ലോക മാധ്യമങ്ങളിൽ വലിയ സ്ഥാനം പിടിച്ച, മെക്സികോ– അമേരിക്ക അതിർത്തിയിലെ റിയോ ഗ്ര ാൻഡ് നദിയിൽ മരിച്ചുകിടക്കുന്ന അച്ഛെൻറയും കുഞ്ഞിെൻറയും ചിത്രം പിടക്കുന്ന മനസ്സോട െയേ നോക്കിനിൽക്കാൻ കഴിയുകയുള്ളൂ. 26കാരനായ ഓസ്കർ ആൽബർട്ടോ മാർട്ടിനസും രണ്ടു വയ സ്സുള്ള വലേറ എന്ന തെൻറ പെൺകുഞ്ഞുമാണ് മരിച്ചു കിടക്കുന്നത്. അച്ഛെൻറ തോളിൽ കൈ അണച് ചു പിടിച്ചുള്ള ആ കുഞ്ഞിെൻറ കിടപ്പ് ആരെയാണ് വേദനിപ്പിക്കാതിരിക്കുക?
2015ൽ ഇസ്തംബൂ ളിലെ കടൽതീരത്ത് വന്നണഞ്ഞ ഐലൻ കുർദി എന്ന സിറിയൻ കുഞ്ഞിെൻറ ചിത്രം ലോകത്തെങ്ങും ചലന ങ്ങളുണ്ടാക്കിയിരുന്നു. സമാനമായ രീതിയിലാണ് മാർട്ടിനസിെൻറയും വലേറയുടെയും ചിത്ര ത്തെ ലോകം സ്വീകരിച്ചത്. മധ്യ അമേരിക്കൻ രാജ്യമായ എൽസാൽവഡോറിൽനിന്ന് മെച്ചപ്പെട്ട ജ ീവിതം തേടി അമേരിക്കയിലേക്ക് പുറപ്പെട്ടതാണ് മാർട്ടിനസും കുടുംബവും. ഹോണ്ടുറസ്, എൽസാൽവഡോർ, ഗ്വാട്ടമാല തുടങ്ങിയ മധ്യ അമേരിക്കൻ രാജ്യങ്ങളിൽനിന്ന് അഭയാർഥികളുടെ ഒഴുക്ക് തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ദാരിദ്യ്രവും വഷളായ ക്രമസമാധാനനിലയും ചേർന്ന് ലോകത്തെ ഏറ്റവും അപകടം പിടിച്ച പ്രദേശങ്ങളാണ് ഈ രാജ്യങ്ങൾ.
ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും കാര്യത്തിൽ അങ്ങേയറ്റം നിഷേധാത്മകമായ നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നത്. മാർട്ടിനസിെൻറയും കുഞ്ഞു വലേറയുടെയും മരണത്തിന് യഥാർഥ കാരണം ട്രംപിെൻറ നയം തന്നെയാണ്. മെക്സികോ–അമേരിക്ക അതിർത്തിയിലെ മറ്റമാറോസിലുള്ള ഓഫിസിൽ അഭയം തേടിയുള്ള അപേക്ഷ മാർട്ടിനസ് നൽകിയതാണ്. പക്ഷേ, അനുകൂല പ്രതികരണം ലഭിക്കില്ലെന്നറിഞ്ഞപ്പോഴാണ് പുഴ മുറിച്ചുകടക്കാനുള്ള തീരുമാനമെടുക്കുന്നത്. പക്ഷേ, അത് മരണത്തിലേക്കുള്ള യാത്രയാവുകയായിരുന്നു.
മാർട്ടിനസിെൻറയും കുഞ്ഞിെൻറയും ചിത്രത്തിനു മുന്നിൽ ലോകം വിലപിക്കുമ്പോൾ ജൂൺ 12ലെ മറ്റൊരു സംഭവം നാം ഓർക്കണം. അന്നാണ് ഇറ്റാലിയൻ പാർലമെൻറ് അതിവിചിത്രമായ ഒരു നിയമം പാസാക്കിയത്. കടൽ കടന്നുവരുന്ന അഭയാർഥികളെ രക്ഷിക്കുന്നവർക്ക് അമ്പതിനായിരം യൂറോ പിഴ ചുമത്തുന്നതാണ് ആ നിയമം. രക്ഷിക്കാൻ പോകുന്ന ബോട്ടുകളെ പിടിച്ചെടുക്കാനും നിയമം സർക്കാറിന് അധികാരം നൽകുന്നു. സംസ്കാരത്തിെൻറ ഈറ്റില്ലമായി വിശേഷിപ്പിക്കപ്പെടുന്ന റോം തലസ്ഥാനമായുള്ള രാജ്യമാണ് ഈ നിയമം പാസാക്കിയത് എന്നോർക്കുക. രോഗിയെ കൊണ്ടുപോകുന്ന ആംബുലൻസ് ൈഡ്രവർക്ക് പിഴ ചുമത്തുന്നതിന് തുല്യമായ നിയമം. ‘പുരോഗമന’ ലോകം മൗനത്തിലൂടെയാണ് ഇതിനോട് പ്രതികരിച്ചത്.
അഭയാർഥികളോടും കുടിയേറ്റക്കാരോടുമുള്ള വിദ്വേഷം ലോകത്ത് പടർന്നുപിടിക്കുകയാണ്. അപരവിദ്വേഷം അടിസ്ഥാനമായി സ്വീകരിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വലിയ മേൽക്കൈ കിട്ടുന്നു. ഇന്ത്യയിലെ മോദിയുടെ രണ്ടാം വരവും അമേരിക്കയിൽ ട്രംപിെൻറ വിജയവും യൂറോപ്യൻ പാർലമെൻറ് തെരഞ്ഞെടുപ്പിൽ കുടിയേറ്റ വിരുദ്ധ കക്ഷികൾക്കുണ്ടായ മുന്നേറ്റവും െബ്രക്സിറ്റുമെല്ലാം ഇതിെൻറ അടയാളങ്ങളാണ്. ഇന്ത്യയിൽ ബംഗ്ലാദേശികളെന്ന് മുദ്രകുത്തി നാൽപത് ലക്ഷത്തിൽപരം മനുഷ്യരെ പുറത്താക്കുന്ന പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. തലമുറകളായി ഇവിടെ ജീവിച്ചുകൊണ്ടിരിക്കുന്നവരും പട്ടാളത്തിലും ഉന്നത ഔദ്യോഗിക രംഗത്തും സേവനമർപ്പിച്ചവർപോലും തങ്ങൾ ഇന്ത്യക്കാരാണ് എന്നതിന് തെളിവുകൾ ഹാജരാക്കേണ്ടി വരുകയാണ്.
നിരന്തരമായ യാത്രകളിലൂടെയും കുടിയേറ്റങ്ങളിലൂടെയും പലായനങ്ങളിലൂടെയുമാണ് മനുഷ്യ നാഗരികത ഇന്നീ കാണുന്ന അവസ്ഥയിലെത്തിയത്. മനുഷ്യൻ അവൻ ജനിച്ചിടത്ത് വേരാഴ്ത്തി നിൽക്കുക മാത്രമല്ല ചെയ്യുന്നത്. ലോകമാണ് നാം മനുഷ്യരുടെ തറവാട്. അതിനിടയിൽ ഭരണപരമായ സൗകര്യങ്ങൾക്കു വേണ്ടി രൂപപ്പെടുത്തിയതാണ് അതിർത്തികൾ. ജീവിതം വഴിമുട്ടി ഒരാൾ അതിർത്തിയിൽ വന്ന് മുട്ടുമ്പോൾ അവനു നേരെ വാതിലുകൾ കൊട്ടിയടക്കുക എന്നത് മനുഷ്യത്വരഹിതമാണ്. രക്തശുദ്ധി വാദം പോലെ ഒരുതരം ദേശശുദ്ധി വാദം കനത്തുവരുന്ന കാലമാണിത്. പുതുതലമുറ വലതുപക്ഷം ഈ ശുദ്ധിവാദമാണ് ഉയർത്തുന്നത്. കുടിയേറ്റത്തിനെതിരായ കുരിശു യുദ്ധത്തിന് നേതൃത്വം നൽകുന്ന ഡോണൾഡ് ട്രംപിെൻറ കാര്യമെടുക്കുക. അദ്ദേഹം അച്ഛൻ വഴിക്ക് ജർമൻ കുടിയേറ്റക്കാരനും അമ്മ വഴിക്ക് സ്കോട്ട്ലൻഡ് വംശജനുമാണ്.
ട്രംപിെൻറ ആദ്യ ഭാര്യ ഇവാന ചെക് വംശജയാണെങ്കിൽ ഇപ്പോഴത്തെ ഭാര്യ മെലാനിയ സ്ലൊവീനിയക്കാരിയാണ്! വിവിധ രാജ്യങ്ങളിൽനിന്ന് കുടിയേറി വന്നവരും അടിമകളായി ഇറക്കുമതി ചെയ്യപ്പെട്ടവരെല്ലാവരും ചേർന്ന് പടുത്തുയർത്തിയതാണ് അമേരിക്ക. അങ്ങനെയൊരു രാജ്യത്തിെൻറ അതിർത്തിയിലാണ് കുഞ്ഞു മക്കൾ അഭയം തേടിയലഞ്ഞ് മരിക്കുന്നതെന്നത് എന്തുമാത്രം വിരോധാഭാസമാണ്?
അഭയാർഥികൾക്ക് മുന്നിൽ വാതിലുകൾ തുറക്കുന്നത് സ്വരാജ്യത്തിെൻറ സ്വാസ്ഥ്യവും സാമ്പത്തിക സ്ഥിതിയും തകർക്കില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. അമ്പതു ലക്ഷം അഭയാർഥികളെ സ്വീകരിച്ചുകൊണ്ട് ഇക്കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യമാണ് തുർക്കി. ലോകത്തെ പല വികസിത രാജ്യങ്ങളുടെയും മൊത്തം ജനസംഖ്യയെക്കാൾ അധികമാണ് തുർക്കിയിലെ അഭയാർഥികൾ. അഭയാർഥികളെ തള്ളിപ്പുറത്താക്കാതെയും അകത്തെത്തിയവരെ ടെൻറുകളിൽ തളക്കാതെയും രാഷ്ട്രജീവിതത്തിെൻറ മുഖ്യധാരയിൽ എങ്ങനെ കൊണ്ടുവരാം എന്നതിെൻറ മികച്ച മാതൃകയാണ് അവർ കാണിക്കുന്നത്.
അഭയാർഥികളുടെ മനുഷ്യവിഭവ ശേഷിയെ ശരിയാം വിധം ഉപയോഗപ്പെടുത്തിയാൽ സാമ്പത്തിക അഭിവൃദ്ധിയാണ് അതുകൊണ്ടുണ്ടാവുക എന്നതിെൻറകൂടി ഉദാഹരണമാണ് തുർക്കി. കുടിയേറ്റക്കാർ കൂടിച്ചേർന്ന് രൂപപ്പെടുത്തുന്നതാണ് കനേഡിയൻ സമ്പദ്ഘടന എന്നുപറഞ്ഞ് കുടിയേറ്റ അനുകൂല നിലപാട് സ്വീകരിക്കുന്ന കനേഡിയൻ പ്രസിഡൻറ് ജസ്റ്റിൻ ട്രൂഡോയുടെ നിലപാടുകളും ശ്രദ്ധേയമാണ്.
അടിസ്ഥാനപരമായി; അവരും ഞങ്ങളുമല്ല; നമ്മളാണ് എന്ന ബോധത്തിലേക്ക് വളരുകയാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.