പാർട്ടി പുനഃസംഘടന നീട്ടിവെച്ചും അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ അടുത്ത പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചും രണ്ടുനാൾ ന്യൂഡൽഹിയിൽ ചേർന്ന ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് ഞായറാഴ്ച സമാപിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കാഹളം മുഴക്കിയാണ്. 2004 ൽ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യം മുഴക്കിയതിനു സമാനമായി മോദി ഗവൺമെൻറിെൻറ ‘പരിമളം വീശുന്ന ഇന്ത്യ’യെ ഉയർത്തിപ്പിടിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. ബി.ജെ.പിയെ അടുത്ത ഉൗഴത്തിലേക്കുകൂടി അധികാരത്തിലേറ്റാനുള്ള അജയ്യശക്തിയാക്കി മാറ്റുന്നതിനുള്ള തന്ത്രമാണ് രണ്ടു ദിവസത്തെ ദേശീയ എക്സിക്യൂട്ടിവിൽ ചർച്ചചെയ്തത്.
സംശുദ്ധഭരണത്തിെൻറ സൗരഭ്യം രാജ്യമെങ്ങും അടിച്ചുവീശുകയാണെന്നും നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം തങ്ങൾക്ക് കൈമുതലാണെന്നും ഇതു രണ്ടും വെച്ച് 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടുമെന്നും പ്രതിരോധമന്ത്രി നിർമല സീതാരാമൻ യോഗതീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ടു വ്യക്തമാക്കി. ഉടനെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, മിസോറം സംസ്ഥാനങ്ങൾ നേടുമെന്നും ഒഡിഷ പിടിച്ചടക്കുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. 2014 മുതലുള്ള കേന്ദ്രസർക്കാറിെൻറ പ്രകടനം മുന്നിൽവെച്ച് 2019ലെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് അദ്ദേഹത്തിെൻറ ആത്മവിശ്വാസം. പ്രതിപക്ഷനിരയിൽ കോൺഗ്രസ് ശ്രമമാരംഭിച്ചിരിക്കുന്ന വിശാലസഖ്യം വെറും മുഖംമിനുക്കലും വ്യാമോഹവും മാത്രമാെണന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. മോദി ഗവൺമെൻറ് ഇന്ത്യയെ നിർമിക്കാൻ ശ്രമിക്കുേമ്പാൾ ഇന്ത്യയെ സംഹരിക്കാനാണ് കോൺഗ്രസിെൻറ ശ്രമമെന്നും അദ്ദേഹം ആേരാപിക്കുന്നുണ്ട്.
അടുത്ത െപാതുതെരഞ്ഞെടുപ്പിെൻറ പടിവാതിൽക്കൽ നടന്ന രണ്ടു നാളത്തെ അടച്ചിട്ട ദേശീയ എക്സിക്യൂട്ടിവിൽനിന്നു പുറത്തുവരുന്ന വാർത്തകൾ ബി.ജെ.പിയുടെ ആത്മവിശ്വാസത്തെക്കാളേറെ ആശയദാരിദ്ര്യവും തത്ഫലമായ ആശങ്കയും വെളിവാക്കുന്നുണ്ട്. ജനത്തിെൻറ കണ്ണിൽ പൊടിയിെട്ടന്നു സ്വയം സമാധാനിക്കാനുള്ള വായ്ത്താരിയല്ലാതെ മറ്റൊന്നും അടുത്ത തെരഞ്ഞെടുപ്പിലേക്കു ബി.ജെ.പിക്ക് സ്വന്തമായി ഇല്ലെന്ന് വെളിപ്പെടുത്തുന്നതാണ് എക്സിക്യൂട്ടിവിെൻറ ഫലം എന്ന നിലയിൽ മാധ്യമങ്ങളിലൂടെ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. പെട്രോൾ വില ലിറ്ററിന് 86 രൂപയിലും ഡോളറിെൻറ ഇന്ത്യൻ കറൻസി വിനിമയ നിരക്ക് 71 രൂപയിലും എത്തിനിൽക്കുേമ്പാഴാണ് ദേശീയ എക്സിക്യൂട്ടിവ് ചേരുന്നത്. കേന്ദ്ര ഒൗദ്യോഗിക ഏജൻസിയുടെ കണക്കുപ്രകാരം തന്നെ വളർച്ചനിരക്കിലെ കയറ്റം അടയാളപ്പെടുത്തുേമ്പാഴും അതിെൻറ വസ്തുനിഷ്ഠതയുടെ സൂചനയാകേണ്ട തൊഴിലില്ലായ്മ 2016ലെ ഒരു ശതമാനത്തിൽനിന്നു 1.2 ശതമാനമായി കഴിഞ്ഞ വർഷം വീണ്ടും വർധിച്ചുകൊണ്ടേയിരിക്കുന്നു.
നോട്ടുനിരോധനത്തിെൻറ ലക്ഷ്യങ്ങളായി ഉന്നയിക്കപ്പെട്ടതൊന്നും കൈവരിക്കാനായില്ലെന്നും നേർവിപരീതമായി ഇന്ത്യൻ സമ്പദ്ഘടനയെ അത് പിറകോട്ടടിപ്പിക്കുകയാണ് ചെയ്തതെന്നും ഒാരോ പൗരനും വ്യക്തമായ ശേഷവും, അതിെൻറ പേരിൽ ജനരോഷം ശക്തമായിവരുന്നത് നേരിൽ കാണുേമ്പാഴും ബി.െജ.പി നേതൃത്വം മാത്രം അതു സമ്മതിക്കുന്നില്ല. ഭരണരംഗത്തെ ഗവൺമെൻറിെൻറ പരാജയം വസ്തുനിഷ്ഠമായി, സാമ്പത്തികവിദഗ്ധരെന്ന നിലയിൽകൂടി മുൻപ്രധാനമന്ത്രി മൻമോഹൻസിങ്, മുൻ ധനമന്ത്രി പി. ചിദംബരം എന്നിവർ പലവുരു വിശദീകരിച്ചിട്ടും പിന്നെയും കണ്ണടച്ച് അവരെ വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ് ബി.ജെ.പി അധ്യക്ഷൻ. 2013ൽ അന്നത്തെ ഗവൺമെൻറിെന മറിച്ചിട്ട് ബി.ജെ.പിയെ അധികാരത്തിലേറ്റാൻ നരേന്ദ്ര മോദി എന്തെല്ലാം ന്യായങ്ങളാണോ പറഞ്ഞിരുന്നത്, അതൊക്കെ നാലു വർഷത്തെ മോദി ഭരണത്തിനുശേഷവും നിലനിൽക്കുന്നുവെന്നല്ല, അതിനേക്കാൾ വഷളാകുകയും ചെയ്തിരിക്കുന്നു.
എന്നാൽ, ഭരണനേട്ടത്തെക്കുറിച്ച ‘മൻ കീ ബാത്ത്’ എന്ന വിടുവായത്തത്തിൽ കവിഞ്ഞ് പ്രയോഗത്തിൽ ഒന്നും സംഭവിക്കുന്നില്ലെന്നതിനു തെളിവായി സാധാരണക്കാർ സമൂഹമാധ്യമങ്ങളിലൂടെ അനുദിനം പങ്കുവെക്കുന്ന ട്രോളുകളും പ്രതികരണങ്ങളും മതി. രാജ്യത്തെ കർഷകർ, വ്യവസായികൾ, നിക്ഷേപകർ, പിന്നാക്ക ജാതിക്കാർ, ന്യൂനപക്ഷങ്ങൾ, മധ്യവർഗം, നഗരവാസികൾ തുടങ്ങി ഏതാണ്ടെല്ലാ വിഭാഗങ്ങളെയും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ മോദി ഗവൺമെൻറ് ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. പ്രഭാഷണത്തിലല്ലാതെ മറ്റൊരു പ്രവൃത്തിപരിചയവും തങ്ങൾക്കില്ലെന്നു ഇക്കണ്ട വർഷങ്ങളിലെ ഭരണപരാജയം വ്യക്തമാക്കുന്നു. വിമുക്തഭടരിൽ തുടങ്ങി, ദലിതുകളിൽ, ന്യൂനപക്ഷങ്ങളിൽ, ഒടുവിൽ ഉന്നതജാതിക്കാരിൽ വരെ ഗവൺമെൻറിനെതിരായ രോഷം പതഞ്ഞുപൊങ്ങുകയാണ്.
ഇക്കാര്യം മറ്റാരേക്കാളും ബി.ജെ.പി തിരിച്ചറിയുന്നുണ്ട്. എല്ലാ രംഗത്തും എട്ടുനിലയിൽ പൊട്ടിയതാണെങ്കിലും ഇൗ പാളിച്ചകൾ പുറത്തുവരാതിരിക്കാൻ പ്രതിശബ്ദങ്ങളെ അടിച്ചൊതുക്കുന്നതിലാണ് അവസാനനാളുകളിൽ ഗവൺമെൻറ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ ഗവൺമെൻറിനെതിരെ മുദ്രാവാക്യം മുഴക്കിയ വിദ്യാർഥിനിയെ മുതൽ കള്ളക്കേസുകളുണ്ടാക്കി ജനബോധവത്കരണത്തിനു ശ്രമിക്കുന്ന ബുദ്ധിജീവികളെയും സാമൂഹികവിമർശകരെയും വരെ നിശ്ശബ്ദമാക്കുന്നു. സി.ബി.െഎ മുതൽ െപാലീസ് വരെയുള്ള ഗവൺമെൻറ് മെഷിനറി ഉപയോഗിച്ച് എതിരാളികളുടെ വായടപ്പിക്കുന്നു. ദലിത് എന്ന പദത്തോടുതന്നെ കലിപ്പുവെച്ച് അതൊഴിവാക്കി രാജ്യത്തെ മഹാഭൂരിപക്ഷത്തിെൻറ എതിർശബ്ദം ഇല്ലെന്നു വരുത്തിത്തീർക്കുന്നു. എല്ലാം മറച്ചുെവക്കാൻ, തങ്ങൾക്കു ആകെ വൈഭവമുള്ള സമുദായ ധ്രുവീകരണത്തിനു ആവതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. പശുവിനെ രക്ഷിക്കാനായില്ലെങ്കിലും അതിെൻറ പേരിൽ ഹിന്ദുക്കളെ മുസ്ലിംകൾക്കെതിരെ തിരിച്ചുവിടാനുള്ള ആയുധമായി മാറ്റിയെടുക്കുന്നു. അതിൽ അന്നും ഇന്നും അജയ്യം ബി.ജെ.പി തന്നെ. അങ്ങനെ തികഞ്ഞ ഒരു ഫാഷിസ്റ്റ് ഭരണക്രമം ഉറപ്പിച്ചുനിർത്തി അടുത്ത ഉൗഴം കൂടി പിടിക്കാമെന്നാണ് കണക്കുകൂട്ടൽ.
എന്നാൽ, ജനത്തിെൻറ തിരിച്ചറിവ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം മുതലെടുക്കുമോ എന്ന ആശങ്കയാണിപ്പോൾ പാർട്ടിക്ക്. ഒഡിഷയിൽ ഭരണവിരുദ്ധ വികാരം ബി.ജെ.പിയെ തുണക്കുമെന്നു പറയുന്ന അമിത് ഷാ അതേ വികാരം തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും എന്താവും എന്ന ആധി പറയാതെ പറയുന്നുണ്ട്. കെടുകാര്യസ്ഥതയുടെയും പിടിപ്പുകേടിെൻറയും നാലുവർഷത്തെ ഭരണത്തിെൻറ നാറ്റം മുദ്രാവാക്യത്തിൽ പരിമളം പുരട്ടിയതുകൊണ്ടു മാറ്റാനാകുന്നതല്ലെന്നു പാർട്ടിക്കറിയാം. അതുകൊണ്ടാണ് എതിർപ്പുകളെ സ്വരുക്കൂട്ടാനുള്ള പ്രതിപക്ഷശ്രമത്തിൽ വിള്ളൽ വീഴ്ത്താനുള്ള പാർട്ടിയുടെ ബദ്ധപ്പാട്. അതിൽ കോൺഗ്രസ് പതറിയാൽ കാര്യം എളുപ്പമാകുകയും ചെയ്യും. ഏതായാലും നാലുകൊല്ലം പറയത്തക്ക എതിർപ്പൊന്നുമില്ലാതെ രാഷ്ട്രഭരണം കൈയിലിരുന്നിട്ടും ഒടുവിൽ നാലു വോട്ടിനു പ്രതിപക്ഷത്തിെൻറ വീഴ്ചകളിലേക്ക് കണ്ണുനട്ടിരിക്കേണ്ട ബി.ജെ.പിയുടെ ഗതികേട് വെളിപ്പെടുത്തുന്നതാണ് ദേശീയ എക്സിക്യൂട്ടിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.