ചന്ദ്രെൻറ മറുവശത്ത് പേടകമിറക്കിക്കൊണ്ട് ചൈന വലിയൊരു കുതിച്ചുചാട്ടമാണ് ബഹിരാകാശരംഗത്ത് നടത്തിയിരി ക്കുന്നത്. സോവിയറ്റ് യൂനിയെൻറ ലൂനാ-2 ഉപഗ്രഹം ചന്ദ്രനിലിറങ്ങി 60 വർഷവും യു.എസിെൻറ അപ്പോളോ-11 അവിടെ മനുഷ്യ രെ ഇറക്കി 50 വർഷവും കഴിയേണ്ടിവന്നു, ചന്ദ്രെൻറ മറുപുറത്ത് ആളില്ലാ വാഹനമെങ്കിലും ഇറക്കാൻ എന്നത് ദൗത്യത്തി െൻറ സങ്കീർണതകൂടി തെളിയിക്കുന്നുണ്ട്. ഇതിനിടെ ആളെക്കയറ്റിയ വാഹനങ്ങൾ ആറുതവണ ചന്ദ്രനിലെത്തി; ഗ്രഹങ്ങളിലേക്കും അതിനപ്പുറത്തേക്കും പര്യവേക്ഷണ വാഹനങ്ങൾ പോയി. ചന്ദ്രനിലേക്ക് വാഹനമയച്ച അൽപം രാജ്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെട്ടു എന്നതിനപ്പുറം ചൈനയുടെ നേട്ടമാകുന്നത് ഭൂമിയെ ഒരിക്കലും അഭിമുഖീകരിക്കാത്ത ചാന്ദ്രഭാഗത്ത് ചരിത്രത്തിലാദ്യമായി പേടകമിറക്കി എന്നതുതന്നെയാണ്. അവിടെ ഇറങ്ങിയശേഷം ചാങെ-4 എന്ന പേടകം ചന്ദ്രെൻറ ‘ഇരുണ്ട’ ഭാഗത്തിെൻറ ഏതാനും ചിത്രങ്ങൾ അയക്കുകയും ചെയ്തു.
ഭൂമിയുടെ ഏറ്റവുമടുത്ത ആകാശവസ്തുവാണ് ചന്ദ്രൻ; ഭൂമിയുടെ ഉപഗ്രഹവും. എന്നിട്ടും, അതിനെപ്പറ്റി ഏറെയൊന്നും മനസ്സിലാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നിരിക്കെ, നിർണായകമായ ഒരു വഴിത്തിരിവാകാം ഇൗ ചൈനീസ് ദൗത്യം. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ചന്ദ്രൻ ഒരൊറ്റ വസ്തുവാണെങ്കിൽപ്പോലും അത് രണ്ടായി ‘മുറിഞ്ഞ’ അവസ്ഥയിലാണ്; നേർവശവും മറുവശവും അത്രയേറെ വ്യത്യാസപ്പെട്ടിരിക്കുന്നുവത്രെ. നേർവശത്ത് 25 ശതമാനം ബാസോൾട്ട് അടങ്ങിയിരിക്കുേമ്പാൾ മറുവശത്ത് അത് രണ്ടു ശതമാനം മാത്രമാണ്. നേർഭാഗം ഏറക്കുറെ ‘മൃദുല’മാണെങ്കിൽ, മറുഭാഗം കുഴികൾ നിറഞ്ഞതും പരുക്കനുമാണ്. നേർവശത്ത് കറുത്ത പാടുകളാണ് ദൃശ്യമെങ്കിൽ മറുവശത്ത് വൃത്താകൃതിയിലുള്ള കുഴികളാണ് കാണുക; ഉൽക്കകൾ വീണുണ്ടായതെന്നാണ് അനുമാനം. ഇത്തരത്തിലുള്ള ഒട്ടനവധി വ്യത്യാസങ്ങൾ പഠനവിധേയമാക്കുന്നത് പ്രയോജനം ചെയ്യും; ചാന്ദ്രപഠനത്തിൽ ഇതൊരു പുതിയ അധ്യായം കുറിച്ചേക്കാം. പഠനത്തിനുപുറമെ, ഭൂമിയിലേക്ക് ആവശ്യമായ അപൂർവ ധാതുക്കളും പ്രകൃതിവിഭവങ്ങളും കണ്ടെത്താനും വികസിപ്പിക്കാനും സാധിച്ചേക്കും. ചൈനയുടെ ചാെങ-4 പേടകം ഉരുളക്കിഴങ്ങും പട്ടുനൂൽപ്പുഴ മുട്ടയും അങ്ങോട്ട് കൊണ്ടുപോയിട്ടുണ്ടെന്നാണ് അവരുടെ വാർത്ത ഏജൻസി അറിയിച്ചത്. ഇവ അവിടെ വളർത്താനായാൽ ഒാക്സിജനും കാർബൺഡയോക്സൈഡും ഉൽപാദിപ്പിക്കപ്പെടുമെന്നും ജീവനു പറ്റിയ ആവാസവ്യവസ്ഥ രൂപംകൊള്ളുമെന്നും കണക്കുകൂട്ടുന്നുണ്ടത്രെ. ഭൂമിയുടെയും പ്രപഞ്ചത്തിെൻറയും ഘടനയെക്കുറിച്ചും ഉൽപത്തിയെക്കുറിച്ചുമൊക്കെയുള്ള അന്വേഷണങ്ങൾക്ക് ഇതിൽ തുടർച്ചയുണ്ടാകാനും സാധ്യതയുണ്ട്.
ഇൗ ചാന്ദ്രദൗത്യം ശ്രദ്ധേയമാകുന്നത് ചൈന അതിനു വേണ്ടി നിശ്ശബ്ദം നടത്തിയ മുന്നൊരുക്കങ്ങൾ കൂടി അറിയുേമ്പാഴാണ്. ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നായി ഗണിക്കപ്പെടാൻ ദൗത്യം സഹായകമാകുമെന്നു മാത്രമല്ല, ബഹിരാകാശത്ത് വർധിച്ചുവരുന്ന മനുഷ്യസാന്നിധ്യത്തിൽ വലിയ പങ്കുപറ്റാനും ഇത് ഉതകും എന്നതിനാലാവണം, ഒരു വർഷത്തിലേറെയായി തീവ്രമായ ശ്രമങ്ങൾ നടത്തിവരുകയായിരുന്നു ആ രാജ്യം. ഉദാഹരണത്തിന്, ചന്ദ്രെൻറ മറുഭാഗത്തെത്തുന്നതിനുള്ള ഒരു വലിയ തടസ്സം അവിടെനിന്നോ അവിടേക്കോ നേരിട്ട് റേഡിയോ സന്ദേശങ്ങൾ അയക്കാനാവില്ല എന്നതായിരുന്നു; നേർവശവുമായി അതിനുള്ള മറ്റൊരു വ്യത്യാസമാണിത്. മറുവശം വളരെ ‘നിശ്ശബ്ദ’വും ‘ശാന്ത’വുമാണെന്നതിനാൽ അവിടെ സ്ഥാപിക്കുന്ന റേഡിയോ ടെലിസ്കോപ്പിന് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനാവുമെങ്കിലും സന്ദേശങ്ങൾ ഭൂമിയിലെത്തിക്കാൻ മറ്റൊരു സംവിധാനംകൂടി ആവശ്യമായിരുന്നു. കഴിഞ്ഞ മേയിൽ ചൈന നിർമാണം പൂർത്തിയാക്കിയ വാർത്തവിനിമയ റിലേ ഉപഗ്രഹം, ഇൗ തടസ്സം മറികടക്കാനുേദ്ദശിച്ചാണുണ്ടാക്കിയത്. ‘മറു ചന്ദ്രനി’ൽ ഇറങ്ങാൻ അതില്ലാതെ കഴിയുമായിരുന്നില്ല. ഇപ്പോൾ ചാങെ-4ൽ അങ്ങോെട്ടത്തിച്ച ലോകത്തിെല ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ് 2016ൽ നിർമിച്ചുകഴിഞ്ഞിരുന്നു. ബെയ്ജിങ്ങിൽ പണിത ‘സ്പേസ് സിറ്റി’യും മറ്റൊരു മുന്നൊരുക്കമാണ്. അന്യഗ്രഹ ജീവികളെക്കുറിച്ചും മറ്റും പഠിക്കാനും പുതിയൊരു ബഹിരാകാശ നിലയം സ്ഥാപിക്കാനും ചന്ദ്രനിൽ താവളമുണ്ടാക്കാനും പറ്റുമെങ്കിൽ ചൊവ്വയിലേക്ക് വാഹനമയക്കാനും ചൈനക്ക് പദ്ധതിയുണ്ടത്രെ.
ബഹിരാകാശത്ത് ഒരു കിടമത്സരമാണ് നടക്കാൻപോകുന്നതെന്ന ആശങ്ക ചിലർ ഉയർത്തുന്നു. യു.എസിലെ ട്രംപ് ഭരണകൂടം ഒരു ‘ബഹിരാകാശ സേന’യെക്കുറിച്ച് ചിന്തിക്കുന്നതായി പരസ്യപ്രഖ്യാപനം നടത്തിയിട്ടുണ്ടല്ലോ. അന്തിമമായി, ഇത്തരം അന്വേഷണങ്ങളെ നയിക്കേണ്ടത് വിജ്ഞാനതൃഷ്ണയും പ്രയോജനക്ഷമതയുമാകണം; സ്വാർഥ താൽപര്യങ്ങളോ അധിനിവേശത്വരയോ ആകരുത്. ശാസ്ത്രത്തെ ഏതുതരത്തിൽ ഉപയോഗിക്കണമെന്ന തീരുമാനം നമ്മുെടതു തന്നെയാണ്. അറിവിനെത്തന്നെ ഭരിക്കേണ്ടതാണ് വിവേകം. അതിന് നാം യാത്രചെയ്യേണ്ടത് നമ്മിലേക്കു കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.