കൊച്ചിയിൽ മൂന്നു ദിവസമായി നടന്ന ഇൻറർനാഷനൽ അഡ്വർടൈസിങ് അസോസിയേഷെൻറ (െഎ.എ. എ) 44ാമത് ആഗോള കോൺഗ്രസ് പരസ്യമേഖലയിൽ മാത്രമല്ല, വ്യാപാര-കോർപറേറ്റ് മേഖലകള ിൽതന്നെ മൂല്യവിചാരത്തിെൻറ ആവശ്യകത ഉൗന്നിപ്പറയുന്നതായി. 25ലേറെ രാജ്യങ്ങളിൽനിന് നായി രണ്ടായിരത്തിലേറെ പ്രതിനിധികളെത്തിയ ഉച്ചകോടിയിൽ ഹ്യൂമനോയ്ഡ് റോബോർട് ട് സോഫിയ അടക്കം ആകർഷണങ്ങൾ ഏറെയായിരുന്നു. എന്നാൽ, അതിനെ ഏറ്റവും ശ്രദ്ധേയമാക്കിയ ത് അതിെൻറ പ്രമേയമാണ്. ‘ബ്രാൻഡ് ധർമ: വരാനിരിക്കുന്നത്’ എന്ന ഇൗ ചിന്താവിഷയം ആഗോ ള കച്ചവടരംഗത്ത് മനുഷ്യത്വവും ധാർമികതയും തിരിച്ചുപിടിക്കാനുള്ള ഒാർമപ്പെടുത്തലായി.
വ്യാപാരത്തിെൻറ പ്രകട മുഖമായ ബ്രാൻഡിന് കാതലായി ധാർമികത ഉണ്ടാകണമെന്നതാണ് ഇന്നത്തെ ആവശ്യമെന്ന് ഉച്ചകോടി വിലയിരുത്തുേമ്പാൾ അത് ലോകത്തെങ്ങുമുള്ള ഉപഭോക്താക്കളുടെ മനസ്സറിഞ്ഞുള്ള പ്രസ്താവനതന്നെയാകുന്നു. ഇൗ പ്രമേയത്തിെൻറ വ്യത്യസ്ത തലങ്ങൾ നാൽപതിലേറെ പ്രമുഖർ വിശദീകരിച്ചതും കച്ചവടരംഗത്ത് നഷ്ടമായ വിശ്വാസം വീണ്ടെടുക്കണമെന്ന കാഴ്ചപ്പാടിലുറച്ചുതന്നെയാണ്. ഉൽപാദന-പരസ്യ-വിപണന രംഗങ്ങളിൽ മൂല്യബോധം ആവശ്യമില്ലെന്നും വാണിജ്യ മേഖല അതിെൻറ സാകല്യത്തിൽ സഹജമായിത്തന്നെ ധർമ നിരപേക്ഷമാണെന്നുമുള്ള സമീപനം ഇൗ രംഗത്ത് വിശ്വാസ പ്രതിസന്ധിയിലേക്ക് മാത്രമല്ല, കാര്യക്ഷമതാ തകർച്ചയിലേക്കും നയിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. ഇങ്ങ് ഇന്ത്യയിൽ, ഒരു സുപ്രീംകോടതി ഉത്തരവിൽ അനിൽ അംബാനിക്കനുകൂലമായി വ്യാജ തിരുത്തൽ ഉണ്ടാവുകയും കോടതിയലക്ഷ്യക്കേസിൽ അംബാനി ശിക്ഷിക്കപ്പെടുകയും ചെയ്ത സമയത്തുതന്നെയാണ് കോർപറേറ്റ് ധാർമികതയെപ്പറ്റി ലോകം ഇവിടെ വന്ന് ഉറക്കെ ചിന്തിക്കുന്നതെന്നത് യാദൃച്ഛികമാകാം. പക്ഷേ, ഇൗ ചിന്ത എത്രമേൽ അടിയന്തരാവശ്യമാണെന്ന് ആ സംഭവങ്ങൾ അടിവരയിട്ടുകാണിക്കുന്നുണ്ട്.
കൊച്ചി കോൺഗ്രസ് വ്യാപാരരംഗത്തെ സമഗ്രമേഖലകളുടെ അടിയന്തരാവശ്യമായി ധർമത്തെ കാണുന്നു. ഉൽപാദനം, തൊഴിലാളികളോടുള്ള മനുഷ്യത്വപരമായ നിലപാട്, നിർമാണ രീതികൾ, അസംസ്കൃത പദാർഥങ്ങൾ എടുക്കുന്നതും ഉപയോഗിക്കുന്നതും, അന്തരീക്ഷവും ജലവും ദുഷിപ്പിക്കുന്നുണ്ടോ, ലിംഗനീതിയും മാന്യതയും ഉറപ്പുവരുത്തുന്നില്ലേ, പരസ്യങ്ങളിലെ അവകാശവാദങ്ങൾ, ഇടപാടുകളിലെ സത്യസന്ധത തുടങ്ങി വ്യാപാര പ്രമുഖരും താരങ്ങളുമൊക്കെ പരാമർശിച്ച കാര്യങ്ങൾ വ്യാപാര രംഗത്ത് ധാർമികത വീണ്ടെടുക്കാനായി ചെയ്യേണ്ട അവശ്യ കാര്യങ്ങളുടെ പട്ടികയാണ്. പക്ഷേ, പട്ടിക നിരത്തുന്നതും പ്രയോഗത്തിൽ വരുത്തുന്നതും തമ്മിൽ ഇക്കാലത്തെ പരസ്യങ്ങളും വസ്തുതകളും തമ്മിലുള്ളതിനേക്കാൾ ദൂരമുണ്ട്. അതുകൊണ്ടുതന്നെ, ഉള്ളടക്കത്തിെൻറ സമഗ്രതയേക്കാൾ െഎ.എ.എ കോൺഗ്രസ് ശരിക്കും മൂല്യവത്താവുക അതിൽ എത്രത്തോളം ആത്മാർഥതയും സത്യസന്ധതയും ഇനിയങ്ങോട്ട് പുലർത്തുന്നു എന്നതനുസരിച്ചാവും. ഭാവിയെക്കുറിച്ച ഏറ്റവും വലിയ ഉത്കണ്ഠകളിലൊന്നായ ആഗോളതാപനത്തിന് പിന്നിൽ കോർപറേറ്റ് വ്യവസായ-വ്യാപാര മേഖലക്ക് ചെറുതല്ലാത്ത പങ്കുണ്ട് എന്നിരിക്കെ ആ രംഗത്ത് സോദ്ദേശ്യവും ഫലപ്രദവുമായ ചുവടുകൾ ഉണ്ടാകണം.
നിയമങ്ങളെക്കാൾ സ്വയം നിയന്ത്രണങ്ങളും സാമൂഹിക പ്രതിബദ്ധതയുമാണ് ഫലം ചെയ്യുകയെന്ന് ചിലർ അഭിപ്രായപ്പെട്ടതിൽ കാര്യമുണ്ട്. സാേങ്കതിക മുന്നേറ്റത്തിന് മാനുഷിക മുഖം വേണം. ഡിജിറ്റൽ നേട്ടങ്ങൾ സ്വകാര്യതയുടെ നഷ്ടമായി പരിണമിക്കരുത്. ആഗോള സാമ്പത്തിക അസമത്വവും വ്യാപാര മേഖലയുടെ വിഷയമാകേണ്ടതുണ്ട്. ഇതിനെക്കുറിച്ചുള്ള കുറേ കണക്കുകൾ ലോക സാമ്പത്തിക ഫോറത്തിെൻറ ഉച്ചകോടിയോടനുബന്ധിച്ച് ഇൗയിടെ പുറത്തുവന്നതാണ്. ഇവിടെയും ദുഃസ്ഥിതിയുടെ മുഖ്യ ഉത്തരവാദിത്തം വൻ കോർപറേറ്റുകൾക്കാണ്. നിയമത്തിെൻറ പഴുതുപയോഗിച്ചും അല്ലാതെയും നികുതിവെട്ടിപ്പ് നടത്തുന്ന ശതകോടീശ്വരന്മാർ, കടക്കെണിയിൽപെട്ട് ആത്മഹത്യ ചെയ്യേണ്ടിവരുന്ന പാവങ്ങളെ കാണണം. നികുതി വെട്ടിക്കാതിരിക്കുക മാത്രമല്ല, വരുമാനത്തിെൻറ 50 ശതമാനത്തിലേറെ നികുതിയായി അവർ നൽകുക തന്നെ വേണമെന്ന് സാമ്പത്തിക ഫോറത്തിൽ അഭിപ്രായമുയർന്നതാണ്. ഇക്കാര്യത്തിലും ധർമ വിചാരത്തോടെയുള്ള പ്രഭാഷണങ്ങൾ ഉണ്ടാകേണ്ടിയിരുന്നു -തീരുമാനങ്ങളും.
പരിസ്ഥിതിത്തകർച്ച, സാമ്പത്തിക അസമത്വം എന്നീ വിഷയങ്ങൾക്കൊപ്പം സ്പഷ്ടമായ നയവും പ്രവർത്തനരേഖയും ആവശ്യപ്പെടുന്ന മറ്റൊരു മേഖല കൂടിയുണ്ട്. കൊച്ചി കോൺഗ്രസിെൻറ സംഘാടകരായ െഎ.എ.എയുടെ പേര് സൂചിപ്പിക്കുന്ന പരസ്യമേഖലയാണത്. സത്യം മറച്ചുപിടിച്ചും വല്ലാതെ അത്യുക്തി നിറച്ചും വരുന്ന പരസ്യങ്ങളിൽ ഇല്ലാത്തത് ‘ധർമ’മാണ്. പരസ്യത്തെ മാധ്യമങ്ങൾ മാത്രമല്ല, പൊതുജനങ്ങളും ആശ്രയിക്കുന്നു. അത് അധാർമികമല്ലെന്ന് ഉറപ്പുവരുത്താൻ പരസ്യദാതാക്കളായ കമ്പനികൾക്ക് കഴിയണം. സദാചാര മൂല്യങ്ങൾ ലംഘിക്കപ്പെടരുത്. 29 ശതമാനം പരസ്യങ്ങളിലും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുണ്ടെന്ന് മാർക് പ്രിച്ചഡ് പറഞ്ഞത് ഒരു കുറ്റസമ്മതം കൂടിയാണ്. തട്ടിപ്പും അന്ധവിശ്വാസങ്ങളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളോ സ്ത്രീത്വത്തെ നിന്ദിക്കുന്നവയോ സ്വീകരിക്കാതിരിക്കാൻ മാധ്യമങ്ങൾക്കും ബാധ്യതയുണ്ട്. ബ്രാൻഡ് അംബാസഡർമാർക്കുമുണ്ട് ഇത്തരം ബാധ്യത. പുകവലിയും ലഹരിയും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾക്ക് നിന്നുകൊടുക്കില്ലെന്ന അമിതാഭ് ബച്ചെൻറയും സചിൻ ടെണ്ടുൽകറുടെയും മറ്റും നിലപാട് ഒരു മാതൃകയാണ്.
കൊച്ചിയിൽ നടന്നത് പര്യാലോചനകളാണ്. തീരുമാനങ്ങളോ പ്രവർത്തന പദ്ധതിയോ അല്ല. ആ നിലക്ക് അത് നല്ല തുടക്കം തന്നെയാണ്. ലോകജനസംഖ്യയുടെ രണ്ടുശതമാനം മാത്രംവരുന്ന കമ്പനി ഉടമകൾ ബാക്കി 98 ശതമാനത്തോടു പുലർത്തേണ്ട ധാർമികതയെപ്പറ്റി ചിന്തിച്ചു തുടങ്ങിയതിന് ബന്ധപ്പെട്ടവരെ അനുമോദിക്കണം. ചിന്തകൾ നയങ്ങളായും തീരുമാനങ്ങളായും കർമങ്ങളായും പരിവർത്തിപ്പിക്കപ്പെടുമെങ്കിൽ ‘ബ്രാൻഡ് ധർമ’ ഉച്ചകോടി ഒരു നാഴികക്കല്ലാവും. ‘വരാനിരിക്കുന്നത്’ നല്ല നാളുകൾ തന്നെയാവും -മറ്റുള്ളവർക്കു മാത്രമല്ല, വ്യാപാര മേഖലക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.