പൊതുതെരഞ്ഞെടുപ്പിൽ-പ്രത്യേകിച്ച് ഇപ്പോഴത്തെപ്പോലെ ജീവന്മരണ പോരാട്ടം നടക്ക ുന്ന ഒരു മത്സരത്തിൽ-പാർട്ടികളുടെയും സ്ഥാനാർഥികളുടെയും കരുത്ത് മാത്രമല്ല പരീ ക്ഷിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമീഷെൻറ വിശ്വാസ്യതയും നിഷ്പക്ഷതയും കാര്യക് ഷമതയുംകൂടി പരിശോധിക്കപ്പെടുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പെന്ന നില ക്ക് ഇന്ത്യയിലെ ഇലക്ഷൻ വലിയൊരു വെല്ലുവിളിയാണെന്ന കാര്യത്തിൽ സംശയമില്ല. അതേസ മയം, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറയുടെയും ടീമിെൻറയും ഭാരിച്ച ജോലിക്ക് സഹായകമാകുന്ന ചില ഘടകങ്ങൾ നിലവിലുണ്ട് എന്നതും വസ്തുതയാണ്. ആ ഘടകങ്ങളിൽ ഏറ്റവും പ്രധാനം തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ രാജ്യം കൈവരിച്ച അനുഭവപരിചയവും തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് നിലവിലുള്ള ശക്തമായ മുൻവഴക്കങ്ങളുമാണ്.
ടി.എൻ. ശേഷൻ എന്ന അതികായൻ ഇലക്ഷൻ സംവിധാനങ്ങൾക്ക് പകർന്ന കരുത്ത് ചെറുതല്ല. ഏറ്റവും ഉയർന്ന രാഷ്ട്രീയക്കാർ മുതൽ ഉദ്യോഗസ്ഥരംഗത്തെ ഇരുത്തംവന്ന താപ്പാനകൾ വരെ ചട്ടങ്ങൾ പാലിക്കാൻ നിർബന്ധിതരായ ആ കാലഘട്ടം ശേഷെൻറ പിൻഗാമികൾക്കായി ബാക്കിവെച്ചത് സുഗമമായ തെരെഞ്ഞടുപ്പ് നടത്തിപ്പിനാവശ്യമായ ചട്ടക്കൂടാണ്. അതിെൻറ പ്രധാനപ്പെട്ട ഭാഗമാണ് മാതൃകാ പെരുമാറ്റച്ചട്ടം. ഭരണപക്ഷത്തിന് അന്യായമായ മേൽക്കൈ ലഭിക്കാതെ, തെരഞ്ഞെടുപ്പിൽ എല്ലാ മത്സരാർഥികൾക്കും തുല്യമായ അവസരം ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തിപ്പോന്നിട്ടുള്ളത് പെരുമാറ്റച്ചട്ടമാണ്. അത് പാലിക്കപ്പെടുന്നു എന്ന് സ്വയം ബോധ്യപ്പെടുകയും രാജ്യത്തെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണ്.
കമീഷന് അതിെൻറ നിഷ്പക്ഷത തെളിയിക്കാൻ കിട്ടിയ അവസരമായിരുന്നു ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച (‘മിഷൻ ശക്തി’) വിവരം പ്രധാനമന്ത്രി നേരിട്ട് രാഷ്ട്രത്തോട് പ്രഭാഷണത്തിലൂടെ അറിയിച്ച സംഭവം. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ അത്തരമൊരു പ്രസംഗം ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇലക്ഷൻ കമീഷന് പരാതി നൽകി. കമീഷൻ അത് കമീഷെൻറതന്നെ അഞ്ചംഗസമിതിയെക്കൊണ്ട് പരിശോധിപ്പിച്ചു. സമിതിയുടെ കണ്ടെത്തൽ, ചട്ടലംഘനം നടന്നില്ല എന്നാണ്. ശേഷെൻറ കാലവുമായി താരതമ്യം നടത്തിയ പലരും ഇൗ തീർപ്പിനെപ്പറ്റി നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഒൗദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്തിട്ടില്ലെന്നാണ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. കാരണം പുതിയ നയപ്രഖ്യാപനമൊന്നും പ്രസംഗത്തിലില്ല. അത് ദൂരദർശനോ ആകാശവാണിയോ നേരിട്ട് പ്രക്ഷേപണം ചെയ്തിട്ടില്ല.
സർക്കാറോ പാർട്ടിയോ നേട്ടത്തിെൻറ പിതൃത്വം അവകാശപ്പെട്ടിട്ടില്ല. പെരുമാറ്റച്ചട്ടത്തിെൻറ അക്ഷരങ്ങൾ മാത്രം നോക്കി ഇത്തരം സാേങ്കതിക ന്യായീകരണങ്ങൾക്ക് പഴുതുണ്ടാവാം. എന്നാൽ, സാേങ്കതികതയുടെ അസ്ഥികൂടത്തെക്കാൾ ശേഷനും മറ്റും ശ്രദ്ധിച്ചിരുന്നത് സമൂഹ യാഥാർഥ്യത്തിെൻറ ആത്മാവാണ്. ഭരണകക്ഷിയുടെ പ്രചാരണത്തിനുവേണ്ടി ഒൗദ്യോഗിക മാധ്യമങ്ങളെ ഉപയോഗിക്കരുതെന്ന പെരുമാറ്റച്ചട്ടത്തിെൻറ ഏഴാം ഭാഗത്തെ വ്യവസ്ഥ മാത്രമാണ് കമീഷൻ പരിഗണിച്ചത്. അതേസമയം, ഭരണകക്ഷിക്ക് അന്യായമായ മേൽക്കൈ നൽകുന്നതാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിെൻറ ഉള്ളടക്കം. ആ പ്രസംഗത്തിെൻറ ലക്ഷ്യവും അതായിരുന്നു. പ്രസംഗത്തിൽ മോദി നേരിട്ട് നേട്ടത്തിെൻറ പിതൃത്വം അവകാശപ്പെട്ടിട്ടില്ലെങ്കിലും അത് എടുത്തുകാട്ടി ഭരണകക്ഷി അതിെൻറ പ്രചാരണങ്ങളിൽ വ്യാപകമായി ഉയർത്തിയ അവകാശവാദം ചട്ടലംഘനംതന്നെയാണ്. സാധാരണനിലക്ക് പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി.ആർ.ഡി.ഒ) ആണ് ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുക. പ്രധാനമന്ത്രി അത് തെരഞ്ഞെടുപ്പ് സമയത്ത് നടത്തുന്നതിലെ അനൗചിത്യം (കമീഷൻ കണ്ടില്ലെങ്കിലും) സ്പഷ്ടമാണ്.
രാജസ്ഥാൻ ഗവർണറായ കല്യാൺ സിങ്ങിെൻറ പ്രസ്താവനയിൽ കുറെക്കൂടി ശക്തമായി കമീഷൻ പ്രതികരിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ കാര്യകർത്താക്കളിലൊരാളാണ് താനെന്നും മോദിയെ അധികാരത്തിൽ തിരിച്ചുകൊണ്ടുവരേണ്ട ചുമതല ബി.ജെ.പി പ്രവർത്തകർക്കുണ്ടെന്നും പറഞ്ഞ കല്യാൺസിങ്ങിനെ ന്യായീകരിക്കാൻ ഒരുനിലക്കും സാധ്യമല്ലതാനും. ആ പ്രസ്താവന ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഇലക്ഷൻ കമീഷൻ ബാക്കി എന്തുവേണമെന്ന് തീരുമാനിക്കുന്ന കാര്യം രാഷ്ട്രപതിക്ക് വിടുകയാണ് ചെയ്തിരിക്കുന്നത്. ഗവർണർ പദവിയിലിരിക്കാൻ യോഗ്യനല്ലെന്ന് തെളിഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് ശിപാർശ ചെയ്താലും അധികമാകില്ലായിരുന്നു. രണ്ട് പതിറ്റാണ്ടുകൾക്കപ്പുറം, ഹിമാചൽ പ്രദേശ് ഗവർണറായിരുന്ന ഗുൽഷർ അഹ്മദ് മധ്യപ്രദേശിൽ തെൻറ മകനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയപ്പോൾ ഇലക്ഷൻ കമീഷൻ അതൃപ്തി രേഖപ്പെടുത്തുകയും അദ്ദേഹം രാജിവെക്കുകയും ചെയ്ത ചരിത്രമുണ്ട്. കരുത്തന്മാർ ചട്ടം തെറ്റിക്കുേമ്പാൾ അവരെ പിടികൂടുന്നതാണ് കരുത്തുള്ള തെരഞ്ഞെടുപ്പ് കമീഷെൻറ രീതി. വർഗീയത രാജ്യത്തിെൻറ ഭദ്രതക്കും തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ചൈതന്യത്തിനും കടകവിരുദ്ധമാണെന്നിരിക്കെ പ്രധാനമന്ത്രി മോദിതന്നെ രാഹുൽഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വത്തെപ്പറ്റി വർഗീയവികാരമുയർത്താനാണ് പരസ്യമായി ശ്രമിച്ചത്. ഹിന്ദുക്കളെ പേടിച്ചാണ് രാഹുൽ വയനാട്ടിൽ അഭയം തേടിയതെന്ന ആ പ്രസംഗത്തോടും ഇലക്ഷൻ കമീഷെൻറ പ്രതികരണം ദുർബലമാണെന്നേ കരുതാനാവൂ.
തീർച്ചയായും മത്സരം കടുക്കുന്ന മുറക്ക് ഇലക്ഷൻ കമീഷൻ നേരിടുന്ന വെല്ലുവിളികളും ശക്തമാകും. അതുകൊണ്ടുതന്നെയാണ് ചട്ടലംഘനങ്ങളുടെ ആദ്യ സംഭവങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്. കമീഷൻ ദുർബലമാണെന്ന് കണ്ടാൽ ചട്ടലംഘനങ്ങൾ വർധിക്കും. ഇന്ത്യൻ സൈന്യത്തെ ‘മോദിയുടെ സേന’യാക്കിയ മുഖ്യമന്ത്രിയുണ്ടിവിടെ. വിദ്വേഷ പ്രസംഗങ്ങൾ തുടരുക തന്നെയാണ്. മാന്യതയില്ലാത്ത വ്യക്തിഹത്യയിലേക്ക് തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ തരംതാഴുന്നു. അതേസമയം, യഥാർഥ വിഷയങ്ങൾ ജനസമക്ഷം കൊണ്ടുവരുന്നതിന് തടയിടാൻ ഇലക്ഷൻ കമീഷൻപോലും മുന്നോട്ടുവരുകയും ചെയ്യുന്നു. റഫാൽ ഇടപാടിനെക്കുറിച്ച് വിവരിക്കുന്ന പുസ്തകത്തിെൻറ പ്രകാശനം തടഞ്ഞത് ഉദാഹരണം. നടപടി പിന്നീട് തിരുത്തിയെങ്കിലും ഇത്തരം സംഭവങ്ങൾ ഇലക്ഷൻ കമീഷനെക്കുറിച്ച് മതിപ്പല്ല സൃഷ്ടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.