മ​ഹാ​രാ​ഷ്​​ട്ര, ഝാ​ർ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; 13 സം​സ്ഥാ​ന​ങ്ങ​ളി​ലെ 46 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ; വ​യ​നാ​ട്ടി​ലെ​യും മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ന്ദേ​ഡി​ലെ​യും ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​തി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി.​ജെ.​പി മു​ന്നേ​റ്റ​ത്തി​ലൂ​ടെ മ​ഹാ​യു​തി സ​ഖ്യ​ത്തി​നു​ണ്ടാ​യ ഭ​ര​ണ​ത്തു​ട​ർ​ച്ച ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ മ​റ്റു ഫ​ല​ങ്ങ​ളി​ൽ വ​ലി​യ അ​ത്ഭു​ത​ങ്ങ​ളി​ല്ല. ഒ​രു​പ​രി​ധി​വ​രെ പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്ന​തു​മാ​ണ​വ; ഇ​ക്ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്റെ​ത​ന്നെ തു​ട​ർ​ച്ച​യാ​യി അ​വ​യെ വി​ല​യി​രു​ത്തി​യാ​ലും തെ​റ്റി​ല്ല.

ഭൂ​രി​ഭാ​ഗം എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​യും ശ​രി​വെ​ച്ചു മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ഹാ​യു​തി വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ചു​ക​യ​റി​യ​പ്പോ​ൾ ഝാ​ർ​ഖ​ണ്ഡി​ൽ ബി.​ജെ.​പി​യു​ടെ​യും സം​ഘ്പ​രി​വാ​റി​ന്റെ​യും സ​ക​ല വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ളെ​യും മ​റി​ക​ട​ന്ന്​ ‘ഇ​ൻ​ഡ്യ’ മു​ന്ന​ണി അ​ധി​കാ​രം നി​ല​നി​ർ​ത്തി​. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലാ​ക​ട്ടെ, ഭ​ര​ണ​മാ​റ്റ​ത്തി​നോ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കോ ​വ​ഴി​തു​റ​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​വി​ധ​മു​ള്ള ജ​ന​വി​ധി​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ​ആ​ക​ക്കൂ​ടി എ​ടു​ത്തു​പ​റ​യാ​വു​ന്ന​ത് നാ​ന്ദേ​ഡി​ൽ കോ​ൺ​ഗ്ര​സി​ന് ലോ​ക്സ​ഭ സീ​റ്റ് ന​ഷ്ട​പ്പെ​ട്ട​താ​ണ്; നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സും യു.​പി​യി​ൽ ബി.​ജെ.​പി​യും നേ​ട്ടം​കൊ​യ്തു; പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​പ്ര​മാ​ദി​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​ൽ തൃ​ണ​മൂ​ലും വി​ജ​യി​ച്ചു. ഈ ​ജ​ന​വി​ധി​യി​ൽ ഇ​രു​പ​ക്ഷ​ത്തി​നും ഒ​ട്ടേ​റെ പാ​ഠ​ങ്ങ​ളു​ണ്ട്; ആ​ശ​ങ്ക​ക​ളു​ടെ​യും പ്ര​തീ​ക്ഷ​ക​ളു​ടെ​യും രാ​ഷ്ട്രീ​യ മാ​ന​ങ്ങ​ളും ഫ​ല​ങ്ങ​ളി​ൽ ഉ​ൾ​ച്ചേ​ർ​ന്നി​രി​ക്കു​ന്നു.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​ക്കും എ​ൻ.​ഡി.​എ​ക്കും വ​ലി​യ തി​രി​ച്ച​ടി നേ​രി​ട്ട സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു മ​ഹാ​രാ​ഷ്ട്ര. 48 സീ​റ്റി​ൽ 17ൽ ​മാ​ത്ര​മാ​യി​രു​ന്നു മ​ഹാ​യു​തി സ​ഖ്യ​ത്തി​ന്റെ വി​ജ​യം. കോ​ൺ​ഗ്ര​സും ശ​ര​ദ് പ​വാ​ർ വി​ഭാ​ഗം എ​ൻ.​സി.​പി​യും ഉ​ദ്ധ​വ് താ​ക്ക​റെ​യു​​ടെ ശി​വ​സേ​ന​യും ഇ​ട​തു​പാ​ർ​ട്ടി​ക​ളു​മെ​ല്ലാം അ​ട​ങ്ങു​ന്ന മ​ഹാ​വി​കാ​സ് അ​ഗാ​ഡി (എം.​വി.​എ) ഏ​ക​ദേ​ശം 43 ശ​ത​മാ​നം വോ​ട്ടു​ക​ളോ​ടെ 30 സീ​റ്റി​ലാ​ണ് വി​ജ​യി​ച്ച​ത്. ശി​വ​സേ​ന​യു​ടെ​യും എ​ൻ.​സി.​പി​യു​ടെ​യു​ം പി​ള​ർ​പ്പി​ന്റെ​യും കൂ​റു​മാ​റ്റ​ത്തി​ന്റെ​യു​മെ​ല്ലാം ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി​രു​ന്ന ബി.​ജെ.​പി​ക്ക് പ​ക്ഷേ, ലോ​ക്സ​ഭ​യി​ൽ അ​ടി​തെ​റ്റി​. മ​ത്സ​രി​ച്ച 28 സീ​റ്റി​ൽ 17ലും ​അ​വ​ർ പ​രാ​ജ​യ​പ്പെ​ട്ട​ത് ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​മാ​യും വി​ല​യി​രു​ത്ത​പ്പെ​ട്ടു. സ്വാ​ഭാ​വി​ക​മാ​യും, നി​യ​മ​സ​ഭ​യി​ലും സ​മാ​ന​മാ​യ പ്ര​ക​ട​ന​മാ​ണ് ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ൽ​നി​ന്ന് പ്ര​തീ​ക്ഷി​ച്ച​ത്; മ​ഹാ​യു​തി​ക്കെ​തി​രെ ഭ​ര​ണവി​രു​ദ്ധ വി​കാ​രം നി​ല​നി​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ശേ​ഷി​ച്ചും. എ​ന്നാ​ൽ, ആ ​പ്ര​തീ​ക്ഷ​ക​ളെ​യെ​ല്ലാം കാ​റ്റി​ൽ​പ​റ​ത്തി​യാ​ണ് മ​ഹാ​യു​തി ച​രി​ത്ര വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. കൗ​തു​ക​ക​ര​മാ​യ കാ​ര്യം, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​യു​തി​ക്കും ബി.​ജെ.​പി​ക്കും ല​ഭി​ച്ച അ​തേ വോ​ട്ടു​വി​ഹി​തം മാ​ത്ര​മേ ഇ​പ്പോ​ഴും അ​വ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ള്ളൂ. എ​ന്നാ​ൽ, സീ​റ്റെ​ണ്ണം നോ​ക്കു​മ്പോ​ൾ ബി.​ജെ.​പി ഒ​റ്റ​ക്ക് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന​ടു​ത്തെ​ത്തി​യി​രി​ക്കു​ന്നു.

ഒ​ന്ന​ര മാ​സം മു​മ്പ് പു​റ​ത്തു​വ​ന്ന ഹ​രി​യാ​ന തെ​​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്റെ ത​നി​യാ​വ​ർ​ത്ത​നം​ത​ന്നെ​യാ​ണി​ത്. അ​വി​ടെ​യും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട് വി​ഹി​തം നി​യ​മ​സ​ഭ​യി​ലും ല​ഭി​ച്ചി​ട്ടും കോ​ൺ​ഗ്ര​സി​ന് സീ​റ്റ് കു​റ​ഞ്ഞു. മു​മ്പ് മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലു​മെ​ല്ലാം ഇ​തേ പ്ര​വ​ണ​തയാണ്​ കണ്ടുവന്നത്​. മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​ത്​ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, മ​ഹാ​രാ​ഷ്ട്ര​യി​ലും അ​ത് സം​ഭ​വി​ച്ചു: ഒ​രി​ക്ക​ൽ​കൂ​ടി എ​ൻ.​ഡി.​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ‘മൈ​ക്രോ പ്ലാ​നി​ങ്ങി’​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സും ഇ​ൻ​ഡ്യ മു​ന്ന​ണി​യും നി​ഷ്​പ്ര​ഭ​മാ​യി. ഝാ​ർ​ഖ​ണ്ഡി​ൽ ഈ ​അ​ബദ്ധം പിണഞ്ഞി​ല്ല. അ​വി​ടെ ഹേ​മ​ന്ത് സോ​റ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജെ.​എം.​എം അ​തി​​നെ കൃ​ത്യ​മാ​യി പ്ര​തി​രോ​ധി​ച്ചു. അ​തു​വ​ഴി, അ​വ​ർ​ക്ക് കൂ​ടു​ത​ൽ സീ​റ്റും ല​ഭി​ച്ചു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ബി.​ജെ.​പി ഏ​റ്റ​വും അ​ധി​കം വി​ദ്വേ​ഷ​പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ട​ത് ഝാ​ർ​ഖ​ണ്ഡി​ലാ​യി​രു​ന്നു. ഏ​ക സി​വി​ൽ കോ​ഡ്, എ​ൻ.​ആ​ർ.​സി, നു​ഴ​ഞ്ഞു​ക​യ​റ്റം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഹി​ന്ദു​ത്വ​യു​ടെ പ്ര​ത്യ​ക്ഷ മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​യി​രു​ന്നു അ​വി​ടെ ബി.​ജെ.​പി ഉ​യ​ർ​ത്തി​യ​ത്. എ​ന്നാ​ൽ, ആ ​ഉ​ന്മാ​ദ രാ​ഷ്ട്രീ​യ​ത്തെ ഝാ​ർ​ഖ​ണ്ഡ് ത​ള്ളി; പ​ക​രം മ​തേ​ത​ര​പ​ക്ഷ​ത്തെ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി നി​ല​നി​ർ​ത്തു​ക​യും ചെ​യ്തു. ഐ​​​ക്യ​​​ത്തോ​​​ടെ​യും കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യും നി​​​ല​​​യു​​​റ​​​പ്പി​​​ച്ചാ​​​ൽ കാ​​​വി​​​രാ​​​ഷ്ട്രീ​​​യ​​​​​ത്തെ മ​​​തേ​​​ത​​​ര ചേ​​​രി​​​ക്ക് മ​​​റി​​​ച്ചി​​​ടാ​​​വു​​​ന്ന​​​തേ​​​യു​​​ള്ളൂ എ​ന്നാ​ണ് ഝാ​ർ​ഖ​ണ്ഡി​​ന്റെ പാ​ഠം. നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ൻ​ഡ്യ സ​ഖ്യ​ത്തെ ​കൂ​ടു​ത​ൽ പ്ര​സ​ക്ത​മാ​ക്കു​ന്ന​തും ഈ ​വ​സ്തു​ത​യാ​ണ്. എ​ന്നാ​ൽ, അ​ത് വേ​ണ്ട​വി​ധം അ​തി​ന്റെ നേ​താ​ക്ക​ൾ​ത​ന്നെ ഉ​ൾ​ക്കൊ​ണ്ടി​ട്ടി​ല്ല എ​ന്ന​താ​ണ് മ​ഹാ​രാ​ഷ്ട്ര ന​ൽ​കു​ന്ന സ​ന്ദേ​ശം.

മു​ൻ​കാ​ല​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കാ​ണ് ഇ​ക്കു​റി കേ​ര​ളം സാ​ക്ഷി​യാ​യ​ത്; വി​ശേ​ഷി​ച്ചും പാ​ല​ക്കാട്ട്​. സി​റ്റി​ങ് എം.​എ​ൽ.​എ ആ​യി​രു​ന്ന ഷാ​ഫി പ​റ​മ്പി​ൽ വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യ​പ്പോ​ൾ​ത​ന്നെ ഇ​ട​തു​പ​ക്ഷം ‘കോ​ൺ​ഗ്ര​സ് -ബി.​ജെ.​പി ഡീ​ൽ’ ആ​രോ​പി​ച്ചി​രു​ന്നു. വ​ട​ക​ര​യി​ൽ ബി.​ജെ.​പി​യു​ടെ വോ​ട്ട് വാ​ങ്ങി ഷാ​ഫി വി​ജ​യി​ക്കു​മെ​ന്നും പ്ര​ത്യു​പ​കാ​ര​മാ​യി പാ​ല​ക്കാ​ട്ട് ബി.​ജെ.​പി​യെ കോ​ൺ​ഗ്ര​സ് സ​ഹാ​യി​ക്കു​മെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണ​ത്തി​ന്റെ ര​ത്ന​ച്ചു​രു​ക്കം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​തോ​ടെ ഈ ​ആ​രോ​പ​ണ​ത്തി​ന് ക​നം വെ​ച്ചു. മ​റു​വ​ശ​ത്ത്, ‘ബി.​ജെ.​പി -സി.​പി.​എം ഡീ​ൽ’ കോ​ൺ​ഗ്ര​സും ആ​രോ​പി​ച്ചു. ഇ​തി​നി​ട​യി​ൽ, തീ​ർ​ത്തും വ​ർ​ഗീ​യ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട നേ​താ​ക്ക​ളി​ൽ​നി​ന്നു​വ​രെ​യു​ണ്ടാ​യി.

ഒ​ര​ൽ​പം ക​ട​ന്ന പ്ര​യോ​ഗ​ങ്ങ​ളാ​ണ് ഇ​ട​തു​പ​ക്ഷ​ത്തു​നി​ന്നു​ണ്ടാ​യത്​. ര​ണ്ട് പ​​ത്ര​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വി​വാ​ദ പ​ര​സ്യം മു​ത​ൽ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ അ​പ​ര​വ​ത്ക​രി​ക്കും​വി​ധ​മു​ള്ള ക​ടു​ത്ത വ​ർ​ഗീ​യ പ്ര​സ്താ​വ​ന​ക​ൾ വ​രെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ മു​മ്പൊ​രി​ക്ക​ലും കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​രം​ഗ​ത്ത് ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത​താ​ണ്. നാ​ലു​വോ​ട്ടി​നു​വേ​ണ്ടി ജ​ന​ങ്ങ​ളെ മ​താ​ടി​സ്ഥാ​ന​ത്തി​ൽ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​ട​തു നേ​താ​ക്ക​ളി​ൽ​നി​ന്നു​ണ്ടാ​യ​ത്. അതി​​ന്റെ ഗു​ണ​ഭോ​ക്താ​ക്ക​ൾ സ്വാ​ഭാ​വി​ക​മാ​യും ബി.​ജെ.​പി​യാ​ണ്. ഈ ​യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​ഞ്ഞ വോ​ട്ട​ർ​മാ​ർ പ്ര​തി​ലോ​മ​ക​ര​മാ​യ വ​ർ​ഗീ​യ അ​ജ​ണ്ട​യെ തി​രി​ച്ച​റി​ഞ്ഞ് മ​തേ​ത​ര സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ക്കാ​ൻ ജാ​ഗ​രൂ​ക​രാ​യി. വ​ർ​ഗീ​യ രാ​ഷ്ട്രീ​യ​ത്തെ ഒ​രി​ക്ക​ൽ​ക്കൂ​ടി കേ​ര​ള​ത്തി​ന്റെ മ​തേ​ത​ര​പ​ക്ഷം തു​ര​ത്തി​യെ​ന്നും പ​റ​യാം.

ഇ​ട​തു കോ​ട്ട​യാ​യ ചേ​ല​ക്ക​ര നി​ല​നി​ർ​ത്താ​നാ​യ​തി​ൽ സി.​പി.​എ​മ്മി​ന് ആ​ശ്വ​സി​ക്കാം. അ​പ്പോ​ഴും, അ​വി​ടെ ബി.​ജെ.​പി​ക്ക് പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ട് വ​ർ​ധി​ച്ച​തെ​ങ്ങ​നെ എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം പ​റ​യാ​ൻ ഇ​ട​ത്, ഐ​ക്യ മു​ന്ന​ണി​ക​ൾ ഒ​രു​പോ​ലെ ബാ​ധ്യ​സ്ഥ​രാ​ണ്. വ​യ​നാ​ട്ടി​ൽ, പോ​ളി​ങ് വ​ല്ലാ​തെ കു​റ​ഞ്ഞി​ട്ടും പ്രി​യ​ങ്ക ഗാ​ന്ധി നേ​ടി​യ​ത് ച​രി​ത്ര വി​ജ​യ​മാ​ണ്. ന​ട​ക്കാ​നി​രി​ക്കു​ന്ന ശീ​ത​കാ​ല സ​മ്മേ​ള​നം മു​ത​ൽ​ത​ന്നെ രാ​ഹു​ൽ ഗാ​ന്ധി​ക്കും ഇ​ൻ​ഡ്യ നേ​താ​ക്ക​ൾ​ക്കു​മൊ​പ്പം പാ​ർ​ല​മെ​ന്റി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്റെ ഉ​ജ്വ​ലശ​ബ്ദ​മാ​യി പ്രി​യ​ങ്ക മാ​റു​മെ​ന്ന് പ്ര​ത്യാ​ശി​ക്കാം. 

Tags:    
News Summary - Political dimensions of democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT