ഒരു വർഷത്തെ ഇടവേളക്കുശേഷം സംസ്ഥാനത്ത് നിപ വൈറസ് ബാധ റിപ്പോർ ട്ട് ചെയ്തിരിക്കുകയാണ്. തൊടുപുഴയിലെ കോളജ് വിദ്യാർഥിയും എറ ണാകുളം വടക്കൻ പറവൂർ വടക്കേക്കര സ്വദേശിയുമായ 20കാരനാണ് വൈറസ് ബാ ധയേറ്റതായി സംശയിക്കുന്നത്. മേയ് അവസാന വാരം, ഏതാനും ദിവസം തൃശൂരി ൽ കഴിയവെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി കടുത്തത ോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
തുടർന്ന് നടത് തിയ പരിശോധനയിലാണ് നിപയുള്ളതായി ഡോക്ടർമാർക്ക് സംശയം തോ ന്നിയതും വിദഗ്ധ പരിശോധനക്ക് പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യ ൂട്ടിലേക്ക് രക്തസാമ്പ്ൾ അയച്ചതും. ഇപ്പോൾ മസ്തിഷ്കജ്വരം സ്ഥ ിരീകരിച്ചിട്ടുണ്ടെങ്കിലും അത് നിപതന്നെയാണോ എന്നുറപ്പിക്കാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനഫലം പുറത്തുവരണം. അതേസമയം, വൈറസ് ബാധക്കുള്ള സാധ്യത മുൻകൂട്ടി കണ്ട് അധികാരികളും ആരോഗ്യപ്രവർത്തകരും ജാഗ്രതാനിർദേശങ്ങൾ പുറപ്പെടുവിക്കുകയും മുൻകരുതൽ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്.
എറണാകുളം, കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളജ് ആശുപത്രികളിൽ ഐെസാലേറ്റഡ് വാർഡുകൾ സജ്ജമാക്കിയതും രോഗിയുമായി അടുത്തിടപഴകിയ 80ലധികം ആളുകളെ മെഡിക്കൽ നിരീക്ഷണത്തിലാക്കിയതുമടക്കം പ്രതിരോധപ്രവർത്തനങ്ങളുടെ പ്രാരംഭനടപടികൾ ആദ്യ മണിക്കൂറുകളിൽതന്നെ അധികൃതർ പൂർത്തിയാക്കി.
ലോകത്ത് അപൂർവമായി മാത്രമാണ് നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിർഭാഗ്യവശാൽ, കഴിഞ്ഞവർഷം നിപ വൈറസ് കേരളത്തിലുമെത്തി. 17 പേരുടെ ജീവനെടുത്ത് കുറച്ചു ദിവസത്തേക്കെങ്കിലും കേരളക്കരയിൽ ചെറുതല്ലാത്ത ഭീതി വിതക്കാനും നിപ കാരണമായി. എന്നാൽ, ‘ഭീതിയല്ല, ജാഗ്രതയാണ് വേണ്ടത്’ എന്ന മുദ്രാവാക്യത്തിലൂടെ ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് നടത്തിയ പ്രതിരോധപ്രവർത്തനങ്ങളിലൂടെ മൂന്നാഴ്ചക്കുള്ളിൽ നിപ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.
രോഗം സ്ഥിരീകരിച്ച രണ്ടുപേരെയാണ് ഈ സമയത്ത് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. യു.എൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെ പ്രശംസ പിടിച്ചുപറ്റാൻ ഇതിലൂടെ കഴിഞ്ഞു. ഒരു കാലത്ത് ലോകം അംഗീകരിച്ച ‘കേരള ആരോഗ്യ മോഡൽ’ ഇനിയും കെട്ടുപോയിട്ടില്ലെന്ന് തെളിയിച്ച നാളുകളായിരുന്നു അത്. വേണ്ടത്ര സുരക്ഷാസംവിധാനങ്ങളും മറ്റുമില്ലാതെ നടത്തിയ പ്രതിരോധപ്രവർത്തനമായിരുന്നു അത്.
നിപ വൈറസിനെ പ്രതിരോധിക്കാൻ നേരിട്ടുള്ള വാക്സിനുകേളാ മറ്റു മരുന്നുകേളാ ലഭ്യമല്ലായിരുന്നു. എൻസിഫലൈറ്റിസ് രോഗികളിൽ മരണനിരക്ക് കുറച്ചേക്കാം എന്ന നിഗമനത്തിൽ നൽകിയ റിബാവൈറിൻ പോലുള്ള ആൻറി വൈറൽ മരുന്നുകളും മറ്റും മാത്രമായി മുന്നേറിയ പ്രതിരോധപ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം പകർന്നത് ആ കാലത്ത് ജനം പുലർത്തിയ തികഞ്ഞ ജാഗ്രതതന്നെയാണ്. അതേ ജാഗ്രതതന്നെയാണ് പുതിയ സാഹചര്യം ആവശ്യപ്പെടുന്നത്. യഥാർഥത്തിൽ കഴിഞ്ഞ വർഷത്തെയത്ര സങ്കീർണത ഇക്കുറിയില്ല. കോഴിക്കോട് നിപ മൂലം മരിച്ച സാബിത്തിന് എങ്ങനെ രോഗം വന്നുവെന്നും അയാൾ ആരുമായൊക്കെ സമ്പർക്കം പുലർത്തിയെന്നും ആദ്യ ഘട്ടത്തിൽ അറിയില്ലായിരുന്നു. മാത്രവുമല്ല, നിപ സംബന്ധിച്ച കാര്യമായ അറിവുകളും നമുക്കില്ലായിരുന്നു. ഇന്ന് അതല്ല സ്ഥിതി.
ഈ രോഗത്തെ കൃത്യമായി പ്രതിരോധിച്ചതിെൻറ അനുഭവപരിജ്ഞാനം നമുക്കുണ്ട്. ഇപ്പോൾ രോഗം സംശയിക്കപ്പെടുന്ന ആളുമായി സമ്പർക്കം പുലർത്തിയ ഏതാണ്ടെല്ലാ ആളുകളെയും തിരിച്ചറിയുകയും ചെയ്തിരിക്കുന്നു. മാത്രമല്ല, നിപ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നുകൾ സംബന്ധിച്ച ഗവേഷണങ്ങളും പുരോഗമിക്കുകയാണ്. ആഫ്രിക്കൻ വൻകരയിൽ കനത്ത നാശംവിതച്ച ഇബോള വൈറസിനെ പ്രതിരോധിക്കാൻ തയാറാക്കിയ ആൻറി വൈറൽ മരുന്ന് നിപക്കെതിരെയും പ്രയോഗിക്കാമെന്ന് ഏതാനും ഗവേഷകർ കണ്ടെത്തിയത് ഈയടുത്ത ദിവസമാണ്. പരീക്ഷണാർഥം, കുരങ്ങുകളിൽ പ്രയോഗിച്ചപ്പോൾ അത് വിജയിച്ചുവെന്നും ശാസ്ത്ര ജേണലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത്, രോഗപ്രതിരോധത്തിനുള്ള സൗകര്യങ്ങൾ എല്ലാ നിലയിലും വർധിച്ചുവെന്നർഥം. വൈദ്യശാസ്ത്രം ആർജിച്ച അറിവുകളുടെയും സങ്കേതങ്ങളുടെയും സഹായത്തോടെ നിപയെ പ്രതിരോധിക്കാവുന്നതേയുള്ളൂ എന്നാണ് ഇെതല്ലാം വ്യക്തമാക്കുന്നത്.
ഈ സന്ദർഭത്തിൽ അനാവശ്യമായ ഭീതി പടച്ചുവിടാതെ, ആേരാഗ്യവകുപ്പിെൻറ ജാഗ്രതാനിർദേശങ്ങൾ പൂർണമായും പാലിക്കുകയാണ് ഓരോ പൗരെൻറയും പ്രാഥമിക ബാധ്യത. കഴിഞ്ഞ ദിവസങ്ങളിൽ ഈ സംഭവം റിപ്പോർട്ട് ചെയ്തതു മുതൽ തെറ്റായ വാർത്തകളും വിവരങ്ങളും നവസമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തക്കാളിപ്പനി, പന്നിപ്പനി എന്നിവയെപ്പോലെ ‘മരുന്നു മാഫിയ’ പടച്ചുണ്ടാക്കിയ കെട്ടുകഥയാണ് ‘നിപ’യെന്ന കഴിഞ്ഞവർഷത്തെ ഗൂഢാലോചന സിദ്ധാന്തവും പുതിയ വാർത്തകൾക്കു പിന്നാലെ വീണ്ടും പുറത്തുവന്നിട്ടുണ്ട്. രോഗപ്രതിരോധ പ്രവർത്തനങ്ങളെയും ബോധവത്കരണ ശ്രമങ്ങളെയും ഇത് തകിടംമറിക്കും.
ബോധവത്കരണ പരിപാടികൾക്കൊപ്പം വ്യാജ പ്രചാരണക്കാർക്കെതിരെ നടപടികൾ കൈക്കൊള്ളാനും സർക്കാർ തയാറാവണം. വ്യാജപ്രചാരണം തുറന്നുകാട്ടാനും ആരോഗ്യവകുപ്പിെൻറ ബോധവത്കരണത്തിെൻറ ഭാഗമാകാനും മാധ്യമങ്ങൾക്കും ബാധ്യതയുണ്ട്. ചുരുക്കത്തിൽ, നിപയെന്നത് ആരോഗ്യപ്രതിസന്ധി മാത്രമല്ല, വിവരവിനിമയത്തിെൻറ സങ്കീർണതകൂടി വെളിവാക്കുന്ന സന്ദർഭമാണിത്. കൃത്യവും ശാസ്ത്രീയവുമായ അറിവുകൾ മാത്രം ജനങ്ങളിലേക്ക് എത്തിക്കുകയും അതിെൻറ പ്രചാരകരാവുകയും ചെയ്യുക എന്നതാണ് ഈ ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടുന്നതിനുള്ള വഴി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.