കണക്കിലെ കളിയോ ഭരണം?

വി​ക​സ​ന​ത്തെ​ക്കു​റി​ച്ച അ​ഭൂ​ത​പൂ​ർ​വ​മാ​യ വാ​ഗ്​​ദാ​ന​ങ്ങ​ളു​മാ​യി ഭ​ര​ണ​ത്തി​ലേ​റി​യ​താ​ണ്​ ന​രേ​ന്ദ്ര മോ​ദി​യു​ടെ ബി.​ജെ.​പി​സ​ർ​ക്കാ​ർ. മു​ൻ ഗ​വ​ൺ​മ​െൻറു​ക​െ​ള​ക്കാ​ൾ അ​തേ​ക്കു​റി​ച്ച അ​വ​കാ​ശ​വാ​ദ​ങ്ങ​ളും പ്ര​ഖ്യാ​പ​ന​ങ്ങ​ളും നൂ​റ്റൊ​ന്നാ​വ​ർ​ത്തി​ക്കാ​നും പ്ര​ധാ​ന​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പാ​ർ​ട്ടി​നേ​താ​ക്ക​ളും ഇ​ന്നോ​ളം മ​ടി​ച്ചി​ട്ടി​ല്ല. രാ​ജ്യ​ത്ത്​ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഗു​ണ്ടാ​രാ​ജ്യ​ത്തെ​ന്ന ക​ണ​ക്കെ അ​പ​ക​ട​ക​ര​മാ​യ സ്​​ഥി​തി​വി​ശേ​ഷ​ത്തി​ലെ​ത്തി​യി​ട്ടും അ​തി​നു​നേ​രെ ക​ണ്ണ​ട​ക്കാ​നും മ​റ​പി​ടി​ക്കാ​നും കേ​ന്ദ്ര​ഭ​ര​ണ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തും വി​ക​സ​നം എ​ന്ന ന​മ്പ​ർ ത​ന്നെ. അ​തു​കൊ​ണ്ടു​ത​ന്നെ ഭ​ര​ണം കാ​ലാ​വ​ധി തി​ക​ക്കാ​നു​ള്ള അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നി​രി​ക്കെ, ബി.​ജെ.​പി ഗ​വ​ൺ​മ​െൻറ്​ ഭ​ര​ണ​ത്തി​ലേ​റും മു​മ്പും ശേ​ഷ​വും ഉ​ന്ന​യി​ച്ച അ​വ​കാ​ശ​വാ​ദ​ങ്ങ​ളും വി​ക​സ​ന​പ​ദ്ധ​തി​പ്ര​ഖ്യാ​പ​ന​ങ്ങ​ളും എ​വി​ടെ​യെ​ത്തി എ​ന്ന ക​ണ​ക്കെ​ടു​പ്പി​ന്​ രാ​ജ്യ​ത്തെ രാ​ഷ്​​ട്രീ​യ​നി​രീ​ക്ഷ​ക​രും മാ​ധ്യ​മ​​പ്ര​വ​ർ​ത്ത​ക​രു​മൊ​ക്കെ സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ പു​റ​​ത്തു​കൊ​ണ്ടു​വ​രു​ന്ന ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മൊ​ന്നും ഗ​വ​ൺ​മ​െൻറി​​െൻറ പ്ര​തി​ച്ഛാ​യ വ​ർ​ധി​പ്പി​ക്കു​ക​യ​ല്ല, കു​ത്തി​ക്കെ​ടു​ത്തു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ക്കാ​ൻ ബാ​ധ്യ​സ്​​ഥ​രാ​യ പ്ര​തി​പ​ക്ഷ​ത്തി​​െൻറ​യോ അ​വ​രു​ടെ റോ​ൾ നി​ർ​വ​ഹി​ക്കു​ന്ന ഏ​തെ​ങ്കി​ലും ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ​യോ നി​രീ​ക്ഷ​ക​രു​ടെ​യോ വി​ല​യി​രു​ത്ത​ല​ല്ല ഇ​ത്. എ​ല്ലാ​വ​രു​ടെ​യും കൂ​ടെ എ​ല്ലാ​വ​രു​ടെ​യും വി​ക​സ​ന​ത്തി​ന്​ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ന​രേ​ന്ദ്ര മോ​ദി രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ എ​ങ്കി​ൽ​പി​ന്നെ അ​ദ്ദേ​ഹ​ത്തെ ജ​യി​പ്പി​ച്ചി​ട്ടു ത​ന്നെ കാ​ര്യം എ​ന്ന മ​ട്ടി​ൽ ഗ​വ​​ൺ​മ​െൻറ്​​പ​ദ്ധ​തി​ക​ളു​ടെ മെ​ഗാ​ഫോ​ണു​ക​ളാ​യി മാ​റി​യ വ്യ​ക്​​തി​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളും പോ​ലും വ​സ്​​തു​ത​ക​ൾ​ക്കു​മു​ന്നി​ൽ വി​സ്​​മ​യ​വും വി​ഷാ​ദ​വും പൂ​ണ്ടി​രി​ക്കു​ന്ന സ്​​ഥി​തി​യാ​ണി​പ്പോ​ൾ. മോ​ദി​ക്ക്​ ഇ​ല്ലാ​ത്ത പ്ര​ഭാ​വം ഉൗ​തി​വീ​ർ​പ്പി​ച്ചി​രു​ന്ന​വ​ർ​പോ​ലും എ​ല്ലാം മി​ഥ്യ​യാ​യി​രു​ന്നു എ​ന്ന നി​​രാ​ശ​യി​ലേ​ക്ക്​ വ​ഴു​തി​പ്പോ​കു​ന്നു​മു​ണ്ട്. 

വ​മ്പി​ച്ച അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ മോ​ദി ഗ​വ​ൺ​മ​െൻറ്​ പു​തി​യ​പ​ദ്ധ​തി​ക​ൾ ഒാ​രോ​ന്നാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ. പ​ദ്ധ​തി​ക്കു​പ​ണ​മി​ല്ലെ​ങ്കി​ലെ​ന്ത്, ഇ​ന്ധ​ന​ത്തി​​െൻറ വി​ല​ച്ചൂ​ട്​ നാ​ൾ​ക്കു​നാ​ൾ കൂ​ട്ടി ജ​ന​ത്തെ ക​ഷ്​​ട​ത്തി​ലാ​ക്കി പ​ണ​മു​ണ്ടാ​ക്കി. അ​തും പോ​രാ​ഞ്ഞ്​ അ​വ​രു​ടെ കീ​ശ​യി​ൽ കൈ​യി​ട്ട്​ സ​ർ​ചാ​ർ​ജും മ​റ്റും വാ​രി. എ​ല്ലാം സ​ഹി​ക്കാ​ൻ ആ​ളു​ക​ളെ പ്ര​ചോ​ദി​പ്പി​ച്ച​ത്​ മ​ല​വി​സ​ർ​ജ​ന​ത്തി​ന്​ വെ​ളി​ക്കി​രു​ത്തു​ന്ന നാ​ണ​ക്കേ​ട്​ രാ​ജ്യ​ത്തി​ന്​ ഒ​ഴി​വാ​ക്കു​മെ​ന്നും എ​ല്ലാ​വ​രെ​യും വൈ​ദ്യു​തി​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ലേ​ക്ക്​ വ​ഴി​ന​ട​ത്തു​മെ​ന്നു​മൊ​ക്കെ മോ​ഹ​ന​വാ​ഗ്​​ദാ​ന​ങ്ങ​ൾ വെ​ച്ചു​നീ​ട്ടി​യാ​യി​രു​ന്നു. സ്വ​ന്തം വ​രു​തി​യി​ലു​ള്ള മാ​ധ്യ​മ​ങ്ങ​ളും പാ​ർ​ട്ടി​വി​ദൂ​ഷ​ക​രാ​യ വി​ദ​ഗ്​​ധ​രു​മൊ​ക്കെ ഇ​ത്​ വ​ലി​യ​വാ​യി​ൽ കൊ​ട്ടി​ഗ്​​ഘോ​ഷി​ച്ച​പ്പോ​ൾ മ​റു​വാ​യ്​​ക്ക്​ ശ​ബ്​​ദ​മി​ല്ലാ​താ​യി. എ​ന്നാ​ൽ, ​കേ​ന്ദ്ര​ത്തി​ൽ ബി.​ജെ.​പി​യു​ടെ ഭ​ര​ണം അ​വ​സാ​ന​ത്തി​ലേ​ക്ക​ടു​ക്കു​ക​യും പാ​ർ​ട്ടി​ക്ക്​ അ​പ്ര​തീ​ക്ഷി​ത​മാ​യി തി​രി​ച്ച​ടി​ക​ൾ നേ​രി​ട്ടു​തു​ട​ങ്ങു​ക​യും ചെ​യ്​​ത​തോ​ടെ മ​റു​ചി​ന്ത​ക്കും പ​ഠ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ തെ​ളി​ച്ചം വെ​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. അ​ധി​കാ​ര​മേ​റ്റ​തി​ൽ​പി​ന്നെ​യു​ള്ള ആ​ദ്യ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ലെ ചെ​േ​ങ്കാ​ട്ട​പ്ര​സം​ഗ​ത്തി​ൽ ​പ്ര​ഖ്യാ​പി​ച്ച സ്വ​ച്ഛ്​​ഭാ​ര​ത്​ മു​ത​ൽ ​ഇ​ടി​ത്തീ​യാ​യി ജ​ന​ത്തി​നു​മേ​ൽ കൊ​ണ്ടി​ട്ട നോ​ട്ടു​നി​രോ​ധ​ന​വും ച​ര​ക്കു​സേ​വ​ന​നി​കു​തി​യു​മ​ട​ക്കം കാ​ര്യ​മ​റി​യാ​ത്ത ക​ളി​ക​ളാ​യി​രു​ന്നു​വെ​ന്ന്​ ഇ​പ്പോ​ൾ പ​ല​രും ഉ​റ​ക്കെ പ​റ​ഞ്ഞു​തു​ട​ങ്ങി. ഗ​വ​ൺ​മ​െൻറ്​ ഒാ​മ​ന​യാ​യി സം​ഘ്​​പ​രി​വാ​ർ കു​ടും​ബ​കാ​ര​ണ​വ​ന്മാ​രു​ടെ പേ​രി​ൽ കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി​ക​ളി​ൽ പ​ല​തും മു​ൻ ഗ​വ​ൺ​മ​െൻറു​ക​ളു​ടേ​ത്​ പു​തി​യ കു​പ്പി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​െ​ന്ന​ന്നും പ​ല പ​ദ്ധ​തി​ക​ളും ക​ണ​ക്കി​ലെ ക​ളി​ക​ൾ​ക്ക​പ്പു​റം ക​ട​ന്നി​ല്ലെ​ന്നും ​തെ​ളി​ഞ്ഞു​വ​രു​ന്നു. ന​രേ​ന്ദ്ര മോ​ദി​സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ൽ​പി​ന്നെ വ​ർ​ഗീ​യ​​ധ്രു​വീ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ക​യും സം​ഘ്​​പ​രി​വാ​ർ​ശ​ക്​​തി​ക​ളു​ടെ ഗു​ണ്ടാ​രാ​ജ്​ അ​ര​ങ്ങു​ത​ക​ർ​ക്കു​ക​യും ചെ​യ്​​തു​വെ​ന്ന​താ​ണ്​ രാ​ജ്യ​ത്ത്​ ഉ​രു​ത്തി​രി​ഞ്ഞ പ്ര​തി​ഭാ​സം. അ​തി​ല​പ്പു​റം ഭ​ര​ണ​പ​രി​ഷ്​​കാ​ര​മെ​ന്ന പേ​രി​ൽ കൊ​ണ്ടു​വ​ന്ന​തു പ​ല​തും ഭീ​മാ​ബ​ദ്ധ​മാ​യും ക​ട​ലാ​സു​പു​ലി​ക​ളാ​യും ക​ലാ​ശി​ക്കു​ക​യും ചെ​യ്​​െ​ത​ന്നാ​ണ്​ അ​നു​ദി​നം പ​ല വ​ഴി​ക്കാ​യി പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ തെ​ളി​യി​ക്കു​ന്ന​ത്.  

അ​തി​ലൊ​ടു​വി​ൽ പു​റ​ത്തു​വ​ന്ന മു​ഖം​മി​നു​ക്ക​ലി​​െൻറ ക​ണ​ക്ക്​ വൈ​ദ്യു​തി​മേ​ഖ​ല​യി​ൽ നി​ന്നാ​ണ്. 2014ൽ ​അ​ധി​കാ​ര​മേ​ൽ​ക്കു​േ​മ്പാ​ൾ മോ​ദി രാ​ജ്യ​ത്തി​നു​പ​ക​ർ​ന്ന സ്വ​പ്​​ന​ങ്ങ​ളി​ലൊ​ന്ന്​ സ​മ്പൂ​ർ​ണ​വൈ​ദ്യു​തീ​ക​ര​ണ​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​വെ​പ്പാ​യി​രു​ന്നു. ​​‘രോ​ഷ​ൻ ഹോ​ഗാ ഹ​ർ ഘ​ർ, ഗാ​വ്​ ഹോ ​യാ ശ​ഹ​ർ’ (വീ​ടോ നാ​ടോ ന​ഗ​ര​മോ ആ​ക​െ​ട്ട, എ​ങ്ങും പ്ര​ദീ​പ്​​തം) എ​ന്ന മു​ദ്രാ​വാ​ക്യം സാ​ക്ഷാ​ത്​​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം 16320 കോ​ടി​യു​ടെ അ​ധി​ക​സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ചു​ മോ​ദി. എ​ന്നാ​ൽ, ​ഗ്രാ​മ​ങ്ങ​ളു​ടെ സ​മ്പൂ​ർ​ണ​വൈ​ദ്യു​തീ​ക​ര​ണം എ​ന്ന ല​ക്ഷ്യം രാ​ജ്യ​ത്തെ 18,000 ഗ്രാ​മ​ങ്ങ​​ളെ വൈ​ദ്യു​തി വ​ഴി ബ​ന്ധി​പ്പി​ച്ച്​ അ​ടു​ത്ത​മാ​സ​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​ണ്​ ​െവ​പ്പ്. എ​ന്നാ​ൽ, എ​ല്ലാ ക​ണ​ക്കും പൂ​ർ​ത്തി​യാ​കു​േ​മ്പാ​ഴും രാ​ജ്യ​ത്ത്​ മൂ​ന്നു​കോ​ടി 20 ല​ക്ഷം വീ​ടു​ക​ൾ ഇ​നി​യും ഇ​രു​ട്ടി​ൽ ത​ന്നെ​യാ​കു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. അ​തെ​ങ്ങ​നെ​യെ​ന്ന്​ പ​രി​ശോ​ധി​ക്കു​േ​മ്പാ​ഴാ​ണ്​ സ​ർ​ക്കാ​റി​​െൻറ ക​ളി​ക്ക​ണ​ക്ക്​ വ്യ​ക്​​ത​മാ​കു​ക. ഒ​രു ​​ഗ്രാ​മ​ത്തി​ലെ 10 ശ​ത​മാ​നം വീ​ടു​ക​ളി​ലും പി​ന്നെ സ്​​കൂ​ൾ, ഹെ​ൽ​ത്ത്​​സ​െൻറ​ർ തു​ട​ങ്ങി​യ പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലും ബ​ൾ​ബ്​ ക​ത്തി​യാ​ൽ അ​ത്​ വൈ​ദ്യു​തീ​കൃ​ത​ഗ്രാ​മ​മാ​യി. അ​ത​നു​സ​രി​ച്ച്​ പു​തു​താ​യി വൈ​ദ്യു​തീ​ക​രി​ച്ച ഗ്രാ​മ​ങ്ങ​ളി​ൽ എ​ട്ടു​ശ​ത​മാ​ന​ത്തി​ലും താ​ഴെ എ​ണ്ണ​ത്തി​ൽ മാ​ത്ര​മേ എ​ല്ലാ വീ​ടു​ക​ളി​ലും വെ​ളി​ച്ച​മെ​ത്തി​യി​ട്ടു​ള്ളൂ. 2016ൽ ​രാ​ജ്യ​ത്തെ 82 ശ​ത​മാ​നം പേ​ർ​ക്കും വൈ​ദ്യു​തി​യെ​ത്തി​ച്ച്​ രാ​ജ്യം പേ​രെ​ടു​ക്കു​േ​മ്പാ​ഴും ര​ണ്ടു​കോ​ടി 39 ല​ക്ഷം ആ​ളു​ക​ൾ​ക്ക്​ വൈ​ദ്യു​തി കി​ട്ടി​യി​ല്ലെ​ന്നാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര ഉൗ​ർ​ജ ഏ​ജ​ൻ​സി​യു​ടെ ക​ണ​ക്ക്.

വ​ൻ സ്വ​പ്​​ന​പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യും അ​തു ന​ട​പ്പാ​ക്കാ​നാ​വി​ല്ലെ​ന്ന്​ തി​രി​ച്ച​റി​യു​േ​മ്പാ​ൾ ക​ണ​ക്കു​കൊ​ണ്ട്​ ഒാ​ട്ട​യ​ട​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്​ മോ​ദി​യു​ടെ ഭ​ര​ണ​സൂ​ത്ര​ങ്ങ​ളി​ലൊ​ന്ന്​ എ​ന്ന്​ വ്യ​ക്​​ത​മാ​ക്കു​ന്ന​താ​ണ്​ വൈ​ദ്യു​തീ​ക​ര​ണ​ക​ണ​ക്കു​ക​ളി​ലെ ഒ​ളി​ച്ചു​ക​ളി​ക​ൾ. യു.​പി.​എ ഗ​വ​ൺ​മ​െൻറ്​ കൊ​ണ്ടു​വ​ന്ന 23 പ​ദ്ധ​തി​ക​ൾ പേ​രു​മാ​റ്റി അ​തി​​െൻറ തു​ട​ർ​ച്ച നി​ർ​വ​ഹി​ക്കു​ക​യാ​ണ്​ മോ​ദി ഗ​വ​ൺ​മ​െൻറ്​ ചെ​യ്​​ത​തെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടി​യ​താ​ണ്. ഇ​ന്ധ​ന​വി​ല അ​നു​ദി​നം കു​തി​ച്ചു​യ​രു​േ​മ്പാ​ൾ സ്വ​ച്ഛ​ഭാ​ര​തം കാ​ണി​ച്ച്​ ആ​ശ്വ​സി​പ്പി​ച്ചെ​ങ്കി​ലും അ​തും ഇ​നി​യും എ​ത്തി​പ്പി​ടി​ക്കാ​നാ​വാ​ത്ത ല​ക്ഷ്യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന്​ വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ക​ക്ഷി​രാ​ഷ്​​ട്രീ​യം നി​ർ​ത്തി വി​ക​സ​ന​ത്തെ​ക്കു​റി​ച്ചു​മാ​ത്രം സം​സാ​രി​ക്കാ​മെ​ന്നാ​യി​രു​ന്നു മോ​ദി​യും ബി.​ജെ.​പി​യും ഭ​ര​ണ​ത്തി​ലേ​റു​േ​മ്പാ​ൾ പ​റ​ഞ്ഞ വാ​ക്ക്. എ​ന്നാ​ൽ, സം​ഘ്​​പ​രി​വാ​റി​​െൻറ തീ​​വ്ര​വം​ശീ​യാ​ധി​പ​ത്യ​പ​രി​പാ​ടി​ക​ൾ മാ​ത്രം കൊ​ണ്ടു​ന​ട​ത്താ​നു​ള്ള ഉ​പ​ക​ര​ണ​മാ​യി കേ​ന്ദ്ര​ഭ​ര​ണ​ത്തെ മാ​റ്റി​യെ​ടു​ത്ത​തോ​ടെ മോ​ദി എ​ന്ന ബി.​ജെ.​പി​യു​ടെ ര​ണ്ടാം വി​കാ​സ​പു​രു​ഷ​നും ഭ​ര​ണ​ത്തി​ൽ പ​രാ​ജ​യ​മാ​യി ക​ലാ​ശി​ക്കു​ക​യാ​ണ്.
Tags:    
News Summary - narendra modi government- editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.