മ​ണി​പ്പൂ​ർ ക​ലാ​പ​ത്തി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് അ​സം സ​ർ​ക്കാ​ർ ക​ച്ചാ​റി​ൽ ഒ​രു​ക്കി​യ

അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ​നി​ന്ന്

ഇ​ത് ക​ഥ​യ​ല്ല, മ​ണി​പ്പൂ​രി​ലെ ജീ​വി​തം

വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​മാ​യ മ​ണി​പ്പൂ​രി​ൽ ഒ​രാ​ഴ്ച​യാ​യി കൊ​ള്ള​ക്കാ​രും കൊ​ല​പാ​ത​കി​ക​ളും അ​ര​ങ്ങു​വാ​ഴു​ക​യാ​ണ്. രാ​ജ്യം ഭരിക്കുന്നവർ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ര​ക്കി​ൽ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചു അ​വി​ട​ത്തെ മ​നു​ഷ്യ​രു​ടെ വി​ലാ​പ​വും വേ​ദ​ന​യും. മ​ണി​പ്പൂ​രി​ൽ സം​ഭ​വി​ക്കു​ന്ന​തെ​ന്തെ​ന്ന് ദ ​ടെ​ലി​ഗ്രാ​ഫ് അ​സി​സ്റ്റ​ന്റ് എ​ഡി​റ്റ​ർ ഉ​മാ​ന​ന്ദ് ജ​യ്സ്വാ​ൾ എ​ഴു​തു​ന്നു

‘‘ഞ​ങ്ങ​ളെ കാ​ങ്‌​പോ​പ്പി​യി​ലേ​ക്കു മാ​റ്റി​യാ​ൽ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പ​മെ​ങ്കി​ലും നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞേ​നെ. അ​വി​ടേ​ക്കു മാ​റ്റാ​ൻ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണേ...’’ അ​ത്യ​ന്തം നി​രാ​ശാ​ഭ​രി​ത​മാ​യ ശ​ബ്ദ​ത്തി​ൽ താ​ങ്ഖോ​ലെ​റ്റ് ഖോ​ങ്സാ​യി ഈ ​കു​റി​പ്പു​കാ​ര​നോ​ട് ഫോ​ണി​ൽ പ​റ​ഞ്ഞു.

മ​ണി​പ്പൂ​ർ ത​ല​സ്ഥാ​ന​മാ​യ ഇം​ഫാ​ലി​ലെ മ​ന്ത്രി​പു​ഖു​രി മേ​ഖ​ല​യി​ൽ അ​സം റൈ​ഫി​ൾ​സ് സ​ജ്ജ​മാ​ക്കി​യ ക്യാ​മ്പി​ലെ അ​യ്യാ​യി​ര​ത്തോ​ളം കു​കി അ​ഭ​യാ​ർ​ഥി​ക​ളി​ലൊ​രാ​ളാ​ണ് 50 വ​യ​സ്സു​ള്ള ഈ ​പാ​സ്റ്റ​ർ. ആ​രാ​ധ​ന ന​ട​ത്തി​വ​ന്നി​രു​ന്ന ച​ർ​ച്ചും പ​ഠി​പ്പി​ച്ചി​രു​ന്ന തി​യോ​ള​ജി​ക്ക​ൽ കോ​ള​ജും ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി താ​മ​സി​ക്കു​ന്ന ക്വാ​​ർ​ട്ടേ​ഴ്സും ആ​ക്ര​മി​ക​ൾ തീ​വെ​ച്ചു​ന​ശി​പ്പി​ച്ച​തോ​ടെ ഖോ​ങ്സാ​യി​യു​ടെ കു​ടും​ബം വ്യാ​ഴാ​ഴ്ച മു​ത​ൽ ക്യാ​മ്പി​ലാ​ണ് ക​ഴി​യു​ന്ന​ത്.

അ​ക്ര​മ​ത്തി​ൽ സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട പ​ല​രെ​യും സ​ഹാ​യി​ച്ച പാ​സ്റ്റ​ർ​ക്കും ക്യാ​മ്പി​ലേ​ക്ക് വ​രേ​ണ്ടി​വ​ന്നു. ഇം​ഫാ​ൽ താ​ഴ്വ​ര​യി​ൽ താ​മ​സി​ക്കു​ന്ന മെ​യ്തേ​യി സ​മൂ​ഹ​വും മ​ല​മ്പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​ർ​ക്കു​ന്ന കു​കി​ക​ളും ത​മ്മി​ലെ സം​ഘ​ർ​ഷം സ​മ്പ​ന്ന​രും ദ​രി​ദ്ര​രു​മാ​യ ജ​ന​ങ്ങ​ളെ ഒ​രു​പോ​ലെ ബാ​ധി​ച്ചി​രി​ക്കു​ന്നു, ഒ​രു​പാ​ട് പേ​രു​ടെ വി​ല​പ്പെ​ട്ട​തെ​ല്ലാം ന​ശി​ച്ചു, വി​ല​മ​തി​ക്കാ​നാ​വാ​ത്ത നി​ര​വ​ധി ജീ​വ​നും ന​ഷ്ട​പ്പെ​ട്ടു.

ഇം​ഫാ​ൽ ന​ഗ​ര​മ​ധ്യ​ത്തി​ലു​ള്ള ച​ർ​ച്ചി​ലേ​ക്ക് നൂ​റോ​ളം വ​രു​ന്ന ആ​ക്ര​മി​സം​ഘം ഇ​ര​ച്ചു​ക​യ​റി അ​തി​ക്ര​മ​ങ്ങ​ൾ അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ​സേ​ന​ക​ൾ​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ല​പ്പു​റ​മാ​യി​രു​ന്നു കാ​ര്യ​ങ്ങ​ൾ. ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ പ​ലാ​യ​നം മാ​ത്ര​മേ മാ​ർ​ഗ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. ച​ർ​ച്ച് വ​ള​പ്പി​ൽ താ​മ​സി​ച്ചി​രു​ന്ന മു​ന്നൂ​റോ​ളം പേ​രി​ൽ നൂ​റി​ലേ​റെ പേ​ർ അ​സം റൈ​ഫി​ൾ​സ് ഒ​രു​ക്കി​യ ക്യാ​മ്പി​ലാ​ണ് അ​ഭ​യം​തേ​ടി​യ​ത്. ഖോ​ങ്സാ​യി​യു​ടെ ഭാ​ര്യ​ക്കും മൂ​ന്നു മ​ക്ക​ൾ​ക്കും പു​റ​മെ 15 ബ​ന്ധു​ക്ക​ളും ഇ​വി​ടെ​യെ​ത്തി. സ​ഹോ​ദ​ര​ഭാ​ര്യ ഗ​ർ​ഭി​ണി​യാ​ണ്.

‘‘ധ​രി​ച്ചി​രി​ക്കു​ന്ന ടീ​ഷ​ർ​ട്ടും പാ​ന്റു​മ​ല്ലാ​തെ ഒ​രു വ​സ്തു​പോ​ലും എ​ന്റെ കൈ​യി​ലി​നി ബാ​ക്കി​യി​ല്ല, പ​ള്ളി​യി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന​തെ​ല്ലാം കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. കാ​ങ്‌​പോ​പ്പി​യി​ലേ​ക്കു മാ​റാ​ൻ എ​ങ്ങ​നെ​യെ​ങ്കി​ലു​മൊ​ന്ന് സ​ഹാ​യി​ക്ക​ണം, അ​വി​ടെ ബ​ന്ധു​ക്ക​ളു​ണ്ട്, ഇം​ഫാ​ലി​ലേ​ക്ക് തി​രി​ച്ചു​പോ​ക്ക് ഞ​ങ്ങ​ൾ​ക്കി​നി അ​സാ​ധ്യ​മാ​ണ്. പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​രാ​ണ് ‘സ്വ​ന്തം ന​ഗ​ര​ത്തി​ൽ’ അ​ഭ​യാ​ർ​ഥി​ക​ളാ​യി ക​ഴി​യു​ന്ന​ത്. പ്രാ​ർ​ഥി​ക്കു​ക’’ -താ​ങ്ഖോ​ലെ​റ്റ് ഖോ​ങ്സാ​യി ആ​വ​ർ​ത്തി​ക്കു​ന്നു.

മെ​യ്തേ​യി​ക​ൾ​ക്ക് പ​ട്ടി​ക​വ​ർ​ഗ പ​ദ​വി ന​ൽ​കാ​നു​ള്ള നീ​ക്ക​ങ്ങ​ളോ​ട് നി​ല​വി​ൽ പ​ട്ടി​ക​വ​ർ​ഗ പ​ദ​വി​യു​ള്ള കു​കി, നാ​ഗ വി​ഭാ​ഗ​ങ്ങ​ൾ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച​തി​നു പി​ന്നാ​ലെ ഈ​മാ​സം മൂ​ന്നി​നാ​ണ് സം​സ്ഥാ​ന​ത്ത് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്.

മെ​യ്തേ​യി​ക​ൾ​ക്കും അ​ക്ര​മ​ത്തി​ൽ ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇം​ഫാ​ലി​ൽ​നി​ന്ന് 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കു​കി ഭൂ​രി​പ​ക്ഷ ജി​ല്ല​യാ​യ ചു​രാ​ച​ന്ദ്പു​രി​ൽ നാ​ല് അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ലാ​യി 5500 അ​ഭ​യാ​ർ​ഥി​ക​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്നു. ഇ​തി​ലേ​റെ​യും മെ​യ്തേ​യി​ക​ളാ​ണ്. ഇം​ഫാ​ലി​ൽ​നി​ന്ന് ഏ​ക​ദേ​ശം 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ബി​ഷ്ണു​പു​ർ ജി​ല്ല​യി​ൽ 27 ചെ​റു​ക്യാ​മ്പു​ക​ളി​ലാ​യി 3800ഓ​ളം ആ​ളു​ക​ൾ​ക്ക് അ​ഭ​യം ന​ൽ​കു​ന്നു​ണ്ട്. അ​വി​ടെ​യും മെ​യ്തേ​യി​ക​ളാ​ണ് കൂ​ടു​ത​ൽ.

സാ​ധാ​ര​ണ​നി​ല കൈ​വ​രി​ക്കാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ങ്കി​ലും സ്ഥി​തി​ഗ​തി​ക​ൾ മെ​ച്ച​പ്പെ​ട്ടു​വ​രു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ. 23,000 ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി സു​ര​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യ​താ​യി സാ​യു​ധ​സേ​ന വ്യ​ക്ത​മാ​ക്കു​ന്നു. സൈ​നി​ക-​അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഏ​ഴാ​യി​ര​ത്തോ​ളം സേ​നാം​ഗ​ങ്ങ​ളെ​യാ​ണ് ഇ​വി​ടെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ക​ലാ​പം ഏ​റെ നാ​ശം​വി​ത​ച്ച

ചു​രാ​ച​ന്ദ്പു​ർ, ബി​ഷ്ണു​പു​ർ, തെ​ങ്നൂ​പാ​ൽ ജി​ല്ല​ക​ളി​ൽ ഡ്രോ​ണു​ക​ളും ഹെ​ലി​കോ​പ്ട​റു​മു​പ​യോ​ഗി​ച്ച് സേ​ന നി​രീ​ക്ഷ​ണ​വും ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഭ​ര​ണ​നി​ർ​വ​ഹ​ണ​വും സു​ര​ക്ഷ​യും ശ​ക്തി​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു​ള്ള ‘ഉ​പ​ദേ​ശ’​പ്ര​കാ​രം ചീ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് രാ​ജേ​ഷ് കു​മാ​റി​നെ മാ​റ്റി കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ലാ​യി​രു​ന്ന വി​നീ​ത് ജെ​യി​നി​നെ നി​യ​മി​ച്ചി​രി​ക്കു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ.

കേ​ന്ദ്ര ‘ഉ​പ​ദേ​ശ’​പ്ര​കാ​രം സി.​ആ​ർ.​പി.​എ​ഫ് മു​ൻ മേ​ധാ​വി കു​ൽ​ദീ​പ് സി​ങ്ങി​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വാ​യും അ​ഡീ​ഷ​ന​ൽ ഡി.​ജി.​പി അ​ശു​തോ​ഷ് സി​ൻ​ഹ​യെ ഓ​വ​റോ​ൾ ഓ​പ​റേ​ഷ​ൻ​സ് ക​മാ​ൻ​ഡ​റാ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - This is not a story-but life in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.