രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ച് അശുഭസൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ സാമ്പത്തിക നിരീക്ഷണകേന്ദ്രം ഇൗയിടെ പുറത്തുവിട്ട റിപ്പോർട്ട് ഇത് ശരിവെക്കുന്നു. ഇക്കൊല്ലം ഒക്ടോബറിൽ തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനമാണ് രേഖപ്പെടുത്തിയത്. രണ്ടു വർഷത്തിനിെട ഏറ്റവും ഉയർന്ന നിരക്കാണിത്. 2017 ഒക്ടോബറിൽ രാജ്യത്ത് തൊഴിലുള്ളവരുടെ എണ്ണം 40.7 കോടിയായിരുെന്നങ്കിൽ 2018 ഒക്ടോബറിൽ ഇത് 39.7 കോടിയായി കുറഞ്ഞു. ജോലി തേടുന്നവരുടെ എണ്ണമാകെട്ട 2017 ജൂലൈയിൽ 1.4 കോടിയായിരുന്നെങ്കിൽ ഇക്കൊല്ലം 2.9 കോടിയായി ഉയർന്നു. അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന പൗരന്മാർക്ക് സ്ഥിരമായി വരുമാനം ലഭ്യമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ സമയമായിരിക്കുന്നു.
അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് റിട്ടയർമെൻറ് ആനുകൂല്യം, ആരോഗ്യ പരിരക്ഷ, വയോധിക പെൻഷൻ, അംഗവൈകല്യ-തൊഴിൽരഹിത-പ്രസവ ആനുകൂല്യം തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കുന്ന കാര്യം സർക്കാർ പരിഗണിച്ചുവരുകയാണ്. ഇത് യാഥാർഥ്യമാണെങ്കിൽ മറ്റ് മേഖലകളിൽ കൂടുതൽ നികുതി അടിച്ചേൽപിക്കേണ്ടിവരും. ആഗോള വിപണിയിൽ കൂടുതൽ നികുതി ചുമത്തിയാൽ നാം അതിൽനിന്ന് പുറത്താവുകയായിരിക്കും ഫലം. സ്വന്തം കമ്പനികൾക്ക് കൂടുതൽ നികുതി ചുമത്തിയതിനെ തുടർന്ന് അമേരിക്കയും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും ആേഗാള വിപണിയിൽ കടുത്ത മത്സരം നേരിടുന്നതോർക്കണം. അതുകൊണ്ട് ഇത്തരമൊരു നീക്കം ഇന്ത്യക്ക് ഭൂഷണമല്ല.
അസംഘടിത മേഖലയിൽ കൂടുതൽ ആനുകൂല്യം നൽകുന്നതിന് നമുക്ക് മറ്റു വഴികൾ ആലോചിക്കാം. ഗുജറാത്തിലെ അമുൽ, സേവ തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികളെ സഹകരണ മേഖലയിലാക്കിയത് ഉദാഹരണം. എന്നാൽ, സഹകരണ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോവണമെങ്കിൽ പണച്ചെലവ് കൂടും. സുപ്രധാന തീരുമാനങ്ങളെടുക്കാൻ സി.ഇ.ഒക്ക് ധാരാളം യോഗങ്ങൾ വിളിക്കേണ്ടിവരും. ഇതുതന്നെ അമിത ചെലവ് വരുത്തും. ടെക്സ്റ്റൈൽ, പഞ്ചസാര മില്ലുകളിലെ സി.ഇ.ഒമാർക്ക് സഹകരണ സ്ഥാപനങ്ങളെ അപേക്ഷിച്ച് ബിസിനസ് സംബന്ധമായ തീരുമാനങ്ങൾ പെെട്ടന്നെടുക്കാം. അമുലിെൻറ വിജയം വി. കുര്യെൻറ മാനേജ്മെൻറ് പാടവംകൊണ്ട് നേടിയതാണ്. ഇത്തരം വ്യക്തികളെ എപ്പോഴും കിട്ടിയെന്ന് വരില്ല.
മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വഴി അസംഘടിത തൊഴിലാളികൾ ജോലിയെടുക്കുന്ന കമ്പനികൾക്ക് വായ്പ നൽകുകയാണ് മറ്റൊരു നിർദേശം. ഉൽപാദനം മെച്ചപ്പെടുത്താനും ഇതുവഴി തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാനും കഴിയും. എന്നാൽ, ചെറുകിട വ്യവസായ സ്ഥാപനങ്ങൾ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽനിന്ന് കടമെടുത്ത് നടത്തിക്കൊണ്ടുപോവുക പ്രയാസമാണ്. സ്പിന്നിങ് മില്ലുകളിൽനിന്ന് നൂൽ ഉൽപാദിപ്പിക്കുന്നതിനെക്കാൾ ചെലവ് കൂടുതലാണ് കൈത്തറി സ്ഥാപനങ്ങളിൽ. സ്പിന്നിങ് മില്ലുകൾക്ക് കനത്ത നികുതി ചുമത്തിയാലേ ചർക്ക നിലനിൽക്കുകയുള്ളൂ. അസംഘടിത തൊഴിലാളികൾ ജോലിചെയ്യുന്ന ചെറിയ സ്ഥാപനങ്ങളിൽ വൻതോതിൽ ഉൽപാദനം കുറയുകയാണ്. പഴച്ചാറുകൾ ഉണ്ടാക്കി വിറ്റ് ഉപജീവനം നടത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു.
യന്ത്രംകൊണ്ട് പ്രവർത്തിക്കുന്ന കമ്പനികൾ ഉൽപാദിപ്പിക്കുന്ന സാധനങ്ങൾക്ക് കൂടുതൽ നികുതി ചുമത്തിയാൽ ആഗോള വിപണിയിൽനിന്ന് രാജ്യം പുറന്തള്ളപ്പെടും. ആഭ്യന്തര സ്പിന്നിങ് മില്ലുകളിൽ നികുതി കൂട്ടിയാൽ ഉൽപന്നങ്ങളുടെ വില വർധിക്കും. തായ്ലൻഡിൽ നിന്നും മറ്റും കുറഞ്ഞ വിലക്ക് നൂൽ ഇറക്കുമതി ചെയ്യുന്നതിന് ഇത് വഴിയൊരുക്കും.
യന്ത്രങ്ങൾ വഴി കുറഞ്ഞ ചെലവിൽ സാധനങ്ങൾ ഉൽപാദിപ്പിക്കുന്ന കമ്പനികളുടെ നീരാളിപ്പിടിത്തത്തിൽനിന്ന് ചെറുകിട മേഖലയിലെ അസംഘടിത തൊഴിലാളികളെ രക്ഷിക്കുകയാണ് വേണ്ടത്. അസംഘടിത മേഖലയിൽ കൂടുതൽ ആനുകൂല്യം നൽകണമെങ്കിൽ വൻ സാമ്പത്തിക ബാധ്യത വരും. ക്രിയാത്മകമായി ഇത് നേരിടുകയാണ് സർക്കാർ ചെയ്യേണ്ടത്.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.