മറ്റു പിന്നാക്കവിഭാഗങ്ങളെ കണ്ടെത്താൻ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് വേണമെന ്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സംസ്ഥാന സർക്കാർ ഏകസ്വരത്തിൽ പാസാക്കിയ പ്രമേയം വർ ത്തമാന സാഹചര്യത്തിൽ ഏറെ ചിന്താർഹമായിരിക്കുന്നു. സ്വാഭാവികമായി നടന്നുവന ്നിരുന്ന ജനസംഖ്യ കണക്കെടുപ്പ് ദേശീയ പൗരത്വപ്പട്ടികയുമായി (എൻ.ആർ. സി) ബി.ജെ.പി സർക്കാർ ചേർത്തുവെച്ച് സങ്കീർണമാക്കിയ സാഹചര്യത്തിൽകൂ ടിയാണ് ഉദ്ധവ് താക്കറെ സർക്കാറിെൻറ ഈ ആവശ്യം. വികസനത്തിെൻറ ഗുണഫലങ്ങ ൾ പിന്നാക്കവിഭാഗങ്ങൾക്ക് ഉറപ്പിക്കാൻ ഇതനിവാര്യമാെണന്ന് സ്പീക്ക ർ നാന പടോൽ സ്വമേധയാ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കുന്നു.
സംവരണം ഏർപ്പെടുത്തി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അതിെൻറ ഗുണഫലങ്ങൾ ലഭിക്കാത്ത നിരവധി പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളുണ്ടെന്നും പല പിന്നാക്ക വിഭാഗങ്ങൾക്കും പാർലമെൻറിലോ നിയമസഭകളിലോ പ്രാതിനിധ്യമില്ലെന്നും വ്യക്തമാക്കിയ പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ജാതി സെൻസസിലെ വിവരങ്ങൾ പ്രശ്നപരിഹാരത്തിന് അനിവാര്യമാെണന്ന് പ്രമേയത്തെ പിന്തുണച്ചുകൊണ്ട് ഊന്നിപ്പറയുകയും ചെയ്തു. പിന്നാക്ക സംവരണത്തിനുവേണ്ടിയുള്ള മറാത്ത സമുദായങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള രാഷ്ട്രീയ ഗിമ്മിക്കാണ് ഈ പ്രമേയമെന്ന വിമർശനം നിലനിൽക്കുന്നുണ്ടെങ്കിലും മുഴുവൻ സമുദായങ്ങളുടെയും അധികാര പ്രാതിനിധ്യവും സാമ്പത്തികാവസ്ഥയും പുറത്തുവരാൻ ഉപകരിക്കപ്പെടുമെങ്കിൽ തീർച്ചയായും അത് ചരിത്രസംഭവമാകും.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ദലിത് പിന്നാക്കവിഭാഗങ്ങളുടെ വമ്പിച്ച പ്രക്ഷോഭങ്ങൾക്കും സമ്മർദങ്ങൾക്കുമൊടുവിലാണ് 2011ൽ സാമ്പത്തിക, സാമൂഹിക സെൻസസ് നടന്നത്. അതിനുമുമ്പ് ഇത്തരമൊരു സർവേ നടത്തിയത് ബ്രിട്ടീഷുകാർ 1931ലാണ്. ജാതി അതിപ്രധാന ഘടകമായി നിലകൊള്ളുന്ന ഇന്ത്യയിൽ പൗരന്മാരുടെ സാമൂഹിക, സാമ്പത്തിക നിലവാരം പരിശോധിക്കാൻ 80 വർഷമെടുത്തു എന്നതിൽനിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ ഭരണവ്യവസ്ഥയിൽ സവർണ ജാത്യാധിപത്യത്തിെൻറ ആഴം. കൗതുകകരമായ കാര്യമെന്തെന്നാൽ, പരസ്യമായി എല്ലാവരും സാമൂഹിക, സാമ്പത്തിക സെൻസസിന് അനുകൂലമാണ് എന്നതാണ്. ഭരണപക്ഷമോ പ്രതിപക്ഷമോ രാജ്യത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടികളോ ജാതി സെൻസസിനെ തത്ത്വത്തിൽ എതിർക്കാറില്ല.
പക്ഷേ, കാര്യത്തോടടുക്കുമ്പോൾ സംവരണ അട്ടിമറിപോലെ സർവേയും വികസനത്തിലെ പങ്കാളിത്തവും അട്ടിമറിക്കപ്പെടും. അർഹരായ സമൂഹങ്ങൾക്ക് വികസനത്തിെൻറ ആനുകൂല്യങ്ങൾ നൽകാനും അധികാര പ്രാതിനിധ്യം ഉറപ്പുവരുത്താനുംവേണ്ടി വിദഗ്ധ സമിതിയെ നിതി ആയോഗിനു കീഴിൽ നിയമിക്കണമെന്ന സർവേ നിർദേശം കേന്ദ്ര സർക്കാർ പരിഗണിച്ചതേയില്ല. ഒന്നാം മോദി സർക്കാർ അത്തരമൊരു വിദഗ്ധ സമിതിയെ നിശ്ചയിക്കാൻ തയാറായില്ല. പുതിയ സെൻസസിനെ പൗരത്വപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ കുശാഗ്രബുദ്ധി കാണിച്ച കേന്ദ്ര സർക്കാർ സാമൂഹിക, സാമ്പത്തിക ശേഖരണത്തെ ശേഖരിക്കപ്പെടേണ്ട വിവരങ്ങളിൽനിന്ന് തന്ത്രപരമായി ഒഴിവാക്കുകയും ചെയ്തു. ഒ.ബി.സിയുടെയും ഇ.ബി.സിയുടെയും സാമൂഹികവും ജാതിപരവുമായ പുതിയ വിവരങ്ങൾ സമാഹരിക്കുന്നതിൽ കേന്ദ്ര സർക്കാർ എന്തുകൊണ്ട് വിമുഖത കാണിക്കുന്നുവെന്ന ജയിലിൽ കഴിയുന്ന ലാലു പ്രസാദ് യാദവിെൻറ ചോദ്യം പ്രസക്തമാകുന്നത് ഇക്കാരണത്താലാണ്.
പിന്നാക്ക സമുദായപ്പട്ടികയിൽ ഇടംപിടിക്കാനും ഉദ്യോഗസ്ഥ, വിദ്യാഭ്യാസ സംവരണം ലഭിക്കാനും രക്തരൂഷിതമായ പ്രക്ഷോഭങ്ങൾക്ക് ഇടക്കിടക്ക് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കെ രാജ്യത്തിലെ അധികാരങ്ങൾക്കും വിഭവങ്ങൾക്കുംമേൽ ആനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്താൻ ജനങ്ങളുടെ സാമ്പത്തിക, സാമൂഹികാവസ്ഥയുടെ നിജസ്ഥിതി ജനസംഖ്യപോലെതന്നെ നിർണിത ഇടവേളകളിൽ പരിശോധിക്കേണ്ടത് അനിവാര്യമാണ്. അതിന് രാജ്യെത്ത പിന്നാക്ക സമൂഹങ്ങളുടെ ഡേറ്റ മാത്രം മതിയാകുകയില്ല, ഉയർന്ന ജാതിസമുദായങ്ങളുടെ അധികാരപങ്കാളിത്തവും പൊതുവിഭവങ്ങളിൽ അവർക്കുള്ള ആധിപത്യവും ശേഖരിക്കേണ്ടിവരും. അപ്പോഴേ പൊതുവിഭവങ്ങളുടെ മേൽ വരേണ്യ ജാതി സമുദായങ്ങളുടെ സ്വാധീനത്തിെൻറ വലുപ്പം പുറത്തുവരൂ; രാജ്യത്തിെൻറ വികസന മുരടിപ്പിലും വിഭവ വിതരണത്തിലെ അശാസ്ത്രീയതക്കും പിന്നിലെ ‘ജാതി’യെ മനസ്സിലാക്കാൻ അതിലൂടെ മാത്രമേ കഴിയൂ.
2015ൽ പുറത്തുവിട്ട സാമൂഹിക സർവേയുടെ പൂർണ വിവരങ്ങൾ ഒൗദ്യോഗികമായി പൊതുസമൂഹത്തിന് ഇപ്പോഴും ലഭ്യമല്ല. അധികാരപ്രീണനത്തിെൻറയും സമുദായ വിവേചനങ്ങളെയുംകുറിച്ചുമുള്ള നുണപ്രചാരണങ്ങളെ ഇല്ലാതാക്കണമെങ്കിൽ വസ്തുനിഷ്ഠ വിവരങ്ങൾ പൂർണമായി പുറത്തുവരണം. എന്നാൽ, മോദി സർക്കാർ ആഗ്രഹിക്കുന്നത് ഉന്നതരും താഴ്ന്നവരുമായ എല്ലാ ജാതിസമുദായങ്ങളുടെയും പൂർണമായ വിവരങ്ങൾ ശേഖരിക്കാനും പുറത്തുവിടാനുമല്ല, മറിച്ച് സംവരണം ലഭിച്ചവരുടെ പ്രാതിനിധ്യവും നിലവിൽ അവരുടെ സാമൂഹികാവസ്ഥ അറിയാനും സംവരണത്തോത് പുനഃപരിശോധിക്കാനുമാണ്. അതേസമയം, ആഭ്യന്തര മന്ത്രാലയത്തിലും നഗര/ഗ്രാമവികസന മന്ത്രാലയത്തിലുമുള്ള പൊടിപിടിച്ചുകിടക്കുന്ന സെൻസസിലെ ജാതി, സാമൂഹിക വിവരങ്ങൾ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് സമർഥമായി പ്രയോജനപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.
പിന്നാക്കവിഭാഗങ്ങളിൽ ക്രീമിെലയറും മുന്നാക്കവിഭാഗങ്ങളിലെ ദരിദ്രർക്ക് സംവരണവും നടപ്പാക്കി സാമ്പത്തികസംവരണമെന്ന ആശയെത്ത എല്ലാ രാഷ്ട്രീയ പാർട്ടികളും കോടതികളും സർവാത്മനാ പിന്തുണക്കുന്ന സാഹചര്യത്തിൽ ജാതി, മത സമൂഹങ്ങളുടെ സാമ്പത്തിക, സാമൂഹികാവസ്ഥയുടെ പൂർണ റിപ്പോർട്ട് പുറത്തുവന്നേ പറ്റൂ. 2011ലെ സർവേ പിന്നാക്കസമുദായങ്ങൾക്ക് സാമൂഹികമായും രാഷ്ട്രീയമായും പ്രയോജനപ്പെട്ടില്ല. ആ തെറ്റ് ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയോടെ ദേശീയ പൗരത്വപ്പട്ടിക റദ്ദാക്കി ജനസംഖ്യ പരിശോധനയും സാമൂഹിക, സാമ്പത്തിക സർവേയും ഏകോപിപ്പിച്ചു നടത്താനുള്ള ആഹ്വാനം സാമൂഹിക പ്രസ്ഥാനങ്ങളിൽനിന്ന് ഉയർന്നുവരേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.