ദേശീയസമര പാരമ്പര്യത്തിെൻറ പ്രതീകമെന്ന നിലയിൽ ഇന്ത്യയുടെ അഭിമാനസ്തംഭമായ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ കേന്ദ്ര സർവകലാശാലയുടെ ന്യൂനപക്ഷസ്വഭാവം ഹനിക്കാനുള്ള തീരുമാനവുമായി ബി.ജെ.പി സർക്കാർ മുന്നോട്ടു പോകുകയാണ്. ജാമിഅയുടെ ന്യൂനപക്ഷപദവിക്ക് നൽകുന്ന പിന്തുണ പിൻവലിച്ചുകൊണ്ട് നേരത്തേ ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പുതുക്കാൻ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു. 1920ൽ ജാമിഅ സ്ഥാപിക്കപ്പെട്ടതുതന്നെ ന്യൂനപക്ഷസ്വഭാവത്തിലാണ്. ബ്രിട്ടീഷ് വിദ്യാഭ്യാസം ബഹിഷ്കരിക്കാനുള്ള ഗാന്ധിജിയുടെ ദേശീയ സമരാഹ്വാനം ഉൾക്കൊണ്ട് ന്യൂനപക്ഷങ്ങൾക്കു വേണ്ടി തദ്ദേശീയമായ മികച്ച കലാലയം സ്ഥാപിക്കുകയായിരുന്നു സ്വാതന്ത്ര്യശിൽപികളായ ദേശീയനേതാക്കൾ. മൗലാന മഹ്മൂദ് ഹസൻ, മൗലാന മുഹമ്മദലി, ഹകീം അജ്മൽ ഖാൻ, ഡോ. മുഖ്താർ അഹ്മദ് അൻസാരി തുടങ്ങിയ പ്രമുഖരാണ് അതിന് രൂപം കൊടുത്തത്. രാജ്യത്തെ ഏറ്റവും പുരോഗമനാത്മകമായ വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നായി മഹാകവി രവീന്ദ്രനാഥ ടാഗോറും ‘കല്ല് കല്ലോടും ത്യാഗം ത്യാഗത്തോടും ചേർത്തുവെച്ച മഹദ്സ്ഥാപനമെന്ന് സരോജിനി നായിഡുവും ശ്ലാഘിച്ച സ്ഥാപനമാണ് ജാമിഅ.
ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ അനുവദിച്ച് ഇന്ത്യൻ ഭരണഘടന രൂപവത്കൃതമായതിൽ പിന്നെ ഇൗ ഉന്നത കലാശാലക്ക് ന്യൂനപക്ഷ പദവി അനുവദിച്ചുകിട്ടുന്നതിനു വേണ്ടിയുള്ള നിയമപോരാട്ടങ്ങൾ നടന്നുവരുന്നു. അതിനൊടുവിൽ 2011ൽ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ദേശീയ കമീഷൻ സ്ഥാപനത്തെ ന്യൂനപക്ഷ സർവകലാശാലയായി അംഗീകരിച്ചു. സ്ഥാപനത്തിലെ പകുതി സീറ്റുകൾ ന്യൂനപക്ഷങ്ങൾക്കു മാറ്റിെവക്കാനാവും എന്നതാണ് ഇതിെൻറ മെച്ചം. എന്നാൽ, ഇൗയൊരു ആനുകൂല്യം രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്ലിം സമുദായത്തിനു കിട്ടുന്നത് ബി.ജെ.പിക്കു മുേമ്പ സഹിക്കുന്നില്ലെന്നത് അവർ ഒരിക്കലും മറച്ചുവെച്ചിട്ടില്ല. പാർലമെൻറ് ആക്ടിലൂടെയാണ് ജാമിഅ മില്ലിയ്യ സ്ഥാപിച്ചതെന്നും കേന്ദ്രം അതിനു ഫണ്ട് അനുവദിക്കുന്നുണ്ടെന്നും അതിനാൽ സർവകലാശാലയിൽ ഒരു പ്രത്യേക സമുദായത്തിനു മാത്രമായി പ്രത്യേക അവകാശങ്ങൾ അനുവദിക്കാനാവില്ലെന്നുമാണ് അവരുടെ നിലപാട്. അലീഗഢ്, ജാമിഅ കലാശാലകൾക്കു ലഭിക്കുന്ന ഇൗ പരിഗണനകൾ മുസ്ലിം പ്രീണനത്തിനുള്ള തെളിവായി അവർ ഉയർത്തിക്കാട്ടുന്നു.
കേന്ദ്രഗവൺമെൻറ് ഫണ്ടു ചെയ്യുന്നതു കൊണ്ടുമാത്രം ഏതെങ്കിലും സ്ഥാപനത്തിെൻറ ന്യൂനപക്ഷസ്വഭാവം ഹനിക്കണമെന്ന് ബി.ജെ.പിക്ക് നിർബന്ധമില്ല. ഇന്ത്യയിൽ സർക്കാർ ഫണ്ട് പറ്റുന്ന കലാശാലകളിൽതെന്നയാണല്ലോ അമ്പത് ശതമാനത്തോളം സീറ്റുകൾ പട്ടികജാതി/വർഗങ്ങൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും നീക്കിവെച്ചിരിക്കുന്നത്. ലഖ്നോ കേന്ദ്രമായ ബാബ സാഹബ് ഭീംറാവു അംബേദ്കർ സർവകലാശാലയിൽ ദലിതർക്കാണ് പകുതി സീറ്റുകളും. മത, ഭാഷ ന്യൂനപക്ഷങ്ങൾക്ക് സ്വന്തവും സ്വതന്ത്രവുമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു നടത്താൻ ഭരണഘടനയുടെ 30ാം ഖണ്ഡിക അനുമതി നൽകുന്നുണ്ട്. ജൈനരും ക്രൈസ്തവരും സിഖുകാരും വേറെയും സമുദായങ്ങളും സ്വന്തമായി ന്യൂനപക്ഷ സ്ഥാപനങ്ങൾ നടത്തിവരുന്നുണ്ട്. ഇവർക്കെല്ലാം വിവിധ ഗവൺമെൻറ് വകുപ്പുകളിൽനിന്നു ഗ്രാേൻറാ മറ്റോ ആയി സാമ്പത്തികസഹായങ്ങൾ ലഭിക്കുന്നുമുണ്ട്. ഇതൊന്നും പ്രശ്നമാക്കാൻ കേന്ദ്രം ഒരുെമ്പട്ടിട്ടില്ലെന്നിരിക്കെ, സച്ചാർ കമ്മിറ്റി, കുണ്ടു കമ്മിറ്റി, രംഗനാഥ മിശ്ര കമീഷൻ റിപ്പോർട്ടുകളിലെല്ലാം ദയനീയമാംവിധം പിന്നാക്കം തള്ളപ്പെട്ടവരെന്നു മുദ്രകുത്തപ്പെട്ട ഒരു സമുദായം കൊണ്ടു നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെമാത്രം നീക്കം നടത്തുന്നതിെൻറ പിന്നിലെ ദുരുദ്ദേശ്യം എന്തെന്നു വ്യക്തം.
കേന്ദ്രത്തിൽ ബി.െജ.പി ഗവൺമെൻറ് വന്നതുമുതൽ ജാമിഅ മില്ലിയ്യ മാനേജ്മെൻറ് കാറ്ററിഞ്ഞു പാറ്റാനുള്ള നീക്കവും തകൃതിയായി നടത്തിയിരുന്നു. 2014ലെ സനദ്ദാന പരിപാടിക്ക് അന്നത്തെ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ ക്ഷണിച്ചു. ജനസംഘം സ്ഥാപകനേതാവ് ദീൻദയാൽ ഉപാധ്യായയുടെ പേരിൽ നൈപുണി വികസനകേന്ദ്രം തുറന്നു. ഇൗ വർഷം മുതൽ പുതിയ സംസ്കൃതവകുപ്പ് തുടങ്ങി. റമദാനായിട്ടും േയാഗദിനാചരണം മുടക്കിയില്ല. ദേശീയപതാക ഉയർത്തിയ കാമ്പസിൽ ‘മിഗ് 16 യുദ്ധവിമാനം പണ്ടുതൊേട്ട പ്രദർശിപ്പിച്ചു വരുന്നു. ഇങ്ങനെയൊക്കെ നാടോടുേമ്പാൾ നടുവെ ഒാടാൻ ശ്രമിച്ചിട്ടും ജാമിഅയുടെ സ്വത്വം സംരക്ഷിക്കാൻ ബി.ജെ.പി തയാറല്ല. കഴിഞ്ഞ ഡിസംബറിൽ മൗലാന ആസാദ് എജുക്കേഷൻ ഫൗണ്ടേഷൻ നിയോഗിച്ച 11 അംഗസമിതി ‘ഇന്ത്യയിലെ ന്യൂനപക്ഷങ്ങളിൽ വിദ്യാഭ്യാസപരമായി ഏറ്റവും പിന്നാക്കം നിൽക്കുന്നത് മുസ്ലിംകളാണെന്ന് കണ്ടെത്തിയിരുന്നു. അതിനു പരിഹാരമായി കേന്ദ്രീയ വിദ്യാലയങ്ങളുടെ മാതൃകയിൽ രാജ്യത്തെ ന്യൂനപക്ഷകേന്ദ്രിത പ്രദേശങ്ങളിൽ 211 സെൻട്രൽ സ്കൂളുകൾ സ്ഥാപിക്കാനും പാർലമെൻറ് ആക്ടിലൂടെ കമ്യൂണിറ്റി കോളജുകളും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും സമിതി നിർദേശിച്ചിരുന്നു. റിപ്പോർട്ട് പഠിച്ചുവരുകയാണെന്നും എളുപ്പത്തിൽ നടപ്പാക്കാവുന്ന തരം തിരിച്ചെടുത്ത് സാധ്യമാവുന്നത്ര അടുത്ത അക്കാദമികവർഷം മുതൽ ആരംഭിക്കുമെന്നും ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പ്രസ്താവനയിറക്കുകയും ചെയ്തു. ഇതെല്ലാമിരിക്കെയാണ് ജാമിഅ മില്ലിയ്യയെ ‘ദേശസാത്കരിക്കാനുള്ള’ മോദി സർക്കാറിെൻറ നീക്കം.
ന്യൂനപക്ഷസ്വഭാവം എന്നത് ഭരണഘടനാപരമായ ഉദാത്ത വീക്ഷണമാണ്. ഭരണഘടനയുടെ അടിസ്ഥാനഘടകമായ ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കാൻ ആർക്കും അവകാശമില്ല. ഇൗ അവകാശം ഉപയോഗപ്പെടുത്തി ഭാഷാന്യൂനപക്ഷം എന്ന നിലയിൽ ഹിന്ദുക്കളും സിന്ധി, തമിഴ്, തെലുഗു, ഗുജറാത്തി സ്ഥാപനങ്ങൾ നടത്തിവരുന്നു. ഹിന്ദുക്കൾ ന്യൂനപക്ഷമായ ജമ്മു-കശ്മീരിലും പഞ്ചാബിലും ഇതുപോലുള്ള സ്ഥാപനങ്ങളുണ്ട്. ഭരണഘടനാദത്തമായ ഇൗ അവകാശത്തിൽനിന്ന് മുസ്ലിംകളുടേതു മാത്രം കവർന്നെടുക്കാൻ ‘എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും ക്ഷേമത്തിന്’ എന്ന മുദ്രാവാക്യം മുഴക്കുന്ന ബി.ജെ.പി കാണിക്കുന്ന തിടുക്കം ഒരു വർഗീയ ഫാഷിസ്റ്റു കക്ഷിക്കുചേർന്നതുതന്നെ. എന്നാൽ, ഇന്ത്യയെന്ന നാനാത്വത്തിെൻറ നാടു ഭരിക്കുന്ന കക്ഷിക്കു ചേർന്നതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.