വാർത്തകളിൽ വിഷം പുരട്ടി വർഗീയത പ്രചരിപ്പിക്കാൻ രാജ്യത്തെ ചില മാധ്യമങ്ങൾ വിവിധ ഏജൻസികളിൽനിന്നും രാഷ്ട്രീയ പാർട്ടികളിൽനിന്നും പണം വാങ്ങുന്നുവെന്നത് ഇതിനകംതന്നെ പലവേളകളിൽ തിരിച്ചറിഞ്ഞ വസ്തുതയാണ്. മൂന്നര വർഷം മുമ്പ് 'ഒാപറേഷൻ 136' എന്ന പേരിൽ കോബ്രപോസ്റ്റ് വാർത്താപോർട്ടൽ നടത്തിയ ഒളികാമറാ ഒാപറേഷൻ ഇൗയവസരത്തിൽ ഒാർക്കാവുന്നതാണ്. 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമൊരുക്കുന്നതിന് ഹിന്ദുത്വ അജണ്ട പ്രചരിപ്പിച്ചാൽ കോടികൾ പ്രതിഫലമായി നൽകാെമന്ന് വാഗ്ദാനം ചെയ്ത് ഹിന്ദുത്വപ്രചാരകൻ എന്ന വ്യാജേന കോബ്രാപോസ്റ്റിെൻറ പ്രതിനിധി നടത്തിയ ദൗത്യത്തിൽ ദൈനിക് ജാഗരൺ, അമർ ഉജാല, ഇന്ത്യ ടി.വി തുടങ്ങിയ പല മാധ്യമസ്ഥാപനങ്ങളും കുടുങ്ങി. അതിെൻറ വിഡിയോ ശകലങ്ങളും ശബ്ദരേഖകളുമാണ് അതുവഴി പുറത്തുവന്നത്.
മുഖ്യധാര മാധ്യമങ്ങൾ സംഘ്പരിവാർ കേന്ദ്രങ്ങളുടെ മുട്ടിലിഴയുന്നതിെൻറ നേർക്കാഴ്ചകളായിരുന്നു അത്. മറയില്ലാതെത്തന്നെ വർഗീയത പ്രചരിപ്പിക്കാൻ തങ്ങൾ സന്നദ്ധമാണെന്ന് അത്യാവേശത്തോടെ വിളിച്ചുപറയുന്ന മാധ്യമപ്രവർത്തകരെയും 'ഒാപറേഷൻ 136'ലൂടെ കാണാനായി. സമാനമായ രീതിയിൽ നവ സമൂഹ മാധ്യമങ്ങളും ഇതേ ഛിദ്രശക്തികൾക്കുവേണ്ടി കർസേവ നടത്തിക്കൊണ്ടിരിക്കുന്നതിെൻറയും ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. കഴിഞ്ഞ വർഷമുണ്ടായ ഡൽഹി വംശീയാക്രമണത്തിെൻറ െതാട്ടുമുന്നെ സോഷ്യൽ മീഡിയ വഴി പ്രചരിച്ച വിദേഷ പ്രചാരണങ്ങൾ അതിലൊന്നു മാത്രം. ഇൗ സംഭവങ്ങളിപ്പോൾ ഒാർക്കാൻ കാരണം, കഴിഞ്ഞദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ നടത്തിയ ചില പരാമർശങ്ങളാണ്. ഒരു വിഭാഗം മാധ്യമങ്ങൾ എല്ലാം വർഗീയ നിറത്തോടെയാണ് അവതരിപ്പിക്കുന്നതെന്നും ഇൗ പ്രവണത രാജ്യത്തിനുതന്നെ ചീത്തപ്പേരുണ്ടാകുന്നുവെന്നുമാണ് അദ്ദേഹം അധ്യക്ഷനായ ബെഞ്ച് പ്രസ്താവിച്ചത്.
ഡൽഹിയിലെ നിസാമുദ്ദീൻ മർക്കസിൽ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെടുത്തി കോവിഡ് മഹാമാരിക്ക് വർഗീയ നിറം നൽകിയ മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് എൻ.വി. രമണയുടെ ബെഞ്ചിെൻറ നിരീക്ഷണം. 2020 മാർച്ച് അവസാന വാരം, കാര്യമായ മുൻകരുതലുകളില്ലാതെ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ നിസാമുദ്ദീൻ മർക്കസിൽ കുടുങ്ങിപ്പോയ വിദേശികളടക്കമുള്ള തബ്ലീഗ് പ്രവർത്തകരെ കോവിഡ് വാഹകരായി ചിത്രീകരിച്ച് തുടങ്ങിയ മാധ്യമ പ്രചാരണം പിന്നീട് ഒരു സമുദായത്തിനെതിരായ വിദ്വേഷ പ്രചാരണത്തിെൻറ മൂർച്ചയേറിയ ആയുധമായി മാറുകയായിരുന്നുവല്ലൊ. 'തബ്ലീഗി കോവിഡ്' എന്നാണ് ഇതിനെ ഒരു പ്രമുഖ വാർത്താ ചാനൽ നിരന്തരം വിശേഷിപ്പിച്ചത്.
'കോവിഡ് ജിഹാദ്', 'മുസ്ലിം വൈറസ്' തുടങ്ങിയ പ്രയോഗങ്ങളും തുടർന്ന് ഇതേ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. എന്നല്ല, ബോധപൂർവം കോവിഡ് പരത്തി മുസ്ലിം ന്യൂനപക്ഷം രാജ്യത്ത് അശാന്തിയും അസ്വസ്ഥതയും പടർത്തുന്നുവെന്നതരത്തിൽ ഇൗ വിശേഷണങ്ങൾക്കൊത്ത സിദ്ധാന്തങ്ങളും പുറത്തുവന്നു. ഇൗ സിദ്ധാന്തങ്ങളുടെ പുറത്തു രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്ത്രീകളടക്കമുള്ളവർ പീഡിപ്പിക്കപ്പെട്ടു. മധ്യപ്രദേശിലും ഝാർഖണ്ഡിലും രാജസ്ഥാനിലും യു.പിയിലുമെല്ലാം തബ്ലീഗ് സമ്മേളനത്തിൽ പെങ്കടുക്കാത്തവർപോലും ക്രൂരമായ പൊലീസ്, ആൾക്കൂട്ട മർദനങ്ങൾക്കിരയായി; പലർക്കും ചികിത്സപോലും നിഷേധിക്കപ്പെട്ടു. പിന്നീട് രണ്ട് മാസങ്ങൾക്കുശേഷമാണ് കോവിഡ് വ്യാപനത്തിൽ ഇൗ സമ്മേളനത്തിന് പ്രത്യേകിച്ച് പെങ്കാന്നുമില്ലെന്ന് തെളിയുന്നത്. കഴിഞ്ഞ ഡിസംബറിൽ, ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളെല്ലാം തള്ളിേപ്പാവുകയും ചെയ്തു. ഇൗ പശ്ചാത്തലത്തിലാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് പരമോന്നത നീതിപീഠത്തെ സമീപിച്ചിരിക്കുന്നത്.
മുഖ്യധാര മാധ്യമങ്ങൾക്കൊപ്പംതന്നെ മാധ്യമമേഖലയിൽ ബദൽ ശബ്ദമായി ഉയരുമെന്ന് പ്രതീക്ഷിക്കപ്പെട്ട നവസമൂഹ മാധ്യമങ്ങളെയും ചീഫ് ജസ്റ്റിസ് പേരെടുത്ത് പരാമർശിച്ചുവെന്ന കാര്യം ശ്രദ്ധേയമാണ്. വെബ് പോർട്ടലുകൾക്കും യൂട്യൂബ് ചാനലുകൾക്കും ഒരു ഉത്തരവാദിത്തമില്ലെന്നാണ് അദ്ദേഹത്തിെൻറ അഭിപ്രായം. ബദൽ ശബ്ദമാകേണ്ട നവമാധ്യമങ്ങളും മുഖ്യധാരയുടെ വഴിയേ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അഥവാ, മുഖ്യധാര മാധ്യമങ്ങളുടെയും അവയെ സ്പോൺസർ ചെയ്യുന്ന ഏജൻസികളുടെയും മെഗാഫോണായി വർത്തിക്കുകയാണ് ഇത്തരം വാർത്താ പോർട്ടലുകളും യൂട്യൂബ് ചാനലുകളുമെല്ലാം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അൽപസമയം കണ്ണോടിച്ചാൽതന്നെയും ഇക്കാര്യങ്ങൾ വ്യക്തമാകും. വസ്തുതകളല്ല, മുൻവിധികളും വിദ്വേഷവുമാണ് പലപ്പോഴും ഇൗ മാധ്യമങ്ങളെയും അവയുടെ അണിയറ പ്രവർത്തകരെയും നയിച്ചുകൊണ്ടിരിക്കുന്നത്. അതുവഴി തങ്ങളുടെ ഫാഷിസ്റ്റ് അജണ്ട കൃത്യമായി നടപ്പാക്കുകയും ചെയ്യാം. കുംഭമേള പോലെ ലക്ഷക്കണക്കിന് ആളുകൾ പെങ്കടുത്ത പരിപാടികൾ ഒരു വിമർശനവും നേരിടാതെ നടത്തിയ ഒരു രാജ്യത്താണ് സമ്മേളന നഗരിയിൽ കുടുങ്ങിപ്പോയവരെ പ്രതിചേർത്ത് രാജ്യത്താകെ വർഗീയത പ്രചരിപ്പിച്ചിരിക്കുന്നത്.
സി.എ.എ വിരുദ്ധ സമരകാലത്തും പിന്നീട് ഡൽഹിയിൽ വംശീയാക്രമണമുണ്ടായപ്പോഴും നാമത് കണ്ടു. ഇപ്പോൾ അഫ്ഗാനിസ്താനിലെ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലും സമാനമായൊരു അപരവത്കരണ പ്രക്രിയ വേഗത്തിൽ നടന്നുകൊണ്ടിരിക്കുന്നു. ഹിന്ദുത്വ ഫാഷിസത്തിെൻറ സ്പോൺസർഷിപ്പിൽ തുടരുന്ന ഇൗ ഹിംസാത്മക രാഷ്ട്രീയത്തിലൂടെ ന്യൂനപക്ഷങ്ങളുടെ വായ് മൂടിക്കെട്ടുക എളുപ്പമാണ്. ഫാഷിസത്തിെൻറ പ്രാഥമിക ഇരകളുടെ ദൈനം ദിന ജീവിതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ പ്രസ്താവനകളെയും അപകടകരമായി ചിത്രീകരിക്കുന്ന മാധ്യമ െപ്രാപഗണ്ടയാണിതെന്നതിൽ സംശയമില്ല. തങ്ങളുടെ ഇംഗിതങ്ങൾക്കെതിരെയും മുൻവിധികൾക്കെതിരെയും പ്രതികരിക്കുകയോ പ്രസ്താവന നടത്തുകയോ ചെയ്യുന്നവരെ പൈശാചികവത്കരിച്ചുകൊണ്ട് മാറ്റിനിർത്തുന്ന ഇൗ മാധ്യമ അജണ്ടയുടെ അപകടത്തെക്കുറിച്ചാണ് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാധ്യമ സമൂഹവും അധികാരികളും ഒരുപോലെ ഏെറ്റടുക്കേണ്ട പ്രസ്താവനയാണത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.