രാജ്യത്തെ സാമ്പത്തിക സ്ഥിതിവിവരങ്ങളും പുത്തൻ പ്രവണതകളും പഠനവിധേയമാക്കുന്ന ആ ധികാരിക ഏജൻസി സെൻറർ േഫാർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സി.എം.െഎ.ഇ) കഴിഞ്ഞദിവ സം പുറത്തുവിട്ട റിപ്പോർട്ട് ഏറെ ആശങ്കയുയർത്തുന്നു. ഇന്ത്യയിൽ 2018ൽ മാത്രം ഒരു കോടി പ ത്തുലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെെട്ടന്നും തൊഴിലില്ലായ്മ നാൾ ചെല്ലുന്തോറും പെര ുകിവരുകയാണെന്നുമാണ് ഏജൻസിയുടെ വെളിപ്പെടുത്തൽ. 2017 ഡിസംബറിൽ തൊഴിൽ നേടിയവരുടെ എണ്ണം 404.9 ദശ ലക്ഷം ആയിരുന്നത് ഇക്കഴിഞ്ഞ ഡിസംബറിൽ 397 ദശലക്ഷമായി ഇടിഞ്ഞിരിക്കുന്നു. നഗര, ഗ്രാമഭേദമന്യേ തൊഴിലില്ലായ്മ സർവവ്യാപിയാണ്. ദുരിതം രൂക്ഷമായിരിക്കുന്നത് ജനസംഖ്യയുടെ മൂന്നിൽ രണ്ട് വരുന്ന ഗ്രാമമേഖലയിൽതന്നെ; 91 ലക്ഷം പേർക്കാണ് അവിടെ നഷ്ടം. നഗരത്തിൽ ജോലി പോയത് 18 ലക്ഷം ആളുകൾക്കാണ്. 22 ലക്ഷം പുരുഷന്മാർ തൊഴിലിനു പുറത്തായപ്പോൾ 88 ലക്ഷമാണ് കഴിഞ്ഞ ഒരു വർഷം തൊഴിലില്ലാപ്പടയായിമാറിയ വനിതകളുടെ എണ്ണം. കഴിഞ്ഞവർഷത്തെ ജോലി നഷ്ടക്കാരിൽ 37 ലക്ഷം പേർ മാസശമ്പളക്കാരാണ്. ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ 7.4 ശതമാനമായി കുത്തനെ ഉയർന്നിരിക്കുകയാണ്. തൊട്ടു മുൻ മാസത്തെ 6.6 ശതമാനത്തിൽനിന്നാണ് ഇത് എന്നറിയുേമ്പാഴാണ് സാമ്പത്തികവളർച്ചയിലെ നമ്മുടെ പിൻനടത്തം എത്ര വേഗമാണെന്നു മനസ്സിലാക്കാനാവുക.
അമൂർത്തമല്ല ഇൗ കണക്കുകളെന്ന് തെളിച്ചു പറയുന്നുണ്ട് കഴിഞ്ഞമാസം പുറത്തുവന്ന വേറെ ചില വാർത്തകൾ. ഇന്ത്യൻ റെയിൽവേ അടുത്തിടെ ഡ്രൈവർമാർ, ട്രാക്മാൻ തുടങ്ങിയ തസ്തികകളിലെ 90,000 ഒഴിവുകളിലേക്ക് രണ്ടു കോടി 80 ലക്ഷം പേരാണ് അപേക്ഷിച്ചത്. പശ്ചിമബംഗാളിൽ നാലാം ക്ലാസ് ജോലിയിലേക്ക് 6000 പേരെ തേടിയ മത്സരപ്പരീക്ഷക്ക് 25 ലക്ഷം യുവാക്കൾ എത്തി. രാജസ്ഥാൻ ഗവൺമെൻറ് 18 പ്യൂൺമാരുടെ ഒഴിവിലേക്ക് നടത്തിയ പരീക്ഷയെഴുതാൻ വന്നത് 12,453 പേർ. ബിരുദാനന്തരബിരുദക്കാർ, എൻജിനീയർമാർ, അഭിഭാഷകർ, ചാർേട്ടഡ് അക്കൗണ്ടൻറുമാർ എന്നിവരൊക്കെയാണ് ചെറുജോലികൾക്കു തിക്കിത്തിരക്കുന്നത്. രണ്ടുകോടി യുവാക്കൾക്ക് വർഷംതോറും തൊഴിൽ നൽകി പത്തുകോടി തികച്ചാവും രണ്ടാമൂഴത്തിനു മത്സരിക്കുകയെന്ന് അവകാശവാദമുന്നയിച്ചു നടക്കുന്ന പ്രധാനമന്ത്രിയുിടെ ‘നല്ലനാൾ (അഛേ ദിൻ) ഭരണ’ത്തിൽ കാര്യങ്ങളെത്തിയ ദൈന്യസ്ഥിതിയാണിത്.
2018െൻറ അവസാന മൂന്നു മാസങ്ങളിൽ രാജ്യത്തെ നിക്ഷേപനിരക്ക് മോദിഭരണത്തിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. 2017 െൻറ അന്ത്യപാദത്തിലെ ഇൗ കാലയളവിൽ 2.23 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്നത് 2018ൽ 1.15 ലക്ഷം കോടിയിലേക്ക് കൂപ്പു കുത്തിയിരിക്കുന്നു. കഴിഞ്ഞ 14 വർഷത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. ഉദാരരഹിതമായ ബിസിനസ് അന്തരീക്ഷം, കുറഞ്ഞ സാമ്പത്തികചോദന, ഒൗദ്യോഗിക അനുമതിക്കു വേണ്ടിവരുന്ന അനിശ്ചിതമായ കാത്തുകെട്ടിക്കിടപ്പ് എന്നിവയൊക്കെയാണ് പദ്ധതികൾക്ക് കാലവിളംബം വരുത്തുന്നതും ഒടുവിൽ അവ ഉപേക്ഷിക്കേണ്ട നിലയിലേക്ക് നിക്ഷേപകരെ എത്തിക്കുന്നതുമെന്ന് സി.എം.െഎ.ഇ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷം ഭരണത്തിലിരുന്ന കാലത്തിെൻറ മോശം സംഭാവനകളായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഭാഷണങ്ങളിലുടനീളം അക്കമിട്ടു പരിഹസിക്കുന്ന പിടിപ്പുകേടുകളെല്ലാം അതിലും വഷളായി ഇപ്പോഴും തുടർന്നേ പോകുന്നു എന്നുചുരുക്കം.
ഇന്നും നാളെയുമായി നടക്കുന്ന രണ്ടുനാൾ ദേശീയപണിമുടക്കിന് മുഖ്യകാരണമായി സംഘാടകർ ഉയർത്തിക്കാട്ടുന്നത് ദിനംദിനേ വർധിച്ചുവരുന്ന തൊഴിലില്ലായ്മയാണ്. കൂടുതൽ തൊഴിലൊരുക്കുമെന്ന് കരുതിയ സെക്ടറുകളിൽപോലും ഗുരുതര വീഴ്ചയാണുണ്ടാകുന്നതെന്നും പരമ്പരാഗത വ്യവസായങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുേമ്പാൾതന്നെ െഎ.ടി സെക്ടറിലെ കുത്തനെയുള്ള വീഴ്ച കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതൊന്നും പക്ഷേ, പ്രധാനമന്ത്രി സമ്മതിച്ചുതരാൻ ഒരുക്കമില്ല. ഇനിയൊരിക്കലും തലയൂരാനാവാത്ത പ്രതിസന്ധിയിലാണ് എന്ന തിരിച്ചറിവുണ്ടായതോടെ വിവരങ്ങളുടെ വായ പൊത്തിപ്പിടിക്കാനാണ് ഒരു ശ്രമം. തൊഴിൽ മന്ത്രാലയം നടത്തിവരാറുള്ള കാൽക്കൊല്ല സാമ്പത്തിക സർവേ കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി തടഞ്ഞുവെച്ചു. കണക്കുകളുടെ വഴിയടച്ച് ഹിതകരമല്ലാത്തതൊക്കെ നിഷേധിച്ച് തേൻറതായ കണക്കുകൾ അവതരിപ്പിക്കുകയാണ് അടുത്ത പടി. അതിന് 2017 സെപ്റ്റംബർ മുതൽ കഴിഞ്ഞവർഷം ഏപ്രിൽ വരെയുള്ള എട്ടു മാസത്തിനിടെ 41 ലക്ഷം പുതിയ തൊഴിൽ തുറന്ന പ്രോവിഡൻറ് ഫണ്ട് ഒാർഗനൈസേഷെൻറ കണക്കും മുദ്ര പദ്ധതിക്കുകീഴിൽ കുറഞ്ഞത് 12 കോടി രൂപയുടെ വായ്പകൾ സ്വയം തൊഴിൽ കണ്ടെത്താൻ നൽകിയതുമൊക്കെ നിരത്തിവെക്കുന്നു.
പകോഡ വിൽപന മുതൽ പത്രവിതരണപയ്യൻജോലി വരെ തൊഴിൽ കണക്കിൽ എണ്ണം പിടിക്കുന്നു. ഇങ്ങനെ കണക്കുകൾക്ക് മറുകണക്കും വാദങ്ങൾക്കു മറുവാദവും ഉരുളക്കുപ്പേരിപോലെ നൽകി പ്രതിയോഗികളുടെ നാവടക്കുന്ന വായ്ത്താരിസദ്യയല്ലാതെ ജനത്തിെൻറ വയറു നിറക്കാനുള്ള വഴിയൊന്നും കേന്ദ്രസർക്കാറിെൻറ കൈയിലില്ലെന്നു വ്യക്തം. ആർക്കുവേണ്ടിയാണ് ഇൗ സർക്കാർ എന്നതിന് പുതുവർഷപ്പുലരിയിൽ മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽനിന്നുതന്നെ ഉത്തരമുണ്ടായി. അവിടെ ഭാവ് നഗറിൽ ജനുവരി രണ്ടിന് കൃഷിഭൂമി ചുണ്ണാമ്പുകല്ല് ഖനനത്തിന് സ്വകാര്യകമ്പനിക്ക് വിട്ടുകൊടുക്കുന്നതിനെതിരെ നടന്ന കർഷകപ്രക്ഷോഭത്തെ അടിച്ചൊതുക്കുകയായിരുന്നു ഗവൺമെൻറ്. എന്നാൽ, തൊഴിലില്ലാപ്പടയെന്ന അസ്വാസ്ഥ്യത്തിൽ പൊരിയുന്ന നെരിപ്പോടിനു മീതെയാണ് ഇന്ത്യയെന്നിരിക്കെ കൈയൂക്കു കൊണ്ട് നേരിടാവുന്നത്ര എളുപ്പമല്ല കാര്യങ്ങൾ എന്നുതന്നെയാണ് കണക്കുകൾ വിളിച്ചുപറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.