ഏകത്വത്തിലൂടെ ഏകാധിപത്യത്തിലേക്ക്

ഏ​ക​ സി​വി​ൽ കോ​ഡ്, ഒ​റ്റത്തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ചി​രി​ക്കു​ന്നു: ഏ​കീ​കൃ​ത നി​കു​തി സ​മ്പ്ര​ദാ​യം (ജി.​എ​സ്.​ടി), ഒ​രു രാ​ജ്യം ഒ​രു റേ​ഷ​ൻ കാ​ർ​ഡ്, ആ​യു​ഷ്മാ​ൻ ഭാ​ര​ത് എ​ന്നി​വ ന​ട​പ്പാ​ക്കി​യ​തു​പോ​ലെ രാ​ജ്യ​ത്തു​ട​നീ​ളം ഒ​രൊ​റ്റ സി​വി​ൽ കോ​ഡ് ആ​വി​ഷ്ക​രി​ക്കു​മെ​ന്നും ‘ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ എ​ന്ന ന​യം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹം ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​രയി​ൽ സ​ർ​ദാ​ർ വ​ല്ല​ഭ്ഭാ​യ് പ​ട്ടേ​ലി​ന്റെ ജ​ന്മ​വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​പാടി​യി​ൽ പ​റ​ഞ്ഞ​ത്. സ​മൂ​ഹ​ത്തി​ന്റെ ഐ​ക്യമെ​ന്ന പ​ട്ടേ​ലി​ന്റെ സ​​ന്ദേ​ശ​മാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ന്റെ കാ​ത​ലെ​ന്നും വി​വേ​ച​നമി​ല്ലാ​താ​ക്കി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഐ​ക്യം ദൃ​ഢ​പ്പെ​ടു​ത്തു​ക​യാ​ണ് സ​ർ​ക്കാ​ർ ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന, ജ​നാ​ധി​പ​ത്യം എ​ന്നി​വ​യെ​ക്കു​റി​ച്ച് നി​ര​ന്ത​ര​മാ​യി സം​സാ​രി​ക്കു​ന്ന​വ​രാ​രും ഈ ​വ​ഴി​യി​ൽ ചി​ന്തി​ക്കാ​റി​ല്ലെ​ന്നും അ​വ​ർ സ​മൂ​ഹ​ത്തെ​യും അ​തു​വ​ഴി രാ​ജ്യ​ത്തെ​യും വി​ഭ​ജി​ക്കാ​നാ​ണ് ശ്ര​മി​ക്കാ​റു​ള്ള​തെ​ന്നും പ്ര​തി​പ​ക്ഷ​ത്തെ ഉ​ന്ന​മി​ട്ട് ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു അ​ദ്ദേ​ഹം. ഒ​ര​ർ​ഥ​ത്തി​ൽ, ഇ​ക്ക​ഴി​ഞ്ഞ സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​ത്തി​ന്റെ ആ​വ​ർ​ത്ത​ന​മാ​ണ് വ​ഡോ​ദ​ര​യി​ലെ പ്ര​ഭാ​ഷ​ണ​വും. സം​ഘ്പ​രി​വാ​റി​​ന്റെ പ്ര​ഖ്യാ​പി​ത അ​ജ​ണ്ട​ക​ളി​ലൊ​ന്നാ​ണ് ഏ​ക​ സി​വി​ൽ കോ​ഡ്; ജ​ന​ വി​കാ​ര​ങ്ങ​ളെ മ​റി​ക​ട​ന്നും അ​ധി​കാ​ര​ത്തി​ൽ നി​ല​നി​ൽ​ക്കാ​നു​ള്ള മാ​ർ​ഗ​മെ​ന്ന നി​ല​യി​ലാ​ണ് അ​വ​ർ ‘ഒ​റ്റ​ത്തെ​ര​ഞ്ഞെ​ടു​പ്പി’​നെ വി​ല​യി​രു​ത്തു​ന്ന​ത്. ഉ​ന്മൂ​ല​ന പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്റെ​യും വം​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും വ​ക്താ​ക്ക​ളാ​യ സം​ഘ്പ​രി​വാ​ർ അ​വ ന​ട​പ്പാ​ക്കു​മെ​ന്നു​ത​ന്നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

2023 ജൂ​​ണി​​ൽ ഏ​​ക സി​​വി​​ൽ കോ​​ഡി​​നെ ​​കു​​റി​​ച്ച് പൊ​​തു​​ജ​​നാ​​ഭി​​പ്രാ​​യം തേ​​ടി 22ാമ​​ത് നി​​യ​​മ ക​​മീ​​ഷ​​ൻ വി​​ജ്ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ച്ച​​പ്പോ​​ഴേ കാ​​ര്യ​​ങ്ങ​ൾ ഏ​റക്കു​റെ വ്യ​ക്ത​മാ​യി​രു​ന്നു: ക​ശ്മീ​രി​ന്റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​യ​ൽ, രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം എ​ന്നീ ഹി​ന്ദു​ത്വ അ​ജ​ണ്ട​ക​ൾ​ക്കു​ശേ​ഷം അ​വ​ർ അ​ടു​ത്ത​പ​ടി​യാ​യി ഏ​ക ​സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്നു​വെ​ന്നു​ത​ന്നെ​യാ​യി​രു​ന്നു ആ ​വി​ജ്ഞാ​പ​ന​ത്തി​ന്റെ സ​ന്ദേ​ശം. ‘ഏ​​ക സി​​വി​​ൽ കോ​​ഡി​​ന്റെ രൂ​​പ​​വ​​ത്ക​​ര​​ണം അ​​നാ​​വ​​ശ്യ​​വും അ​​ന​​ഭി​​കാ​​മ്യ’​​വു​​മാ​​ണെ​​ന്ന് 21ാം നി​​യ​​മ ക​​മീ​​ഷ​​ൻ നി​​രീ​​ക്ഷി​​ച്ചി​​ട്ടു​​ണ്ടെ​​ന്നി​​രി​​ക്കെ, വീ​​ണ്ടും അ​​ത് പൊ​​ടി​​ത​​ട്ടി​​യെ​​ടു​​ക്കാ​​ൻ മാ​​ത്രം എ​​ന്തെ​​ങ്കി​​ലും അ​​ടി​​യ​​ന്ത​​ര​​സാ​​ഹ​​ച​​ര്യം രാ​​ജ്യ​​ത്തു​​ണ്ടാ​യി​രു​ന്നി​ല്ല. ഭി​​​​ന്ന​​​​മ​​​​ത​​​​ക്കാ​​​​രും അ​​​​നേ​​​​കാ​​​​യി​​​​രം ജാ​​​​തി​​​​ക​​​​ളും ഗി​​​​രി​​​​ജ​​​​ന​​​​ങ്ങ​​​​ളും ഗോ​​​​ത്ര​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​രും വൈ​​​​വി​​​​ധ്യ​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യി വി​​​​ശ്വാ​​​​സാ​​​​ചാ​​​​ര​​​​ങ്ങ​​​​ളോ​​​​ടെ ക​​​​ഴി​​​​ഞ്ഞു​​​​കൂ​​​​ടു​​​​ന്ന ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ രാ​​​​ജ്യ​​​​മാ​​​​യ ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​വ​​​​യൊ​​​​ക്കെ അ​​​​ടി​​​​ച്ചു​​​​ട​​​​ച്ച് ഒ​​​​രേ അ​​​​ച്ചി​​​​ൽ വാ​​​​ർ​​​​ത്തെ​​​​ടു​​​​ക്കു​​​​ക പ്രാ​​​​യോ​​​​ഗി​​​​ക​​​​മ​​​​ല്ലെ​​​​ന്ന് ക​​​​മീ​​​​ഷ​​​​ൻ സ​​​​ർ​​​​ക്കാ​​​​റി​നെ ബോ​ധി​പ്പി​ച്ച​താ​ണ്. അ​​​​ത് പൂ​ർ​ണ​മാ​യും ത​ള്ളി​​ ഏ​​​​ക സി​​​​വി​​​​ൽ കോ​​​​ഡി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​മെ​​​​ന്നു​​റ​​​​പ്പു​​​​ള്ള​​​​വ​​​​രെ​​ മാ​​​​ത്രം ചേ​​​​ർ​​​​ത്ത് 22ാം നി​​​​യ​​​​മ ക​​​​മീ​​​​ഷ​​​​ൻ ത​​​​ട്ടി​​​​ക്കൂ​​​​ട്ടി. ഏ​​​​ക സി​​​​വി​​​​ൽ കോ​​​​ഡി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടും ന​​​​ൽ​​​​കി. വ​രാ​നി​രി​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ, രാ​മ​ക്ഷേ​​ത്ര​വും ഇ​തു​പോ​ലു​ള്ള അ​ജ​ണ്ട​ക​ളും മു​ൻ​നിർ​ത്തി 400ൽ​പ​രം സീ​റ്റു​ക​ൾ നേ​ടി മൂ​ന്നാ​മ​തും അ​ധി​കാ​ര​ത്തി​ൽ വ​രാ​നാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു ഈ ​ന​ട​പ​ടി​ക​ള​ത്ര​യും. പ​ക്ഷേ, തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ഴ​ച്ചു. ഭ​​ര​​ണം തു​​ട​​ര​​ണ​​മെ​​ങ്കി​​ൽ, സ​​ഖ്യ​​ക​​ക്ഷി​​ക​​ൾ ക​​നി​​യ​​ണ​​മെ​​ന്ന​​താ​​യി അ​​വ​​സ്ഥ. പ​​ഴ​​യ​​പോ​​ലെ, പ്ര​​തി​​പ​​ക്ഷ​​ത്തെ അ​​വ​​ഗ​​ണി​​ച്ചു​​മാ​​റ്റി​​നി​​ർ​​ത്താ​​നു​മാ​വി​ല്ല. ഈ ​ഘ​ട്ട​ത്തി​ൽ ഏ​ക​ സി​വി​ൽ കോ​ഡ് പോ​ലുള്ള അ​ജ​ണ്ട​ക​ളി​ൽ​നി​ന്ന് ത​ൽ​ക്കാ​ല​ത്തേ​ക്കെ​ങ്കി​ലും അ​വ​ർ മാ​റി​നി​ൽ​ക്കു​മെ​ന്നാ​ണ് പൊ​തു​വി​ൽ പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ, വ​ള​ഞ്ഞ​വ​ഴി​ക​ളി​ലൂ​ടെ ത​ങ്ങ​ൾ അ​ജ​ണ്ട പൂ​ർ​ത്തീ​ക​രി​ക്കു​ക​ത​ന്നെ ചെ​യ്യു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് പി​ന്നീ​ടു​ണ്ടാ​യ​ത്. അ​തി​ന്റെ ‘ഉ​ദ്ഘാ​ട​ന‘ പ്ര​സം​ഗ​മാ​യി​രു​ന്നു ഇ​ക്ക​ഴി​ഞ്ഞ സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​ഭാ​ഷ​ണം. അ​ന്ന്, ഏ​ക ​സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കു​മെ​ന്ന​ല്ല, മ​ത​നി​ര​പേ​ക്ഷ സി​വി​ൽ നി​യ​മ​ങ്ങ​ൾ (സെ​ക്കു​ല​ർ കോ​ഡ്) കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. നി​​ല​​വി​​ലെ വ്യ​​ക്തി​​നി​​യ​​മ​​ങ്ങ​​ൾ ‘വ​​ർ​​ഗീ​​യ’​​മാ​​ണെ​​ന്നും അ​​തി​​നാ​​ൽ ‘മ​​തേ​​ത​​ര’​​മാ​​യ സി​​വി​​ൽ നി​​യ​​മ​​ങ്ങ​​ൾ ആ​​വ​​ശ്യ​​മു​​ണ്ടെ​​ന്നു​​മാ​​ണ് മോ​​ദി​യു​ടെ പ​ക്ഷം. ത​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത് മ​​തേ​​ത​​ര​​മാ​​യ പൊ​​തു സി​​വി​​ൽ നി​​യ​​മ​​മാ​​ണെ​​ന്നും അ​​ത് ന​​ട​​പ്പാ​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. എ​ന്നാ​ൽ, ഈ ​പ്ര​സ്താ​വ​ന വ​ലി​യ വി​വാ​ദ​മാ​യി. ഏ​ക​ സി​വി​ൽ കോ​ഡ് അ​വ​ത​രി​പ്പി​ച്ച അം​ബേ​ദ്ക​റെ​പ്പോ​ലു​ള്ള​വ​രെ ​മോ​ദി ഇ​ക​ഴ്ത്തി​യെ​ന്ന് പ്ര​തി​പ​ക്ഷ​വും വി​വി​ധ ജ​നാ​ധി​പ​ത്യ സം​ഘ​ട​ന​ക​ളും വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു. ആ ​വി​മ​ർ​ശ​ന​ങ്ങ​ളെ​യ​​ത്ര​യും അ​വ​ഗ​ണി​ച്ച മോ​ദി അ​തേ പ്ര​യോ​ഗ​വു​മാ​യി വീ​ണ്ടും രം​ഗ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. ‘ഏ​ക​ സി​വി​ൽ കോ​ഡ്’ എ​ന്ന പ്ര​യോ​ഗ​ത്തി​ലെ വി​മ​ർ​ശ​നാ​ഖ്യാ​ന​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത​ക​ളെ ദു​ർ​ബ​ല​മാ​ക്കു​ന്ന​തി​നൊ​പ്പം ന​വ​നാ​സ്തി​ക​രെ​പ്പോ​ലു​ള്ള തീ​വ്ര​മ​തേ​ത​ര വ​ല​തു​പ​ക്ഷ​ത്തെ സം​ഘ്പ​രി​വാ​റി​നൊ​പ്പം കൂ​ടു​ത​ൽ ചേ​ർ​ത്തു​നി​ർ​ത്താ​നാ​കു​മെ​ന്ന ഗു​ണ​വും പു​തി​യ പ്ര​യോ​ഗ​ത്തി​നു​ണ്ട്; ഫ​ല​ത്തി​ൽ ര​ണ്ടും ഒ​ന്നു​ത​ന്നെ​യാ​യി​രി​ക്കു​​മെ​ങ്കി​ലും.

ഹി​​ന്ദു​​ത്വ പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​ത്തി​​ന്റെ അ​​ധി​​കാ​​രം ഉ​​റ​​പ്പാ​​ക്കു​​ന്ന ‘ഒ​​റ്റ രാ​​ജ്യം ഒ​​റ്റ തെ​​ര​​ഞ്ഞെ​​ടു​​പ്പ്’ എ​​ന്ന തീ​​രു​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് പി​​ന്നോ​​ട്ടി​​ല്ലെ​​ന്ന പ്ര​​ഖ്യാ​​പ​​ന​​ത്തെ​യും നി​സ്സാ​ര​മാ​യി കാ​ണാ​നാ​വി​ല്ല. രാ​ജ്യ​ത്തി​ന്റെ ഫെ​ഡ​റ​ൽ അ​ധി​കാ​രഘ​ട​ന​യെ അ​തി​ന്റെ ഉ​ള്ളി​ൽ​നി​ന്നു​കൊ​ണ്ടു​ത​ന്നെ ത​ക​ർ​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണ് ‘ഒ​റ്റത്തെ​ര​ഞ്ഞെ​ടു​പ്പ്’ എ​ന്ന മു​ദ്രാ​വാ​ക്യം. ഈ ​യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​ഞ്ഞാ​ണ് കേ​ര​ള നി​യ​മ​സ​ഭ​യി​ല​ട​ക്കം അ​തി​നെ​തി​രാ​യ പ്ര​മേ​യ​ങ്ങ​ൾ പാ​സാ​ക്കി​യ​ത്. ചെ​ല​വ് ചു​രു​ക്കാ​നും ഭ​ര​ണം സു​ഗ​മ​മാ​ക്കാ​നും മ​റ്റ് ല​ളി​ത​മാ​യ മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്കാ​മെ​ന്നി​രി​ക്കെ, സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​വ​കാശ​ങ്ങ​ളെ ഹ​നി​ക്കു​ന്ന​തും ജ​ന​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന​തു​മാ​യ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണി​തെ​ന്ന​തി​ൽ സം​ശ​യ​ത്തി​ന് വ​ക​യേ​തു​മി​ല്ല. ഇ​തോ​ടൊ​പ്പം, സെ​ൻ​സ​സ് ന​ട​പ​ടി​ക​ളെ​യും സം​ഘ്പ​രി​വാ​ർ ത​ങ്ങ​ളു​ടെ അ​ധി​കാ​ര​ത്തു​ട​ർ​ച്ച​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്റെ സൂ​ച​ന​ക​ളും വ​ന്നു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. സെ​ൻ​സ​സ് അ​ടി​സ്ഥാ​ന​മാ​ക്കി പാ​ർ​ല​മെ​ന്റ് പു​നഃ​ക്ര​മീ​ക​ര​ണം ന​ട​ത്താ​നൊ​രു​ങ്ങു​ന്ന​ത് ഇ​തി​ന്റെ ഭാ​ഗ​മാ​ണ്. അ​വ​ർ​ക്ക്, താ​ര​ത​മ്യേ​ന സ്വാ​ധീ​നം കു​റ​വു​ള്ള ദ​ക്ഷി​ണേ​ന്ത്യ​യി​ൽ പാ​ർ​​​ല​മെ​ന്റ് സീ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ക​യും യു.​പി​യി​ൽ 30ല​ധി​കം സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്ത് അ​ധി​കാ​ര​മു​റ​പ്പി​ക്കാ​നു​ള്ള കു​ത്സി​ത നീ​ക്ക​ങ്ങ​ൾ തി​രി​ച്ച​റി​യ​പ്പെ​ടേണ്ട​തു​ണ്ട്. ചു​രു​ക്ക​ത്തി​ൽ, ത​ൽ​ക്കാ​ലം പാ​ർ​ല​മെന്റി​ലെ അം​ഗ​ബ​ല​മൊ​ന്ന് കു​റ​ഞ്ഞെ​ങ്കി​ലും സം​ഘ്പ​രി​വാ​ർ ത​ങ്ങ​ളു​ടെ അ​ജ​ണ്ട​ക​ളു​മാ​യി മു​ന്നോ​ട്ടു​ത​ന്നെ പോ​വു​ക​യാ​ണ്. ഇ​തി​​നെ പ്ര​തി​പ​ക്ഷ​മ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ​വാ​ദി​ക​ൾ എ​ങ്ങനെ നേ​രി​ടു​മെ​ന്ന​താ​ണ് പ്ര​ധാ​ന ചോ​ദ്യം.

Tags:    
News Summary - Madhyamam Editorial 2024 Nov 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT