കേന്ദ്രസർക്കാറിെൻറ കുറ്റാന്വേഷണ ഏജൻസിയായ സെൻട്രൽ ബ്യൂറോ ഒാഫ് ഇൻവെസ്റ്റിഗേഷെൻറ (സി.ബി.െഎ) 55 വർഷത്തെ ചരിത്രത്തിനിടെ, കേട്ടുകേൾവിയില്ലാത്ത അസാധാരണ സംഭവങ്ങൾക്കാണ് രാജ്യം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും ഗുജറാത്ത് കേഡർ െഎ.പി.എസുകാരനുമായ സി.ബി.െഎ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയുമായുള്ള ‘ഏറ്റുമുട്ടലി’നൊടുവിൽ തൊപ്പി തെറിച്ച ഡയറക്ടർ അലോക് വർമ സുപ്രീംകോടതിയെ സമീപിച്ചതാണ് ഒടുവിലത്തെ സംഭവം. ഏതാനും മാസങ്ങളായി ഇരുവരും പരസ്പരം അഴിമതിയാരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, ഒക്ടോബർ 15ന് കൈക്കൂലി കേസിൽ സി.ബി.െഎതന്നെ അസ്താനയെ ഒന്നാം പ്രതിയാക്കി എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുകയും അദ്ദേഹം അറസ്റ്റിെൻറ വക്കിലെത്തുകയും ചെയ്തേതാടെയാണ് സി.ബി.െഎക്കുള്ളിലെ തമ്മിൽ തല്ല് മറനീക്കിയത്. ഡൽഹിയിലെ പ്രമുഖ മാംസ കയറ്റുമതിക്കാരനായ മുഇൗൻ ഖുറൈശി ഉൾപ്പെട്ട കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ആളെ ചോദ്യം ചെയ്യലിൽനിന്ന് ഒഴിവാക്കുന്നതിനായി, അന്വേഷണത്തിന് നേതൃത്വം നൽകിയ അസ്താന രണ്ടു കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്. ഇതിനുപുറമെ, ആറ് അഴിമതിക്കേസുകളിൽ ഇദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നുവെന്ന് സി.ബി.െഎ കേന്ദ്ര വിജിലൻസ് കമീഷെന അറിയിച്ചിട്ടുണ്ട്. ഇതിന് മറുപടിയെന്നോണം, അലോക് വർമക്കെതിരെ പത്ത് അഴിമതി ആരോപണങ്ങൾ അസ്താനയും ഉന്നയിച്ചു. പോര് മൂർച്ഛിച്ചപ്പോൾ വിഷയം തണുപ്പിക്കാൻ പ്രധാനമന്ത്രി നേരിട്ടിടപെട്ടിട്ടും ഫലമുണ്ടായില്ല. ഒടുവിൽ, രണ്ട് വിശ്വസ്തരിൽ ഏറ്റവും അടുപ്പക്കാരനെ സംരക്ഷിക്കുക എന്ന ‘രാഷ്ട്രീയ തത്ത്വം’ സ്വീകരിച്ച് അലോക് വർമയെ തൽസ്ഥാനത്തുനിന്ന് മാറ്റുകയും അസ്താനക്കെതിരെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ ആന്തമാനിലേക്കടക്കം നാടുകടത്തിയുമാണ് കേന്ദ്രം പ്രശ്നം ‘പരിഹരി’ച്ചിരിക്കുന്നത്; പ്രതിപക്ഷം രംഗത്തുവന്നപ്പോൾ വിഷയം പ്രത്യേക അന്വേഷണസംഘത്തെ ഏൽപിക്കാനും കേന്ദ്രം നിർബന്ധിതരായിരിക്കുന്നു.
പ്രമാദമായ കേസുകൾ അന്വേഷിക്കുന്നതിനൊപ്പം, അഴിമതിവിരുദ്ധ പോരാട്ടങ്ങൾക്ക് രാജ്യത്തെ പൊലീസ്സംഘത്തെ പ്രാപ്തരാക്കുക എന്നതും സി.ബി.െഎയുടെ ദൗത്യമായി പ്രസ്താവിച്ചിട്ടുണ്ട്. അതിെൻറ തലപ്പത്തിരിക്കുന്ന 26 പേർ അഴിമതി അന്വേഷണം നേരിടുന്നുവെന്നാണ് റിപ്പോർട്ട്. ഇപ്പോൾ പ്രമാദമായ ഒരു കേസിൽ നിർണായക തെളിവുകളോടെ അറസ്റ്റ്ചെയ്യപ്പെട്ട ഒരാൾക്ക് ക്ലീൻചിറ്റ് നൽകാനാണ് അസ്താന വഴിവിട്ട ശ്രമം നടത്തി പിടിക്കപ്പെട്ടിരിക്കുന്നത്. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാട്, വിജയ് മല്യയുടെ വായ്പ തട്ടിപ്പ് തുടങ്ങി രാജ്യം ഉറ്റുനോക്കുന്ന എത്രയോ കേസുകളുടെ അന്വേഷണച്ചുമതല അസ്താനക്കാണ്. ഇപ്പോഴത്തെ സംഭവങ്ങളുടെ വെളിച്ചത്തിൽ, ഇൗ അന്വേഷണമൊന്നും നേരായ വഴിക്ക് പോകുമെന്ന് പ്രതീക്ഷിക്കാനാവില്ല. 2016 ഏപ്രിലിൽ സി.ബി.െഎ അഡീഷനൽ ഡയറക്ടർ പദവി നൽകി മോദി ആനയിച്ചതാണ് അസ്താനയെ. ജനുവരിയിൽ സി.ബി.െഎ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ പ്രധാനിയുമാണ് ഇദ്ദേഹം.
അഞ്ചുവർഷം മുമ്പ് സുപ്രീംകോടതി സി.ബി.െഎയെ ‘കൂട്ടിലടച്ച തത്ത’ എന്നു വിശേഷിപ്പിച്ചത് ആരും മറന്നിട്ടുണ്ടാകില്ല. അതതുകാലത്തെ ഭരണകക്ഷിയുടെ ചട്ടുകവും ശബ്ദവുമായി പ്രവർത്തിക്കുക എന്ന നിയോഗത്തിലേക്ക് ഇൗ അന്വേഷണ ഏജൻസി അധഃപതിച്ചപ്പോഴാണ് ജസ്റ്റിസ് ലോധക്ക് അങ്ങനെ വിശേഷിപ്പിക്കേണ്ടിവന്നത്. പക്ഷേ, ആ പ്രയോഗമൊന്നും നമ്മുടെ ഭരണവർഗത്തെ ഒട്ടും അലോസരപ്പെടുത്തിയിട്ടില്ല. അതുകൊണ്ടാണ് പിന്നീടും സർക്കാറിെൻറ ഇംഗിതത്തിനനുസൃതമായി ഇൗ ഏജൻസി പ്രവർത്തിച്ചുകൊണ്ടിരുന്നത്. മോദി സർക്കാറിനെ പിടിച്ചുലക്കുന്ന റഫാൽ അഴിമതിക്കേസിൽ അന്വേഷണത്തിന് സന്നദ്ധത അറിയിച്ച ആളായിരുന്നു അലോക് വർമ. അസ്താനയുടെ ആേരാപണത്തിെൻറ അടിസ്ഥാനത്തിൽ മാത്രം അദ്ദേഹത്തെ അർധരാത്രിതന്നെ ഉത്തരവിറക്കി മാറ്റിയത് ഇൗ നിലപാട് മൂലമാണെന്നാണ് പ്രതിപക്ഷ ആരോപണം. അലോകിനു പകരം സ്ഥാനമേറ്റെടുത്ത നാഗേശ്വർ റാവു ആദ്യം ചെയ്തത് അസ്താനയുടെ കേസേന്വഷിച്ചവരെ സ്ഥലം മാറ്റുകയായിരുന്നു. അപ്പോൾ ഭരണസ്വാധീനം ഉപയോഗിച്ച് സ്വന്തക്കാരെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ അരങ്ങേറുന്നതെന്ന സംശയം ബലപ്പെടുന്നു.
അടിയന്തരാവസ്ഥക്കുശേഷം പലപ്പോഴും സി.ബി.െഎയുടെ വിശ്വാസ്യത േചാദ്യംചെയ്യുന്ന തരത്തിലുള്ള ഒേട്ടറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. പലപ്പോഴും അതൊക്കെ നീതിപീഠത്തിെൻറ നിശിത വിമർശനങ്ങൾക്ക് വിധേയമായിട്ടുമുണ്ട്. അപ്പോഴൊക്കെയും ഉയർന്നുകേട്ട പ്രധാനപ്പെട്ട വാദം ഇൗ അന്വേഷണ ഏജൻസിക്ക് കൂടുതൽ പ്രവർത്തനസ്വതന്ത്ര്യം ലഭിക്കുന്ന തരത്തിൽ അതിനെ കാലോചിതമായി പരിഷ്കരിക്കുക എന്നതായിരുന്നു. രാഷ്ട്രീയകക്ഷികളുടെ ഇടപെടലുണ്ടാകുേമ്പാൾ മുട്ടുവിറക്കുന്ന സി.ബി.െഎക്ക് സ്വയംഭരണാവകാശം നൽകി സ്വതന്ത്ര ഏജൻസിയാക്കാൻ ഇതിനകം പലരും ആവശ്യപ്പെട്ടതാണ്. അഞ്ചര പതിറ്റാണ്ടിനിപ്പുറം, സി.ബി.െഎക്ക് വീണ്ടുമൊരു പരിഷ്കരണം രാജ്യം ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രീയ മുക്തവും സ്വയംഭരണാവകാശവുമുള്ള തീർത്തും സ്വതന്ത്രമായ ഒരു അന്വേഷണ ഏജൻസിയായി സി.ബി.െഎയെ പരിവർത്തിപ്പിക്കേണ്ടതുണ്ടെന്നുതന്നെയാണ് പുതിയ വിവാദങ്ങൾ നൽകുന്ന പാഠം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.