സംസ്ഥാനത്തെ ആതുരസേവന മേഖലയെ സ്തംഭിപ്പിച്ച് ഡോക്ടർമാരു ടെ സമരം ആറാം നാളിലേക്കു കടക്കുകയും അത് ദേശീയ ഭിഷഗ്വര സംഘടനയു ടെ അഖിലേന്ത്യ സമരമായി പടരുകയും ചെയ്തതോടെ പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി സ്വരം മയപ്പെടുത്തി അനുരഞ്ജനത്തിെൻറ മുഴുവൻ വാതിലുകള ും തുറന്നിട്ടു. മുഖ്യമന്ത്രി ഒരു കൈ നീട്ടിയാൽ ഞങ്ങൾ പത്തു കൈ തിരിച്ചു നീട്ടാൻ ഒരുക്കമാണ് എന്നു പ്രഖ്യാപിച്ച സമരക്കാരും അയയുന്ന പ്രതീതി യെത്തിയതോടെ പ്രതിസന്ധിക്ക് വേഗത്തിൽ പരിഹാരമാകുമെന്ന പ്രതീക് ഷയിലാണ് ജനങ്ങൾ. സമരത്തിെൻറ തുടക്കത്തിൽ ശക്തമായി നേരിടുമെ ന്ന പ്രഖ്യാപനത്തോടെ സമരക്കാരുമായി കടുത്ത ഏറ്റുമുട്ടലിനുതന്നെ ത യാറെടുത്ത മമത ബാനർജിയെ പിന്നീട് വെള്ളിയാഴ്ചയും ശനിയാഴ്ചയ ും സമരക്കാർ ചർച്ചക്കെത്തുന്നതും കാത്ത് മണിക്കൂറുകൾ ക്ഷമയോടെ കാ ത്തിരിക്കുന്ന നിലയിലാണ് കാണുന്നത്. ആരുമായും ഏതു ചർച്ചക്കും തയാറാ ണെന്നും സമരത്തിെൻറ പേരിൽ യുവഡോക്ടർമാർക്കെതിരെ ഒരു പ്രതികാ രനടപടിയുമുണ്ടാവില്ലെന്നും അവർ ഉറപ്പുകൊടുക്കുകയും ചെയ്തു. അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവന പൂർണമായി സ്വാഗതംചെയ്ത നിലപാടിൽനിന്നു ശനിയാഴ്ച രാത്രിയോടെ പിന്നാക്കംപോയ സമരക്കാർ ഇപ്പോഴും പഴയ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ്.
സമരക്കാരുടെ ആവശ്യങ്ങൾ
സമരത്തിന് രാജ്യത്തിെൻറ എല്ലാ ഭാഗത്തുനിന്നും പിന്തുണ ലഭിച്ചതോടെ ജൂനിയർ മെഡിക്കൽ പ്രാക്ടീഷണർമാർ ആറു നിരുപാധിക ആവശ്യങ്ങളാണ് ഗവൺമെൻറിനു മുമ്പാകെ വെച്ചിരിക്കുന്നത്.
സംസ്ഥാന ആരോഗ്യമന്ത്രികൂടിയായ മുഖ്യമന്ത്രി മമത ബാനർജി ജൂനിയർ ഡോക്ടർമാരെ ആക്രമിച്ച രോഗിബന്ധുക്കളുടെ ചെയ്തിയെ അപലപിക്കണം. പരിക്കേറ്റ് കൊൽക്കത്ത ന്യൂറോസയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിയുന്ന ഡോക്ടർ പരിബാഹ മുഖോപാധ്യായയെ സന്ദർശിക്കണം. എൻ.ആർ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സമരത്തിലുള്ള വിദ്യാർഥികളുമായി നേരിട്ടു സംസാരിക്കുകയും തുടർന്ന് ജൂൺ 10െൻറ സംഭവങ്ങൾ അപലപിച്ച് പത്രക്കുറിപ്പിറക്കുകയും ചെയ്യണം. 13ന് എസ്.എസ്.കെ.എം ആശുപത്രി സന്ദർശിച്ച് സമരക്കാർക്കെതിരെ നടത്തിയ പ്രസ്താവന പിൻവലിക്കണം. അക്രമത്തിൽ പെങ്കടുത്തവർക്കെതിരെ പൊലീസ് എന്തു നടപടി സ്വീകരിച്ചുവെന്ന് രേഖാമൂലം തെളിവുകൾ സമരക്കാരെ ബോധ്യപ്പെടുത്തണം. ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കുമെതിരെയെടുത്ത തെറ്റായ കേസുകൾ പിൻവലിക്കണം. ഇത്രയുമാണ് സമരക്കാരുടെ ആവശ്യങ്ങൾ.
മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവനയുടെയും അഭ്യർഥനയുടെയും െവളിച്ചത്തിൽ സമരത്തിൽനിന്നു പിന്തിരിയാമെന്ന് സീനിയർ ഡോക്ടർമാർ അഭിപ്രായപ്പെെട്ടങ്കിലും മമത ബാനർജി സമരത്തിെൻറ സിരാകേന്ദ്രമായ എൻ.ആർ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി മാപ്പുപറയണമെന്ന ആവശ്യം അൽപം കടന്ന കൈയും അവിവേകവുമാണെന്നാണ് അവരുടെ അഭിപ്രായം.
ബംഗാളിൽ നൂറുകണക്കിന് ഡോക്ടർമാരുടെ രാജിയടക്കമുള്ള വമ്പിച്ച പ്രതിഷേധത്തിലേക്കും ഒടുവിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷെൻറ അഖിലേന്ത്യ പണിമുടക്കിലേക്കും നയിക്കുകയും മറുവശത്ത് പശ്ചിമ ബംഗാൾ സർക്കാറും കേന്ദ്രവും തമ്മിലുള്ള ശീതസമരത്തിലെത്തുകയും ചെയ്ത ഡോക്ടർമാരുടെ പ്രക്ഷോഭത്തിെൻറ മൂലകാരണം ഒരു രോഗിയുടെ മരണത്തെ തുടർന്നുണ്ടായ കശപിശയും തുടർസംഘർഷങ്ങളുമാണ്. ജൂൺ 10ന് തിങ്കളാഴ്ച കൊൽക്കത്തയിലെ നീൽ രത്തൻ സർക്കാർ (എൻ.ആർ.എസ്) മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്നത് എന്താണ്?
പൊലീസ്
ആശുപത്രി ഒൗട്ട്പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാർ രംഗം ശാന്തമാക്കി രോഗിയുടെ ബന്ധുക്കൾക്ക് അകമ്പടി സേവിച്ചു, ഡോക്ടർമാരെ കണ്ടു മാപ്പുപറയാനായി അവരെ ആശുപത്രി കോമ്പൗണ്ടിലെത്തിച്ചു. കാമ്പസിലെ ഒരു തുറന്ന സ്ഥലത്ത് യോഗം ചേരാമെന്നും അവിടെ പരസ്യമായി മാപ്പുചോദിച്ച് പ്രശ്നം തീർക്കാമെന്നുമായിരുന്നു പ്ലാൻ.
എന്നാൽ, പൊലീസും ബന്ധുക്കളും അകത്തെത്തിയപ്പോൾ കെട്ടിടത്തിനുള്ളിൽനിന്നു കുതിച്ചെത്തിയ ഒരു വിഭാഗം ഡോക്ടർമാർ ബന്ധുക്കളെയും പൊലീസുകാരെയും തുരത്തിയോടിച്ചു. ഇൗ ബഹളത്തിനിടെ ആരോ ചിലർ കല്ലെറിഞ്ഞു. അതിലൊന്ന് ഒരു ജൂനിയർ ഡോക്ടറുടെ തലയിൽ പതിച്ച് ഗുരുതരമായ പരിക്കേറ്റു. പുറത്ത് റോഡിെൻറ മറുഭാഗത്ത് ധാരാളമായി കൂട്ടിയിട്ടിരുന്ന തേങ്ങയിൽനിന്നൊന്നെടുത്ത് ആരോ എറിഞ്ഞെന്നാണ് ഒരു ഒാഫിസർ പറഞ്ഞത്.
ഇരുവിഭാഗവും ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ പൊലീസ് മെയിൻ ഗേറ്റ് പൂട്ടിയെങ്കിലും സഇൗദിെൻറ ബന്ധുക്കളായെത്തിയവർ അത് തകർത്തു. വൈകീട്ട് സഇൗദ് മരിച്ചത് ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. അതോടെ രോഷത്തിൽ നിലവിട്ടു പെരുമാറിയെന്ന് അവർ പൊലീസിനോടും സമ്മതിച്ചു. മൂന്നുപേരെ സംഭവസ്ഥലത്തുനിന്നും രണ്ടു പേരെ രാത്രി ൈവകിയും പൊലീസ് അറസ്റ്റു ചെയ്തു. അക്രമമുണ്ടാക്കിയ രണ്ടു പേരെ തിരയുകയാണ്. പൊലീസ് പ്രത്യേക ദൗത്യസേന ജോയൻറ് കമീഷണൽ ശുഭാങ്കർ സിൻഹ സർക്കാറിെൻറ നേതൃത്വത്തിൽ ഗവൺമെൻറ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഡോക്ടർമാർ പറയുന്നത്
മുഹമ്മദ് സഇൗദ് എന്ന എഴുപത്തഞ്ചുകാരനെ കടുത്ത ഹൃദ്രോഗബാധയുമായി ബന്ധുക്കൾ എൻ.ആർ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വൈകീട്ട് രോഗിക്ക് അസാധാരണമായ ഹൃദയമിടിപ്പ് അനുഭവപ്പെട്ടു. നിരവധി ഇൻജക്ഷനുകൾ നൽകിയെങ്കിലും രോഗി മരിച്ചു. മരണമറിഞ്ഞയുടൻ കൂടെയുള്ള ബന്ധുക്കൾ ഞങ്ങളുടെ സഹപ്രവർത്തകരെ ശകാരിക്കാൻ തുടങ്ങി. ചികിത്സയിൽ വന്ന അശ്രദ്ധയാണ് മരണകാരണമെന്ന് അവർ ആരോപിച്ചു. അതിൽ മൂന്നു പേർ വാർഡിനകത്തു കടന്ന് വനിത ഇേൻറണുകളെ പിടിച്ചുതള്ളി. പിന്നീട് അവർ സ്ഥലംവിട്ടു. പിന്നീട് ബന്ധുക്കൾ മൃതശരീരം എടുക്കാനായി തിരിച്ചെത്തിയപ്പോൾ വനിതകളെ കൈയേറ്റം ചെയ്ത മൂന്നു പേരും മാപ്പുപറയണമെന്ന് സഹപ്രവർത്തകർ ആവശ്യപ്പെട്ടു.
ബന്ധുക്കളിൽ രണ്ടു പേർ മാപ്പുപറയാൻ തയാറായി. എന്നാൽ, വനിതകളെ പിടിച്ചുതള്ളിയ ആൾതന്നെയെത്തി മാപ്പുപറയണമെന്ന് ഡോക്ടർമാർ ശഠിച്ചു. തർക്കം മൂത്തതോടെ കാമ്പസിലെ ഒൗട്ട്പോസ്റ്റുകളിലിരുന്ന പൊലീസുകാരുടെ ചെറുസംഘം ആശുപത്രിക്കുള്ളിൽ കടന്നു. ബന്ധുക്കൾ ഞങ്ങൾ അവരെ മൃതശരീരം കൊണ്ടുപോകാൻ അനുവദിച്ചില്ലെന്ന് പറയുന്നത് ശരിയല്ല. ചികിത്സയിൽ അശ്രദ്ധയുണ്ടായതായി അവർ ആരോപിച്ചതിനാൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു. ഡോക്ടർമാരെ പിന്നെ കണ്ടോളാം എന്നു വിരട്ടിയാണ് ബന്ധുക്കൾ പിരിഞ്ഞുപോയത്. ഇതോടെ ഡോക്ടർമാർ പൊലീസിനെ വിവരമറിയിച്ചു. രാത്രി 10.45ഒാടെ ഇരുനൂറോളം പേർ ആശുപത്രിയിൽ സംഘടിച്ചെത്തി. അവർ നാലു മെഡിക്കൽ വിദ്യാർഥികെള ആക്രമിച്ചു. അവർ അലാറമടിച്ച് കൂട്ടുകാരെ വിളിച്ചുകൂട്ടി. ഇതിനിടെ കല്ലുകളും സ്ഥലത്തു കൂട്ടിയിട്ടിരുന്ന തേങ്ങകളും ചിരട്ടകളും എടുത്ത് അവർ ജൂനിയർ ഡോക്ടർമാരെയും മറ്റു വിദ്യാർഥികളെയും എറിഞ്ഞു.
ബന്ധുക്കൾ പറയുന്നത്
വൈകീട്ട് അഞ്ചുവരെ മുഹമ്മദ് സഇൗദിന് സാരമായ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കാൻ ഡോക്ടർമാരെ മാറി മാറി അന്വേഷിച്ചു. ക്രമേണ അദ്ദേഹത്തിന് പ്രയാസം വർധിച്ചു. ഡോക്ടർമാരോട് ഒന്നു രോഗിയെ പരിശോധിക്കണമെന്ന് അപേക്ഷിച്ചപ്പോൾ തങ്ങളുടെ രോഗിയല്ലെന്നു പറഞ്ഞ് എല്ലാവരും കൈയൊഴിയുകയായിരുന്നു -ജാമാതാവ് മുഹമ്മദ് മൻസൂർ ആലം പറഞ്ഞു. ഒന്നൊന്നര മണിക്കൂർ ഇങ്ങനെ കഴിഞ്ഞുപോയി. ഒടുവിൽ ഡോക്ടർ ഇൻജക്ഷനുമായി വന്നു. അത് നൽകിയശേഷം അബ്ബുവിെൻറ ശ്വാസം നിലച്ചു.
ഇതോടെ സമയത്തിനു ഡോക്ടർമാർ എത്തിയില്ലെന്നു പറഞ്ഞ് വാർഡിൽ കുതിച്ചെത്തിയ ബന്ധുക്കൾ രോഷാകുലരായി. അന്നേരം ഞങ്ങൾ അൽപം ചൂടായി. രാത്രി 10 മണിയോടടുത്ത് ഞങ്ങൾ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. അവരോട് അപമര്യാദയായി പെരുമാറിയവർ മാപ്പുപറയുംവരെ മൃതദേഹം വിട്ടുതരില്ലെന്ന് ഡോക്ടർമാർ ശഠിച്ചു. ഞാൻ വ്യക്തിഗതമായി എല്ലാവർക്കുംവേണ്ടി മാപ്പുപറഞ്ഞെങ്കിലും അവർക്ക് അത് മതിയായിരുന്നില്ല -ആലം പറയുന്നു.
രാത്രി ൈവകി ഒരു കൂട്ടം ഡോക്ടർമാർ അവരുടെ കെട്ടിടത്തിൽനിന്ന് ഹോക്കി സ്റ്റിക്കുകളും ചെയിനുകളുമായി ഇറങ്ങിവന്ന് ഞങ്ങളെ ആക്രമിച്ചു. ഇരുവിഭാഗവും ഏറ്റുമുട്ടിയതോടെ പിന്തിരിപ്പിക്കാനായി പൊലീസ് ലാത്തിവീശി. എന്നാൽ, ഡോക്ടർമാരെ വെറുതെവിട്ട അവരുടെ അടിയെല്ലാം ഞങ്ങൾക്കിട്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.