കശ്മീർ ഇന്ത്യയുെട അവിഭാജ്യഘടകമാണെന്ന് നൂറ്റൊന്നാവർത്തിക്കുന്ന രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് വാചകമടിയിൽ കവിഞ്ഞ താൽപര്യമൊന്നും കശ്മീർ വിഷയത്തിലില്ലെന്ന് ഇന്നോളമുള്ള ചരിത്രം. ജമ്മു-കശ്മീരും വടക്കു കിഴക്കൻ സംസ്ഥാനങ്ങളും രാജ്യത്തോടു ചേർന്ന സവിശേഷ സാഹചര്യം, അതിനു നൽകേണ്ടിവന്ന വില, പ്രശ്നം തീർക്കാനെടുത്ത സങ്കീർണവും ശ്രമകരവുമായ പരിഹാരക്രിയകൾ... എല്ലാം വ്യക്തമായ രേഖകളായി ഇന്നും എല്ലാവർക്കും മുന്നിലുണ്ട്. ഭരണഘടനയിൽ വിവിധ വിഷയങ്ങൾ പ്രതിപാദിക്കുേമ്പാൾ ഇൗ സംസ്ഥാനങ്ങളിൽ ചിലതിനെ ഒഴിവാക്കിക്കൊടുക്കുന്നത്, ചിലർക്ക് സ്വന്തവും സ്വതന്ത്രവുമായി ഭരണഘടന നൽകിയത്, ഭരണക്രമത്തിൽ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളുമായി ഇവയിൽ ചിലതു വേറിട്ടുനിൽക്കുന്നത് -ഇതെല്ലാം അതിനു തെളിവാണ്.
ഇങ്ങനെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾക്കില്ലാത്ത പ്രത്യേക ചില അധികാരങ്ങളും അവകാശങ്ങളും അത്യുത്തരത്തിലും വടക്കു കിഴക്കുമൊക്കെയുള്ള സംസ്ഥാനങ്ങൾക്കു രാജ്യം ആദ്യകാലം തൊേട്ട വകവെച്ചു നൽകിയിട്ടുണ്ട്. കേന്ദ്രത്തിലും ഇൗ സംസ്ഥാനങ്ങളിലുമൊക്കെ ഭരണം കൈയാളിയിരുന്നവരുടെ കൂട്ടത്തിൽ ഇൗ സവിശേഷ സാഹചര്യവും അതിെൻറ സങ്കീർണതകളും മനസ്സിലാക്കി ജാഗ്രതയോടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തവരുണ്ട്. അവിടങ്ങളിലെ മണ്ണും മനസ്സും കീഴടക്കി അഖണ്ഡഭാരത സ്വപ്നത്തെ ചേതോഹരമാക്കുകയും അതിെൻറ കരുത്തിൽ രാജ്യപുരോഗതിക്കും ക്ഷേമത്തിനും അനുപേക്ഷ്യമായ സമാധാനാന്തരീക്ഷം നിലനിർത്തിക്കൊണ്ടുപോകുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ഭരണതന്ത്രം.
ഇതിനു വിരുദ്ധമായി ഇന്ത്യയുടെ നാനാത്വത്തിെൻറ സൗന്ദര്യമോ സങ്കീർണതകളോ സാരമാക്കാതെ, ആധിപത്യകേന്ദ്രീകരണത്തിന് ആവേശം പൂണ്ടവരും, നാനാത്വത്തെ തകർത്ത് എല്ലാ ഏകശിലാത്മകമാക്കണമെന്ന വംശീയവാശിയോടെ ഇൗ സംസ്ഥാനങ്ങൾക്കു നൽകിയ പ്രത്യേകാധികാരങ്ങളെ നോക്കിക്കണ്ടവരുമുണ്ട്. അവർ ഭരണം കൈയാളിയപ്പോഴെല്ലാം യാഥാർഥ്യബോധത്തിനു പകരം സ്വന്തം സങ്കുചിത രാഷ്ട്രീയതാൽപര്യങ്ങളുടെ വരുതിയിലേക്കു കാര്യങ്ങൾ കൊണ്ടുവരാനാണ് ശ്രമിച്ചത്. അത് പലപ്പോഴും ഇൗ സംസ്ഥാനങ്ങളിൽ വിഘടനവാദത്തിെൻറയും ഉപദേശീയവാദത്തിെൻറയുമൊക്കെ തീവ്രവാദം തഴച്ചുവളരാനും ശിഥിലീകരണശക്തികൾ രംഗം കൈയടക്കാനും ഇടവരുത്തി.
ഇങ്ങനെ മുറിവുണക്കുന്നതിനു പകരം ചരിത്രത്തിൽ വിസ്മൃതമായിത്തീരേണ്ട പഴയ വടുക്കൾ പിന്നെയും മാന്തി പുണ്ണാക്കുക രാഷ്ട്രീയദൗത്യമായി ഏറ്റെടുത്തതുപോലെയാണ് സംഘ്പരിവാർ. നാനാത്വം തച്ചുടച്ച് എല്ലാം ഒരൊറ്റ അച്ചിൽ വാർത്തെടുക്കുന്ന പരിവർത്തനമാണ് അവർ രാജ്യത്ത് ആഗ്രഹിക്കുന്നത്. എല്ലാവർക്കും ഒരു സിവിൽകോഡ് എന്നതിനൊപ്പം അവർ തുടക്കംതൊേട്ട ആവശ്യപ്പെട്ടു വരുന്നതാണ് ജമ്മു-കശ്മീരിനു ഭരണഘടന നൽകുന്ന പ്രത്യേക അധികാരങ്ങളും അവകാശങ്ങളും എടുത്തുകളയണമെന്നത്. അതിർത്തി കടന്നുള്ള പാകിസ്താെൻറ ഭീകരപ്രവർത്തനവും അതിനെ വിജയിപ്പിക്കുന്ന തരത്തിൽ സംസ്ഥാനത്തിനകത്തെ വിഘടനവാദി, തീവ്രവാദി വിഭാഗങ്ങളുടെ വിധ്വംസകപ്രവർത്തനങ്ങളും കശ്മീരിനെ സംഘർഷഭരിതമാക്കിയ നിലയാണിപ്പോൾ. സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടൽ മുെമ്പന്നത്തേതിലും വർധിച്ചിരിക്കുന്നു. ഇൗ കാലുഷ്യത്തിലേക്ക് എണ്ണ കോരിയൊഴിക്കുന്ന വിധത്തിലാണ് ഇന്ത്യൻ ഭരണഘടനയിലെ 35 എ വകുപ്പ് ജമ്മു-കശ്മീരിന് നൽകുന്ന പ്രത്യേകാവകാശം എടുത്തുകളയാൻ നടത്തുന്ന നീക്കം.
സംസ്ഥാനത്ത് സ്ഥിരതാമസക്കാരല്ലാത്തവർക്ക് കശ്മീരിൽ ഭൂസ്വത്ത് സ്വന്തമാക്കാനോ സർക്കാർ ജോലികളും സ്കോളർഷിപ്പുകളും നേടാനോ തദ്ദേശസ്ഥാപനങ്ങളിൽ അംഗങ്ങളാകാനോ സ്വയംതൊഴിൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ നേടിയെടുക്കാനോ കഴിയില്ല. ഇക്കാര്യത്തിൽ നിയമനിർമാണം നടത്താൻ ജമ്മു-കശ്മീർ സംസ്ഥാനത്തിന് അവകാശമുണ്ട്. ഭരണഘടനയുടെ 35 എ എന്ന ഇൗ അനുഛേദം 1954ൽ ഒരു പ്രസിഡൻഷ്യൽ ഒാർഡറിലൂടെ ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഇൗ അവകാശം ഭരണഘടന തത്ത്വങ്ങൾക്കെതിരായതിനാൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഡൽഹിയിലെ സംഘ്പരിവാർ എൻ.ജി.ഒ ആയ ‘വി ദ സിറ്റിസൺസ്’. തിങ്കളാഴ്ച സുപ്രീംകോടതി കേസ് ആഗസ്റ്റ് അവസാനവാരത്തിലേക്ക് മാറ്റിവെച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കൊഴുക്കുകയാണ്.
ഭരണഘടന നൽകുന്ന അവകാശത്തെ റദ്ദുചെയ്യാനാവശ്യപ്പെടുന്നത് ദ്രോഹമാണെന്നും സംസ്ഥാനത്തെ ജനസംഖ്യാനുപാതം മാറ്റിമറിക്കാനുള്ള സംഘ്പരിവാറിെൻറ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നുമാണ് സംസ്ഥാനത്തെ മുഴുവൻ വിഭാഗങ്ങളുടെയും ആരോപണം. കശ്മീരിൽ ഭീകരപ്രവർത്തനം കൂടുതൽ സജീവമായ ഘട്ടത്തിൽ ജനങ്ങൾക്ക് കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളോടുള്ള അതൃപ്തി പരമാവധി കുറച്ചുകൊണ്ടുവരുന്നതിനു പകരം അവരെയൊന്നാെക വിഘടനവാദി വിഭാഗങ്ങളുടെ കീഴിൽ അണിനിരത്താനിടയാക്കുന്ന വേലയായിപ്പോയി ഇതെന്നാണ് കശ്മീരിലെയും രാജ്യത്തെയും സമാധാനകാംക്ഷികളുടെ ആധി. എന്നാൽ, സംഘ്പരിവാർ എല്ലാം കണക്കുകൂട്ടിത്തന്നെയാണ്. പാർലമെൻറ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, പുകയുന്ന കനലുകളിലൊക്കെ ഉൗതി തീക്കളിയുണ്ടാക്കാനാവുമോ എന്നാണ് സംഘ്പരിവാറിെൻറ നോട്ടം. അതു തിരിച്ചറിയാനും അമർച്ചചെയ്യാനും ഭരണഘടന സ്ഥാപനങ്ങൾക്ക് ത്രാണിയുണ്ടാകെട്ട എന്നു പ്രാർഥിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.