‘നാ മുംകിൻ അബ് മുംകിൻ ഹേ, മോദി ഹേ തോ മുംകിൻ ഹേ’. ‘നടക്കാത്തതെന്തും മോദിയുള്ളപ്പോൾ നടക്കും’ എന്നർഥം വരു ന്ന നരേന്ദ്ര മോദി ഫാനുകളുടെ പുതിയ മുദ്രാവാക്യം അറംപറ്റിയ ട്രോളായി സമൂഹമാധ്യമലോകം ഒന്നാകെ ഏറ്റെടുത്തു കഴി ഞ്ഞു. തെരഞ്ഞെടുപ്പു കമീഷൻ, വിവരാവകാശ കമീഷൻ, സി.ബി.െഎ തുടങ്ങിയ ഒൗദ്യോഗിക ഭരണസംവിധാനങ്ങളുടെ വിശ്വാസ്യതയും പവിത ്രതയുമൊക്കെ കളഞ്ഞുകുളിച്ച മോദി ഒടുവിൽ ഭരണകൂടമെന്ന സ്ഥാപനത്തിെൻറ തന്നെ കഴുക്കോലൂരുന്ന പ്രവൃത്തിയിലേർ െപ്പടുേമ്പാൾ അനുയായികളുടെ മുദ്രാവാക്യം അക്ഷരം പ്രതി പുലരുകയാണ് -മോദി കാലത്ത് നടക്കാത്തതായി ഒന്നുമില്ല. രാജ്യസുരക്ഷക്ക് താൻ വൻമതിലായി നിൽക്കുമെന്നും രാജ്യം തെൻറ കൈകളിൽ സുരക്ഷിതമാണെന്നുമൊക്കെയുള്ള സ്വയം വീമ് പുകളുടെ അലയൊലികൾ അന്തരീക്ഷത്തിൽനിന്നു മായും മുേമ്പയാണ് കഴിഞ്ഞ ദിവസം രാജ്യത്തെ പരമോന്നത കോടതിയിൽ ‘റഫാൽ രേഖകൾ മോഷ്ടിച്ചേ’ എന്നു കേന്ദ്ര ഭരണകൂടം ‘സങ്കടം’ ബോധിപ്പിച്ചിരിക്കുന്നത്. റഫാലിെൻറ ഉള്ളുകള്ളികൾ മുഴുവൻ ആധികാരികമായി ‘ഹിന്ദു’ ദിനപത്രം വഴി പുറത്തെത്തിയപ്പോൾ വിറളിപൂണ്ട കേന്ദ്ര ഭരണകൂടം കേസിൽനിന്നു രക്ഷപ്പെടാനുള്ള തത്രപ്പാടിൽ സ്വയം കളഞ്ഞുകുളിക്കുന്നതാണ് സുപ്രീംകോടതിയിൽ കണ്ടത്.
റഫാൽ യുദ്ധവിമാനങ്ങളുടെ ഇടപാടുകൾ സുതാര്യമായിരുന്നില്ലെന്നും രാജ്യതാൽപര്യങ്ങൾ മാനിച്ച് പ്രതിരോധ, നിയമമന്ത്രാലയങ്ങൾ വഴി വ്യവസ്ഥാപിതമായി നീങ്ങേണ്ട ഇടപാടുകൾ പ്രധാനമന്ത്രിയുടെ ഒാഫിസ് അട്ടിമറിച്ചെന്നുമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണം. ‘കാവൽക്കാരൻ കള്ളനാണ്’ (ചൗകിദാർ ചോർ ഹേ) എന്നു നാടുനീളെ പറഞ്ഞുനടക്കുന്നത് വസ്തുനിഷ്ഠമായ തെളിവുകളുടെ പിൻബലത്തിലാണെന്നും അദ്ദേഹം ആണയിട്ടു. ഇത് സത്യമായി സാക്ഷ്യപ്പെടുത്തുന്നതാണ് ‘ഹിന്ദു’ ദിനപത്രം പുറത്തുവിട്ട റഫാൽ രേഖകൾ. ഏറ്റവുമൊടുവിൽ, ബാങ്ക് ഗാരൻറി ഒഴിവാക്കിയതിനാൽ 57.4 കോടി യൂറോ (4554. 52 കോടി രൂപ) ഫ്രഞ്ച് കമ്പനിയായ ദസോ ലാഭമുണ്ടാക്കിയെന്നു പറയുന്നു. 36 വിമാനങ്ങൾക്ക് യു.പി.എ ഗവൺമെൻറ് കാലത്തേക്കാൾ 1951 കോടി രൂപയാണ് മോദി ഗവൺമെൻറ് അധികമായി നൽകിയത്. യു.പി.എ കാലത്തേക്കാൾ 32.79 കോടി യൂറോ കുറച്ചാണ് മോദി സർക്കാർ പുതിയ കരാറുണ്ടാക്കിയതെന്ന സർക്കാറിെൻറയും ബി.ജെ.പിയുടെയും അവകാശവാദങ്ങളെ ഖണ്ഡിക്കുന്നതാണ് ഈ റിപ്പോർട്ട്.
ഇടപാടു കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന് കോടതിയിൽ ആവശ്യമുയർന്നപ്പോൾ ദേശീയ സുരക്ഷയുടെ വിഷയമായതിനാൽ വിലവിവരം കോടതിയുടെ പരിശോധന വരുതിയിൽ വരില്ലെന്നായിരുന്നു കേന്ദ്ര ഗവൺമെൻറിെൻറ നേരത്തേയുള്ള നിലപാട്.
പ്രതിരോധവകുപ്പിെൻറ നിയമാനുസൃത മാനദണ്ഡങ്ങൾ ലംഘിച്ചാണ് റഫാൽ ഇടപാട് നടന്നതെന്ന് വ്യക്തമാക്കുന്ന വാർത്തകൾകൂടി കേസിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവരും പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അതോടെ, നിൽക്കക്കള്ളിയില്ലാതായ കേന്ദ്ര ഭരണകൂടം കണ്ടെത്തിയ അവസാന അടവായിരുന്നു മോഷണ ആരോപണം. എന്നാൽ, അത് ബൂമറാങ് പോലെ ഗവൺമെൻറിനുതന്നെ തിരിച്ചടിക്കുന്നതാണ് ബുധനാഴ്ച സുപ്രീംകോടതിയിൽ നടന്ന മണിക്കൂറുകൾ നീണ്ട വാദപ്രതിവാദം തെളിയിച്ചത്.
കേസിൽ കുടുങ്ങുമെന്നായപ്പോൾ പുറത്തുവന്ന രേഖകൾ ‘അതീവരഹസ്യം’ എന്നെഴുതി സൂക്ഷിച്ചതാണെന്നും അത് മോഷ്ടിച്ചെടുത്ത് പ്രസിദ്ധീകരിച്ചവർക്കെതിരെയും അതുമായി കോടതിയെ സമീപിച്ച അഭിഭാഷകനുമെതിരെ ഒൗദ്യോഗിക രഹസ്യനിയമം ലംഘിച്ചതിന് നടപടി വേണമെന്നുമായിരുന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിെൻറ ആരോപണം. എന്നാൽ, രേഖകൾ മോഷ്ടിച്ചതായാലും അല്ലെങ്കിലും അതിൽ പറഞ്ഞ കാര്യങ്ങളിലേക്ക് നോക്കാതിരിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. രേഖ ചോർന്നതിെൻറ ഗൗരവം കോടതിയെ ബോധ്യെപ്പടുത്താൻ തിടുക്കപ്പെട്ട കേന്ദ്രസർക്കാർ പക്ഷേ, അതിൽ പറഞ്ഞ കാര്യങ്ങളൊന്നും നിഷേധിച്ചില്ല. നിയമവിരുദ്ധമായി നേടിയ രേഖകൾ പരിഗണിക്കരുതെന്ന ന്യായം നിലനിൽക്കത്തക്കതല്ലെന്ന് 2ജി, കൽക്കരി കേസുകളിലെ അനുഭവങ്ങൾ ഉദാഹരിച്ചുകൊണ്ടുതന്നെ കോടതിയിൽ ഉന്നയിക്കപ്പെട്ടു. അഴിമതി ആരോപിക്കപ്പെടുേമ്പാൾ അതിന് ദേശസുരക്ഷകൊണ്ട് മറയിടാനാണോ ശ്രമിക്കുന്നതെന്ന കോടതിയുടെ ചോദ്യം റഫാൽ കേസ് പിന്തുടരുന്ന ആരുടെയും മനസ്സിലുയരുന്നതാണ്. മാത്രമല്ല, ദേശസുരക്ഷയെ അത്രമേൽ പരിഗണിക്കുന്നുവെങ്കിൽ ഇൗ ഇടപാടിെൻറ കാര്യത്തിൽ രാജ്യരക്ഷ താൽപര്യങ്ങൾ മുൻനിർത്തി പ്രതിരോധ, നിയമമന്ത്രാലയങ്ങൾ സമർപ്പിച്ച നിർദേശങ്ങളൊക്കെ മറികടന്ന് പ്രധാനമന്ത്രിയുടെ ഒാഫിസും ദേശീയ സുരക്ഷ ഉപദേഷ്ടാവും ഇടപെട്ട് ഫ്രഞ്ച് കമ്പനിക്ക് ഇത്രയേറെ ഇളവുകൾ വാങ്ങിക്കൊടുത്തതെന്തിനെന്നതടക്കമുള്ള ചോദ്യങ്ങളുയരുന്നുണ്ട്. എന്നാൽ, റഫാൽ ഇടപാടിൽ ചോദ്യങ്ങൾക്കൊന്നും കേന്ദ്രത്തിനു മറുപടിയില്ലെന്നു സുപ്രീംകോടതിയിൽ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.
ഒടുവിൽ സത്യം വെളിച്ചത്തായതു കണ്ട വിഭ്രാന്തിയിൽ അതിെൻറ വായ്മൂടിക്കെട്ടാനുള്ള ശ്രമമാണ് വാർത്തകൾ പുറത്തുവിട്ട ‘ഹിന്ദു’ പത്രത്തിനെതിരെ ഉയർത്തിയ ഭീഷണി. ലോകത്ത് ഭരണാധിപന്മാരുടെ തലയുരുണ്ട വൻ അഴിമതിക്കേസുകളിലൊക്കെ വിസിൽ ബ്ലോവർമാരും മാധ്യമങ്ങളുമായിരുന്നു അതിനു നിമിത്തമായത്. അവർ പുറത്തുകൊണ്ടു വന്ന വാർത്തകളിലെ ന്യായാന്യായങ്ങൾ പരിശോധിച്ച് കേസിൽ തീർപ്പിലെത്തുകയാണ് ലോകം അംഗീകരിച്ച രീതി. അതിനു പകരം നേരു ചൂണ്ടുന്നവെൻറ വിരലറുക്കുന്നതും വായ്മൂടിക്കെട്ടുന്നതും ഏകാധിപതികളുടെ പതിവാണ്. വിവരാവകാശ നിയമം സർവത്രയായി ഉപയോഗിക്കപ്പെടുന്ന ജനാധിപത്യ അന്തരീക്ഷത്തിലിരുന്ന് ഇപ്പോഴും പഴയ കോളനിക്കാലത്തെ ഒൗദ്യോഗിക രഹസ്യനിയമം പറഞ്ഞ് ഭീഷണി മുഴക്കുന്നവർ രാജ്യത്തെ നയിക്കുന്നത് മുന്നോേട്ടാ, പിറകോേട്ടാ, പുരോഗതിയിലേക്കോ, നാശത്തിലേക്കോ എന്നു വ്യക്തമായി കാണിച്ചുതരുന്നു റഫാൽ കേസിെൻറ നാൾവഴികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.