സങ്ക​ുചിത താൽപര്യങ്ങളുടെ  ഒരുമ

പരസ്​പരം കെട്ടിപ്പിടിച്ചും പട്ടംപറത്തിയും റോഡ്​ ഷോ നടത്തിയും ഇന്ത്യയുടെയും ഇസ്രായേലി​​െൻറയും പ്രധാനമന്ത്രിമാർ ആറു ദിവസം ഒരൊറ്റ സന്ദേശം ആവർത്തിച്ചും ശക്​തമായും നൽകുന്നുണ്ടായിരുന്നു -ഇരു രാജ്യങ്ങളും തമ്മിൽ കലവറയില്ലാത്ത സഹകരണത്തി​​െൻറ കാലഘട്ടമാണ്​ വന്നെത്തിയിരിക്കുന്നത്​. പര്യടനദിനങ്ങൾ അ​േന്യാ​ന്യം വർധിപ്പിച്ചും പ്രോ​േട്ടാകോൾ ലംഘിച്ച്​ പരസ്​പരമുള്ള ഇഷ്​ടം പ്രകടനാത്​മക ഉപചാരങ്ങളിലൂടെ ഉദ്​​ഘോഷിച്ചും നരേന്ദ്ര മോദിയും ബിന്യമിൻ നെതന്യാഹുവും സ്വാഭാവിക നയതന്ത്രത്തി​​െൻറ അതിരുകൾ മാത്രമല്ല, രാജ്യാന്തര ബന്ധങ്ങളിലെ അടിസ്​ഥാനതത്ത്വങ്ങൾ കൂടിയാണ്​ തകർത്തത്​. പ്രാഥമികമായി ഉഭയകക്ഷി കരാറുകളാണ്​ ഇന്ത്യ-ഇസ്രായേൽ ചർച്ചകളിൽനിന്ന്​ ഉരുത്തിരിഞ്ഞത്​ എന്നത്​ ശരിയാണ്​. സൈനികസഹകരണം, സൈബർ സുരക്ഷ, എണ്ണയും വാതകവും, ഫിലിമുകൾ തുടങ്ങി അനേകം മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനമായിട്ടുണ്ട്​. രണ്ടു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം സ്​ഥാപിച്ചതി​​െൻറ 25ാം വാർഷികാഘോഷമായിക്കൂടി ഇൗ അടുപ്പം വിശേഷിപ്പിക്കപ്പെടുന്നു. യുദ്ധോത്സുകതയും വംശീയതയും ആദർശമാക്കിയവർ, ഗാന്ധിജിയെ സ്വന്തമാക്കാൻ ശ്രമിച്ചതിലും പ്രതിലോമരാഷ്​ട്രീയത്തി​​െൻറ പ്രയോക്​താക്കളെ വിപ്ലവനേതാക്കളെന്ന്​  വിശേഷിപ്പിച്ചതിലുമുള്ള വിരോധാഭാസം നയതന്ത്രത്തിലെ പതിവുജാടകളായി കരുതാം. എന്നാൽ, ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും വിദ്യാർഥികളും രാഷ്​ട്രീയ സംഘങ്ങളും നടത്തിയ പ്രതിഷേധം കണ്ടില്ലെന്നു നടിക്കാനാവാത്തവിധം വ്യാപകമായിരുന്നു. പ്രധാനമന്ത്രിയുടെ അതിരുവിട്ട ഇസ്രായേൽ പ്രേമമോ അതോ പ്രതിഷേധമുയർത്തിയവരുടെ തത്ത്വാധിഷ്​ഠിത വാദങ്ങളോ ഇന്ത്യയുടെ യഥാർഥ നിലപാട്​ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടല്ലാതെ നെതന്യാഹുവി​​െൻറ ഇന്ത്യാ സന്ദർശനത്തെ വിലയിരുത്താനാവില്ല. 

ഇന്ത്യയുടെ നിലപാടുകൾക്ക്​ ആധാരമാകേണ്ടത്​ എന്ത്​ എന്നതാണ്​ മൗലികമായ വിഷയം. നെതന്യാഹുവി​​െൻറ തന്നെ വാക്കുകളിൽ ഇസ്രായേലി​​െൻറ ‘ശക്​തികൾ’ മുൻഗണനാക്രമത്തിൽ ഇവയാണ്​ -സൈനികശക്​തി, സാമ്പത്തികശേഷി, രാഷ്​ട്രീയശക്​തി, ജനാധിപത്യം. അഹിംസ ദേശീയാദർശമാക്കിയ ഇന്ത്യ നിലവിൽ വന്നതും നിലനിന്നതും ആയുധക്കരുത്തി​​െൻറ പ്രാമാണികതയെ തള്ളിക്കൊണ്ടാണ്​. ഇസ്രായേലി​നെ തള്ളുകയും ഫലസ്​തീ​െന അനുകൂലിക്കുകയും ചെയ്യാൻ മഹാത്മാഗാന്ധിക്ക്​ മാനദണ്ഡമായതും ഇൗ ആദർശധീരതയാണ്​. എന്നാൽ, ഇന്ന്​ നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന നിർണായകമായ ‘വിപ്ലവം’, വിദേശനയത്തി​​െൻറ അടിസ്​ഥാനം അവസരവാദവും നിക്ഷിപ്​തതാൽപര്യങ്ങളുമായി മാറുന്നു എന്നതാണ്​. ഗാന്ധിജിയുടെ കാഴ്​ചപ്പാടിൽ സ്വാതന്ത്ര്യസമര സേനാനികളായിരുന്നവരെയാണ്​ നെതന്യാഹു ‘ഭീകരരെ’ന്ന്​ വിളിക്കുന്നത്​. ഇത്​ മോദിക്ക്​ അറിയാത്തതല്ല. തീവ്രദേശീയതയുടെ ഉന്മാദമാണ്​ രണ്ടുപേരെയും ഒരുമിപ്പിക്കുന്ന ഒരു ഘടകം എന്നത്​ അവരുടെ വാക്കുകളിൽനിന്നുതന്നെ പലപ്പോഴായി വ്യക്​തമായിക്കഴിഞ്ഞിട്ടുണ്ട്​. യു.എൻ പൊതുസഭയിൽ യു.എസി​​െൻറ ജറൂസലം തീരുമാനത്തിനെതിരെ ഇന്ത്യ വോട്ടു ചെയ്​തെങ്കിലും മുമ്പ്​ നാം പുലർത്തിയിരുന്ന ഫലസ്​തീൻ അനുകൂല നിലപാടിൽനിന്നുള്ള പിന്മാറ്റത്തി​​െൻറ അടയാളങ്ങളും ദൃശ്യമാണ്​. നിലപാടിൽനിന്ന്​ നിലപാടില്ലായ്​മയിലേക്കും അവിടെനിന്ന്​ എതിർ നിലപാടിലേക്കുമുള്ള പരിണാമം ഇന്ത്യയുടെ ആദർശങ്ങൾക്കെതിരും ഇസ്രായേലി​​െൻറ താൽപര്യങ്ങൾക്ക്​ അനുകൂലവുമാണെന്ന്​ കാണാൻ പ്രയാസമില്ല. ഫലസ്​തീൻ വിഷയത്തിൽ സമാധാന ചർച്ചകൾ തുടരണമെന്ന മാമൂൽവാചകത്തിനപ്പുറം ഫലസ്​തീൻകാർക്ക്​ സ്വന്തം രാഷ്​ട്രമെന്ന സൂചനപോലും സംയുക്​ത പ്രസ്​താവനയിൽ ഉണ്ടായില്ല. വിദേശകാര്യാലയ വക്​താവ്​ വിജയ്​ ഗോഖലെ അതേപ്പറ്റി പറഞ്ഞത്​, ഇന്ത്യ-ഇസ്രായേൽ ബന്ധം ഒരൊറ്റ വിഷയത്തിൽ അധിഷ്​ഠിതമല്ല എന്നാണ്​. ഫലസ്​തീൻ പ്രശ്​നം അങ്ങനെ പല വിഷയങ്ങളിൽ ഒന്നാവുകയും സൈനിക-സാമ്പത്തിക സഹകരണത്തിനല്ലാതെ മാനുഷികമൂല്യങ്ങൾക്ക്​ പരിഗണന കിട്ടാതെപോവുകയും ചെയ്​തപ്പോൾ അത്​ ഇസ്രായേലിനു മുമ്പാകെയുള്ള ആദർശപരമായ കീഴടങ്ങൽ തന്നെയായി. 

സാമ്പത്തികരംഗത്ത്​ നേട്ടമുണ്ടാക്കാൻ ശ്രമിക്കു​േമ്പാൾ തത്ത്വങ്ങൾ പറഞ്ഞ്​ വിലങ്ങുനിൽക്കരുതെന്ന ഉപദേശവും ഇന്ത്യൻ നേതാക്കൾ നൽകിയിട്ടുണ്ട്​. അതുപോലും എത്രത്തോളം ശരിയാണ്​? നമ്മുടെ സാമ്പത്തിക താൽപര്യങ്ങളാണോ പരിരക്ഷിക്കപ്പെടുന്നത്​? ഇസ്രാ​േയലി ആയുധനിർമാണ കമ്പനിയായ റാഫേലുമായുണ്ടാക്കിയ കരാർ ഉദാഹരണം. ‘മേ​ക്​ ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യക്കുതന്നെ മിസൈലുകൾ നിർമിക്കാമെന്നതിനാൽ ഇൗ കരാർ വേണ്ടെന്നുവെച്ചിരുന്നതാണ്​ നാം. തദ്ദേശീയ നിർമാണം നമുക്ക്​ സാമ്പത്തികമായി നേട്ടമാകുമെന്നതു മാത്രമല്ല കാര്യം. ആയുധനിർമാണ രംഗത്ത്​ കഴിയുന്നത്ര വിദേശി ആശ്രിതത്വം ഒഴിവാക്കണമെന്ന സൈന്യത്തി​​െൻറ നിലപാടിനും അനുസൃതമായിരുന്നു അത്​. എന്നാൽ, മുൻ കരാർ റദ്ദാക്കിയതിനുപിന്നാലെ ഇസ്രായേലി വ്യവസായി ഡേവിഡ്​ കീനൻ ‘പ്രത്യാഘാതങ്ങളെ’പ്പറ്റി താക്കീത്​ നൽകി. മാത്രമല്ല, ആ കരാർ ഒപ്പുവെക്കുകതന്നെ ചെയ്യുമെന്ന്​ ഇസ്രായേലി മാധ്യമങ്ങൾ മുൻകൂട്ടി ഉറപ്പിക്കുകയും ചെയ്​തു. ഇസ്രായേലി​​െൻറ ക്ഷയോന്മുഖമായ ആയുധ വ്യവസായത്തിന്​ നാം നൽകുന്ന ഇൗ താങ്ങാവ​െട്ട, നമ്മുടെ സ്വന്തം സ്​ഥാപനമായ ഡി.ആർ.ഡി.ഒക്ക്​ നഷ്​ടം വരുത്തിക്കൊണ്ടാണ്​. ആദർശപരമായി മാത്രമല്ല, സാമ്പത്തിക താൽപര്യം നോക്കിയാലും ഇസ്രായേലുമായുള്ള ബന്ധം നമുക്ക്​ ഗുണകരമല്ല.
Tags:    
News Summary - India–Israel relations- editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.