മൂല്യത്തകർച്ചയുടെ  വിളംബരം

കേരള കോൺഗ്രസിലെ ജോസ്​ കെ. മാണി വിഭാഗത്തെ ​െഎക്യ ജനാധിപത്യ മുന്നണിയിൽനിന്ന്​ പുറത്തു​നിർത്തിയ നടപടി ഏറെ നാളായി പ്രതീക്ഷിക്കപ്പെട്ടതാണെന്നതു​കൊണ്ടും കേരള കോ​​ൺഗ്രസുകളിലെ പിളർപ്പും തുടർന്നുള്ള മുന്നണിമാറ്റവും സാധാരണ സംഭവമാണെന്നതിനാലും ഒരത്ഭുതവും ആരിലും ഉളവാക്കിയിരിക്കില്ല. 1964ൽ സംസ്​ഥാനം ഭരിച്ചിരുന്ന കോൺഗ്രസിൽനിന്ന്​, ദുരൂഹമായ പീച്ചി അപവാദത്തി​​െൻറ പേരിൽ ആഭ്യന്തരമന്ത്രി പി.ടി. ചാ​േക്കാ രാജിവെക്കേണ്ടിവന്നതിനെ തുടർന്ന്​ ബഹുഭൂരിഭാഗവും ക്രൈസ്​തവരായ 15 എം.എൽ.എമാർ പാർട്ടി വിടുകയും ആർ. ശങ്കർ മന്ത്രിസഭ നിലംപതിക്കുകയും ചെയ്​തതാണ്​ കേരള കോ​ൺഗ്രസ്​ എന്നപേരിൽ മുഖ്യമായും ക്രൈസ്​തവ സഭകളോട്​ ആഭിമുഖ്യം പുലർത്തുന്ന പുതിയ പാർട്ടിയുടെ പിറവിയുടെ പശ്ചാത്തലം. 1964ൽ കെ.എം. ജോർജ്​​ ചെയർമാനായി നിലവിൽവന്ന പാർട്ടി 1965ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 25 സീറ്റുകൾ നേടി കോൺഗ്രസിനെ വിറപ്പിച്ചതും തളർത്തിയതും കേരള രാഷ്​ട്രീയ ചരിത്രത്തിലെ ​​​​​ശ്ര​േദ്ധയമായ അധ്യായം. പ​േക്ഷ, ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ നിയമസഭ സമ്മേളിക്കാതെത്തന്നെ പിരിച്ചുവിടപ്പെട്ടു.

1967ൽ ഇ.എം.എസ്​ നമ്പൂതിരിപ്പാടി​​െൻറ നേതൃത്വത്തിൽ അധികാരമേറ്റ സപ്​തകക്ഷി സർക്കാറിൽ കേരള കോൺഗ്രസിനും ഇടംലഭിച്ചതോടെ അധികാരവും തജ്ജന്യമായ ആനുകൂല്യങ്ങളും പാർട്ടിയെ വളർത്താനും ഒപ്പം പിളർത്താനും വഴിതുറക്കുകയായിരുന്നു. 1972 മുതൽ ഇതേവരെ 14​ തവണയെങ്കിലും പിളർന്ന പാരമ്പര്യം കേരള കോ​ൺഗ്രസിനു​മാ​ത്രം അവകാശപ്പെട്ടതാണ്​. വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാർട്ടിയാണ്​ കേരള കോൺഗ്രസെന്ന്​ അതി​​െൻറ സ്​ഥാപക നേതാക്കളിലൊരാളായ കെ.എം.മാണി വിശേഷിപ്പിച്ചത്​ ആപ്​തവാക്യംപോ​െല ഉദ്ധരിക്കപ്പെടാറുള്ളതാണല്ലോ. ഇന്നി​േപ്പാൾ അഞ്ച്​ മിനിമം കേരള കോൺഗ്രസുകളെങ്കിലും നിലവിലുണ്ട്​. അതികായനായ കെ.എം. മാണിയുടെ നിര്യാണത്തെത്തുടർന്ന്​ അദ്ദേഹത്തി​​െൻറ പുത്രൻ ​ജോസ്​ കെ. മാണി എം.പി പാർട്ടിയെ അപ്പാടെ അനന്തര​െമടുക്കാൻ ​ശ്രമിച്ചതാണ്​ ആക്​ടിങ് പ്രസിഡൻറ്​ പി.ജെ. ജോസഫിനെ ചൊടിപ്പിച്ചതും ഒടുവിലത്തെ വടംവലിക്ക്​ നിമിത്തമായതുമെന്ന്​ പരക്കെ അറിയാവുന്ന വസ്​തുത മാത്രം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫി​​െൻറ പരാജയത്തിനു​ശേഷം കെ.എം. മാണി മുന്നണി വിട്ടിരുന്നു. ലോക്​സഭ എം.പിയായ ജോസ്​ കെ. മാണിക്ക്​ കാലാവധി തീരാൻ ഒരു വർഷംകൂടി ബാക്കിനിൽക്കെ സ്​ഥാനം രാജിവെച്ച്​ രാജ്യസഭയിലൂടെ പാർലമ​െൻറ്​ അംഗമാവാൻ അവസരം നൽകിയതാണ്​ മാണിയെ വീണ്ടും യു.ഡി.എഫിലേക്ക്​ 
കൊണ്ടുവന്നത്.2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ 

കോട്ടയം മണ്ഡലത്തിൽ മാണിഗ്രൂപ്പി​​െൻറ നോമിനി തോമസ്​ ചാഴികാടനെ ജയിപ്പിക്കാനും യു.ഡി.എഫ്​ കൂട്ടുനിന്നു. പ​േക്ഷ, അതൊക്കെ കണക്കിലെടുത്ത്​ പി.ജെ. ജോസഫുമായി രമ്യതയിലെത്താൻ ​ജോസ്​​ കെ. മാണി സന്നദ്ധനായില്ല. ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി ടീം നിരന്തരം നടത്തിയ ഒത്തുതീർപ്പ്​ ​ശ്രമങ്ങൾ അവസാനനിമിഷത്തിലും വിഫലമായപ്പോഴാണ്​ ജോസിനെ യു.ഡി.എഫിന്​ പുറത്തുനിർത്താൻ ബന്ധപ്പെട്ടവർ നിർബന്ധിതരായത്​. മുന്നണിയിലെ ധാരണപ്രകാരം കോട്ടയം ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സ്​ഥാനം അവശേഷിക്കുന്ന മാസങ്ങളിൽ ജോസഫ്​ഗ്രൂപ്പുകാരന്​ നൽകാൻ ജോസ്​ കെ. മാണി വിസമ്മതിച്ചതാണ്​ പ്രത്യക്ഷത്തിലുള്ള പ്രകോപനം. എന്നാൽ, പാർട്ടി ചെയർമാൻ സ്​ഥാനം ജോസിന്​ കൈമാറാത്തതിലുള്ള അമർഷവും ത​​െൻറ പക്ഷത്തോ ചൊൽപ്പടിയിലോ നിൽക്കാത്തവരെ കേരള കോൺഗ്രസ്​ -മാണി പാർട്ടിക്ക്​ വേണ്ടെന്നുള്ള ശാഠ്യവുമാണ്​ പുതിയ സംഭവവികാസങ്ങളിലേക്ക്​ നയിച്ചതെന്നതാണ്​ വസ്​തുത. 

​കേവലം അധികാരത്തിനും സ്​ഥാനമാനങ്ങൾക്കും വേണ്ടി എത്ര വൃത്തികെട്ട കളിയും കളിക്കാൻ ഉളുപ്പില്ലാത്തവരെ പാഠം പഠിപ്പിക്കാനുള്ള ആർജവം കേരളത്തി​െല രണ്ട്​ മുന്നണികൾക്കുമി​െല്ലന്നതാണ്​ പ്രശ്​നത്തി​​െൻറ മർമം. മൂല്യച്യുതിയുടെ പടുകുഴിയിൽ വീണവരെ പോലും ഒരു മുന്നണി കൈവിട്ടാൽ മ​േറ്റ മുന്നണി ഏറ്റെടുക്കാൻ കൈയുംനീട്ടി ഇരിക്കുന്ന സാഹചര്യം മൗലികമായി മാറാത്തേടത്തോളം കാലം ഇമ്മാതിരി പൊറാട്ടുനാടകങ്ങൾക്ക്​ കേരളം സാക്ഷ്യം വഹിച്ചുകൊണ്ടേയിരിക്കും. കഴിഞ്ഞദിവസം ​െഎക്യജനാധിപത്യ മുന്നണിയിൽനിന്ന്​ പുറത്തായ ജോസ്​ കെ. മാണിയെ ഇടതുമുന്നണിയി​െല രണ്ടാമത്തെ വലിയ പാർട്ടിയായ സി.പി.​െഎയുടെ എതിർപ്പിനെ മറികടന്ന്​ സി.പി.എം ഏറ്റെടുക്കാനാണ്​ സാധ്യതയെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. വര​െട്ട, അപ്പോൾ നോക്കാം എന്ന മട്ടിലാണ്​ മുഖ്യമന്ത്രി പിണറായി  വിജയ​​െൻറ പോലും സമീപനം. ഇതി​െല അപകടം നേര​േത്തതന്നെ തിരിച്ചറിഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാക​െട്ട, ചർച്ചകൾക്കായി വാതിലുകൾ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന സന്ദേശമാണ്​ ജോസിന്​ നൽകുന്നത്​. എന്നാൽ, യു.ഡി.എഫിൽ നിന്നുകൊണ്ട്​ എൽ.ഡി.എഫിനോട്​ വിലപേശാൻ ജോസിന്​ ഇപ്പോൾ സാധ്യമല്ല. എൽ.ഡി.എഫിൽ​ ചേക്കേറാനുള്ള വഴിയടഞ്ഞാൽ യു.ഡി.എഫിലേക്കുള്ള തിരിച്ചുവരവിനും ആശിച്ച വില കിട്ടിയില്ലെന്നു വരാം. മൂന്നാം മുന്നണിയായ എൻ.ഡി.എയും പിന്നാലെയുണ്ടെന്ന സമാധാനമുണ്ട്​. പക്ഷേ, നിയമസഭ തെ​രഞ്ഞെടുപ്പിൽ അത്​ നഷ്​ടക്കച്ചവടമായേക്കും എന്ന ആശങ്കയുമുണ്ട്​. എന്തായാലും സംസ്​ഥാനരാഷ്​ട്രീയം മൂല്യത്തകർച്ചയുടെ പാതാളത്തിലേക്കാണ്​ പതിക്കാൻ പോകുന്നതെന്ന കാര്യത്തിൽ സംശയം വേണ്ട.

Tags:    
News Summary - Kerala congress Problem in udf-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.