1984ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് ഡൽഹിയിൽ അര ങ്ങേറിയ സിഖ് കൂട്ടക്കുരുതിയിലെ ഒരു കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻകുമാറിന് ആജീ വനാന്ത തടവു വിധിച്ചുകൊണ്ട് ഡൽഹി ഹൈകോടതി നടത്തിയ നിരീക്ഷണങ്ങൾ രാജ്യത്തിെൻറ യും പൗരന്മാരുടെയും ക്ഷേമം ആഗ്രഹിക്കുന്നവരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. 34 വർഷം മുമ് പ് ഒൗദ്യോഗിക കണക്കനുസരിച്ച് 2,700 മനുഷ്യജന്മങ്ങളെ കൊന്നുതള്ളിയ കലാപത്തിനിടയി ൽ ഡൽഹി കേണ്ടാൺമെൻറിലെ രാജ്നഗർ ഭാഗത്ത് അഞ്ചു സിഖുകാരെ കൊലചെയ്തതിെൻറ പേരിലാണ് 73കാരനായ സജ്ജൻകുമാറിന് ജീവിതാന്ത്യം വരെ തടവു വിധിച്ചത്. സിഖ് കൂട്ടക്കൊല രാജ്യത്തെ ആദ്യത്തെയോ അവസാനത്തെയോ സംഭവമല്ലെന്നും ഇവയിലൊന്നും യഥാസമയം യഥാർഥ പ്രതികളും ആസൂത്രകരും ശിക്ഷിക്കപ്പെട്ടില്ലെന്നും ‘വംശഹത്യ’ക്കും ‘മാനവികതക്കെതിരായ അതിക്രമ’ത്തിനുമെതിരായ നിയമത്തിൽ വീണ തുളകളുടെ പഴുതിലൂടെ അവരെല്ലാം രക്ഷപ്പെടുകയാണെന്നുമാണ് ഡൽഹി ഹൈകോടതി ചൂണ്ടിക്കാട്ടിയത്.
‘‘ഇതിനു സമാനമായ കൂട്ടക്കൊലകൾ 1993ൽ മുംബൈ, 2002ൽ ഗുജറാത്ത്, 2008ൽ ഒഡിഷയിലെ കണ്ഡമാൽ, 2013ൽ ഉത്തർപ്രദേശിലെ മുസഫർ നഗർ എന്നിവിടങ്ങളിൽ അരങ്ങേറിയ കലാപങ്ങളിലൊക്കെ അന്വേഷണം നീണ്ടത് ഏതാനും പേരിലേക്ക് മാത്രമാണ്. ഇൗ കൂട്ടപ്പാതകങ്ങളുടെ പൊതുസ്വഭാവം, അവയെല്ലാം ന്യൂനപക്ഷങ്ങളെ ഉന്നം വെച്ചുള്ളതും അതിക്രമങ്ങൾക്ക് നേതൃത്വം നൽകിയത് നിയമം നടപ്പാക്കേണ്ട ഏജൻസികളുടെ ഒത്താശയോടെ പ്രമുഖ രാഷ്ട്രീയനേതാക്കളായിരുന്നുവെന്നതുമാണ്. കൂട്ടകുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവർ ഉന്നത രാഷ്ട്രീയ രക്ഷാധികാരത്തിെൻറ തണലിലുള്ളവരായതിനാൽ അവർക്ക് അന്വേഷണവും ശിക്ഷയുമൊക്കെ ഒഴിവാക്കാനായി. അത്തരം ക്രിമിനലുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയെന്നത് നമ്മുടെ നിയമസംവിധാനത്തിന് വലിയൊരു വെല്ലുവിളിതന്നെയാണ്. നമ്മുടെ നിയമവ്യവസ്ഥ കൂടുതൽ ശക്തിപ്പെടുേത്തണ്ട ആവശ്യകതയാണ് ഇത് ബോധ്യപ്പെടുത്തുന്നത്. കുറ്റകൃത്യം നേരിടാനുള്ള നമ്മുടെ നിയമത്തിെൻറ പരിധിയിൽ വംശഹത്യയോ മാനവികതക്കെതിരായ കുറ്റകൃത്യമോ വരുന്നില്ല -207 പേജുള്ള വിധിന്യായത്തിൽ ജസ്റ്റിസുമാരായ എസ്. മുരളീധറും വിനോദ് ഗോയലും അഭിപ്രായപ്പെട്ടു. ഇൗ പഴുതുകളടക്കാനുള്ള ശ്രമം അടിയന്തരമായി ഉണ്ടായേ തീരൂ എന്നു കോടതി നിഷ്കർഷിക്കുന്നു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഒരു പ്രത്യേക വിഭാഗത്തിനെതിരായ ആസൂത്രിത ഉന്മൂലനശ്രമങ്ങൾ വ്യവസ്ഥാപിതമെന്നപോലെ നടന്നുവരുന്നുവെന്നും അവയിലൊക്കെയും അധികാര സ്വാധീനമുപയോഗിച്ച് പ്രതികൾ രക്ഷപ്പെടുന്നുവെന്നും പരക്കേയുള്ള ആക്ഷേപം കോടതിയും പങ്കുവെച്ചിരിക്കുകയാണ്. അതും സ്വാതന്ത്ര്യാനന്തരം രാജ്യത്തു നടന്ന പ്രമാദമായ വംശഹത്യകളോരോന്നും എണ്ണിപ്പറഞ്ഞ്. ജഗദീഷ് കൗറിനു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ എച്ച്.എസ്. ഫൂൽക വെളിപ്പെടുത്തിയത് മധ്യപ്രദേശിൽ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത കമൽനാഥിെൻറ സിഖ് കൂട്ടക്കൊലയിലെ പങ്കാളിത്തത്തിന് ഇതിലും ശക്തമായ തെളിവുകളുണ്ടെന്നാണ്. കോടതിവിധിയിൽ പരാമർശിച്ച ഗുജറാത്ത് വംശഹത്യ കേസിലെ ഒരു സാക്ഷി ഭർത്താവിെൻറയും സ്വന്തക്കാരുടെയും ഘാതകരെയും ഒത്താശക്കാരെയും വെളിപ്പെട്ടുകിട്ടാനും ശിക്ഷ സംഘടിപ്പിക്കാനും വാർധക്യത്തിെൻറ അവശതക്കിടയിലും പരമോന്നത നീതിപീഠത്തിൽ നിരന്തരം കയറിയിറങ്ങുന്നതിനിടെയാണ് കടുകു ചോരുന്നതു കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന നമ്മുടെ നിയമവ്യവസ്ഥ അധികാരസ്ഥരായ ആനകൾക്ക് ഉൗർന്നുപോകാൻ തുളയൊരുക്കുന്നതെന്ന വിമർശനമുന്നയിക്കുന്നത്.
കലാപങ്ങളിൽ ഉത്തരവാദികളായവർക്ക് രാഷ്ട്രീയ രക്ഷാധികാരത്തിെൻറ തണലൊരുക്കിക്കൊടുക്കുന്നത് ഇന്ത്യയിൽ പൊതുവായി കണ്ടുവരുന്ന രീതിയാണ്. ഏതാനും സിഖ് പൊലീസ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയെ കൊലപ്പെടുത്തിയ നിഷ്ഠുര സംഭവത്തിന് പ്രതികാരമെന്നോണം നടന്ന സിഖ് കൂട്ടക്കൊലയെ അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ളവർ ന്യായീകരിച്ചതും 2002ൽ ഗുജറാത്തിലെ വംശഹത്യക്കാലത്ത് ഇപ്പോൾ പ്രധാനമന്ത്രിപദത്തിലിരിക്കുന്ന അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചതുമൊക്കെ സമാന ഭാഷയിലായിരുന്നു. പൊലീസും സൈന്യവും കൈകഴുകി മാറിനിന്ന് കുറ്റവാളികൾക്ക് അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യമൊരുക്കുകയായിരുന്നു ഡൽഹിയിൽ നടന്നതെന്ന കോടതിയുടെ പരാമർശം മുംബൈ, ഗുജറാത്ത് വംശഹത്യക്കാലത്തും ആവർത്തിച്ചു. 2008 ൽ 39 ക്രൈസ്തവരുടെ കൊലക്കും 54,000 പേരുടെ ആട്ടിയോടിക്കലിനും സാക്ഷ്യം വഹിച്ച കണ്ഡമാലിെല കലാപത്തിലും മുസഫർ നഗർ കലാപത്തിലും ഇരകളുടെ മുറവിളികളോട് അധികാരികൾ പ്രതികരിച്ചത് കുറ്റവാളികൾക്ക് പട്ടും വളയും നൽകിയായിരുന്നു.
ഉത്തരേന്ത്യയിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പശുവിെൻറ പേരിൽ സംഘ്പരിവാർ ഭീകരസംഘങ്ങൾ നടത്തുന്ന ക്രൂരമായ കൊലപാതകങ്ങൾ ഇതിെൻറ ഒന്നാന്തരം തെളിവാണ്. ക്രൈസ്തവർക്ക് അരക്ഷിതമായ ലോകത്തെ ആദ്യ അമ്പതു രാജ്യങ്ങളിൽ പതിനൊന്നാമതാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ക്രൂശിത ക്രൈസ്തവരുടെ സേവാസംഘടന ഒാപൺ ഡോർസ് ഇൗ വർഷാദ്യമാണ് വെളിപ്പെടുത്തിയത്. ഡൽഹി ഹൈകോടതിവിധി വരുന്ന സമയത്താണ് റിട്ടയർചെയ്ത കേന്ദ്ര സർവിസിെല ഉന്നത ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിെൻറ ന്യൂനപക്ഷങ്ങൾക്കെതിരായ ഭരണകൂട ഭീകരതയെ ശക്തമായി അപലപിച്ചുകൊണ്ട് രംഗത്തുവന്നത്. ഇതിൽ ന്യൂനപക്ഷ പിന്നാക്കവിഭാഗങ്ങളെ പ്രത്യേകമായി ഉന്നം െവക്കുന്നുണ്ടെന്നാണ് സ്വതന്ത്ര അന്വേഷണങ്ങളൊക്കെ വെളിപ്പെടുത്തുന്നത്. ഏറ്റവുമൊടുവിൽ പശുഭീകരരുടെ ആൾക്കൂട്ടക്കൊലക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാർ സിങ്ങിനെ ആസൂത്രിതമായി ഉന്മൂലനം ചെയ്യാൻ പദ്ധതിയിട്ടു നടത്തിയ ബുലന്ദ് ശഹർ കലാപവും യോഗിക്ക് കേവല ആകസ്മികസംഭവം മാത്രമായിരുന്നു. ഡൽഹി ൈഹകോടതി വിധിയിൽ ഭരണകൂടത്തിെൻറയും ഉന്നതരാഷ്ട്രീയ നേതൃത്വത്തിെൻറയും കൂട്ടക്കൊലകൾക്കും വംശഹത്യക്കുമുള്ള ഒത്താശയാണ് പരാമർശിക്കുന്നതെങ്കിൽ യു.പിയിൽ യോഗിയുടെ ഹിന്ദുത്വ ഫാഷിസ്റ്റ് ഗവൺമെൻറ് ഇൗ ഹീനകൃത്യം സർക്കാർ വിലാസം പരിപാടിയാക്കി മാറ്റിയിരിക്കുകയാണ്. ഇത്തരമൊരു പരിതഃസ്ഥിതിയിൽ കോടതിയുടെ നിരീക്ഷണം എത്ര ശക്തമാണെങ്കിലും അതെന്തു ഫലമുണ്ടാക്കുമെന്ന കാര്യത്തിൽ കാര്യമായൊന്നും പ്രതീക്ഷിക്കാനില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.