ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിലുള്ള തീവ്രഹിന്ദുത്വ മന്ത്രിസഭ അ ധികാരത്തിലേറിയേശഷം 49 പേർ കൊല്ലപ്പെടുകയും 370 പേർക്ക് പരിക്കേൽക്കുകയും ചെയ്ത 1100 ഏ റ്റുമുട്ടലുകൾ ‘അതിഗുരുതരമായ ഇഷ്യൂ’ ആണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ചീഫ് ജസ് റ്റിസ് രഞ്ജൻ ഗൊഗോയ് നേതൃത്വം നൽകുന്ന സുപ്രീംേകാടതി ബെഞ്ച് തദ്വിഷയകമായി മറുപടി ബോധിപ്പിക്കാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പി.യു.സി.എൽ എന്ന പൗരാവകാശ സംരക്ഷണ എൻ.ജി.ഒ സമർപ്പിച്ച പൊതു താൽപര്യ ഹരജിയുടെ മേലാണ് കോടതിയുടെ ഉത്തരവ്. ഫെബ്രുവരി 12ലേക്കാണ് ഹരജിയുടെ പരിഗണന മാറ്റിവെച്ചിരിക്കുന്നത്. അധികാരികളിൽനിന്നുള്ള മഹാ ഉന്മൂലന പരിപാടിയാണ് നടക്കുന്നതെന്ന് ഒാർമിപ്പിച്ച ഹരജിക്കാർ പൊലീസിെൻറ മനുഷ്യാവകാശങ്ങളുടെയും പൗരസ്വാതന്ത്ര്യങ്ങളുടെയും തുറന്ന ലംഘനത്തിന് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുറ്റാരോപിതരെ വിചാരണകോടതിയിൽ ഹാജരാക്കാതെ അവരുടെ ജീവനെടുക്കുകയാണ് ഭരണയന്ത്രം ചെയ്യുന്നത്. ഏറ്റുമുട്ടലുകളുടെ പേരിൽ ജുഡീഷ്യറിയെ മറികടന്നുള്ള കൊലപാതകങ്ങളെ ഭരണകൂട ഭീകരതയായി മാത്രമേ കാണാനാവൂ എന്നും പി.യു.സി.എൽ ഹരജിയിൽ വ്യക്തമാക്കിയിരിക്കുന്നു. ‘ക്രിമിനലുകളെ ജയിലിലടക്കുകയോ കൊല്ലുകയോ േവണം’ എന്നും ‘സമൂഹത്തിെൻറ സമാധാനം ഭഞ്ജിക്കുകയും തോക്കിൽ വിശ്വസിക്കുകയും െചയ്യുന്നവർക്ക് തോക്കിലൂടെ തന്നെ വേണം മറുപടി നൽകാൻ’ എന്നുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ആക്രോശങ്ങൾ ഹരജിയിൽ ഉദ്ധരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ്താവനകൾക്കുള്ള പ്രതികരണമായി ദേശീയ മനുഷ്യാവകാശ കമീഷെൻറ സർക്കാറിനയച്ച സന്ദേശത്തിൽ കുറ്റകൃത്യം കൈകാര്യം ചെയ്യാനുള്ള ശരിയായ വഴി ജനങ്ങളിൽ ഭീതി പടർത്തുകയല്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. സംസ്ഥാന സർക്കാർ ദേശീയ മനുഷ്യാവകാശ കമീഷന് നൽകിയ കണക്കുപ്രകാരം തന്നെ ആദിത്യനാഥ് അധികാരമേറ്റ 2017 മാർച്ച് മുതൽ ഒരു വർഷത്തിനകം 45 പേർ കൊല്ലെപ്പട്ടതായി സമ്മതിച്ചിട്ടുണ്ട്.
ദ വയർ ഒാൺലൈൻ പത്രത്തിെൻറ റിപ്പോർട്ട് പ്രകാരം യു.പിയിൽ ദിനേന ശരാശരി നാല് ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. പടിഞ്ഞാറൻ യു.പിയിലെ മുസഫർനഗർ, സഹാറൻപുർ, ശാമിലി, ബാഗ്പത്ത് എന്നീ ജില്ലകളിലാണ് ഇത്തരം സംഭവങ്ങൾ ഏറിയകൂറും നടന്നിരിക്കുന്നത്. മുസ്ലിം ന്യൂനപക്ഷത്തിെൻറ സാന്നിധ്യം ജനസംഖ്യാപരമായി കൂടുതലുള്ള ജില്ലകളാണ് ഇവയിൽ മിക്കതുമെന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. കഴിഞ്ഞ 10 മാസത്തിനുള്ളിൽ കൊല്ലപ്പെട്ട പതിനാലുപേരിൽ പതിമൂന്നും മുസ്ലിംകളാണുതാനും. ഇൗ കൊലകളൊക്കെ പൊലീസിന് ആത്മരക്ഷാർഥം വേണ്ടി വന്നതാണ് എന്നത്രെ സർക്കാർ ഭാഷ്യം. മാത്രമല്ല, ഏറ്റുമുട്ടൽ കൊലകളെക്കുറിച്ച് ജാഗ്രതയോടെ അന്വേഷിക്കുന്നതിനുപകരം യോഗി സർക്കാർ ‘വീരകൃത്യം’ നിർവഹിച്ച പൊലീസുദ്യോഗസ്ഥർക്ക് അഞ്ച് ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഏറ്റുമുട്ടലിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥന് ഉടൻ പാരിതോഷികമോ പദവിയോ നൽകരുതെന്ന സുപ്രീംകോടതി വിധിക്ക് പുല്ലുവിലപോലും കൽപിക്കാതെയാണ് ‘മാതൃകാ ഹിന്ദുത്വ’ സർക്കാറിെൻറ നടപടി. മുസഫർനഗറിലും സഹാറൻപുരിലും നടന്ന കവർച്ച കേസുകളിൽ പ്രതിയാണെന്നാരോപിച്ചുകൊണ്ട് പൊലീസ് തട്ടിക്കളഞ്ഞ നെയ്ത്തു തൊഴിലാളിയായ ഫർഖാെൻറ കഥ സ്മരണീയമാണ്. ഏഴു വർഷക്കാലം ജയിലിൽ കഴിഞ്ഞ ഫർഖാൻ അയാളുടെ കുടുംബത്തെപോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് മോചിപ്പിക്കപ്പെടുന്നു. അയാളെ ജയിൽ േമാചിതനാക്കാൻ കുടുംബത്തോട് വൻ സംഖ്യ ആവശ്യപ്പെട്ടിരുന്നു പൊലീസ്. അത് നൽകാൻ സാധിക്കില്ലെന്ന നിസ്സഹായാവസ്ഥ കുടുംബം അറിയിച്ചപ്പോഴാണ് പുള്ളിയെ ജയിലിനു പുറത്തുവിട്ട് രണ്ടാഴ്ചക്കകം കഥകഴിച്ചത്. ഏഴു വർഷം തടവിൽ കിടക്കെ എങ്ങനെയാണ് കവർച്ചക്കേസുകളിൽ പ്രതിയാവുക എന്നാണ് കുടുംബം േചാദിക്കുന്നത്. എന്നിേട്ടാ, ഭാര്യ നസീമയിൽനിന്ന് കൈക്കൂലി വാങ്ങിയാണ് ഫർഖാെൻറ മൃതദേഹം പോലും വിട്ടുകൊടുത്തത്. ഫർഖാെൻറ അഞ്ച് സേഹാദരന്മാരും പല കേസുകളുടെയും പേരിൽ ജയിലിലാണ്. യോഗി സർക്കാറിെൻറ ഭരണത്തിൽ അവരുടെ വിധിയും ഗതിയും എന്താവുമെന്ന് കണ്ടറിയണം. നാലു ജില്ലകളിലായി പൊലീസ് നടത്തിയ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടവരിൽ അധികവും 17നും 40നും ഇടയിൽ പ്രായമുള്ളവരാണ്. എല്ലാവരെക്കുറിച്ചും പൊലീസ് കഥകൾ സമാനസ്വഭാവമുള്ളതുമാണ്. അവരാരുടെയും പേർ പൊലീസിെൻറ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഇല്ലതാനും.
മുേമ്പ കുപ്രസിദ്ധമാണ് യു.പിയിലെ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി എന്ന പൊലീസ് സേന. ഏതെല്ലാം കുറ്റകൃത്യങ്ങൾ തടയാനും പ്രതികളെ പിടികൂടാനുമാണോ പൊലീസിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്, അവയിലെല്ലാം ക്രിമിനലുകളെ േതാൽപിക്കുന്നതാണ് പൊലീസിെൻറ പങ്കാളിത്തവും. പുറമെ കടുത്ത വർഗീയതയും ജാതീയതയും അവരുടെ മുഖമുദ്രയാണ്. വർഗീയ കലാപങ്ങളുടെ എണ്ണത്തിൽ മുൻ െറേക്കാഡുകൾ തകർത്ത യോഗി ആദിത്യനാഥിെൻറ ഭരണത്തിൽ പൊലീസ് നേർക്കുനേെര പങ്കാളികളാവുന്ന കലാപങ്ങളാണ് ഏറെയും. ഒരന്വേഷണവും കാര്യക്ഷമമായി നടക്കുകയോ പ്രതികൾ യഥാവിധി കോടതിക്ക് മുന്നിൽ ഹാജരാക്കപ്പെടുകയോ ചെയ്യുന്നില്ല. ഏറ്റവും ഒടുവിൽ ബുലന്ദ്ശഹറിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്നെ കൊല്ലപ്പെട്ട സംഭവത്തിെൻറ അന്വേഷണം എത്ര ഉദാസീനമായാണ് നടക്കുന്നതെന്ന് രാജ്യം കാണുന്നു. ഇനിയിപ്പോൾ ഒാേരാ ഏറ്റുമുട്ടൽ സംഭവത്തെകുറിച്ചും വെവ്വേറെ ജാഗരൂകമായി അന്വേഷണം നടക്കണമെന്ന പി.യു.സി.എല്ലിെൻറ ആവശ്യത്തിന്മേൽ സുപ്രീംകോടതിയുടെ തീരുമാനം കാത്തിരുന്നു കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.