ഹൃദയം ആരോഗ്യത്തി​െൻറ മർമം 

ലോ​ക ഹൃ​ദ​യ​ദി​നം ആ​ച​രി​ച്ചു​തു​ട​ങ്ങി​യി​ട്ട് ര​ണ്ടു പ​തി​റ്റാ​ണ്ട്​ പി​ന്നി​ടു​മ്പോ​ഴും ഹൃ​ദ​യാ​ഘാ​ത​വും ഹൃേ​ദ്രാ​ഗ​വും മ​നു​ഷ്യ​രു​ടെ മ​ര​ണ​കാ​ര​ണ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും മു​ന്നി​ൽ​ത​ന്നെ നി​ൽ​ക്കു​ന്നു. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ കാ​ര​ണ​മ​ല്ലാ​ത്ത രോ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​രു​ടെ ജീ​വ​നെ​ടു​ക്കു​ന്ന​ത് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളാ​ണ്. 18 ദ​ശ​ല​ക്ഷം ആ​ളു​ക​ളാ​ണ് ഓ​രോ വ​ർ​ഷ​വും ഇ​ക്കാ​ര​ണ​ങ്ങ​ളാ​ൽ മ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, 80 ശ​ത​മാ​നം അ​കാ​ല​മ​ര​ണ​വും ത​ട​യാ​നാ​കു​മെ​ന്ന​താ​ണ് ശ്ര​ദ്ധേ​യ​മാ​യ വ​സ്​​തു​ത.
ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ങ്ങ​നെ ത​ട​യാ​മെ​ന്ന​തു സം​ബ​ന്ധി​ച്ച അ​റി​വു​ക​ൾ ഇ​ന്നു പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ന്യ​മ​ല്ല. പ​ല​പ്പോ​ഴും വി​വ​ര​ങ്ങ​ളു​ടെ ആ​ധി​ക്യ​മാ​ണ് നാം ​നേ​രി​ടു​ന്ന​ത്. എ​ങ്കി​ലും ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ ത​ട​യാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും ഉ​പ​ദേ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ത​യാ​റാ​കു​ന്നി​ല്ലെ​ന്ന​ത് ദുഃ​ഖ​ക​ര​മാ​ണ്. രോ​ഗം ന​മ്മെ ആ​ക്ര​മി​ക്കു​മ്പോ​ൾ മാ​ത്ര​മാ​ണ് നാം ​അ​തേ​ക്കു​റി​ച്ച് വേ​വ​ലാ​തി​പ്പെ​ടു​ന്ന​ത്. 

ഹൃ​ദ​യാ​ഘാ​ത​മോ സ്​േ​ട്രാ​ക്കോ വ​ന്നാ​ൽ, അ​തി​​െൻറ ശാ​രീ​രി​ക ആ​ഘാ​ത​ത്തെ​ക്കാ​ൾ അ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​കു​ന്ന മാ​ന​സി​ക​ക്ഷ​ത​വും മാ​ന​സി​ക പി​രി​മു​റു​ക്ക​വും മ​ര​ണ​കാ​ര​ണ​മാ​കു​ന്നു​ണ്ട്. പ്ര​മേ​ഹം, ര​ക്​​താ​തി​സ​മ്മ​ർ​ദം, പാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ൾ തു​ട​ങ്ങി ന​മു​ക്കു സു​പ​രി​ചി​ത​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു ന​മു​ക്ക​റി​യാം. എ​ങ്കി​ലും ജീ​വി​ത​രീ​തി​യി​ൽ മാ​റ്റം​വ​രു​ത്തു​ന്ന​തു വ​ഴി ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തെ ദീ​ർ​ഘ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ നി​ല​നി​ർ​ത്താ​നാ​കും. ഇ​വ സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ട വ​സ്​​തു​ത​യാ​ണ്. പു​ക​വ​ലി ഒ​ഴി​വാ​ക്കു​ന്ന​ത് ഹൃ​ദ​യാ​ഘാ​ത​ത്തി​​െൻറ സാ​ധ്യ​ത പ​തി​ന്മ​ട​ങ്ങ് കു​റ​ക്കു​മെ​ന്നു തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. നാം ​പു​ക​വ​ലി ഒ​ഴി​വാ​ക്കു​ന്ന​തോ​ടെ കു​ട്ടി​ക​ളി​ലെ​യും അ​യ​ൽ​ക്കാ​രി​ലെ​യും പ​രോ​ക്ഷ പു​ക​വ​ലി​കൊ​ണ്ടു​ള്ള അ​പ​ക​ടം വേ​ഗം ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യും. അ​തു​കൊ​ണ്ട്​ ഹൃ​ദ​യാ​ഘാ​തം ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ ഏ​തു രൂ​പ​ത്തി​ലു​ള്ള പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും വ​ർ​ജി​ക്കു​ക​യാ​ണ് ആ​ദ്യ ന​ട​പ​ടി.

ആ​ഗോ​ള മ​ര​ണ​നി​ര​ക്കി​ൽ 31 ശ​ത​മാ​ന​വും ഹൃ​ദ​യ ധ​മ​നി​ക​ൾ​ക്കു​ണ്ടാ​കു​ന്ന രോ​ഗം കാ​ര​ണ​മാ​ണെ​ന്ന്​ പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2030ഓ​ടെ 23 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ ഈ ​രോ​ഗം കാ​ര​ണം മ​രി​ക്കു​മെ​ന്നും ക​ണ​ക്കു​ക​ൾ പ്ര​വ​ചി​ക്കു​ന്നു. പ​ക​ർ​ച്ച​വ്യാ​ധി ഇ​ത​ര രോ​ഗ​ങ്ങ​ളാ​ൽ അ​കാ​ല​ത്തി​ൽ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 2025ഓ​ടെ 25 ശ​ത​മാ​നം ക​ണ്ട് കു​റ​ക്ക​ണ​മെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ല​ക്ഷ്യ​മി​ടു​ന്ന​ത്. ഹൃ​ദ​യ​ധ​മ​നി രോ​ഗ​ങ്ങ​ൾ കു​റ​ക്കു​ക​യാ​ണ് മു​ഖ്യ​ല​ക്ഷ്യം. ഈ ​രോ​ഗ​ത്തി​ന് കൂ​ടു​ത​ലും വി​ധേ​യ​രാ​കു​ന്ന​ത് ഇ​ട​ത്ത​രം, കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​ണ്. ആ​ഗോ​ള ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ മ​ര​ണ​കാ​ര​ണ​ങ്ങ​ളി​ൽ മൂ​ന്നാം സ്​​ഥാ​ന​ത്തു വ​രു​ന്ന​ത് ഹൃേ​ദ്രാ​ഗ​വും ഹൃ​ദ​യാ​ഘാ​ത​വു​മാ​ണ്. സ​ർ​വ​വി​ധ​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ത​ന്ത്ര​ങ്ങ​ൾ പ്ര​യോ​ഗി​ച്ചി​ട്ടും ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ​യി​ൽ 15 ശ​ത​മാ​ന​വും ഇ​പ്പോ​ഴും പു​ക​വ​ലി​ക്കു​ന്നു​ണ്ട്. പാ​ശ്ചാ​ത്യ​ലോ​ക​ത്തെ അ​പേ​ക്ഷി​ച്ച് അ​മി​ത​വ​ണ്ണം ഇ​ന്ത്യ​യി​ൽ അ​ത്ര​മാ​ത്രം രൂ​ക്ഷ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നി​ല്ല. 

ശാ​രീ​രി​ക വ്യാ​യാ​മം ല​ഭി​ക്കാ​ത്ത ജീ​വി​ത​രീ​തി വ്യാ​പി​ക്കു​ന്ന​ത് പു​തു​ത​ല​മു​റ​യി​ൽ ഹൃ​ദ​യ​ധ​മ​നി​ക​ൾ ത​ക​രാ​റി​ലാ​കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. ആ​ഴ്ച​യി​ൽ ചു​രു​ങ്ങി​യ​ത് അ​ഞ്ചു ദി​വ​സ​ത്തെ വ്യാ​യാ​മം ഈ ​രോ​ഗ​ത്തി​​െൻറ സാ​ധ്യ​ത കു​റ​ക്കാ​നു​ള്ള ആ​ദ്യ ന​ട​പ​ടി​യാ​ണ്. ട്രാ​ൻ​സ്​​ഫാ​റ്റ് ആ​സി​ഡു​ക​ൾ കൂ​ടു​ത​ലു​ള്ള അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യാ​ണ് ഹൃ​ദ​യ​ത്തെ രോ​ഗ​ത്തി​ൽ​നി​ന്ന് അ​ക​റ്റി​നി​ർ​ത്താ​നു​ള്ള മ​റ്റൊ​രു വ​ഴി​യെ​ന്നു മ​റ​ക്കാ​തി​രി​ക്കു​ക. ഫ്ര​ഷ് ഫ്രൂ​ട്ട്സ്, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ കൂ​ടു​ത​ൽ ഉ​ൾ​പ്പെ​ടു​ത്തി​യും ടി​ൻ ഭ​ക്ഷ​ണ​ങ്ങ​ളും സം​സ്​​ക​രി​ച്ചു​സൂ​ക്ഷി​ക്കു​ന്ന വ​സ്​​തു​ക്ക​ളും ഒ​ഴി​വാ​ക്കി​യും ഭ​ക്ഷ​ണ​ശീ​ലം പ​രി​ഷ്ക​രി​ക്കു​ന്ന​ത് ഹൃ​ദ​യാ​രോ​ഗ്യം കാ​ത്തു​സൂ​ക്ഷി​ക്കാ​നു​ള്ള ശ​രി​യാ​യ വ​ഴി​യാ​ണ്.

ഹൃ​ദ​യാ​ഘാ​തം, സ്​േ​ട്രാ​ക്ക് എ​ന്നി​വ​യു​ടെ അ​ട​യാ​ള​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളും അ​റി​ഞ്ഞി​രി​ക്കു​ക​യും അ​വ​ക്ക്​ അ​ടി​യ​ന്ത​ര ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഹൃ​ദ​യ​ത്തി​ന് ശാ​ശ്വ​ത ത​ക​രാ​റു​ണ്ടാ​ക്കു​ന്ന​തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ക്കും. പ്രാ​ഥ​മി​ക ആ​ൻ​ജി​യോ​പ്ലാ​സ്​​റ്റി സൗ​ക​ര്യ​മു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന​ത് സു​പ്ര​ധാ​ന​മാ​ണ്. ഹൃ​ദ​യാ​ഘാ​തം (അ​ക്യൂ​ട്ട് മ​യോ​കാ​ർ​ഡി​യ​ൽ ഇ​ൻ​ഫാ​ക്​​ഷ​ൻ) രൂ​പ​പ്പെ​ടു​ന്ന വ്യ​ക്​​തി​യെ, ഏ​റ്റ​വും വേ​ഗം (സു​വ​ർ​ണ മ​ണി​ക്കൂ​റി​ൽ- ര​ക്ഷ​പ്പെ​ടാ​ൻ ഏ​റെ സാ​ധ്യ​ത​യു​ള്ള ആ​ദ്യ മ​ണി​ക്കൂ​ർ) ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കാ​ൻ രോ​ഗി​യു​ടെ ഉ​റ്റ​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​യാ​ൽ രോ​ഗി​യു​ടെ കൊ​റോ​ണ​റി ആ​ർ​െ​ട്ട​റി​യി​ലെ ത​ട​സ്സം ബ​ലൂ​ൺ/​സ്​​റ്റ​െൻറ്​ വ​ഴി തു​റ​ക്കാ​ൻ സാ​ധി​ച്ചേ​ക്കും.

അ​തു​വ​ഴി ഹൃ​ദ​യ​മ​സി​ലു​ക​ൾ​ക്കു ശാ​ശ്വ​ത​മാ​യി സം​ഭ​വി​ക്കാ​വു​ന്ന കേ​ടു​പാ​ടു​ക​ളി​ൽ​നി​ന്നു ര​ക്ഷി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കും. ഏ​ഷ്യ വ​ൻ​ക​ര​യി​ലു​ള്ള​വ​ർ​ക്ക് ചെ​റു​പ്രാ​യ​ത്തി​ൽ​ത​ന്നെ കൊ​റോ​ണ​റി ആ​ർ​ട്ടെ​റി രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ള്ള കാ​ര്യം ന​മു​ക്കു വി​സ്​​മ​രി​ക്കാ​തി​രി​ക്കാം. ജീ​വി​ത​രീ​തി പൊ​സി​റ്റി​വാ​യി പ​രി​വ​ർ​ത്തി​പ്പി​ച്ച് പ്ര​മേ​ഹം, ര​ക്​​താ​തി​സ​മ്മ​ർ​ദം എ​ന്നി​വ നി​യ​ന്ത്രി​ക്കു​ക​യും ഹൃേ​ദ്രാ​ഗ​സാ​ധ്യ​ത​ക​ളു​ണ്ടെ​ങ്കി​ൽ നേ​ര​േ​ത്ത ചി​കി​ത്സ​യും ഉ​പ​ദേ​ശ​വും തേ​ടു​ക​യും ചെ​യ്താ​ൽ ആ​രോ​ഗ്യ​മു​ള്ള ഹൃ​ദ​യം ന​മു​ക്കു സ്വ​ന്ത​മാ​ക്കാം. ആ​രോ​ഗ്യ​മു​ള്ള ഹൃ​ദ​യ​മാ​ണ് ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​ത്തി​​െൻറ താ​ക്കോ​ൽ.

കോഴിക്കോട്​ മൈ​ത്ര ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ​ള​ജി​ വിഭാഗം മേധാവിയാണ്​ ലേ​ഖ​ക​ൻ

Tags:    
News Summary - World Heart Day Special Article Cardiology-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.