ദു​ര​ഭി​മാ​ന​ക്കൊ​ല വീ​ണ്ടും

പ്ര​ണ​യ​വി​വാ​ഹം ക​ഴി​ച്ച​തി​​െൻറ പേ​രി​ൽ ന​വ​വ​ര​നെ അ​ർ​ധ​രാ​ത്രി വീ​ട്​ ത​ല്ലി​പ്പൊ​ളി​ച്ച്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ക​ര​മാ​യ രീ​തി​യി​ൽ അ​റു​കൊ​ല ചെ​യ്​​ത സം​ഭ​വം കേ​ര​ള​ത്തി​​െൻറ സ​മൂ​ഹ​മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. കോ​ട്ട​യം ന​​ട്ടാ​ശ്ശേ​രി എ​സ്.​എ​ച്ച്​ മൗ​ണ്ടി​ൽ കെ​വി​ൻ പി. ​ജോ​സ​ഫ്​ എ​ന്ന 23കാ​ര​െ​ന​യാ​ണ്​ ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ചെ അ​ക്ര​മി​സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. കെ​വി​​െൻറ മൃ​ത​ദേ​ഹം കൊ​ല്ലം തെ​ന്മ​ല​യി​ൽ​നി​ന്ന്​ 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ ചാ​ലി​യ​ക്ക​ര തോ​ട്ടി​ൽ​നി​ന്ന്​ ഇ​ന്ന​ലെ ക​െ​ണ്ട​ടു​ത്തു. കെ​വി​​െൻറ വ​ധു കൊ​ല്ലം തെ​ന്മ​ല ഒ​റ്റ​ക്ക​ൽ സാ​നു​ഭ​വ​നി​ൽ നീ​നു ചാ​ക്കോ, സ​ഹോ​ദ​ര​ൻ ഷാ​നു​ ചാ​ക്കോ ഉ​ൾ​പ്പെ​ടെ 10 പേ​ർ​ക്കെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ൽ കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. 

മൂ​ന്നു വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന കെ​വി​നും നീ​നുവും വി​വാ​ഹി​ത​രാ​യ വി​വ​രം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നു​ള്ള പ്ര​തി​കാ​ര​മാ​ണ്​ കൊ​ല​ക്കു കാ​ര​ണം. ബ​ന്ധം എ​തി​ർ​ത്തു മ​റ്റൊ​രു വി​വാ​ഹം ഉ​റ​പ്പി​ച്ച വീ​ട്ടു​കാ​ർ പൊ​ലീ​സ്​ മാ​ധ്യ​സ്​​ഥ്യ​ത്തി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച ഇ​രു​വ​രു​മാ​യും സം​സാ​രി​ച്ചു. വി​വാ​ഹ​രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യ പെ​ൺ​കു​ട്ടി വ​ര​​െൻറ കൂ​ടെ പോ​കു​ക​യാ​ണെ​ന്ന​റി​യി​ച്ച​പ്പോ​ൾ ബ​ന്ധു​ക്ക​ൾ ബ​ലം​പ്ര​േ​യാ​ഗി​ച്ചു ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും വി​ജ​യി​ച്ചി​രു​ന്നി​ല്ല. അ​തി​​െൻറ തൊ​ട്ട​ടു​ത്ത നാ​ളി​ലാ​ണ്​ ത​ട്ടി​ക്കൊ​ണ്ടു​പോ​ക്കും കൊ​ല​യും. കെ​വി​​െൻറ പി​താ​വും ഭാ​ര്യ​യും നേ​ര​ത്തേ വി​ഷ​യം കൈ​കാ​ര്യം​ചെ​യ്​​ത കോ​ട്ട​യം ​ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​യു​​ടെ പേ​രു​പ​റ​ഞ്ഞ്​ പൊ​ലീ​സ്​ ഒ​ഴി​ഞ്ഞു​മാ​റി. ഒ​ടു​വി​ൽ ​വ​ധു നീ​നു സ്​​റ്റേ​ഷ​നി​ൽ കു​ത്തി​യി​രി​പ്പു പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യും അ​തു വാ​ർ​ത്ത​യാ​കു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​​ത്തി​ലേ​ക്കു നീ​ങ്ങി​യ​ത്. പൊ​ലീ​സി​ന്​ കൃ​ത്യ​മാ​യ ധാ​ര​ണ​യു​ള്ള​തും നേ​ര​ത്തേ സം​ഘ​ർ​ഷ​ത്തി​ലേ​ക്കു നീ​ങ്ങി​യ​തു​മാ​യ ഒ​രു പ്ര​ശ്​​ന​ത്തി​ൽ ഗു​രു​ത​ര​മാ​യൊ​രു പ​രാ​തി മു​ന്നി​ലെ​ത്തി​യി​ട്ടും അ​ന​ങ്ങാ​തി​രു​ന്ന ​െപാ​ലീ​സ് കെ​വി​ൻ കൊ​ല്ല​പ്പെ​ടാ​ൻ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന ബ​ന്ധു​ക്ക​ളു​ടെ കു​റ്റ​പ്പെ​ടു​ത്ത​ൽ ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. ത​ട്ടി​ക്കൊ​ണ്ടു​​പോ​യ സം​ഘ​ത്തി​ലു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടും ആ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സ്​ ശു​ഷ്​​കാ​ന്തി കാ​ണി​ച്ചി​ല്ല. ക്വ​േ​ട്ട​ഷ​ൻ സം​ഘ​വും ​െപാ​ലീ​സും ത​മ്മി​ലു​ള്ള അ​വി​ഹി​ത​ബ​ന്ധ​ത്തി​ലേ​ക്ക്​ ഇ​ത്​ വി​ര​ൽ ചൂ​ണ്ടു​ന്നു. ഭ​ര​ണ​ക​ക്ഷിയാ​യ സി.​പി.​എ​മ്മി​​െൻറ യു​വ​ജ​ന​സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ അ​ട​ക്ക​മു​ള്ള ആ​ക്ര​മി​സം​ഘം അ​വ​രു​ടെ രാ​ഷ്​​ട്രീ​യ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചി​രി​ക്കാ​നു​മി​ട​യു​ണ്ട്. 

സം​ഭ​വ​ത്തി​ൽ എ​സ്.​പി​ക്ക്​ സ്​​ഥ​ലം​മാ​റ്റ​വും എ​സ്.​െ​എ​ക്ക്​ സ​സ്​​പെ​ൻ​ഷ​നും വി​ധി​ച്ച സം​സ്​​ഥാ​ന സ​ർ​ക്കാ​ർ കേ​സ്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ ഏ​ൽ​പി​ക്കു​മെ​ന്നും കു​റ്റ​വാ​ളി​ക​ൾ​ക്ക്​ ക​ർ​ശ​ന​ശി​ക്ഷ ന​ൽ​കു​മെ​ന്നും അ​റി​യി​ച്ചി​രി​ക്കു​ന്നു. എ​ന്നാ​ൽ, കെ​ടു​കാ​ര്യ​സ്​​ഥ​ത​ക്കും വ​ഴി​വി​ട്ട പോ​ക്കി​നും തു​ട​ര​ത്തു​ട​രെ പ്ര​തി​ക്കൂ​ട്ടി​ലാ​കു​ന്ന ​െപാ​ലീ​സി​​െൻറ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഗു​രു​ത​ര വീ​ഴ്​​ച​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്ന്​ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നും അ​തു കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കും കൈ​ക​ഴു​കാ​നാ​വി​ല്ല. പൊ​ലീ​സി​ന്​ മ​നു​ഷ്യ​ത്വ​വും സാ​മാ​ന്യ​നീ​തി​യു​മൊ​ക്കെ പ​ഠി​പ്പി​ക്കാ​ൻ യ​ത്​​നി​ക്കു​ന്നു​വെ​ന്ന ഇ​ട​തു സ​ർ​ക്കാ​റി​​െൻറ അ​വ​കാ​ശ​വാ​ദ​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന​താ​ണ്​ അ​ലം​ഭാ​വ​മോ അ​ത്യാ​ചാ​ര​മോ ആ​യി അ​ടി​ക്ക​ടി പൊ​ലീ​സി​​െൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന വീ​ഴ്​​ച​ക​ൾ.  

ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ നാ​ളാ​യ​തു​കൊ​ണ്ട്​ പ്ര​ശ്​​നം രാ​ഷ്​​ട്രീ​യ​വ​ത്​​ക​രി​ച്ച്​ മു​ത​ലെ​ടു​ക്കാ​ൻ പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ൾ രം​ഗ​ത്തി​റ​ങ്ങു​ക സ്വാ​ഭാ​വി​കം. ഇ​ന്ന​ലെ പ്ര​തി​ഷേ​ധ​ധ​ർ​ണ​യും ഇ​ന്ന്​ ഹ​ർ​ത്താ​ലു​മാ​യി അ​വ​ർ അ​ത്​ കേ​മ​മാ​ക്കു​ന്നു​മു​ണ്ട്. എ​ന്നാ​ൽ, ചേ​രി​തി​രി​ഞ്ഞ്​ പ​ര​സ്​​പ​രം ആ​രോ​പ​ണ​മെ​റി​യു​ന്ന​തി​നു പ​ക​രം മാ​ന്നാ​നം കൊ​ല​പാ​ത​ക​ത്തി​ൽ ഉ​ള്ള​ട​ങ്ങി​യ യ​ഥാ​ർ​ഥ പ്ര​ശ്​​ന​ത്തെ ഭ​ര​ണ​കൂ​ട​വും അ​ധി​കാ​രം കൈ​യാ​ളു​ന്ന രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളും കേ​ര​ളീ​യ സ​മൂ​ഹ​വും എ​ങ്ങ​നെ നോ​ക്കി​ക്കാ​ണു​ന്നു എ​ന്ന​താ​ണ്​ പ്ര​സ​ക്​​തം. ഉ​ത്ത​രേ​ന്ത്യ​യി​ൽ​നി​ന്നു കേ​ട്ടു​കേ​ൾ​വി മാ​ത്ര​മാ​യി​രു​ന്ന ജാ​തി ആ​ഭി​ജാ​ത്യ​ത്തി​​െൻറ പേ​രി​ലു​ള്ള ‘ദു​ര​ഭി​മാ​ന​ കൊ​ല’​യാ​ണ്​ മാ​ന്നാ​ന​ത്തു ന​ട​ന്ന​ത്. ജാ​തി​ശ്രേ​ണി​യി​ൽ മു​ക​ളി​ലു​ള്ള യു​വ​തി​യെ പ്ര​ണ​യ​വി​വാ​ഹം ചെ​യ്​​ത​താ​ണ്​​ ദ​ലി​ത്​ ക്രൈ​സ്​​ത​വ​നാ​യ കെ​വി​ൻ ക​ല്യാ​ണ​പ്പി​റ്റേ​ന്ന്​ ഭാ​ര്യ​ബ​ന്ധു​ക്ക​ളു​ടെ കൊ​ല​ക്ക​ത്തി​ക്കി​ര​യാ​കാ​ൻ കാ​ര​ണം. ക​ഴി​ഞ്ഞ മാ​ർ​ച്ച്​ 22ന്​ ​മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​രീ​ക്കോ​ട്ടു ന​ട​ന്ന ദു​ര​ഭി​മാ​ന കൊ​ല​യു​മാ​യി സാ​മ്യ​മു​ള്ള​താ​ണ്​ ഇൗ ​സം​ഭ​വം. അ​രീ​ക്കോ​ട്​ പ​ത്ത​നാ​പു​രം പൂ​വ​ത്തി​ക്ക​ണ്ടി പാ​ല​ത്തി​ങ്ങ​ൽ വീ​ട്ടി​ൽ ആ​തി​ര എ​ന്ന 22കാ​രി​യെ അ​ച്ഛ​ൻ രാ​ജ​ൻ ക​ല്യാ​ണ​​ത്ത​ലേ​ന്ന്​ കു​ത്തി​ക്കൊ​ന്ന​ത്​ തി​യ്യ​ജാ​തി​ക്കാ​രി പു​ല​യ​വി​ഭാ​ഗ​ക്കാ​ര​നാ​യ യു​വാ​വി​നെ പ്ര​ണ​യി​ച്ച്​ വി​വാ​ഹം ചെ​യ്യു​ന്ന​തി​ലു​ള്ള എ​തി​ർ​പ്പി​ലാ​യി​രു​ന്നു. 

 പ്ര​ണ​യ​ത്തി​​െൻറ​യും വി​വാ​ഹ​ത്തി​​െൻറ​യു​മൊ​ക്കെ കാ​ര്യ​ത്തി​ൽ പു​രോ​ഗ​മ​ന കാ​ഴ്​​ച​പ്പാ​ടു​ക​ൾ പു​ര​പ്പു​റ​ത്തു ക​യ​റി വി​ളി​ച്ചു​കൂ​വു​േ​മ്പാ​ഴും അ​ക​ത്തെ​ ജാ​തി​ഭേ​ദ​വും മ​ത​ദ്വേ​ഷ​വും അ​ടി​ച്ചു​തെ​ളി​ക്കു വി​ധേ​യ​മാ​ക്കാ​ൻ കേ​ര​ളീ​യ​ർ​ക്ക്​ ഇ​നി​യും മ​ന​സ്സ്​ വ​ന്നി​ട്ടി​ല്ല. ജാ​തി അ​സ​ഹി​ഷ്​​ണു​ത​യി​ൽ ഉ​ത്ത​രേ​ന്ത്യ​യെ​ക്കാ​ൾ ഒ​ട്ടും പി​റ​കി​ല​ല്ല ന​മ്മ​ൾ എ​ന്നാ​ണ്​ അ​രീ​ക്കോ​​ട്, മാ​ന്നാ​നം ദു​ര​ഭി​മാ​ന കൊ​ല​ക​ൾ തെ​ളി​യി​ക്കു​ന്ന​ത്. ജാ​തി​യെ​യും മ​ത​ത്തെ​യും തെ​രു​വി​ൽ ത​ല്ലു​ക​യും ത​ള്ളി​പ്പ​റ​യു​ക​യും ചെ​യ്യു​ന്ന ഇ​ട​തു യു​വ​ജ​ന​സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​ർ കോ​ട്ട​യ​ത്തെ ‘ഖാ​പ്​ പ​ഞ്ചാ​യ​ത്തി’​ലും  ​അ​റു​കൊ​ല​യി​ലും പ​ങ്കാ​ളി​ക​ളാ​ണ്. പു​രോ​ഗ​മ​ന​നാ​ട്യ​ത്തി​ൽ അ​വ​രും അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ മ​റ്റു പാ​ർ​ട്ടി​ക​ളും മ​ത്സ​രി​ക്കു​മെ​ങ്കി​ലും ജാ​​​തി അ​പ്ര​മാ​ദി​ത്വ​ത്തെ ത​ക​ർ​ക്കാ​ൻ അ​വ​ർ​ക്കൊ​ന്നും ത്രാ​ണി​യി​ല്ല. എ​ന്ന​ല്ല, അ​തേ​ക്കു​റി​ച്ച്​ മി​ണ്ടാ​ൻ​പോ​ലും അ​വ​ർ ത​യാ​റ​ല്ല. ഇൗ ​ക​രു​തി​ക്കൂ​ട്ടി​യ മൗ​നം ദു​ര​ഭി​മാ​ന കൊ​ല ആ​വ​ർ​ത്തി​ക്ക​പ്പെ​ടാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന്​ അ​രീ​ക്കോ​ട്​ സം​ഭ​വ​ത്തി​​െൻറ സ​മ​യ​ത്ത്​ ഞ​ങ്ങ​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​താ​ണ്. കേ​ര​ള​ത്തി​​െൻറ അ​ഭി​മാ​ന​ത്തെ കൊ​ല​ചെ​യ്യു​ന്ന ഇൗ ​അ​ത്യാ​ചാ​രം മാ​ന്നാ​ന​ത്തെ​ങ്കി​ലും കു​ഴി​ച്ചു​മൂ​ട​ണ​മെ​ങ്കി​ൽ ക​ക്ഷി​രാ​ഷ്​​ട്രീ​യ​ക്ക​ളി​ക​ൾ മ​തി​യാ​ക്കി കാ​ര്യ​ത്തി​ലേ​ക്കു ക​ട​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണം. 
Tags:    
News Summary - kevin murder Case- editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.