ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിൽ ആണ്ടുകിടക്കുന്ന ജനാധിപത്യവിരുദ്ധത പുറത്തുകൊണ്ടുവന്ന അത്യപൂർവ സംഭവമായിരുന്നു സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന നാല് ന്യായാധിപന്മാരുടെ അസാധാരണ വാർത്തസമ്മേളനം. സുപ്രീംകോടതിയുടെ വിശ്വാസ്യതയെ അതേറെ ഉലെച്ചന്നത് സത്യം. എന്നിരുന്നാലും, സുപ്രീംകോടതിയും ന്യായാധിപരുടെ നിയമനവും കൂടുതൽ ജനാധിപത്യപരവും നീതിയുക്തവുമാകണമെന്ന വാദത്തിന് ആ വിവാദം കരുത്തേകി. ഭരണകൂടത്തിെൻറ അവിശുദ്ധ ഇടപെടലിൽനിന്ന് സുപ്രീംകോടതിയും മുക്തമല്ലെന്ന് ഒരിക്കൽക്കൂടി സ്ഥിരീകരിക്കപ്പെട്ടു. സുപ്രീംകോടതിയിൽ മാത്രമല്ല, നിയമ നടപടിക്രമത്തിലെ ഇരുണ്ട ചത്വരങ്ങൾ കേരള ഹൈകോടതിയിലുമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് ജസ്റ്റിസ് ബി. കെമാൽപാഷയുടെ വിരമിക്കൽ പ്രഭാഷണവും മാധ്യമങ്ങളോട് നടത്തിയ തുറന്നസംഭാഷണങ്ങളും. നമ്മുടെ ജുഡീഷ്യറിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീർണതകളിൽനിന്ന് കേരള ഹൈകോടതിയും മുക്തമല്ലെന്ന് ചുരുക്കം. അൽപന്മാരായ ചിലർ ജഡ്ജിമാരായി വിരമിച്ചശേഷം സ്ഥാപനത്തെയും ജഡ്ജിമാരെയും അപകീർത്തിപ്പെടുത്താൻ ഒരുെമ്പട്ടിറങ്ങിയിരിക്കുകയാെണന്നും ബാക്കി അടുത്തദിവസം പറയുമെന്നുമുള്ള വിരമിക്കാനിരിക്കുന്ന ജസ്റ്റിസ് പി.എൻ. രവീന്ദ്രെൻറ പ്രതികരണം ഹൈകോടതി വ്യവഹാരങ്ങളെ വരുംദിനങ്ങളിൽ കൂടുതൽ സങ്കീർണമാക്കിയേക്കാം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെപ്പോലെ കേരള ഹൈകോടതിയിലും പ്രതിസ്ഥാനത്ത് നിർത്തപ്പെട്ടിരിക്കുന്നത് ഹൈകോടതി മുഖ്യന്യായാധിപൻ.
പേക്ഷ, കർദിനാൾ കേസിൽ പാഷയുടെ വിധിയെ ചീഫ് ജസ്റ്റിസ് ആൻറണി ഡൊമിനിക് െബഞ്ച് റദ്ദാക്കിയതിനോടുള്ള കെറുവായി ചുരുക്കി വായിക്കാവുന്നതല്ല അദ്ദേഹം ഉയർത്തിയിരിക്കുന്ന വിമർശനങ്ങൾ. ഹൈകോടതിക്കുമേലുള്ള അവഹേളനമാെണന്നും പറഞ്ഞ് അദ്ദേഹത്തെ ഭ്രഷ്ടനാക്കിയതുകൊണ്ട് തീരുന്നതുമല്ല ഉന്നയിക്കപ്പെട്ട വിഷയത്തിെൻറ മർമം.ജനങ്ങളുടെ കണ്ണുതുറക്കലിനും നീതിന്യായ സംവിധാനങ്ങളുടെ ശുദ്ധീകരണത്തിനും അനിവാര്യമാെണന്ന ബോധ്യത്തിൽ ജസ്റ്റിസ് കെമാൽപാഷ പറഞ്ഞ വസ്തുതകളെ ഇങ്ങനെ സംക്ഷേപിക്കാനാകും: ‘ജഡ്ജിമാരുടെ പരിഗണന വിഷയങ്ങളിൽ കീഴ്വഴക്കങ്ങൾ ലംഘിച്ചുനടത്തുന്ന മാറ്റങ്ങൾ ജുഡീഷ്യറിയിൽ ബാഹ്യ ഇടപെടലുണ്ടെന്ന് ജനങ്ങൾ സംശയിക്കാൻ ഇടവരുത്തും. അത് വിധിയുടെ വിശ്വാസ്യതക്കും കോടതിയുടെ സൽേപരിനും കളങ്കം സൃഷ്ടിക്കും. പുതിയ ജഡ്ജിമാരെ നിശ്ചയിക്കുമ്പോൾ കുറച്ചുകൂടി സുതാര്യതയുണ്ടാകുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് നല്ലതാണ്. നിയമനങ്ങളിൽ ഇഷ്ടക്കാർ അനർഹമായി കടന്നുവരുന്നുവെന്ന വിമർശനം അഭിഭാഷകർക്കിടയിൽ ശക്തമാണ്, ഒരു പരിധിവരെ അത് ശരിയുമാണ്. നിയമ വ്യവഹാരങ്ങളിൽ സർക്കാർ പ്രധാന കക്ഷിയാണ്. സർക്കാർ പദവികൾ നിശ്ചിത കാലയളവ് വരെയെങ്കിലും ജഡ്ജിമാർ സ്വീകരിക്കരുത്. ജഡ്ജിമാർ വിരമിച്ചയുടനെ പദവികൾ സ്വീകരിച്ചാൽ സംശയിക്കപ്പെടുക ജുഡീഷ്യറിയും അവരുടെ വിധിപ്രസ്താവങ്ങളുമാണ്. ജഡ്ജിമാരും അധികാരികളും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് ജനങ്ങൾ ധരിക്കാൻ ഇടവരും. അതിനവസരം കൊടുക്കരുത്.’ ഈ വിമർശനങ്ങളെല്ലാം മുമ്പും ഉയർന്നുവന്നിട്ടുണ്ട്. സുപ്രീംകോടതിയെക്കുറിച്ച് ജസ്റ്റിസ് ചെലമേശ്വർ ഉയർത്തിയ വിമർശനങ്ങളുടെ സാരവും ഏകദേശം ഇതുതന്നെയാണ്. അതുകൊണ്ട് ഇത്തരം വിമർശനങ്ങളെ അൽപന്മാരുടെ അഹങ്കാരമായി തള്ളിക്കളയുകയല്ല വിവേകം. ജുഡീഷ്യറിയും ജനങ്ങളുടെ മേൽനോട്ടത്തിനു കീഴിലാെണന്ന് അംഗീകരിക്കുകയും തെറ്റുതിരുത്തൽ നടപടികൾക്ക് തയാറാകുകയുമാണ് വേണ്ടത്.
തീർച്ചയായും, ഹൈകോടതിയുടെ പ്രതിച്ഛായക്ക് ഇത്തരം തുറന്നുപറച്ചിലുകൾ കളങ്കമേൽപിക്കുന്നുണ്ടാകാം. എന്നാൽ, നമ്മുടെ കോടതികൾ വ്യവഹാര സങ്കീർണതകൾകൊണ്ടും കോടതിയലക്ഷ്യ ഭീഷണികൊണ്ടും വിമർശനങ്ങൾക്കും അന്വേഷണങ്ങൾക്കും മറയിട്ടിരിക്കുന്നതിനാൽ നീതിന്യായ സംവിധാനങ്ങളിലെ ജീർണതകൾ ഇത്തരം വിവാദങ്ങളിലൂടെയേ പുറത്തുവരൂ. ഭയാശങ്കകളില്ലാതെ പൊതുസമക്ഷം കോടതികളിലെ നടപടിക്രമങ്ങളെക്കുറിച്ചും അവിടെ അരങ്ങേറുന്ന നീതിനിഷേധങ്ങളെക്കുറിച്ചും ചർച്ചചെയ്യാനും വിമർശിക്കാനുമാകൂ. ദലിതർക്കും പിന്നാക്കക്കാർക്കും ന്യായാധിപ കസേരയിലേക്കുള്ള പ്രയാണം ദുർഘടമാകുന്നതെങ്ങനെയെന്ന് പറയാതെ വ്യക്തമാകുന്നുണ്ട് പാഷയുടെ കൊളീജിയം വിമർശനങ്ങളിൽ. അതുകൊണ്ടുതന്നെ ജഡ്ജിമാരുടെ നിയമനത്തിലും ഭരണകൂടവുമായുള്ള വിശുദ്ധാവിശുദ്ധ ബന്ധങ്ങളെക്കുറിച്ചും ഉയർത്തപ്പെട്ട ചോദ്യങ്ങൾ മൂടിവെക്കപ്പെടുകയും ഒതുക്കിത്തീർക്കുകയുമല്ല, തുറന്ന സംവാദങ്ങളാക്കി വികസിപ്പിക്കാനുള്ള ജനാധിപത്യപരമായ കരുത്താണ് പ്രകടിപ്പിക്കേണ്ടത്. ജനാധിപത്യത്തിെൻറ അവസാന തുരുത്തായ നീതിന്യായ സംവിധാനത്തെ അനഭിലഷണീയ പ്രവണതകളിൽനിന്ന് മുക്തമാക്കാനും കോടതികൾ സഞ്ചരിക്കുന്നത് നീതിയുടെ വഴികളിലൂടെതന്നെയാെണന്ന് ഉറപ്പുവരുത്താനുമുള്ള അവസരമാകേണ്ടതുണ്ട് ഇത്തരം വിവാദങ്ങൾ. വിമർശനാതീത പവിത്ര പ്രതിച്ഛായയാൽ ചാർത്തപ്പെട്ട ദിവ്യത്വത്തിെൻറ മേലങ്കിയഴിച്ചുവെച്ച് കോടതികളും ജനവിചാരണയുടെ കൂട്ടിൽ നഗ്നമായി കയറിനിൽക്കട്ടെ. സീസറുടെ ഭാര്യമാത്രമല്ല, സീസർതന്നെയും സംശയങ്ങൾക്കതീതമാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.