അമേരിക്കൻ പ്രസിഡൻറ്പദത്തിലേക്ക് ജോ ബൈഡൻ അനായാസവിജയം സ്വന്തമാക്കുമെന്നും ഡെമോക്രാറ്റുകൾ നിർണായകവിജയം ഉറപ്പിക്കുമെന്നുമാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിെൻറ രണ്ടാം ദിവസവും അനിശ്ചിതമായി തുടർന്ന സാഹചര്യം ചില സുപ്രധാന ചോദ്യങ്ങൾ ഉയർത്തുന്നു. തെരഞ്ഞെടുപ്പ് ജ്യോതിഷികൾ പ്രവചിച്ച തകർപ്പൻ ജയം എവിടെപ്പോയി? 2016ലെ അബദ്ധങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് അഭിപ്രായ വോട്ടെടുപ്പ് നടത്തിപ്പിലും വിശകലനത്തിലും മാറ്റങ്ങൾ വരുത്തിയതിനാൽ ഇക്കുറി തെറ്റിെല്ലന്ന് അവർ ആവർത്തിച്ചുകൊണ്ടേയിരുന്നതാണല്ലോ.
രണ്ടര ലക്ഷം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് തള്ളിവിടുംവിധം തികച്ചും നിരുത്തരവാദിത്തപരമായി കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്തിട്ടും മുെമ്പങ്ങും അനുഭവിച്ചിട്ടില്ലാത്തത്ര രൂക്ഷമായ സാമ്പത്തികമാന്ദ്യവും രണ്ടക്കം കടന്ന തൊഴിലില്ലായ്മ ശതമാനവും സംഭവിച്ചിട്ടും ട്രംപ് എന്തുകൊണ്ടിപ്പോഴും ഇത്ര ജനപ്രിയനായി തുടരുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.
എണ്ണിയാൽ തീരാത്തത്ര വിവാദങ്ങളും അന്വേഷണങ്ങളും അധികാരദുർവിനിയോഗം മുതൽ നികുതിവെട്ടിപ്പുവരെ നടത്തിയെന്ന സംശയസാഹചര്യങ്ങളും നിലനിൽക്കുേമ്പാഴും അദ്ദേഹത്തെ വിശ്വസിച്ച് ഒപ്പം നിൽക്കാൻ ആളുകളുണ്ടാവുന്നത് എന്തുകൊണ്ടാണ്? ഇപ്പറഞ്ഞ പ്രശ്നങ്ങളും പുകിലുകളുമെല്ലാം നടന്നിട്ടും 68 ദശലക്ഷത്തിലേറെ അമേരിക്കക്കാരാണ് ട്രംപിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയിരിക്കുന്നത്.
കാര്യം കാണാൻ ട്രംപ്
ഇത്തവണത്തെ തെരഞ്ഞെടുപ്പ് ട്രംപിെൻറ പ്രസിഡൻറ് കാലത്തെക്കുറിച്ചു മാത്രമല്ല, അമേരിക്കയുടെതന്നെ, കൂടുതൽ കൃത്യമായി പറഞ്ഞാൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഹിതപരിശോധനയായിരുന്നു. ഇത്രയേറെ അതിക്രമങ്ങൾ ചെയ്തുകൂട്ടിയിട്ടും ട്രംപിനെ അമേരിക്കയിലെ മധ്യമനിലപാടുകാരും ഇൻഡിപെൻഡൻറുകളും പിന്തുണെച്ചന്ന് ഞാൻ ന്യായമായും സംശയിക്കുന്നു. അതുകൊണ്ടുതന്നെയാവാം തെരഞ്ഞെടുപ്പ് ജ്യോതിഷികൾക്ക് തെറ്റുപറ്റിയതും. കഴിവില്ലായ്മയും വഞ്ചനയും വിഭാഗീയചിന്തയും അതിലേറെ വംശീയവിവേചനവും കൈമുതലായവൻ എന്ന് പരക്കെ അറിയപ്പെടുന്ന ഒരാളെയാണ് തങ്ങൾ പിന്തുണക്കുന്നതെന്ന് പരസ്യമായി പറയാൻ ഇവർക്ക് ഒരു പക്ഷേ, നാണമായിരിക്കും.
ഹൃദയശൂന്യരായ മറ്റു ചിലർ ട്രംപിനെ തുണച്ചത് ജയിക്കാനായി എന്തു വൃത്തികെട്ടകളിയും അയാൾ കളിക്കുമെന്ന് നന്നായി അറിയുന്നതുകൊണ്ടുതന്നെയാണ്. ഇത്തരം ആളുകൾക്ക് മുഖ്യധാരാ തെരഞ്ഞെടുപ്പ് വിശകലനക്കാരോടും മാധ്യമങ്ങളോടും ശത്രുതയാണ്. അവരുമായി ഇടപഴകുന്നതിൽനിന്നും തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതിൽനിന്നും അവർ വിട്ടുനിന്നിരിക്കാനാണ് സാധ്യത.
എന്നാൽ, മുഖ്യധാരാ ഇവാഞ്ചലിക്കലുകളും യാഥാസ്ഥിതികരും വഞ്ചകനായ കൃത്രിമക്കാരന് നൽകുന്ന നിരുപാധികപിന്തുണയെ 'കാര്യം കാണാനുള്ള എളുപ്പവഴി' എന്ന പേരിൽ ന്യായീകരിച്ചുവരുകയാണ്. 'കർത്താവ് മോശം ആളുകളെ തെരഞ്ഞെടുത്തിരിക്കുന്നു' എന്ന വാദമാണ് അവർക്കുള്ളത്.
ട്രംപ് നിരാശപ്പെടുത്തിയില്ല
സുപ്രീംകോടതിയിൽ മൂന്നു പേരെയടക്കം തികഞ്ഞ യാഥാസ്ഥിതികവാദികളായ 200 ജഡ്ജിമാരെ കുത്തിത്തിരുകി ഉദ്യോഗസ്ഥവൃന്ദത്തിെൻറ സംരക്ഷണക്കിടങ്ങൊരുക്കി മുന്നേറിയ ട്രംപ് വൻതോതിൽ നികുതിയിളവ് നൽകി-പ്രത്യേകിച്ച് കോർപറേറ്റ് നികുതികൾ. സാമ്പത്തിക-പരിസ്ഥിതി നിയന്ത്രണങ്ങളെ കാറ്റിൽപറത്തിയും ഗർഭശ്ഛിദ്രത്തെ എതിർക്കുന്നവരടക്കം യാഥാസ്ഥിതിക നയക്കാരെ പിന്തുണച്ചും മുഖ്യധാരാ മാധ്യമങ്ങളെ ജനശത്രുക്കളെന്ന് ഭീകരരൂപം ചാർത്തിയും മുന്നോട്ടുനീങ്ങി.
ജറൂസലമിനെ ഇസ്രായേലിെൻറ തലസ്ഥാനമായി അംഗീകരിച്ചതും ഇറാനെ പൈശാചികമായി ചിത്രീകരിച്ചതും അസംഖ്യം മുസ്ലിംകളെ അമേരിക്കയിലേക്ക് കടക്കുന്നത് തടഞ്ഞതുമെല്ലാം ഇവാഞ്ചലിസ്റ്റുകളുടെ കാതുകളിൽ പ്രാർഥനഗീതം കണക്കെയാണ് അലയടിച്ചത്. തീർച്ചയായും ജനപ്രിയ ട്രംപ് അമേരിക്കൻ വെള്ളക്കാരുടെ ഓരോ മിടിപ്പും നന്നായി മനസ്സിലാക്കിയിരുന്നു. രോഷത്തിലും നിരാശയിലുമാണ്ട് പൊരുത്തപ്പെടാതെ നിൽക്കുന്ന വെള്ളക്കാർക്ക് എങ്ങനെ ഒത്താശ ചെയ്തുകൊടുക്കണമെന്നും പകരം പിന്തുണ നേടിയെടുക്കാമെന്നും അയാൾക്ക് വളരെ നന്നായി അറിയാമായിരുന്നു. സമീപകാലത്തെ പ്രസിഡൻറുമാരൊന്നും ചെയ്തിട്ടില്ലാത്തവിധം വെളുത്ത അമേരിക്കക്കാരെ തീക്ഷ്ണവും ഉൽക്കടവുമായ മട്ടിൽ സർവാത്മനാ പ്രീണിപ്പിച്ചുകൊണ്ടേയിരുന്നു.
വെള്ളദേശീയത പുനഃസ്ഥാപിച്ച് സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു അദ്ദേഹം. പൊലീസ് അതിക്രമങ്ങളുടെ ഇരകളായ കറുത്തവർഗക്കാർക്ക് നീതിതേടി ഉയർന്നുവന്ന 'ബ്ലാക് ലൈവ് മാറ്റർ' പോലുള്ള കൂട്ടായ്മകളെ ഭീകരവത്കരിച്ചും അതിെൻറ നേതാക്കളെ രാജ്യദ്രോഹികളും കലാപകാരികളുമായി മുദ്രയടിച്ചും മുസ്ലിംകളുടെയും കറുത്ത വർഗക്കാരുടെയും സ്പാനിഷ് സമൂഹത്തിെൻറയും വികാരങ്ങൾക്ക് മുറിവേൽപിച്ചു. അതേസമയം, വെള്ളദേശീയവാദികളുടെ അതിക്രമങ്ങളെ കണ്ടില്ലെന്നു നടിച്ചും അവരുടെ സായുധരായ തെമ്മാടിക്കൂട്ടത്തെ സംരക്ഷിച്ചും പല അവസരങ്ങളിലും അവരെ പ്രചോദിപ്പിച്ചും തികച്ചും ലാഘവബുദ്ധിയുള്ള നിലപാടാണ് പുലർത്തിയിരുന്നത്.
ഈ തെരഞ്ഞെടുപ്പ് ഒരു കാര്യം വെളിപ്പെടുത്തിത്തന്നു. യാഥാസ്ഥിതിക ഭൂരിപക്ഷത്തിനും റിപ്പബ്ലിക്കന്മാർക്കും പ്രസിഡൻറ് നികുതി വെട്ടിക്കുന്നതും പദവി ദുരുപയോഗം ചെയ്യുന്നതും ഒരു പ്രശ്നമേ ആയിരുന്നില്ല, അവർക്ക് പ്രധാനം അദ്ദേഹം കാത്തുസൂക്ഷിച്ച് നടപ്പാക്കിയ അജണ്ടയായിരുന്നു. ആ യാഥാസ്ഥിതിക അജണ്ടയിൽ അയാളുടെ തികഞ്ഞ ജനാധിപത്യവിരുദ്ധമായ ജനപ്രിയ അതിദേശീയവാദവും അതിലേറെ വംശീയ ഉള്ളിലിരിപ്പുകളും പ്രകടമായിരുന്നു.
ട്രംപിനെ പിന്തുണച്ചവരുടെ ഏറ്റവും പ്രധാന ശത്രു ലിബറൽ സ്ഥാപനങ്ങളും സർക്കാറിലും ഉദ്യോഗസ്ഥതലത്തിലും അവർ വരുത്തുന്ന പരിവർത്തനങ്ങളും മുഖ്യധാരാ മാധ്യമങ്ങളിലും പരിസ്ഥിതി, സാമൂഹിക ഗ്രൂപ്പുകളിലും സംരംഭങ്ങളിലുമുള്ള അവരുടെ സ്വാധീനവുമാണ്. സ്വാഭാവികമായും ഇപ്പോൾ അതിനെ പ്രതിനിധാനം ചെയ്യുന്നത് ബൈഡനും അദ്ദേഹത്തിെൻറ റണ്ണിങ്മേറ്റ് കമല ഹാരിസുമാണ്.
തുറന്നുപറയാമല്ലോ, ബൈഡൻ ഒരിക്കലും ട്രംപിനുള്ള മികച്ച പ്രതിവിധിയൊന്നുമല്ല. അദ്ദേഹം ആവേശം പകരുന്ന ഒരു നേതാവുമല്ല. അതിലേറെ ട്രംപിനെ വെറുക്കുന്നവർപോലും ബൈഡന് വോട്ടുചെയ്യുന്നതിൽ വിട്ടുനിൽക്കാൻ ഒരു കാരണം അദ്ദേഹത്തിെൻറ പ്രായമാണ്. 78ലേക്ക് കടക്കുന്ന അദ്ദേഹം കാലാവധി പൂർത്തിയാക്കുംമുേമ്പ പ്രസിഡൻറ് പദം വെളുത്തവർഗക്കാരിയല്ലാത്ത വനിതയായ കമലക്ക് കൈമാറാൻ സാധ്യതയുെണ്ടന്ന് അവർ കരുതുന്നു.
കേൾക്കുേമ്പാൾ ക്രൂരമെന്ന് തോന്നിയേക്കാം, ആഭ്യന്തരയുദ്ധത്തെ അനുസ്മരിപ്പിക്കുംവിധം അമേരിക്കയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം അതിഭയാനകമാംവിധം രാജ്യത്തെ വിഭജിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ ബഹുഭൂരിപക്ഷം വരുന്ന വെള്ള യാഥാസ്ഥിതികർക്കും വരുന്ന നാലു വർഷംകൂടി ട്രംപ് തുടരുക അത്യാവശ്യമായിരുന്നു.
വൈകിയെത്തിയ ഉദയം
പക്ഷേ, അധികം അമേരിക്കക്കാർക്കും ട്രംപിെൻറ ഇക്കഴിഞ്ഞ നാലു വർഷങ്ങൾതന്നെ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. സ്ഥാനമേറ്റ ഉടനെ ചെയ്ത ഉദ്ഘാടനപ്രസംഗത്തിൽ ട്രംപ് പ്രയോഗിച്ച 'അമേരിക്കൻ കൂട്ടക്കുരുതി' എന്ന വാക്യം ഇപ്പോൾ അറംപറ്റിയതുപോലെയായിരിക്കുന്നു. അതുകൊണ്ടൊക്കെയാണ് റിപ്പബ്ലിക്കന്മാർ കിണഞ്ഞുപരിശ്രമിച്ചിട്ടും വോട്ടെണ്ണലിെൻറ അവസാന ഘട്ടത്തിൽ നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും വിജയം ബൈഡനൊപ്പം നിൽക്കുന്നത്.
പ്രതീക്ഷിച്ചപോലെ, അങ്ങനെയങ്ങ്് എളുപ്പത്തിൽ വിട്ടുകൊടുക്കാൻ ഒരുക്കമല്ല ട്രംപ്. ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്ന് ആരോപണം മുഴക്കാനും സംഭവം കോടതിയിേലക്ക് കൊണ്ടുപോകാനും അദ്ദേഹത്തിന് തെല്ലും മടിയില്ല. ട്രംപ് സൂനാമി കഴിഞ്ഞാലും അതു വരുത്തിവെച്ച നാശങ്ങളെമ്പാടുമുണ്ടാവും, അതിെൻറ നഷ്ടശിഷ്ടങ്ങൾ നീക്കി വൃത്തിയാക്കിയെടുക്കാൻ വർഷങ്ങൾതന്നെയെടുത്തേക്കും.
ഒരുവിധത്തിലും ഇത് ട്രംപിസത്തിെൻറ അവസാനമേയല്ല. ഹൈഡ്രയെപ്പോലെ മുറിഞ്ഞുപോയ ഒരു തലക്കു പകരം രണ്ടെണ്ണം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. എങ്കിലും പല അമേരിക്കക്കാർക്കും തൽക്കാലത്തേക്കെങ്കിലും ഏറ്റവും ഭയെപ്പട്ട സംഗതി നീങ്ങിക്കിട്ടിയിരിക്കുന്നു, അതേൽപിച്ച ആഴമേറിയ മുറിവുകൾ വേദനജനകമാണെങ്കിലും. ഇക്കഴിഞ്ഞ വർഷം ഇരുൾമുറ്റിയതായിരുന്നു. പക്ഷേ, ഏറ്റവും ഇരുണ്ട യാമങ്ങൾ വരുക പ്രഭാതത്തിന് തൊട്ടുമുമ്പാണെന്നോർക്കുക.
ഇത് ഒരു വ്യാജമായ പുലരിയാണെന്ന് ചിലരെങ്കിലും വിളിച്ചുപറയുന്നത് ഞാൻ കേൾക്കുന്നുണ്ട്. അതും ഒരുപക്ഷേ, ശരിയാവാം. വാഗ്ദാനം ചെയ്ത പല നിർണായക നിയമനിർമാണങ്ങളും റിപ്പബ്ലിക്കന്മാർക്ക് മേൽക്കൈയുള്ള സെനറ്റിലെ കടുത്ത എതിർപ്പിനെ മറികടന്ന് പാസാക്കിയെടുക്കാൻ ബൈഡന് കഴിഞ്ഞില്ലെന്നു വരാം. ഏതായാലും, വരാനിരിക്കുന്ന വെല്ലുവിളികളെ അൽപം കഴിഞ്ഞ് വിമർശനവിധേയമാക്കാം. വിലാപങ്ങൾക്കും വിജയാഹ്ലാദങ്ങൾക്കുമൊക്കെ അതിേൻറതായ സമയമുണ്ടല്ലോ.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.