കഠ്വയിലെ ബലാത്സംഗക്കൊലയെ തുടർന്ന് ജമ്മു-കശ്മീർ രാഷ്ട്രീയം കലങ്ങിമറിയുന്നതിനിടെ സംസ്ഥാനത്തെ പി.ഡി.പി-ബി.ജെ.പി മുന്നണി മന്ത്രിസഭ തിങ്കളാഴ്ച പുനഃസംഘടിപ്പിച്ചിരിക്കുന്നു. ബി.ജെ.പിയിൽനിന്ന് ആറും പി.ഡി.പിയിൽനിന്ന് രണ്ടും പേരാണ് പുതുതായി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. ഉപമുഖ്യമന്ത്രിയായിരുന്ന ഡോ. നിർമൽ സിങ്ങിനെ മാറ്റി സ്പീക്കർ കവീന്ദർ ഗുപ്തയെ തൽസ്ഥാനത്ത് നിയമിച്ചതാണ് സുപ്രധാന മാറ്റം. നിർമലിനെ തിരിച്ച് സ്പീക്കർ സ്ഥാനത്ത്് അവരോധിച്ചു. ബി.െജ.പിയുടെ ശക്തികേന്ദ്രമായ ജമ്മു മേഖലയിലെ ദോഡ, സാംബ, കഠ്വ എം.എൽ.എമാർക്ക് കാബിനറ്റ് പദവിയോടെ മന്ത്രിസഭയിൽ ഇടം നൽകി. ഉപമുഖ്യമന്ത്രിക്കു പുറമെ ആരോഗ്യമന്ത്രിയെയും മറ്റൊരു ഉപമന്ത്രിയെയും ബി.ജെ.പി മാറ്റിയിട്ടുണ്ട്. കഠ്വ സംഭവത്തെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ ഹിന്ദു ഏകത മഞ്ച് സംഘടിപ്പിച്ച പ്രതിഷേധപരിപാടിയിൽ ബി.ജെ.പിയുടെ ചൗധരി ലാൽസിങ്, ചന്ദർപ്രകാശ് ഗംഗ എന്നീ മന്ത്രിമാർ പെങ്കടുത്തത് രാജ്യവ്യാപകമായ എതിർപ്പ് വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ഇരു മന്ത്രിമാരെയും രാജിവെപ്പിക്കാൻ ബി.ജെ.പി നിർബന്ധിതമായി. ഇതിന് അനുബന്ധമായാണ് മോശം പ്രകടനത്തിെൻറ പേരിൽ മന്ത്രിസഭയിൽ അഴിച്ചുപണി നടത്താൻ പി.ഡി.പി-ബി.ജെ.പി സഖ്യം തീരുമാനിച്ചത്. പി.ഡി.പിയുടെ കൈയിലുള്ള ധനകാര്യം പുനഃസംഘടനക്കുശേഷവും ഒഴിഞ്ഞു കിടക്കുകയാണ്.
രണ്ടു വർഷം പ്രായമായ മഹ്ബൂബ മുഫ്തിയുടെ മുന്നണി ഗവൺമെൻറിെൻറ പ്രകടനം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമാണ് മന്ത്രിസഭയിലെ മാറ്റം എന്നാണ് ഭരണമുന്നണിയും ബി.ജെ.പി നേതൃത്വവുമൊക്കെ വിശദീകരിക്കുന്നത്. കഠ്വ സംഭവത്തെ തുടർന്ന് ഒഴിയേണ്ടിവന്ന മന്ത്രിമാർക്ക് പകരക്കാരെ തേടുക മാത്രമല്ല, അഴിമതി ആരോപണവും മോശം പ്രകടനവും ചൂണ്ടിക്കാണിക്കപ്പെട്ടവരെ മാറ്റി പകരം കാര്യപ്രാപ്തിയുള്ളവരെ കൊണ്ടുവരുകയാണ് ചെയ്യുന്നത് എന്നാണ് ഭരണപക്ഷം വിശദീകരിക്കുന്നതെങ്കിലും പ്രതിപക്ഷം മാത്രമല്ല, സംസ്ഥാനത്തെ ജനങ്ങളും അത് അംഗീകരിക്കാൻ തയാറില്ല. കഠ്വ സംഭവവുമായി മന്ത്രിസഭ പുനഃസംഘടനക്ക് ബന്ധമില്ലെന്ന് ജമ്മു-കശ്മീരിലെ പാർട്ടി കാര്യങ്ങൾക്ക് നിയോഗിച്ച ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ് അടക്കമുള്ളവർ പറയുന്നതിൽ ശരിയുണ്ട്. കഠ്വയിൽ കുറ്റവാളികളെ സംരക്ഷിക്കുന്ന തരത്തിലുള്ള പരസ്യപ്രകടനം കാഴ്ചവെച്ച മന്ത്രിമാരെ മാറ്റാൻ ബി.ജെ.പി നിർബന്ധിതമായി എന്നതു നേര്. എന്നാൽ, സംഭവം പാർട്ടിയുടെ മുഖം നഷ്ടപ്പെടുത്തി എന്ന ഖേദമൊന്നും ബി.ജെ.പി നേതൃത്വത്തിനില്ല. മാത്രമല്ല, ഭാവിയിൽ വർഗീയധ്രുവീകരണത്തിന് സംഭവത്തിെല പങ്കാളിത്തം ഉപയോഗപ്പെടുത്താനാകും എന്നുതന്നെയാണ് അവരുടെ പ്രതീക്ഷ.
അതിെൻറ സൂചനകൾ മന്ത്രിസഭ പുനഃസംഘടനയിൽ നൽകാനും അവർ ശ്രദ്ധിച്ചിട്ടുണ്ട്. പുതുതായി മന്ത്രിസഭയിൽ ഇടംനേടിയ കഠ്വ എം.എൽ.എ രാജീവ് ജസ്റോട്ടിയ നേരത്തേ വിവാദമായ പ്രതിഷേധറാലിയിൽ പെങ്കടുത്തയാളാണ്. സംസ്ഥാന ഗവൺമെൻറിെൻറ കീഴിലുള്ള അന്വേഷണ ഏജൻസിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച രണ്ടു മന്ത്രിമാരെ മാറ്റിയ സ്ഥാനത്ത് പകരം പ്രതിഷ്ഠിച്ചതും അതേ ഗണത്തിൽ പെട്ടയാളാണെന്നു വരുേമ്പാൾ വിഷയത്തിലുള്ള ജനരോഷം അംഗീകരിക്കേണ്ടതില്ലെന്ന് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നുവെന്നാണ് സാരം. സ്ഥാനമേറ്റെടുത്തയുടനെ പുതിയ ഉപമുഖ്യമന്ത്രി കഠ്വ ബലാത്സംഗക്കൊലയെ ‘മൈനർ സംഭവം’ എന്നാണ് വിശേഷിപ്പിച്ചത്. ബി.െജ.പിയുടെ ഒൗദാര്യത്തിെൻറ തിണ്ണബലത്തിൽ അധികാരത്തിലിരിക്കുന്ന മഹ്ബൂബക്കാകെട്ട ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകുന്നുമില്ല. പുനഃസംഘടനയുടെ ചിത്രം തെളിയുേമ്പാൾ കഠ്വ വിഷയത്തിൽ സംസ്ഥാന ഗവൺമെൻറിെൻറ നിലപാട് സംബന്ധിച്ച ആശയക്കുഴപ്പത്തിെൻറ ആഴം വർധിക്കുകയാണ്. കഠ്വയുടെ സങ്കടം വ്യക്തിഗതമായും പാർട്ടിയുടെ പേരിലും അപലപിക്കുേമ്പാഴും ബി.ജെ.പി കൊണ്ടുവരുന്ന ഏതു പാതകിയെയും ഉൾക്കൊള്ളുകയല്ലാതെ വഴികാണാത്ത നിവൃത്തികേടിലാണ് മുഖ്യമന്ത്രി.
ബി.ജെ.പിയാകെട്ട, സംസ്ഥാന രാഷ്ട്രീയത്തിലെ ധ്രുവീകരണം ശക്തമാക്കുക എന്ന നിലപാടിൽതന്നെ മുന്നോട്ടുപോകുകയാണ്. ഉപമുഖ്യമന്ത്രിസ്ഥാനത്ത് പകരം കൊണ്ടുവന്ന കവീന്ദർ ഗുപ്ത ആർ.എസ്.എസിെൻറ തികവൊത്ത പഴയകാല നേതാവാണ്. ഇൗ വർഷാദ്യത്തിൽ സുൻജവാനിലെ സൈനിക ക്യാമ്പിൽ നടന്ന ആക്രമണത്തിനു പിന്നിൽ റോഹിങ്ക്യൻ മുസ്ലിം അഭയാർഥികളാണെന്നായിരുന്നു അദ്ദേഹത്തിെൻറ കണ്ടെത്തൽ. തെളിവൊന്നുമില്ലെങ്കിലും മുസ്ലിം സമുദായത്തിൽപെട്ടവരാണെങ്കിൽ അവർക്കുമേൽ ഏതു മോശം ആരോപണവും കെട്ടിവെക്കാമെന്നാണ് അദ്ദേഹത്തിെൻറ മട്ട്. അങ്ങനെ സാമുദായികധ്രുവീകരണത്തിന് ആക്കംകൂട്ടാമെങ്കിൽ അതും ലാഭമാണെന്ന് പാർട്ടിയും കണക്കുകൂട്ടുന്നു. ഭരണത്തിലേറിയ മഹ്ബൂബ ഗവൺെമൻറ് ജനവിരുദ്ധ നയങ്ങളിലൂടെ അനുദിനം കശ്മീരികളിൽനിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. പി.ഡി.പി എന്ന പാർട്ടിതന്നെ സംസ്ഥാനത്ത് വേരറ്റുകഴിഞ്ഞ നിലയിലാണ്. എന്നാൽ, കേന്ദ്രത്തിലെ ഭരണത്തണലിൽ ലഭിച്ച സംസ്ഥാനഭരണത്തിലെ പങ്കാളിത്തം തങ്ങളുടെ വിദ്വേഷ, വംശീയ രാഷ്ട്രീയത്തിന് വേരോട്ടമുണ്ടാക്കാനുള്ള അവസരമായി ഉപയോഗിക്കുകയാണ് ബി.ജെ.പി. ഇക്കാര്യത്തിൽ അവർ ഒെട്ടാക്കെ വിജയിക്കുന്നുമുണ്ട്. അതിനുള്ള ഒരു അവസരവും അവർ കളഞ്ഞുകുളിക്കുന്നില്ല എന്നതിെൻറ മുന്തിയ തെളിവാണ് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭ പുനഃസംഘടനയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.