിദേശ നിക്ഷേപം വർധിപ്പിക്കുമെന്ന ന്യായമാണ് സുഡാ​​​െൻറ നാണയമൂല്യം കുറക്കാനുള്ള നിർദേശം സ്വീകരിക്കാൻ കാരണം. എന്നാൽ, ഇത് യു.എസ് ഡോളറി​​​െൻറ വില മൂന്നിരട്ടിയായി വർധിപ്പിച്ചു. ഇത്​ അമേരിക്കയെ തുണച്ചു. അങ്ങനെ, ഐ.എം.എഫി​​െൻറ നിയന്ത്രണങ്ങൾ നടപ്പാക്കിയതോടെ പ്രസിഡൻറ്​ ഉമർ അൽ ബശീറി​​െൻറ മൂന്നു ദശാബ്​ദമായി തുടരുന്ന ഭരണം സുഡാനികൾക്ക് മടുത്തുവെന്നു തന്നെയാണ് സംഭവങ്ങൾ വിലയിരുത്തുമ്പോൾ മനസ്സിലാവുന്നത്. എന്നാൽ, ഉമർ അൽ ബശീർ താഴെയിറങ്ങുകയാണെങ്കിൽ പിന്നെ ആരായിരിക്കണം പകരംനിൽക്കേണ്ടത് എന്നകാര്യത്തിൽ പ്രതിപക്ഷ കക്ഷികൾക്ക് ഒരു വ്യക്തതയുമില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രവാസജീവിതം നയിക്കുകയായിരുന്ന സാദിഖ് അൽ മഹ്​ദി ഇപ്പോൾ സ്ഥലത്തുണ്ട്. പക്ഷേ, ഒരുകാലത്ത് ജനകീയമായിരുന്ന ‘അൽ ഉമ്മ’ പാർട്ടിയും ഡെമോക്രാറ്റിക് യൂനിയനും ഇന്ന് ദുർബലവും ഛിദ്രവുമാണ്. തെരുവിൽ പ്രക്ഷോഭം നടത്തുന്ന ഊർജസ്വലരായ യുവാക്കൾക്ക്​ ഇവരിലൊന്നും താൽപര്യമില്ല! എന്നാൽ, ഉമർ അൽ ബശീറിനെ വീണ്ടും പ്രസിഡൻറ്​സ്ഥാനത്ത് അവരോധിക്കാൻ തന്നെയാണ് നാഷനൽ കോൺഗ്രസി​​െൻറ തീരുമാനം.

മാത്രമല്ല, പ്രസിഡൻറിനെ അനുകൂലിച്ചും പ്രകടനങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നത് ഒരുപക്ഷേ ഈ പ്രക്ഷോഭങ്ങൾക്ക് ആയുസ്സ്​ കുറവാണെന്നതി​​​െൻറ സൂചനയാകാം. ആദർശപരമായും സാംസ്കാരികമായും മുതലാളിത്ത രാഷ്​ട്രങ്ങളുടെ -പ്രത്യേകിച്ച് അമേരിക്കയുടെ- എതിർപക്ഷത്താണ് തുടക്കംമുതൽ ഉമർ അൽ ബശീർ നിലകൊണ്ടത്. ഇത് ഏറെ പ്രകടമായത് 1992ൽ ഇറാഖി​​​െൻറ പക്ഷത്ത് സുഡാൻ നിലയുറപ്പിച്ചപ്പോഴാണ്. പിന്നീട്, ചെങ്കടൽ തീരത്ത് സുഡാ​​​െൻറ ഭൂമിയിൽ ഇറാന്​ സൈനിക താവളത്തിന്​ അനുമതി നൽകിയതും ലിബിയയുമായി നല്ല ബന്ധം സാധ്യമാക്കിയതും പ്രശ്നം കൂടുതൽ വഷളാക്കി. ഖർത്തൂമിൽ ഹിസ്ബുല്ലയുടെ സാന്നിധ്യമുണ്ടായിരുന്നതായി അമേരിക്ക ആരോപിച്ചു. എന്നാൽ, സാമ്പത്തിക രംഗത്തെ പരാധീനതകൾ സുഡാനെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു. ദക്ഷിണ സുഡാൻ 2011ൽ വേർപിരിഞ്ഞത് സുഡാനെ സാമ്പത്തികമായി ഉലച്ചു. പ്രധാന വരുമാനമാർഗമായ എണ്ണയുടെ നാലിൽ മൂന്നുഭാഗവും ദക്ഷിണ സുഡാനിലാണെന്നതിനാൽ ഈ വേറിട്ടുപോക്ക് ഉമർ അൽ ബശീറിനെ പ്രതിസന്ധിയിലാക്കി.

ഈയൊരു സാഹചര്യത്തിലാണ് അന്താരാഷ്​ട്ര നാണയനിധിയും (ഐ.എം.എഫ്) ലോക ബാങ്കും ഇൻവെസ്​റ്റ്​മ​​െൻറ്​ ഫിനാൻസ് കോർപറേഷനും ഒത്തുചേർന്ന് സുഡാനെ കുരുക്കിയിരിക്കുന്നത്. ഇത് സംഭവിച്ചത് 2018ൽ ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ഐ.എം.എഫി​​​െൻറയും ലോകബാങ്കി​​​െൻറയും വാർഷിക സമ്മേളനത്തിലായിരുന്നു. ഇൻവെസ്​റ്റ്​മ​​െൻറ്​ ഫിനാൻസ് കോർപറേഷ​​​െൻറ വൈസ്​ പ്രസിഡൻറും അറബ് സാമ്പത്തിക നിധിയുടെ ഡയറക്ടർമാരും ഇതിൽ പങ്കെടുത്തിരുന്നു. അവർ ഉമർ അൽ ബശീറിന്​ സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാനുള്ള സാങ്കേതിക സഹായം വാഗ്ദാനം ചെയ്തു. അതിനനുസൃതമായാണ് ഉമർ അൽ ബശീർ മന്ത്രിസഭയിൽ അഴിച്ചുപണി നടത്തിയതും തുടർനടപടികൾക്ക് തുടക്കം കുറിച്ചതും. ഇനി, കുരുക്ക് മുറുകുംതോറും പ്രക്ഷോഭം എങ്ങനെ ശക്തിപ്പെടുമെന്നതും അതൊക്കെ മറികടക്കാൻ ഉമർ ൽ ബശീറിനു സാധിക്കുമോയെന്നതും ഭാവിചരിത്രം രേഖപ്പെടുത്തുന്നത് നാം കാണാനിരിക്കുകയാണ്. ഭക്ഷ്യ സബ്സിഡി പുനരാരംഭിച്ച്​ റൊട്ടിയുടെ വില കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികളെടുക്കാൻ പ്രസിഡൻറ്​ സന്നദ്ധമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, താഴ്ന്ന വരുമാനക്കാരുടെ വേതനം ഉയർത്തുന്ന നടപടികളും സ്വീകരിക്കുമെന്നറിയുന്നു.

എങ്ങനെയായാലും സുഡാനിലെ സംഭവവികാസങ്ങൾ അമേരിക്കക്ക്​ -പ്രത്യേകിച്ച് ഇസ്രായേലിന്​- സന്തോഷം നൽകുന്നതാണ്. രണ്ടാഴ്ചമുമ്പ്​ മാത്രമാണ് ഇസ്രായേലി​​​െൻറ വിമാനം കെനിയയിൽനിന്ന്​ സുഡാ​​​െൻറ മുകളിലൂടെ പറക്കാൻ ശ്രമിച്ചപ്പോൾ തടയപ്പെട്ടത്. ഇതെല്ലാം അറിഞ്ഞുകൊണ്ട് പാശ്ചാത്യശക്തികൾ പ്രതിപക്ഷങ്ങളുമായി ഒത്തുചേർന്നു സുഡാനിൽ കുഴപ്പമുണ്ടാക്കുകയാണെന്ന്​ ഉമർ അൽ ബശീർ ആരോപിക്കുന്നു. ഏതായാലും ഐ.എം.എഫിനെയും വേൾഡ് ബാങ്കിനെയും നിയന്ത്രിക്കുന്ന അമേരിക്കയുടെയും അവരെ നിയന്ത്രിക്കുന്ന സയണിസ്​റ്റ്​ പക്ഷപാതികളുടെയും ചിരി ഖാർത്തൂമിലെ ഭരണകേന്ദ്രങ്ങളിൽ പുതുചിന്തകൾക്ക് ശക്തിപകരുന്നതായിരിക്ക​െട്ട എന്നാശിക്കാം.

Tags:    
News Summary - Sudan protest and IMF -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.