സി.പി.എമ്മും ബി.ജെ.പിയും ലക്ഷ്യമിടുന്നത് വർഗീയധ്രുവീകരണം

എം.എം. ഹസൻ/ ജോൺ പി. തോമസ്

നിലവിലെ രാഷ്​ട്രീയ സാഹചര്യം അനുകൂലമാണെങ്കിലും തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ അത് എത്രത്തോളം സഹായകമാകുമെന്നാണ് യു.ഡി.എഫിെൻറ പ്രതീക്ഷ?

പ്രാദേശിക തെരഞ്ഞെടുപ്പാണെങ്കിലും എൽ.ഡി.എഫ് ഭരണത്തിെൻറ വീഴ്ചകളും അഴിമതികളും ജനവിരുദ്ധ നയങ്ങളും ഇൗ തെരഞ്ഞെടുപ്പിൽ ചർച്ചയാകും. സംസ്ഥാന ബജറ്റിെൻറ 40 ശതമാനം ചെലവാക്കുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളാണെങ്കിലും അധികാര വികേന്ദ്രീകരണത്തിെൻറ അന്തഃസത്ത തകർത്തും തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചും സർക്കാർ അവരെ വീർപ്പുമുട്ടിച്ചിരിക്കുന്നു. ആവശ്യമായ ഫണ്ട് നൽകാതെ വികസനസ്തംഭനമാണ് സർക്കാർ ഇവിടെ സൃഷ്​ടിച്ചിരിക്കുന്നത്. ഭരണത്തിെല വീഴ്ചകൾക്കൊപ്പം ഇക്കാര്യങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത് യു.ഡി.എഫിന് ഗുണകരമാകും. അതോടൊപ്പം കേന്ദ്രസർക്കാറിെൻറ ജനവിരുദ്ധ നയങ്ങളെ പിന്തുണക്കുന്ന ബി.ജെ.പിയെയും യു.ഡി.എഫ് തുറന്നുകാട്ടും. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ജനവിരുദ്ധ സർക്കാറുകൾക്കെതിരെയാണ് യു.ഡി.എഫ് മത്സരിക്കുന്നത്. നിലവിലെ രാഷ്​ട്രീയസാഹചര്യം പൂർണമായും യു.ഡി.എഫിന് അനുകൂലമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യക്തിബന്ധങ്ങൾക്ക് ഏെറ പ്രാധാന്യമുള്ളതിനാൽ വിജയസാധ്യതയുള്ളവരെ സ്ഥാനാർഥികളാക്കാനാണ്​ നിർദേശിച്ചിട്ടുള്ളത്. സോഷ്യൽ ഗ്രൂപ്പുകളുമായി ഇത്തവണ സഹകരിക്കാൻ യു.ഡി.എഫ് തീരുമാനിച്ചതും അതിനാലാണ്. സാമൂഹികക്ഷേമ പ്രവർത്തനങ്ങളിലുള്ളവരെ യു.ഡി.എഫിന് പിന്നിൽ അണിനിരത്താൻ അതിലൂടെ സാധിക്കും.

കോവിഡിെൻറ സാഹചര്യത്തിൽ പ്രചാരണം ഇത്തവണ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാണ് ഉേദ്ദശിക്കുന്നത്?

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പതിവു രീതികളിലൂടെ കഴിയില്ലെങ്കിലും സാമൂഹിക മാധ്യമങ്ങളെ അതിനായി ഉപയോഗിക്കും. ബൂത്ത്തലത്തിൽ അതിനുള്ള സംവിധാനവുമൊരുക്കും. ആരോഗ്യ പൂർണവും രോഗമുക്തവുമായ ഗ്രാമജീവിതവും ശുചിത്വമുള്ള നഗരജീവിതവും ഉറപ്പുനൽകുന്നതാണ് യു.ഡി.എഫ് പ്രകടനപത്രിക.

കേരള കോൺഗ്രസ്-ജോസ് കെ. മാണി വിഭാഗം യു.ഡി.എഫ് വിട്ടത് യു.ഡി.എഫിന് തിരിച്ചടിയാവില്ലേ?

ജോസ്പക്ഷം വിട്ടുപോയത് യു.ഡി.എഫിനെ ബാധിക്കില്ല. കെ.എം. മാണിയെ നിരന്തരം വേട്ടയാടി തകർക്കാൻ ശ്രമിച്ചവർ​െക്കാപ്പമാണ് ജോസ്​​ പക്ഷം ചേർന്നിരിക്കുന്നത്. കെ.

എം.മാണി ജീവിച്ചിരിക്കുേമ്പാൾത്തന്നെ സി.പി.എമ്മുമായി അടുക്കാൻ േജാസ് ശ്രമിച്ചതാണ് അവരുടെ പാർട്ടിയിൽ ആഭ്യന്തരപ്രശ്നത്തിന് തുടക്കമിട്ടത്. മുന്നണിയിൽനിന്ന് ഇടക്ക് മാറിനിന്ന മാണിവിഭാഗത്തെ മടക്കിക്കൊണ്ടുവരാൻ രാജ്യസഭ സീറ്റ് ഉൾപ്പെടെ വലിയവിലയാണ് കോൺഗ്രസ് നൽകിയത്. അതിനു കാരണം കെ.എം. മാണി മുന്നണിയിൽ ഉണ്ടാകണമെന്ന കോൺഗ്രസിെൻറയും മുസ്​ലിംലീഗിെൻറയും പ്രത്യേക താൽപര്യമാണ്. പക്ഷേ, അ​െതല്ലാം വിസ്മരിച്ചാണ് നിസ്സാരപ്രശ്നത്തിെൻറ പേരിൽ മുന്നണിവിട്ട് രക്തസാക്ഷി പരിവേഷം സൃഷ്​ടിക്കാൻ േജാസ് ശ്രമിച്ചത്. രാജ്യസഭ, ലോക്സഭ സീറ്റുകൾ ലഭിച്ചതിെൻറ ചൂടാറുംമുമ്പ് യു.ഡി.എഫ് വിട്ടുപോയ ജോസ്പക്ഷമാണ് സത്യത്തിൽ യു.ഡി.എഫിനെ വഞ്ചിച്ചത്. കെ.എം. മാണിയെ നിയമസഭക്കുള്ളിൽവെച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് പിൻവലിക്കാൻ സർക്കാർശ്രമിച്ചിട്ടും അതിനെതിരെ ഒരക്ഷരം പോലും ജോസ് കെ. മാണി പറയുന്നില്ല. രാഷ്​ട്രീയ സദാചാരത്തിന് നിരക്കാത്തതും രാഷ്​ട്രീയ പക്വതയില്ലാത്തതുമായ അവരുടെ തീരുമാനത്തെ കെ.എം. മാണിയെ ആദരിക്കുന്ന ജനവിഭാഗം തള്ളുമെന്ന് യു.ഡി.എഫിന് ഉറപ്പുണ്ട്.

സംവരണ വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ചും സംസ്ഥാന സർക്കാറിനെ പിന്തുണച്ചും ബിഷപ്​ ജോസഫ് പെരുന്തോട്ടത്തിെൻറ പ്രസ്താവന എൽ.ഡി.എഫിന് ഗുണകരമാവില്ലേ?

ബിഷപ്​ ജോസഫ് പെരുന്തോട്ടത്തിെൻറ പ്രസ്താവനയിലെ വിമർശനത്തെ സൃഷ്​ടിപരമായാണ് കാണുന്നത്. സംവരണവിഷയത്തിൽ യു.ഡി.എഫിലെ കക്ഷികൾക്ക് വ്യത്യസ്താഭിപ്രായങ്ങളുണ്ട്. അങ്ങനെയുള്ളപ്പോഴും മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണംനൽകുമെന്ന നിലപാട് 2011ൽ പ്രകടനപത്രികയിൽ യു.ഡി.എഫ് ചേർത്തിരുന്നു. സംവരണ വിഷയത്തിൽ കോൺഗ്രസ് ദേശീയനേതൃത്വത്തിെൻറ നിലപാടിന് അനുസൃതമായി കെ.പി.സി.സി രാഷ്​ട്രീയകാര്യസമിതിയും തീരുമാനമെടുത്ത് കാര്യങ്ങൾ വ്യക്തമാക്കിയതോടെ എല്ലാ സംശയങ്ങളും ഒഴിവായിട്ടുണ്ട്. പിന്നാക്കസമുദായങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന സംവരണാനുകൂല്യങ്ങൾ അൽപംപോലും നഷ്​ടപ്പെടാതെ വേണം മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണാനുകൂല്യം നൽകേണ്ടതെന്ന നിലപാടിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. എന്നാൽ, ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് വഴി അതിന് കോട്ടംതട്ടുന്ന സാഹചര്യം വന്നപ്പോഴാണ് പിന്നാക്ക സമുദായങ്ങൾ ആശങ്ക പ്രകടിപ്പിച്ച് പ്രക്ഷോഭത്തിന് തയാറായത്. അവരുടെ ആശങ്ക അകറ്റേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണ്.

ജോസ് കെ.മാണി പക്ഷം മുന്നണി വിട്ടതിന് പിന്നാലെ സാമുദായിക ധ്രുവീകരണമെന്ന തരത്തിൽ യു.ഡി.എഫിന് എതിരെ സി.പി.എം നേതാക്കൾ നടത്തിയ പ്രചാരണം ദോഷകരമാവില്ലേ?

സി.പിഎം നടത്തുന്ന അത്തരം പ്രചാരണങ്ങളിൽ പുതുമയില്ല. പ്രതിപക്ഷനേതാവായിരുന്നപ്പോൾ വി.എസ് അച്യുതാന്ദനൻ മുമ്പ് നടത്തിയ പ്രചാരണത്തിെൻറ ആവർത്തനമാണിത്. യു.ഡി.എഫിനെ നയിക്കുന്നത് ഉമ്മൻ ചാണ്ടി, കെ.എം. മാണി, കുഞ്ഞാലിക്കുട്ടി അച്ചുതണ്ടാണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. നിയമസഭയിൽ 'കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാപ്പ' എന്നും വിശേഷിപ്പിച്ചു. ഇതേ പ്രചാരണം പിന്നീട് സംഘ്പരിവാർ സംഘടനകൾ ഏറ്റെടുത്തു. യു.ഡി.എഫ് കൺവീനറായ ശേഷം ഞാൻ എല്ലാ മത, സാമൂഹിക സംഘടന നേതാക്കളെയും നേരിൽക്കണ്ട് സഹായസഹകരണം അഭ്യർഥിച്ചതോടെയാണ് ഇത്തവണ ഇടതുമുന്നണി ഇൗ പ്രചാരണം തുടങ്ങിയിരിക്കുന്നത്. അവരുമായെല്ലാം നടന്ന എെൻറ സൗഹൃദ സന്ദർശനത്തിെൻറ പേരിൽ വർഗീയമായി പ്രതികരിച്ചത് കോടിയേരി ബാലകൃഷ്ണനും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ആണ്. സി.പി.എമ്മും ബി.ജെ.പിയും ഒരേ പ്രചാരണം നടത്തുന്നത് എന്തിനാണെന്ന് മതേതരവിശ്വാസികളായ കേരളത്തിലെ ജനങ്ങൾക്ക് അറിയാം. അവരുടെ ലക്ഷ്യം വർഗീയധ്രുവീകരണമാണ്. ഇൗ തന്ത്രത്തെ മതേതരവിശ്വാസികളുടെ പിന്തുണയോടെ യു.ഡി.എഫ്​ അതിജീവിക്കും.

തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വെൽഫെയർപാർട്ടി ഉൾപ്പെടെയുള്ളവരുമായി പ്രാദേശികതലത്തിൽ സഹകരണമാകാമെന്ന തീരുമാനം പ്രായോഗികതലത്തിലായോ?

അഴിമതിക്കും ദുർഭരണത്തിനും ഫാഷിസത്തിനും എതിരെ പോരാട്ടം നടത്തുന്ന പ്രസ്ഥാനങ്ങൾ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ അവരുമായി പ്രാദേശികതല നീക്കുപോക്ക് ഉണ്ടാക്കാൻ സംസ്ഥാന യു.ഡി.എഫ് നേതൃതൃത്വം ജില്ലഘടകങ്ങൾക്ക് സ്വാതന്ത്ര്യംനൽകിയിട്ടുണ്ട്. വെൽഫെയർ പാർട്ടിക്കെതിരെ സി.പി.എം ഇ​േപ്പാൾ വിമർശനമുയർത്തുന്നത്​ രാഷ്​ട്രീയദുരുദ്ദേശ്യത്തോടെയാണ്. അതിനുള്ള ഒരു ധാർമികാവകാശവും അവർക്കില്ല. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 53 തദ്ദേശസ്ഥാപനങ്ങളിൽ സി.പി.എം - വെൽഫെയർപാർട്ടി െഎക്യം ഉണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒഴികെ എല്ലാ തെരഞ്ഞെടുപ്പുകളിലും ജമാഅത്തെ ഇസ്​ലാമിയുടെ തന്നെ പിന്തുണ ചോദിച്ചു വാങ്ങിയതും സി.പി.എം ആണ്. അവർ സി.പി.എമ്മിനെ പിന്തുണക്കുേമ്പാൾ മതേതര പിന്തുണയും മറ്റുള്ളവരുമായി സഹകരിക്കുേമ്പാൾ വർഗീയ പിന്തുണയും ആകുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല.

സംസ്ഥാന ഭരണത്തെയും ഭരണമുന്നണിയെയും പ്രതിക്കൂട്ടിലാക്കുന്ന ഒേട്ടറെ വിഷയങ്ങൾ ലഭിച്ചിട്ടും ഫലപ്രദമായി ഉപയോഗിക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ടല്ലോ?

ഞങ്ങൾ പ്രതിപക്ഷത്ത് വരുേമ്പാൾ സ്ഥിരമായി ഉണ്ടാകുന്ന പരാതിയാണ് ഇത്. എൽ.ഡി.എഫിനെപ്പോലെ തീവ്രമായ സമരശൈലി യു.ഡി.എഫിന് ഇല്ലാത്തതാണ് കാരണം. എന്നാൽ, കോവിഡ് നിയന്ത്രണങ്ങളും പരിമിതികളും ഉണ്ടായിട്ടും പ്രോേട്ടാകോൾ പാലിച്ച് ഭരണത്തിനെതിരെ നിരന്തരം സമരം നടത്താൻ സാധിച്ചു. സ്പ്രിംഗ്ളർ ഇടപാടിൽ പ്രതിപക്ഷനേതാവ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞതോടെ പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. അതിനാലാണ് പിന്നീട് വിവിധ വിഷയങ്ങളിൽ യു.ഡി.എഫ് നടത്തിയ സമരങ്ങൾക്ക് ജനങ്ങളുടെ മാനസിക പിന്തുണ ലഭിച്ചത്. സ്വർണക്കടത്ത് അന്വേഷണത്തോടെ സർക്കാറിെൻറ ഒാരോ സ്വപ്നപദ്ധതിയിലെയും അഴിമതികൾ പുറത്തുവരുന്നു. ഇടതുപക്ഷ സർക്കാറിെൻറ വികസനമെന്നാൽ അഴിമതിയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അവയെല്ലാം ജനങ്ങളുടെ സജീവശ്രദ്ധയിൽ കൊണ്ടുവരും. അതിനാൽ, അഴിമതിക്കെതിരെ ഒരു വോട്ട് എന്നാണ് ഇൗ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ജനങ്ങളോട് ആവശ്യപ്പെടുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുേമ്പാഴും ആരാണ് യു.ഡി.എഫിനെ നയിക്കേണ്ടതെന്നും ഭരണം കിട്ടിയാൽ ആരെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ടോ?

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ കോൺഗ്രസ് നയിക്കും എന്നതല്ലാതെ അധികാരം കിട്ടിയാൽ ആരായിരിക്കും മുഖ്യമന്ത്രിയെന്ന് ഒരുകാലത്തും മുൻകൂട്ടി പ്രഖ്യാപിച്ചിട്ടില്ല. മാധ്യമങ്ങൾ ഇക്കാര്യം ആവർത്തിച്ച് ഉന്നയിക്കുന്നത് ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. യു.ഡി.എഫിൽ ഒരു പ്രശ്നവും ഇല്ല. യു.ഡി.എഫ് അധികാരത്തിൽ വരുമെന്നതിൽ ഒരു സംശയവുമില്ല. ആരാണ് സർക്കാറിനെ നയിക്കുകയെന്ന കാര്യത്തിൽ അന്തിമതീരുമാനം കോൺഗ്രസ് ഹൈകമാൻഡിേൻറതാണ്. ആ തീരുമാനം ഇവിടെ എല്ലാവരും അംഗീകരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.