അ​പ​ക​ട​ത്തി​ലേ​ക്ക്​ കു​തി​ക്കു​ന്ന ആ​ന​വ​ണ്ടി

ആ​ദ്യ​മേ അ​ബ​ല, പോ​രാ​ഞ്ഞ്​ ഗ​ർ​ഭി​ണി​യും എ​ന്ന്​ പ​ഴ​മ​ക്കാ​ർ പ​റ​യാ​റു​ണ്ടാ​യി​രു​ന്ന സ്​​ഥി​തി​യി​ലാ​ ണി​പ്പോ​ൾ സം​സ്​​ഥാ​ന​ത്തെ പൊ​തു​മേ​ഖ​ല ഗ​താ​ഗ​തസ്​​ഥാ​പ​ന​മാ​യ കെ.​​എ​​സ്.​​ആ​​ർ.​​ടി.​​സി. ക​​ണ​​ക്കു​ ​ക​​ൾ പ്ര​​കാ​​രം 3510.5 കോ​​ടി​​യു​​ടെ ബാ​​ധ്യ​​ത​​യു​​മാ​​യി ഇ​​ഴ​​ഞ്ഞു​​നീ​​ങ്ങു​​ന്ന കെ.​​എ​​സ്.​​ആ​​ർ.​​ ടി.​​സി താ​​ൽ​​ക്കാ​​ലി​​കാ​​ടി​​സ്​​​ഥാ​​ന​​ത്തി​​ൽ ജോ​​ലിചെ​​യ്യു​​ന്ന 3861 എം​​പാ​​ന​​ൽ ക​​ണ്ട​​ക്​​​ട ​​ർ​​മാ​​രെ ഉ​​ട​​നെ പി​​രി​​ച്ചു​​വി​​ട്ട്​ പി.​​എ​​സ്.​​സി ലി​​സ്​​​റ്റി​​ലു​​ള്ള​​വ​​രെ നി​​യ​​മി​​ക്ക​​ണ​​മെ​​ന്ന കേ​​ര​​ള ഹൈ​​കോ​​ട​​തി ഉ​​ത്ത​​ര​​വോ​​ടെ മി​​ക്ക​​വാ​​റും നി​​ലം​​പൊ​​ത്താ​​വു​​ന്ന ദൈ​​ന്യാ​​വ​​സ്​​​ഥ​​യി​​​ലെ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്. ക​ഴി​ഞ്ഞ​ ദി​വ​സം വി​ധി ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ മാ​നേ​ജ്​​മെ​ൻ​റ്​ 45 ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​നു​ള്ള സാ​വ​കാ​ശം അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ക​ടു​ത്ത ശ​കാ​ര​മാ​ണ്​ നീ​തി​പീ​ഠ​ത്തി​ൽ​നി​ന്ന്​ കേ​ൾ​ക്കേ​ണ്ടി​വ​ന്ന​ത്. പി.​എ​സ്.​സി പ​ട്ടി​ക പു​റ​ത്തു​വ​ന്നി​ട്ട്​ കൊ​ല്ലം ര​ണ്ടാ​യെ​ങ്കി​ലും നി​യ​മ​ന​ത്തി​ന്​ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ എംപാ​ന​ലു​കാ​രെ വെ​ച്ച്​ വ​ണ്ടി​ക​​ളോ​ട്ടി​യ മാ​നേ​ജ്​​മെ​ൻ​റി​നെ​തി​രെ അ​ഡ്വൈ​സ്​​മെ​മ്മോ ല​ഭി​ച്ചി​ട്ടും നി​യ​മ​നം ല​ഭി​ക്കാ​തി​രു​ന്ന ചി​ല ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ൾ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ്​ ഹൈ​കോ​ട​തി​യു​ടെ വി​ധി.

രാ​ഷ്​​ട്രീ​യ പ​രി​ഗ​ണ​ന​യി​ലും മ​റ്റും താ​ൽ​ക്കാ​ലി​ക നി​യ​മ​നം ല​ഭി​ച്ച എംപാ​ന​ലു​കാ​രെ തു​ട​രാ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​ലെ ന്യാ​യ​മെ​ന്ത്​ എ​ന്ന്​ ഹൈ​കോ​ട​തി ചോ​ദി​ച്ചി​ട്ടു​ണ്ട്. ക​ണ്ട​ക്​​ട​ർ ജോ​ലി​ക്ക്​ ടെ​​​സ്​​റ്റും അ​ഭി​മു​ഖ​വും ക​ഴി​ഞ്ഞ്​ പി.​എ​സ്.​സി സെ​ല​ക്​​ട്​ ചെ​യ്​​ത്​ അ​ഡ്വൈ​സ്​ മെ​മ്മോ ന​ൽ​കി​യവ​രെ അ​നി​ശ്ചി​ത​കാ​ലം ജോ​ലി ന​ൽ​കു​മെ​ന്നോ ന​ൽ​കി​ല്ലെ​ന്നോ പ​റ​യാ​തെ കാ​ത്തു​നി​ർ​ത്തു​ന്ന​തി​ൽ തീ​ർ​ച്ച​യാ​യും നീ​തിനി​ഷേ​ധ​മു​ണ്ട്. പ​ക​രം നി​യ​മി​ക്ക​പ്പെ​ടു​ന്ന താ​ൽ​ക്കാ​ലി​ക​ക്കാ​രാ​വ​െ​ട്ട ഒ​രു മാ​ന​ദ​ണ്ഡ​ത്തി​െ​ൻ​റ​യും അ​ടി​സ്​​ഥാ​ന​ത്തി​ല​ല്ല ക​യ​റി​പ്പ​റ്റു​ന്ന​തെ​ന്ന​തും പ​ര​ക്കെ അ​റി​യാ​വു​ന്ന സ​ത്യം മാ​ത്രം. അ​വി​ഹി​ത സ​മ്മ​ർ​ദ​ങ്ങ​ളും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ത​ന്നെ​യാ​ണ്​ ഭൂ​രി​ഭാ​ഗം നി​യ​മ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​തും. ഇൗ ​രീ​തി ഗ​താ​ഗ​ത വ​കു​പ്പി​ൽമാ​ത്രം പ​രി​മി​ത​വു​മ​ല്ല. അ​ധ്യാ​പ​ക​രു​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ ത​സ്​​തി​ക​ക​ളി​ലെ​ല്ലാം പി.​എ​സ്.​സി റാ​ങ്ക്​​ലി​സ്​റ്റിനെ നോ​ക്കു​കു​ത്തി​യാ​ക്കി ദി​വ​സ​ക്കൂ​ലി​ക്കാ​രെ​യും താ​ൽ​ക്കാ​ലി​ക ക​രാ​ർ ജോ​ലി​ക്കാ​രെ​യു​ം നി​ര​ന്ത​രം നി​യ​മി​ക്കു​ന്ന പ​തി​വ്​ ദീ​ർ​ഘ​കാ​ല​മാ​യി തു​ട​രു​ക​യാ​ണ്. വേ​ത​ന ബാ​ധ്യ​ത​യി​ൽ​നി​ന്ന്​ പ​ര​മാ​വ​ധി ത​ടി​യൂ​രാ​നാ​ണ്​ ഇൗ ​കു​റു​ക്കു​വ​ഴി സ​ർ​ക്കാ​റു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും വ്യ​ക്തം. പ​ക്ഷേ, സ്​​ഥി​ര​മാ​യി തു​ട​രാ​വു​ന്ന ഒ​രു സം​വി​ധാ​ന​മാ​യി ഇ​തൊ​രി​ക്ക​ലു​ം മാ​റാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. അ​നാ​വ​ശ്യ​മോ അ​ധി​ക​​പ്പ​റ്റോ ആ​യ ത​സ്​​തി​ക​ക​ൾ വെ​ട്ടി​ക്കു​റ​ച്ച്​ അ​വ​ശ്യ ജീ​വ​ന​ക്കാ​രെമാ​ത്രം നി​ല​നി​ർ​ത്തു​ന്ന​തും അ​വ​രെ​ക്കൊ​ണ്ട്​ കൃ​ത്യ​മാ​യി പ​ണി​യെ​ടു​പ്പി​ക്കു​ന്ന​തും മ​ന​സ്സി​ലാ​ക്കാ​നാ​വും. അ​താ​ണു​താ​നും കാ​ര്യ​ക്ഷ​മ​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വു​മു​ള്ള ഒ​രു സ​ർ​ക്കാ​റി​ൽ​നി​ന്ന്​ പ്ര​തീ​ക്ഷി​ക്കേ​ണ്ട​തും.

താ​ൽ​ക്കാ​ലി​ക ക​ണ്ട​ക്​​ട​ർ​ക്ക്​ ല​ഭി​ക്കു​ന്ന ദി​വ​സ​വേ​ത​നം 450 രൂ​പ​യാ​ണെ​ങ്കി​ൽ സ്​​ഥി​രം ക​ണ്ട​ക്​​ട​ർ​ക്ക്​ 900 രൂ​പ ന​ൽ​ക​ണം; മ​റ്റാ​നു​കൂ​ല്യ​ങ്ങ​ൾ വേ​റെ​യും. പു​തി​യ നി​യ​മ​ന​ങ്ങ​ൾ മൂ​ലം 10 ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക​ച്ചെ​ല​വാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി ദിനേന വ​ഹി​ക്കേ​ണ്ടി​വ​രു​ക. ന​ഷ്​​ട​ത്തി​ൽ​നി​ന്ന്​ ന​ഷ​്​ട​ത്തി​ലേ​ക്കും ക​ട​ബാ​ധ്യ​ത​യി​ൽ​നി​ന്ന്​ ക​ട​ബാ​ധ്യ​ത​യി​ലേ​ക്കും കൂ​പ്പു​കു​ത്തു​ന്ന ഒ​രു സ്​​ഥാ​പ​ന​ത്തി​ന്​ ഇ​തൊ​രി​ക്ക​ലും താ​ങ്ങാ​നാ​വി​ല്ലെ​ന്ന്​ തീ​ർ​ച്ച. പ്ര​തി​മാ​സ ​ശ​മ്പ​ള​ത്തി​നും പെ​ൻ​ഷ​നും വേ​ണ്ടി പൊ​തു​ഖ​ജ​നാ​വി​നെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​ക ബാ​ധ്യ​ത അ​പ​രി​ഹാ​ര്യ​മാ​യ പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ്​ ആ​നവ​ണ്ടി​യെ ന​യി​ക്കു​ക​യെ​ന്ന്​ കാ​ണാ​ൻ പ്ര​യാ​സ​മി​ല്ല. അ​തു​കൊ​ണ്ടാ​ണ്​ ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ, റോ​ഡി​ൽ​നി​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി​ പി​ൻ​വ​ലി​യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​വു​ക​യെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്.​ പി​രി​ച്ചു​വി​ട​പ്പെ​ടു​ന്ന എംപാ​ന​ലു​കാ​ർ വ​ഴി​യാ​ധാ​ര​മാ​വു​ന്ന ദുഃ​സ്​​ഥി​തി​യും അ​വ​ഗ​ണി​േ​ക്ക​ണ്ട​ത​ല്ല. സ്വ​തേ തൊ​ഴി​ലി​ല്ലാ പ​ട​യെക്കൊ​ണ്ട്​ പൊ​റു​തി​മു​ട്ടി​യ സം​സ്​​ഥാ​ന​ത്ത്​ പു​തി​യ തൊ​ഴി​ൽസാ​ധ്യ​ത​ക​ളൊ​ന്നും തെ​ളി​യു​ന്നി​ല്ല. പി​രി​ച്ചു​വി​ട​പ്പെ​ട്ട ക​ണ്ട​ക്​​ട​ർ​മാ​രു​ടെ സ്​​ഥാ​ന​ത്ത്​ സ്​​ഥി​രം ജീ​വ​ന​ക്കാ​ർ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന കാ​ല​വി​ളം​ബ​ത്തി​നി​ട​യി​ൽ നൂ​റുക​ണ​ക്കി​ൽ സ​ർ​വി​സു​ക​ൾ മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​വും ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​മെ​ന്ന​ത്​ അ​നു​ഭ​വ​സ​ത്യം. ഒ​രു പ​രി​ശീ​ല​ന​വും ആ​വ​ശ്യ​മി​ല്ല, നേ​രെവ​ന്ന്​ പ​ണിയെടു​ത്താ​ൽമ​തി എ​ന്ന കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം സു​ചി​ന്ത​ിതമാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ടാ​വാം. പ്ര​തി​സ​ന്ധി​ക്കു​ള്ള താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യിപോ​ലും മ​റ്റ്​ ത​സ്​​തി​ക​ക​ളി​ൽ ജോ​ലിചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ ബ​സ്​ സ​ർ​വി​സ്​ മു​ട​ക്കം​കൂ​ടാ​തെ ന​ട​ത്തു​ന്ന​തി​ന്​ സ​ഹ​ക​രി​ക്കാ​ൻ സ​ന്ന​ദ്ധ​ര​ല്ലാ​ത്ത സ്​​ഥി​തി​വി​ശേ​ഷ​വു​മു​ണ്ട്.

എ​വ്വി​ധ​വും ഇൗ ​വി​ഷ​മ​വൃ​ത്ത​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ സ​ർ​ക്കാ​റും കെ.​എ​സ്.​ആ​ർ.​ടി.​സി മാ​നേ​ജ്​​മെ​ൻ​റും പോം​വ​ഴി ക​ണ്ടെ​ത്തി​യേ മ​തി​യാ​വൂ. അ​ഡ്വൈ​സ്​ മെ​മ്മോ ല​ഭി​ച്ച​വ​രെ​ല്ലാം റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ സാ​ധ്യ​ത​യി​ല്ല. അ​വ​ശേ​ഷി​ക്കു​ന്ന ത​സ്​​തി​ക​ക​ളി​ൽ പി​രി​ച്ചു​വി​ട​െ​പ്പട്ട എംപാ​ന​ലു​കാ​രി​ൽ അ​ർ​ഹ​ത​യു​ള്ള​വ​രെ നി​യ​മി​ക്കു​ന്ന​താ​ണ്​ മാ​നു​ഷി​ക ധ​ർ​മം. പൊ​തു​വെ​ത്ത​ന്നെ എം.​ഡി ടോമിൻ ജെ.​ ത​ച്ച​ങ്ക​രി ഇ​തി​ന​കം സ​മ​ർ​പ്പി​ച്ച ശി​പാ​ർ​ശ​ക​ളി​ന്മേ​ൽ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്​ സ്​​ഥാ​പ​ന​ത്തെ സ​മ്പൂ​ർ​ണ ത​ക​ർ​ച്ച​യി​ൽ​നി​ന്ന്​ ക​ര​ക​യ​റ്റാ​ൻ ഉ​ത​കി​യേ​ക്കും. ജീ​വ​ന​ക്കാ​രു​ടെ രാ​ഷ്​​ട്രീ​യ​വും പി​ടി​വാ​ശി​യും ഇ​രി​ക്കു​ന്ന കൊ​മ്പി​ന്​ ക​ത്തി​വെ​ക്കാ​നാ​ണ്​ വ​ഴി​യൊ​രു​ക്കു​ക എ​ന്ന്​ തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്.
Tags:    
News Summary - ksrtc- editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.