റിഹാത്ത് ഹമാ അസീസ് എന്നായിരുന്നു അവെൻറ പേര്. വടക്കൻ ഇറാഖിെല സ്വയംഭരണ പ്രദേശ മായ കുർദിസ്താനിലെ ഹലബ്ജ നഗരത്തിൽനിന്നുള്ള ഇൗ 18കാരൻ, പിതാവ് സമ്മാനിച്ച ക്ലാരിനെ റ്റിൽ നാദവിസ്മയം തീർത്തേപ്പാൾ അത് ഒരു രാജ്യത്തിെൻറ സാന്ത്വനവും പ്രതീക്ഷയുമൊ ക്കെയായി മാധ്യമങ്ങൾ വാഴ്ത്തി. ചെറുപ്പത്തിൽതന്നെ നിരവധി അംഗീകാരങ്ങൾ ഇൗ വിദ്യാർ ഥിയെ തേടിെയത്തുകയും ചെയ്തു. ഏറ്റവും ഒടുവിൽ വിഖ്യാത റ്വാങ്ക അവാർഡും റിഹാത്തിന് ലഭിച്ചു. എന്നിട്ടും, സംഗീതസപര്യയുടെ ശാന്തമായ വഴികളിൽ നിന്നുമാറി, മരണത്തിെൻറ പാത തെരഞ്ഞെടുക്കുകയായിരുന്നു അവൻ. റ്വാങ്ക പുരസ്കാര ലബ്ധിയുടെ ഏഴാം നാൾ (ഇക്കഴിഞ്ഞ ഡിസംബർ രണ്ടാം വാരം) സ്വയം മരണം വരിച്ച് റിഹാത്ത് ഇൗ ലോകത്തോട് വിടപറഞ്ഞപ്പോഴാണ്, അക്കാലം വരെയും ആ ചെറുപ്പക്കാരൻ അനുഭവിച്ച ആത്മസംഘർഷങ്ങളുടെയും മാനസിക സമ്മർദങ്ങളുടെയും നീറുന്ന കഥകൾ പുറംലോകമറിഞ്ഞത്. മാസങ്ങളായി കടുത്ത വിഷാദരോഗത്തിന് അടിപ്പെട്ടിരുന്ന റിഹാത്ത് മുമ്പും ആത്മഹത്യ പ്രവണത കാണിച്ചിരുന്നുവെന്ന് പിതാവ് പിന്നീട് വെളിപ്പെടുത്തി. യുദ്ധവും അധിനിവേശവും ഭീകരാക്രമണങ്ങളുമൊക്കെ തളർത്തിക്കളഞ്ഞ ഒരു ദേശത്തെ പുതുതലമുറ എങ്ങനെ ‘ജീവിക്കുന്നു’വെന്നതിെൻറ ഉദാഹരണമാണ് റിഹാത്ത്.
യുദ്ധാനന്തരം ജീവനോടെ രക്ഷപ്പെട്ടുവെന്ന് പുറംലോകം റിഹാത്തിനെ പോലുള്ളവരെക്കുറിച്ച് ആശ്വസിക്കുേമ്പാഴും, അവർ മരണം തന്നെ തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ടായിരിക്കും? റിഹാത്തിേൻറത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ആ രാജ്യത്തുനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്്. ആദ്യം അമേരിക്കൻ അധിനിവേശവും പിന്നീട് െഎ.എസ് സൈനിക പടയോട്ടവും കടുത്ത ദുരിതം വിതച്ച ഇറാഖിലെ അഞ്ചിലൊന്ന് ജനങ്ങളും പലതരത്തിലുള്ള മാനസിക രോഗങ്ങൾക്ക് അടിമകളാണത്രെ. 18 വയസ്സിനു താഴെയുള്ളവരുടെ സ്ഥിതിയാണ് ഏറ്റവും മോശമെന്ന് ‘ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ പോലുള്ള സന്നദ്ധ സംഘടനകളുടെ റിപ്പോർട്ടിലുണ്ട്. യുദ്ധം കാരണം ബാലവേല ഇരട്ടിയായി എന്നും കുട്ടികളുടെ ആത്മഹത്യനിരക്ക് ഒാരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നുവെന്നും പ്രസ്തുത റിപ്പോർട്ട് അടിവരയിടുന്നു.
ലോകത്ത് സായുധ സംഘർഷങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ 100 കോടി കുട്ടികളെങ്കിലും അധിവസിക്കുന്നുണ്ട് എന്നാണ് കണക്ക്. ഇൗ 100 കോടി കുട്ടികളുടെയെല്ലാം മാനസികാവസ്ഥ റിഹാത്തിൽനിന്ന് ഒട്ടും വ്യത്യസ്തമായിരിക്കില്ലെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയാകില്ല. കാരണം, യുദ്ധമുഖത്തെ കുരുന്നുകൾ നേരിടുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് ഇതിനകം തന്നെ പലതരത്തിലുള്ള പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടുവർഷം മുമ്പ് സിറിയയിൽ ‘സേവ് ചിൽഡ്രൻ’ എന്ന എൻ.ജി.ഒ നടത്തിയ പഠനം ഉദാഹരണമായി എടുക്കാം. ആഭ്യന്തര യുദ്ധവും െഎ.എസും ചീന്തിയെറിഞ്ഞ രാജ്യത്തെ കുട്ടികളിൽ 80 ശതമാനവും മാനസിക സമ്മർദം അനുഭവിക്കുന്നവരാണത്രെ. ‘അദൃശ്യ മുറിവുകൾ’ എന്നു നാമകരണം ചെയ്തിരിക്കുന്ന പ്രസ്തുത റിപ്പോർട്ടിൽ, പ്രസിഡൻറ് ബശ്ശാർ അൽ അസദിെൻറ രാസായുധ പ്രയോഗങ്ങളേക്കാൾ അപകടകരമായ ‘ടോക്സിക് സ്ട്രെയിനു’കളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സിറിയയിലെ ഒരു വിദ്യാലയം പോലും കുട്ടികൾക്ക് സുരക്ഷിതമായി തോന്നുന്നില്ലെത്ര. വീടകങ്ങളിൽനിന്ന് യുദ്ധത്തിെൻറ ആദ്യനാളുകളിൽ തന്നെ ആട്ടിയിറക്കപ്പെട്ടവരാണവർ. സുരക്ഷിത സ്ഥാനംതേടി ഒാരോ ദിവസവും അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ. പലരും അതിർത്തി കടന്നു. അല്ലാത്തവർ ആഭ്യന്തര അഭയാർഥികളും. മരണം മുന്നിൽ കണ്ടുള്ള ഇൗ അലച്ചിലിനിടയിൽ പലരും സ്വയംഹത്യയുടെ വഴികൾ തെരഞ്ഞെടുക്കുന്നു. ശേഷിക്കുന്നവരാകെട്ട, മേൽസൂചിപ്പിച്ച വിധം കടുത്ത മാനസിക സമ്മർദത്തിനടിപ്പെട്ട് ഉന്മാദികളെപ്പോലെ കഴിയുന്നു. ലിബിയ, യമൻ, ദക്ഷിണ സുഡാൻ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നും സമാനമായ വാർത്തകൾ കേൾക്കാം.
ഇത്രയും പറഞ്ഞത് യുദ്ധമുഖങ്ങളിലെ കുട്ടികളുടെ അവസ്ഥയാണ്. ഒരർഥത്തിൽ, യുദ്ധത്തിെൻറയും സംഘർഷങ്ങളുടെയും അനിവാര്യവും സ്വാഭാവികവുമായ അനന്തരഫലങ്ങളിൽ ഒന്നുമാത്രമാണ് ഇത്. എന്നാൽ, താരതമ്യേന ശാന്തവും സംഘർഷരഹിതവുമായ ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ അവസ്ഥയോ? ഇറാഖിൽനിന്നും സിറിയയിൽനിന്നും വ്യത്യസ്തമായൊരു ചിത്രമാണ് നാം പ്രതീക്ഷിക്കേണ്ടത്. എന്നാൽ, യാഥാർഥ്യം മറിച്ചാണ്. എത്രത്തോളമെന്നാൽ, യുദ്ധമുഖങ്ങളിലേതിനേക്കാൾ ഏറെ കഷ്ടമാണ് നമ്മുടെ രാജ്യത്തിെൻറ അവസ്ഥയെന്ന് ലോകാരോഗ്യ സംഘടന അടക്കം റിപ്പോർട്ട് ചെയ്യുന്നു. കൗമാര ആത്മഹത്യ നിരക്ക് ഏറ്റവും കൂടുതൽ ഇന്ത്യയിലാണ് (ലക്ഷത്തിൽ 35). ഇറാഖിലേതുപോലെ, യുദ്ധവും അധിനിവേശവും തകർത്ത ഒരു തലമുറയല്ല ഇവിടെയുള്ളത്. താരതമ്യേന, 70 ശതമാനത്തിലധികം പേർക്കും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാണിവിടെ. എന്നിട്ടും പലവിധ സമ്മർദങ്ങൾക്കടിപ്പെട്ട് കൗമാരക്കാർ സ്വയംഹത്യ ചെയ്യുന്നുണ്ടെങ്കിൽ അവയെ ഗൗരവപൂർവം സമീപിക്കേണ്ടതുതന്നെ. വിദ്യാലയങ്ങളിൽനിന്നും ജോലിസ്ഥലങ്ങളിൽനിന്നുമുള്ള സമ്മർദങ്ങൾ, കുടുംബ ശൈഥില്യം, ലഹരിക്കടിമപ്പെടൽ തുടങ്ങിയ കാരണങ്ങളാണ് പലപ്പോഴും വർധിച്ച ഇൗ ആത്മഹത്യ നിരക്കിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടാറുള്ളത്.
ലോകത്ത് ആത്മഹത്യ ചെയ്യുന്ന സ്ത്രീകളിൽ മൂന്നിലൊന്നും ഇന്ത്യയിലാണെന്ന കണക്കും ഇതോടൊപ്പം ചേർത്തുവെച്ചാൽ ഇൗ നിരീക്ഷണത്തെ മുഖവിലക്കെടുക്കേണ്ടിവരും. പക്ഷേ, ഇൗ പ്രശ്നത്തെ അതർഹിക്കുന്ന ഗൗരവത്തോടെ നമ്മുടെ അധികാരികൾ സമീപിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഇന്ത്യയിലെ 15 കോടി ജനങ്ങൾ പലവിധ മനോരോഗങ്ങൾക്ക് അടിപ്പെട്ടവരാണെന്ന് നാഷനൽ മെൻറൽ ഹെൽത്ത് സർവേ ഫലം വ്യക്തമാക്കുന്നു. ഇതിൽ 90 ശതമാനം പേർക്കും മതിയായ ചികിത്സ ലഭിച്ചിട്ടില്ലത്രേ. അഥവാ, നമ്മുടെ ആരോഗ്യനയത്തിൽ ഇനിയും ‘മാനസികാരോഗ്യ മേഖല’ വേണ്ടതുപോലെ ഇടംപിടിച്ചിട്ടില്ലെന്നർഥം. 2017ൽ മെൻറൽ ഹെൽത്ത് കെയർ ആക്ടിന് രൂപം നൽകിയെങ്കിലും അതൊക്കെ എത്രകണ്ട് ഫലവത്തായി എന്നതും അന്വേഷണവിധേയമാക്കപ്പെടണം. ആത്മഹത്യാശ്രമത്തെ ക്രിമിനൽ കുറ്റങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുകപോലുള്ള ചില ഭേദഗതികൾ മാത്രമാണത്. വീടകങ്ങളിൽ കുട്ടികൾ നേരിടുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളെയൊന്നും അത് അഭിസംബോധന ചെയ്യുന്നില്ല. തൊടുപുഴയിലും ആലുവയിലും പിഞ്ചുകുട്ടികൾ സ്വന്തം വീട്ടിനുള്ളിൽ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സംഭവങ്ങൾ, സ്വഗൃഹത്തിൽ പോലും കുട്ടികൾ പലപ്പോഴും സുരക്ഷിതരല്ലെന്നു വ്യക്തമാക്കുന്നുണ്ട്. വിദ്യാലയങ്ങൾ, ജോലിസ്ഥലങ്ങൾ എന്നിവിടങ്ങളും പലഘട്ടങ്ങളിലും മാനസിക പീഡന കേന്ദ്രങ്ങളാകാറുണ്ട്. ഇവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള സമഗ്ര ആരോഗ്യനയമാണ് രാജ്യം ഇപ്പോൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.