ഇന്ദിര ജയ്സിങ്, മഹുവ മൊയ്ത്ര, ശോഭാ ഗുപ്ത, സുഭാഷിണി അലി, വൃന്ദ ഗ്രോവർ, അപർണ ഭട്ട്, രേവതി ലോൽ


ഇന്ത്യൻ സ്ത്രീത്വത്തിന്റെ പോരാട്ടവിജയം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ഒ​രു സ്ത്രീ​യു​ടെ അ​ന്ത​സ്സി​നാ​യു​ള്ള പോ​രാ​ട്ട​ത്തോ​ട് രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കോ​ട​തി ചേ​ർ​ന്നു​നി​ന്ന് പു​റ​പ്പെ​ടു​വി​ച്ച വി​ധി​പ്ര​സ്താ​വ​​ത്തോ​ടെ, പോ​രാ​ടി​യ ബി​ൽ​ക്കീ​സ് ബാ​നു​വും വി​ധി പ​റ​ഞ്ഞ ജ​സ്റ്റി​സ് നാ​ഗ​ര​ത്ന​യും നാ​രീ​ശ​ക്തി​യു​ടെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​യി. ഒ​രു സ്ത്രീ ​ഉ​ന്ന​ത​ങ്ങ​ളി​ലോ താ​​​​ഴെ ത​ട്ടി​ലോ ആ​ക​ട്ടെ, പി​ന്തു​ട​രു​ന്ന വി​ശ്വാ​സം ഏ​താ​ക​ട്ടെ, ഏ​തു വ​ർ​ഗ​ത്തി​ൽ നി​ന്നാ​ക​ട്ടെ, അ​വ​ർ ആ​ദ​ര​വ​ർ​ഹി​ക്കു​ന്നു​ണ്ട് എ​ന്നു​പ​റ​ഞ്ഞാ​ണ് ഒ​രു സ്ത്രീ​യു​ടെ അ​ന്ത​സ്സി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​​ന് ഐ​ക്യ​ദാ​ർ​ഢ്യ​മാ​യി മാ​റി​യ വി​ധി​പ്ര​സ്താ​വം ജ​സ്റ്റി​സ് നാ​ഗ​ര​ത്ന തു​ട​ങ്ങി​യ​ത്. നീ​തി തേ​ടി 21ാം വ​യ​സ്സി​ൽ ബി​ൽ​ക്കീ​സ് തു​ട​ങ്ങി​യ പോ​രാ​ട്ട​ത്തി​ന്റെ ച​രി​ത്ര​രേ​ഖ​കൂ​ടി​യാ​യി വി​ധി മാ​റി.

സ്ത്രീ​​ക​ൾ​ക്കെ​തി​രാ​യ ഹീ​ന​മാ​യ കു​റ്റ​കൃ​ത്യ​ത്തി​ലേ​ർ​പ്പെ​ട്ട കു​റ്റ​വാ​ളി​ക​ൾ​ക്ക് ശി​ക്ഷ തീ​രാ​തെ മോ​ച​നം അ​നു​വ​ദി​ക്കാ​മോ എ​ന്ന ചോ​ദ്യ​മാ​ണ് ബി​ൽ​ക്കീ​സ് ബാ​നു കേ​സ് ഉ​യ​ർ​ത്തു​ന്ന​തെ​ന്ന് ജ​സ്റ്റി​സ് ബി.​വി. നാ​ഗ​ര​ത്ന ത​ന്റെ വി​ധി​ന്യാ​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ബി​ൽ​ക്കീ​സ് ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി​യി​​ലാ​ണ് പോ​കേ​ണ്ട​തെ​ന്നും ബി​ൽ​ക്കീ​സി​ന്റെ നീ​തി​ക്കാ​യി വ​നി​ത നേ​താ​ക്ക​ളാ​യ മ​ഹു​വ മൊ​യ്ത്ര​ക്കും സു​ഭാ​ഷി​ണി അ​ലി​ക്കും പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി സ​മ​ർ​പ്പി​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്നു​മു​ള്ള ഗു​ജ​റാ​ത്ത് സ​ർ​ക്കാ​റി​ന്റെ വാ​ദ​ങ്ങ​ൾ ജ​സ്റ്റി​സ് ബി.​വി. നാ​ഗ​ര​ത്ന അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ച് ത​ള്ളി​ക്ക​ള​ഞ്ഞു.

ഗ​ർ​ഭി​ണി​യാ​യ ബി​ൽ​ക്കീ​സ് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​തി​നു പു​റ​മെ അ​വ​രു​ടെ മാ​താ​വും ആ​യി​ട​ക്ക് പ്ര​സ​വം ക​ഴി​ഞ്ഞ പി​തൃ​സ​ഹോ​ദ​രീ​പു​ത്രി​യും കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട കേ​സാ​ണി​തെ​ന്ന് ജ​സ്റ്റി​സ് നാ​ഗ​ര​ത്ന തു​ട​ർ​ന്നു. കു​റ്റ​വാ​ളി​ക​ൾ കൊ​ല​പ്പെ​ടു​ത്തി​യ കു​ടും​ബ​ത്തി​ലെ 14 പേ​രി​ൽ ബി​ൽ​ക്കീ​സ് ബാ​നു​വി​ന്റെ മ​ക​ള​ട​ക്കം എ​ട്ടു​പേ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ബി​ൽ​ക്കീ​സി​ന്റെ മൂ​ന്നു വ​യ​സ്സു​ള്ള മ​ക​ളെ അ​വ​രു​ടെ മു​ന്നി​ൽ​വെ​ച്ച് ത​ല നി​ല​ത്ത​ടി​ച്ചാ​ണ് കൊ​ന്ന​തെ​ന്നും അ​വ​രു​ടെ അ​മ്മാ​വ​നും അ​മ്മാ​യി​യും പി​തൃ​വ്യ​നു​മെ​ല്ലാം കൊ​ല്ല​പ്പെ​ട്ട​തും വി​ധി​പ്ര​സ്താ​വ​ത്തി​ലു​ണ്ട്. തു​ട​ർ​ന്ന് ഗു​ജ​റാ​ത്ത് പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന്റെ വ​ഴി​യ​ട​ച്ച​തും സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​നാ​യി ബി​ൽ​ക്കീ​സ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തും ആ ​വി​ചാ​ര​ണ ഗു​ജ​റാ​ത്തി​ൽ​നി​ന്ന് മാ​റ്റി​ച്ച​തു​മ​ട​ക്ക​മു​ള്ള ബി​ൽ​ക്കീ​സി​ന്റെ മു​ള്ളു​നി​റ​ഞ്ഞ വ​ഴി​ക​ളെ​ല്ലാം ജ​സ്റ്റി​സ് നാ​ഗ​ര​ത്ന രേ​ഖ​പ്പെ​ടു​ത്തി.

മനസാക്ഷിയുള്ള ഏതൊരു മനുഷ്യജീവിയേയും നടുക്കിയിരുന്നു ബിൽക്കീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ച നടപടി. മോദിയുടെ ഇന്ത്യയിൽ നിന്ന് നന്മ പ്രതീക്ഷിക്കാനാവില്ലെന്നോർത്ത് അവരിൽ പലരും മടിച്ചു നിൽക്കെ ഇന്ത്യൻ ഭരണഘടനയിലും നീതിപീഠത്തിലും വിശ്വാസമർപ്പിച്ച് മുന്നോ

ട്ടുപോയി ബിൽക്കീസ്. അഡ്വ. ശോഭാ ഗുപ്ത അവർക്കായി കോടതിയിൽ ഉശിരോ​ടെ വാദിച്ചു. എം.പിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മഹുവ മൊയ്ത്ര, മുൻ എം.പിയും സി.പി.എം. നേതാവുമായ സുഭാഷിണി അലി, മാധ്യമ പ്രവർത്തക രേവതി ലോൽ എന്നിവർ നൽകിയ പൊതുതാൽപര്യ ഹരജികളിൽ അഡ്വ.ഇന്ദിര ജയ്സിങ്, അഡ്വ.വൃന്ദ ഗ്രോവർ, അഡ്വ. അപർണ ഭട്ട് എന്നിവർ ഹാജറായി. അഡ്വ. നിസാമുദ്ദീൻ പാഷ, അഡ്വ. പ്രതീക് ആർ. ബോംബാർഡേ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഈ പോരാട്ടത്തിന് ഉജ്വലമായ വിധിന്യായത്തിലൂടെ അടിവരയിട്ടു ജസ്റ്റിസ് നാഗരത്ന.

Tags:    
News Summary - Victory of Indian womanhood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.